2024 സെപ്റ്റംബർ 14 ശനി 1199 ചിങ്ങം 29
വാർത്തകൾ
- ഫ്രാൻസീസ് പാപ്പാ, നഗര നാടായ സിംഗപ്പൂറിൽ
തൻറെ നാല്പത്തിയഞ്ചാം വിദേശ ഇടയസന്ദർശനത്തിൻറെ അവസാന വേദിയായ സിംഗപ്പൂറിൽ ഫ്രാൻസീസ് പാപ്പാ എത്തിയിരിക്കുന്നു. സെപ്റ്റംബർ 2-ന് റോമിൽ നിന്നു പുറപ്പെട്ട പാപ്പാ ഇന്തൊനേഷ്യയിലെ ജക്കാർത്ത, പാപുവ ന്യൂഗിനിയിലെ പോർട്ട് മൊറെസ്ബി, വാനിമൊ, പൂർവ്വ തിമോറിലെ ദിലി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. അതിനുശേഷം സെപ്റ്റംബർ 11-ന് ബുധനാഴ്ചയാണ് പാപ്പാ ദിലിയിൽ നിന്ന് തൻറെ ഈ യാത്രയിലെ നാലാമത്തെയും അവസാനത്തെയുമായ നാടായ സിംഗപ്പൂറിൽ എത്തിയിരിക്കുന്നത്. ഐക്യവും പ്രത്യാശയുമാണ് പാപ്പായുടെ സിംഗപ്പൂർ സന്ദർശനത്തിൻറെ മുദ്രാവക്യം. പതിമൂന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പാ അന്ന് വത്തിക്കാനിലേക്കു മടങ്ങും.
- പാലാ അഗ്രിമയിൽ ഓണവിപണി തുറന്നു
പാലാ: വട്ടവടയിൽ നിന്നുള്ള വിഷരഹിത പച്ചക്കറികളടക്കം ഗുണമേന്മയുള്ള കാർഷിക ,ഭക്ഷ്യവിഭവങ്ങളൊരുക്കി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സെന്റ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ ഒരുക്കിയ ഓണ വിപണിക്കു തുടക്കമായി. ഗ്രാമതലത്തിൽ ഇടവക പളളികളുടെ ആഭിമുഖ്യത്തിൽ അറുപത് കേന്ദ്രങ്ങളിൽ സ്വാശ്രയ സംഘങ്ങൾ, കർഷക ദളങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ രൂപതയിലുടനീളം നടത്തപ്പെടുന്ന ഓണ വിപണികളുടെ രൂപതാ തല ഉദ്ഘാടനം അഗ്രിമയിൽ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നിർവ്വഹിച്ചു. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തുവരിക്കയിൽ , ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, കമ്മറ്റിയംഗങ്ങളായ പി.ജെ തോമസ് പുണർതാംകുന്നേൽ, രാജു മാത്യു പറഞ്ഞാട്ട്, പി.ആർ. ഒ. ഡാന്റീസ് കൂനാനിക്കൽ , സിബി കണിയാംപടി, പി.വി.ജോർജ് പുരയിടം, ജോയി വട്ടക്കുന്നേൽ, ജോബി ജോസ് , ജസ്റ്റിൻ ജോസഫ് ,അനു റജി, ജയ്സി മാത്യു, ആലീസ് ജോർജ് , അമൽ ഷാജി, റോണി മോൻ റോയി, ജോയി പുളിയ്ക്കകുന്നേൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
- ഇത് സ്വർഗ്ഗീയം…! സിംഗപ്പൂർ ജനതയോടൊപ്പമുള്ള പാപ്പയുടെ ബലിയർപ്പണത്തിന്റെ ദൃശ്യങ്ങൾ
986ന് ശേഷം സിംഗപ്പൂരിൽ നടന്ന ആദ്യത്തെ പേപ്പൽ ബലിയർപ്പണം. ഇന്നലെ വ്യാഴാഴ്ച (സെപ്തംബർ 12) ഫ്രാൻസിസ് പാപ്പ നാഷ്ണൽ സ്റ്റേഡിയത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയത് അൻപതിനായിരത്തോളം വിശ്വാസികളായിരിന്നു. വൈകുന്നേരം 4.30 ന് ഫ്രാൻസിസ് മാർപാപ്പ എത്തിയതോടെ ആവേശം ഇരട്ടിയായി. വെള്ള ബഗ്ഗി കാറിൽ സ്റ്റേഡിയത്തിന് ചുറ്റും കറങ്ങി, കുട്ടികളെയും കുഞ്ഞുങ്ങളെയും ആശീർവദിക്കുകയും അടുത്ത് കണ്ടുമുട്ടിയവർക്ക് ജപമാലകൾ സമ്മാനിക്കുകയും ചെയ്തതിന് ശേഷമാണ് പാപ്പ ദിവ്യബലിയർപ്പിച്ചത്.
- പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഓണാഘോഷം
പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജോസുകുട്ടി ജേക്കബ്, അധ്യാപികമാരായ ശ്രീമതി ഡിനു ജോർജ്, സിസ്റ്റർ ജൂലി ജോസഫ് ,പി ടി എ പ്രസിഡന്റ് ശ്രീ. ബിജു കടപ്രയിൽ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ഓണസന്ദേശങ്ങൾ നൽകി. മാവേലി മന്നന്മാരും മലയാളി മങ്കകളും പുരുഷ കേസരികളുമായി വേഷമണിഞ്ഞെത്തി, ഓണപ്പാട്ടുകൾ പാടി കുട്ടികൾ സ്കൂൾ അങ്കണത്തെ കൂടുതൽ വർണ്ണാഭമാക്കി. തുടർന്ന് ഓണക്കളികളും സമ്മാന വിതരണവും ഉണ്ടായിരുന്നു. മാതാപിതാക്കളും അധ്യാപകരും ചേർന്ന് സ്വാദിഷ്ടമായ സദ്യ ഒരുക്കി.
- ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തൃശൂരിലെ കാട്ടൂരിലാണ് സംഭവം ഉണ്ടായത്. പോംപെ സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥി നിഖിലാണ് മരിച്ചത്. 16 വയസായിരുന്നു. നിഖിൽ സ്കൂളിലെ ഓണാഘോഷ പരിപാടിക്കിടെയാണ് സഹപാഠികളുമായി കുളത്തിലേക്ക് എത്തിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision