spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 12

spot_img
spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 12

spot_img

Date:

വാർത്തകൾ

🗞️👉 ഗോവർണദോർ പാറേമ്മാക്കൽ മാർ തോമാ കത്തനാർ നസ്രാണികളുടെയും ഭാരതത്തിന്റെയും പ്രഥമ സ്വാതന്ത്ര്യ സമര പോരാളി:മാർ ജോസഫ് കല്ലറങ്ങാട്ട്

കടനാട്: മലങ്കരയിലെ മാർത്തോമ്മാ നസ്രാണി സമുദായത്തിൻ്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ കടനാട്ടിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, വിദേശ ഭരണം അനുവദിക്കാതെ സഭയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാവും ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളുടെ കാലത്തും ഭാരതീയ ദേശീയ ബോധത്തിന് തുടക്കമിട്ട വ്യക്തിത്വവുമാണ് മാർ തോമാ കത്തനാരെന്ന് സൂചിപ്പിച്ചു.

🗞️👉 കടനാട് പഞ്ചായത്തിലെ ബി ജെ പി ശില്പശാല

ആർത്തിരിബി ജനക്കൂട്ടം. ബി ജെ പി കടനാട് പഞ്ചായത്തിൽ നടന്ന ശില്പശാലയിലേക്ക് നൂറുകണക്കിന് ജനങ്ങൾ ഒഴുകി എത്തിയപ്പോൾ ബി ജെ പിക്ക് പോലും ഉൾക്കൊള്ളാനാകത്ത സംഭവമായി ശില്പശാല. കടനാട് പഞ്ചായത്തിലെ ജനങ്ങളുടെ എക ആശയം ബി ജെ പി മാത്രമേയുള്ളൂവെന്ന് ഈ ശില്പ ശാലയോടുകൂടി തെളിഞ്ഞുകഴിഞ്ഞതായി ബി ജെ പി കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ പിന്നീട് പറഞ്ഞു. ദേശീയ നിർവാഹിത സമിതി അംഗം അഡ്വ.നാരായണൻ നമ്പൂതിരി ശിൽപശാല ഉത്ഘാടനം ചെയ്തു. വിവിധ സെക്ഷനുകളിലായി ജില്ല ജനറൽ സെക്രട്ടറി NK ശശിധരൻ, പാലാമണ്ഡലം പ്രസിഡൻറ് ആനീഷ് G, ജില്ലാസെക്രട്ടറി സുദീപ് നാരായൺ തുടങ്ങിയവർ സംസാരിച്ചു.
ഈ ജനക്കൂട്ടം ത്രിതല തെരഞെടുപ്പിൽ കടനാട് പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ
പ്രതിഫലനം സൃഷ്ടിക്കുമെന്ന് അഡ്വ. ജി അനീഷ് പറഞ്ഞു.
ശിലപശാലയിൽ കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ അദ്ധ്യക്ഷനായിരുന്നു.അഡ്വ. നാരായണൻ നമ്പൂതിരിഉത്ഘാടനം ചെയ്തു. കോട്ടയം ജില്ല ജനറൽ സെക്രട്ടറി NK ശശിധരൻ, ജില്ല സെക്രട്ടറി സുദീപ് നാരായണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ദീപുമെയ്തിരി,മുരളീധരൻ പി. ആർ, പ്രവീൺ അന്തീനാട് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റെജിനാരായണൻ സ്വാഗതവും മുൻപ്രസിഡൻ്റും മണ്ഡലം കമ്മറ്റിയംഗവുമായ NK രാജപ്പൻ നന്ദിയും പറഞ്ഞു.

🗞️👉 മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്തുന്നതിൽ കുടുംബശ്രീക്ക് നിർണായക പങ്കു വഹിക്കാനാകും: തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്തുകയാണ് അടുത്ത ലക്ഷ്യമെന്നും ഇതിൽ കുടുംബശ്രീക്ക് നിർണായക പങ്കു വഹിക്കാനാവുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിക്കുന്ന റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ -ത്രിദിന ദേശീയ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

🗞️👉 ആലപ്പുഴയിൽ കണ്ടെയ്‌നർ ലോറി ഇടിച്ച് കായികതാരത്തിന് ദാരുണാന്ത്യം

ആലപ്പുഴ കലവൂരിൽ കണ്ടെയ്നർ ലോറി ഇടിച്ച് കായികതാരത്തിന് ദാരുണാന്ത്യം. കലവൂർ സ്വദേശിനി ലക്ഷ്മിലാൽ (18) ആണ് അപകടത്തിൽ മരിച്ചത്. സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിന് പോകും വഴിയായിരുന്നു അപകടം. സ്കൂട്ടറിൽ ഉണ്ടായിരുന്ന സഹയാത്രിക നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കലവൂർ ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു അപകടം. നിലവിൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

🗞️👉 അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം; ടെന്‍ഷന്‍ ഉണ്ടെങ്കിലും ആത്മവിശ്വാസത്തിലാണ്’; ഡോ ജോസ് ചാക്കോ പെരിയപ്പുറം

മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ ഹൃദയം സ്വീകരിച്ച അങ്കമാലി സ്വദേശിയെ നിലവില്‍ ഇന്റന്‍സീവ് കെയറിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ശസ്ത്രക്രിയ നടത്തിയ എറണാകുളം ലിസി ഹോസ്പിറ്റലിലെ ഡോ ജോസ് ചാക്കോ പെരിയപ്പുറം. വെന്റിലേറ്റിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനായി പല മരുന്നുകളും നല്‍കുന്നുണ്ടെന്നും പെരിയപ്പുറം പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related