പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  18

Date:

വാർത്തകൾ

  • ബെവ്‌കോയുടെ പരസ്യവീഡിയോയിക്കെതിരെ ശക്തമായ നടപടി വേണം.കെ.സി.ബി.സി. നിയമനടപടികളിലേക്ക്

പൊതുജനത്തെ മദ്യശാലകളിലേക്ക് ആകര്‍ഷിക്കാന്‍ കടുത്ത അബ്കാരി ചട്ടലംഘനം നടത്തി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യവീഡിയോ പുറത്തുവിട്ട സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ബെവ്‌കോയുടെ നിയമലംഘനങ്ങള്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കും. കേരള അബ്കാരി ആക്ട് (1) 1077 സെക്ഷന്‍ 55H പ്രകാരം ഗുരുതരമായ ചട്ടലംഘനത്തിന് ആറ് മാസം തടവോ പിഴയോ രണ്ടും കൂടിയോ ബെവ്‌കോ അധികാരികള്‍ക്ക് ലഭിക്കാവുന്ന കുറ്റമാണിത്. ഒരു സ്ത്രീ ബെവ്‌കോയ്ക്കുവേണ്ടി ലൈംഗിക ചുവയോടെ ടിക്‌ടോക് മാധ്യമം മുഖേന നടത്തുന്ന പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. കുടിക്കൂ… വരൂ…. ക്യൂവിലണിചേരൂ! ആഢംബരങ്ങള്‍ക്ക് കൈത്താങ്ങാകൂ! എന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ലോഗോയോടൂകൂടിയ പരസ്യമാണ് കടുത്ത നിയമലംഘനമായി കെ.സി.ബി.സി. ചൂണ്ടിക്കാട്ടുന്നത്.

  • നടുറോഡിൽ ചോരവാർന്ന് കിടന്ന് യുവാവ്; രക്ഷകരായി KSRTC ജീവനക്കാർ

അപകടത്തിൽ പരിക്കേറ്റ് നടുറോഡിൽ ചോര വാർന്നു കിടന്ന യുവാവിന് രക്ഷകരായി KSRTC ജീവനക്കാർ. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ മറ്റു വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും അവ നിർത്താതെ പോയതോടെയാണ് ബസിൽ ആശുപത്രിയിലെത്തിച്ചത്. കോട്ടയം – കുമളി റോഡിൽ ചോറ്റി നിർമലാരം കവലയുടെ സമീപമായിരുന്നു സംഭവം. വണ്ടിപ്പെരിയാർ സ്വദേശി കൂടത്തിൽ അഭിജിത്ത് (24) ഓടിച്ച ബൈക്ക് ഓട്ടോയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

  • കറണ്ട് ബില്ലിൽ അടിമുടി മാറ്റം വരുന്നു!

2 മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം KSEB പരിഗണിക്കുന്നു. ഉപഭോക്താക്കൾക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടക്കാനും സൗകര്യം ഉണ്ടാകും. സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആർ കോഡ് ഏർപ്പെടുത്തി ഉടൻ പേയ്മെന്റ് നടത്തുന്നതും താമസിയാതെ നിലവിൽ വരും. 1.40 കോടി വരുന്ന KSEB ഉപഭോക്താക്കൾക്ക് ബില്ലിംഗ് ലളിതമാക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഇക്കാര്യങ്ങൾ പരിഗണിക്കുന്നത്.

  • ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ 40% സ്വതന്ത്രർ

ജമ്മു തെരഞ്ഞെടുപ്പിൽ 90 സീറ്റുകളിലായി 908 സ്ഥാനാർഥികൾ മത്സരിക്കുന്നു. അതിൽ 40% (365പേർ) സ്വതന്ത്രരാണ്. കശ്‌മീരിൽ ഡിവിഷൻ തിരിച്ചുള്ള അഞ്ച് പേരും ജമ്മുവിൽ 2.93% പേരും ഓരോ സെഗ്‌മെന്റ്റിലും മത്സരിക്കുന്നു. വോട്ട് നേടുന്നതിനായി BJP സ്വതന്ത്രരെ സ്പോൺസർ ചെയ്യുന്നതായി എൻസിയും പിഡിപിയും കോൺഗ്രസും ആരോപിച്ചു. 2014ലെ തെരഞ്ഞെടുപ്പിൽ 831 പേർ മത്സരിച്ചതിൽ 274 പേർ സ്വതന്ത്രരായിരുന്നു.

  • കിഴതടിയൂർ ഭാവനയുടെ ഓണാഘോഷം നാടിന് അഭിമാനം മന്ത്രി  റോഷി അഗസ്റ്റ്യൻ

                                                                                                                                   പാലാ:- കഴിഞ്ഞ 30 വർഷത്തിലേറെയായി കിഴതടിയൂർ ഭാവന നടത്തുന്ന ഓണാഘോഷ പരിപാടികൾ ജനങ്ങളെ എല്ലാം മറന്ന് ഒന്നായി കാണുവാനും സ്നേഹവും ,പങ്കുവെയ്ക്കലും, ഓണത്തിൻ്റെയും മാവേലിയുടെയും ഐതിഹ്യത്തിന് അനുസരിച്ച് ജീവിക്കുവാനും നാടിന് ഇടയാവട്ടെ എന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ആശംപിച്ചു. ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷ് നായിരുന്നു.ഒ.എം മാത്യു, റെജി പള്ളുരുത്തി കുന്നേൽ, ജോർജുകുട്ടി ചെറുവള്ളി, ജോജോ തുടിയൻ പ്ലാക്കൽ, ജോബ് അഞ്ചേരി ,സജി വട്ടക്കനാൽ, തങ്കച്ചൻവിസിബ്ബ്, തുടങ്ങിയവർ പ്രസംഗിച്ചു.മികച്ച സംഘാടകനായ ഒ എം മാത്യുവിന് മന്ത്രി റോഷി അഗസ്റ്റ്യൻ ട്രോഫി സമ്മാനിച്ചു.

  • ഏറ്റുമാനൂര്‍ പെരുമ പുസ്തകപ്രകാശനവും വികസനസെമിനാറും സെപ്റ്റംബര്‍ 22-ന്

ഏറ്റുമാനൂര്‍:ഏറ്റുമാനൂര്‍ ജനകീയ വികസനസമിതിയുടെ നേതൃത്വത്തില്‍ വികസനസെമിനാറും ഏറ്റുമാനൂര്‍പെരുമ പുസ്തകപ്രകാശനവും സെപ്റ്റംബര്‍ 22-ന് രാവിലെ ഒന്‍പത് മുതല്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വികസനസെമിനാര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. റസിഡന്‍സ് അപ്പക്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍് കെ.എം.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും.11.15 -ന് അഡ്വ.ഫ്രന്‍സീസ്‌ജോര്‍ജ് എം.പി., കെ.സുരേഷ്‌കുറുപ്പിന് നല്‍കിക്കൊണ്ട് പുസ്തകപ്രകാശനം നിര്‍വഹിക്കും. ജനകീയ വികസനസമിതി പ്രസിഡന്‍് ബി.രാജീവ് അധ്യക്ഷതവഹിക്കും.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.മുഖ്യപ്രഭാഷണം നടത്തും.എം.എല്‍.എ.മാരായ മോന്‍സ്‌ജോസഫ്,അനൂപ് ജേക്കബ്,ചാണ്ടി ഉമ്മന്‍ എന്നിവര്‍ സമ്മാനവിതരണം നടത്തും.

  • വിതരണക്കാർക്ക് നൽകാനുള്ളത് 95 കോടി; സർക്കാർ കബളിപ്പിച്ചെന്ന് ആരോപണം

സംസ്ഥാനത്തെ റേഷൻ കടകളിൽ സാധനം എത്തിക്കുന്നവർക്ക് കുടിശിക നൽകാതെ സർക്കാർ. പണം നൽകാതെ സർക്കാർ കബളിപ്പിച്ചെന്ന് വിതരണക്കാർ ആരോപിച്ചു. ഓണത്തിന് കുടിശികത്തുക നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. സമരത്തിലേക്ക് പോകുമെന്ന് വാതിൽപ്പടി വിതരണക്കാർ പറഞ്ഞു.

  • നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വൻ അപകടം

തിരുവനന്തപുരം നെയ്യാറ്റിനകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ആളെ ഒരു മണിക്കൂറിലധകം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.ഇന്ന് ഉച്ചയോടെയാണ് നെയ്യാറ്റിൻകര ആനാവൂരിൽ പറമ്പിലെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയുടെ മുകളിലേക്ക് വീണത്.

  • മലപ്പുറത്ത് നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി

നിപ ബാധയേറ്റ് മരിച്ച 23 കാരൻറെ സമ്പർക്ക പട്ടികയിൽ ഉള്ള 13 പേർക്കായിരുന്നു രോഗലക്ഷണങ്ങൾ കാണിച്ചത്. ഇതിൽ 10 പേരെ മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് തന്നെ നടത്തിയ ശ്രവ പരിശോധനയിലാണ് 13 പേരുടെയും ഫലം നെഗറ്റീവ് ആയിരിക്കുന്നത്. മരിച്ച രോഗിയിൽ നിന്ന് വൈറസ് ബാധ ഏറ്റിട്ടുണ്ടെങ്കിൽ എട്ടു മുതൽ 10 ദിവസങ്ങൾക്കിടയിലാണ് തീവ്ര രോഗലക്ഷണങ്ങൾ കാണിക്കുക. സമ്പർക്ക പട്ടികയിലെ ഹൈയ്യസ്റ്റ് റിസ്ക് കാറ്റഗറിയിൽ പെട്ട 26 പേർക്ക് പ്രതിരോധ മരുന്നു നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...

ചേലക്കരയിൽ എൽഡിഎഫിന് ലീഡ്

ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. വിവരം പ്രകാരം 10955 വോട്ട് ലീഡാണ്...