പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  15

Date:

വാർത്തകൾ

  • സിംഗപ്പൂരിന്റെ വളർച്ച മറ്റു രാജ്യങ്ങൾക്കും മാതൃകാപരം: ഫ്രാൻസിസ് പാപ്പാ

നാഷണൽ യൂണിവേഴ്സിറ്റി സാംസ്‌കാരിക കേന്ദ്രത്തിൽവച്ച് രാഷ്ട്രീയ, സാമൂഹിക നേതൃത്വവും, സിംഗപ്പൂരിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുമായുള്ള സമ്മേളനത്തിൽ, തനിക്ക് സിംഗപ്പൂർ പ്രെസിഡന്റ് നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞും, വത്തിക്കാനിൽ അടുത്തിടെ അദ്ദേഹം നടത്തിയ സന്ദർശനത്തെ പരാമർശിച്ചുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. നിരവധി ജനതകളുടെ സംഗമവേദിയാണ് സിംഗപ്പൂരെന്ന നഗരങ്ങളുടെ രാജ്യമെന്ന് പാപ്പാ പറഞ്ഞു. രാജ്യത്തിൻറെ പുരോഗതിയും, വ്യാവസായിക വളർച്ചയും പാപ്പാ പ്രത്യേകം പരാമർശിച്ചു. ലളിതമായ തുടക്കത്തിൽനിന്ന്, വലിയൊരു പുരോഗതിയിലേക്ക് ഈ രാജ്യമെത്തിയത്, യാദൃശ്‌ഛികമായല്ലെന്നും, അത് ബുദ്ധിപൂർവമായ തീരുമാനങ്ങളുടെ ഫലമാണെന്നും പറഞ്ഞ പാപ്പാ, സിംഗപ്പൂർ റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലീ കുവാൻ യുവിന്റെ നൂറ്റിയൊന്നാം ജന്മദിനം അടുത്ത നാളുകളിലായിരുന്നുവെന്നത് പ്രത്യേകം അനുസ്മരിച്ചു. സിംഗപ്പൂരിന്റെ വളർച്ച, സാമ്പത്തികമേഖലയിൽ മാത്രമല്ലെന്നും, സാമൂഹ്യനീതിയും പൊതുനന്മയും ഉറപ്പാക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ അത് ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളും, പൊതുപാർപ്പിടസൗകര്യങ്ങളും ഉറപ്പാക്കാൻ ഇതുവരെ രാജ്യത്തിനായിട്ടുണ്ടെന്നും, സിംഗപ്പൂരിലെ എല്ലാവർക്കും ഇത്തരം തീരുമാനങ്ങളുടെയും വ്യവസ്ഥിതികളുടെയും ഫലം ലഭ്യമാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

  • ഒരുമയുടെ ഓണവുമായി അരുവിത്തുറ സെന്റ് മേരീസ്.

അരുവിത്തുറ:- കുഞ്ഞു മനസുകൾക്ക് ഓർമ്മയിൽ ഒളിമങ്ങാതെ സൂക്ഷിക്കാൻ കഴിയുന്ന ഓണാഘോഷങ്ങളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയത്. തവള ചാട്ടം. ചാക്കിൽച്ചാട്ടം,സുന്ദരിക്ക് പൊട്ടുതൊടീൽ , കസേരകളി, മാവേലി മന്നൻ, മലയാളി മങ്ക, വടം വലി തുടങ്ങിയ വിവിധ മത്സരങ്ങൾ കുട്ടികൾക്ക് ആവേശവും ആഹ്ലാദവും പകർന്നു. ഓണക്കോടിയുടുത്ത് ഓണപ്പാട്ടുകൾ പാടി കുട്ടികൾ ആനന്ദ ലഹരിയിലായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഓണപ്പായസവും എല്ലാവരുടേയും വയറും മനസ്സും നിറച്ചു. അരുവിത്തുറ ഫൊറോന ചർച്ച് അസി.വികാരി റവ.ഫാ.. അബ്രാഹം കുഴിമുള്ളിൽ,. ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ മാത്യു പരിപാടികൾക്ക് നേതൃത്വം നല്കി. വിവിധ മത്സരങ്ങളിൽ വിജയികളായവർ സമ്മാനങ്ങളുമായി ഏറെ സന്തോഷത്തോടെയാണ് വീട്ടിലേയ്ക്ക് മടങ്ങിയത്.

  • ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി. ബ്രോഡ്‌ഗേജ് ഇരട്ടപ്പാതയ്ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. ശബരിമല ഭക്തരുടെ സ്വപ്‌ന പദ്ധതിക്കാണ് ഇപ്പോള്‍ അന്തിമ അനുമതിയായിരിക്കുന്നത്.

  • ഡൽഹിയിലെ കനത്ത മഴയെതുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ കാർ കുടുങ്ങി രണ്ട് പേർ മരിച്ചു

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ദാരുണസംഭവം. ഫരീദാബാദിലാണ് സംഭവം. ജോലികഴിഞ്ഞ് ഇരുവരും മഹീന്ദ്ര എസ്‌യുവി 700 കാറിൽ വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓൾഡ് ഫരീദാബാദ് റെയിൽവേ അണ്ടർപാസിലെത്തിയപ്പോൾ വാഹനം വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു.

  • ഒടുവില്‍ യെച്ചൂരി മടങ്ങി എയിംസിലേക്ക് തന്നെ

അടിയന്തരാവസ്ഥ കാലത്ത് എയിംസ് ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന ചരിത്രമുണ്ട് സീതാറാം യെച്ചൂരിക്ക്. അന്ന് അദ്ദേഹം ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായിരുന്നു. പിതാവിനെ എയിംസില്‍ പ്രവേശിപ്പിച്ച സമയമായിരുന്നു അത്. ഒളിവില്‍ പോയ സീതാറാം യെച്ചൂരി എയിംസിലുള്ള പിതാവിനെ കാണാന്‍ വരാതിരിക്കില്ലെന്ന് പൊലീസ് കണക്കുകൂട്ടി. ഈ കണക്കുകൂട്ടല്‍ പിഴച്ചില്ല. രാത്രി അച്ഛനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ യെച്ചൂരിയെ അറസ്റ്റ് ചെയ്തു. ഇതേ എയിംസിലേക്ക് തന്നെയാണ് ഒടുവില്‍ അദ്ദേഹം മടങ്ങിയത്. 

  • വയനാടിനെ ചേർത്തു പിടിക്കണം

മലയാളികൾക്ക് ഓണ സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനെ ചേർത്തു പിടിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓണ സന്ദേശം. ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള വലിയ പരിശ്രമത്തിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

  • മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം

മലപ്പുറം വണ്ടൂരിൽ മരിച്ചയാൾക്ക് നിപ സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയക്കും. കോഴിക്കോട്ടെ ലാബിൽ നിന്നുള്ള ഫലം പോസിറ്റീവ് ആയി. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നാലേ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരിൽ നിന്നെത്തിയ 24 കാരനായ വിദ്യാർത്ഥിയാണ് മൂന്ന് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മുനമ്പം വിഷയത്തിൽ സമരസമിതിയുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച വിഷയം സമരക്കാരെ ബോധ്യപ്പെടുത്തുക ആണ് ചർച്ചയുടെ പ്രധാന...

വോട്ടെണ്ണൽ ആദ്യസൂചനകളിൽ ചേലക്കരയിൽ എൽഡിഎഫ് മുന്നിൽ, വയനാട്ടിൽ യുഡിഎഫ്, പാലക്കാട് ബിജെപി മുന്നിൽ

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും...

നൈജീരിയയിൽ നാല്പത് വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു

നൈജീരിയയിലെ എനുഗു സംസ്ഥാനത്തെ മേജർ സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്നതിനിടെ നാൽപ്പത് വൈദികവിദ്യാർത്ഥികൾ...

‘വിജയിക്കുമെന്ന് എല്ലാവർക്കും പ്രതീക്ഷിക്കാം’ ; രാഹുൽ മാങ്കൂട്ടത്തിൽ

മികച്ച റിസൾട്ട്‌ പ്രതീക്ഷിക്കുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വിജയിക്കുമെന്ന്...