2025 സെപ്റ്റംബർ 11 വ്യാഴം 1199 ചിങ്ങം 26
വാർത്തകൾ
🗞️👉 ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം നടത്തി
കടനാട്: ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വെച്ച് നടന്നു. പാലാ രൂപതാ ബിഷപ്പും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, കേരള കൗൺസിൽ ഓഫ് ചർച്ചസ് ചെയർമാനും കൽക്കട്ട ബിഷപ്പുമായ അലക്‌സിയോസ് മാർ യൗസേബിയൂസ് എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. വൈകുന്നേരം 5 മണിക്ക് നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും ഈശ്വരപ്രാർത്ഥനയും ഉണ്ടായിരുന്നു. കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി വെരി റവ. ഫാ. ജോസഫ് പാനാമ്പുഴ സ്വാഗതം ആശംസിച്ചു. വികാരി ജനറൽ വെരി റവ. ഫാ. ജോസഫ് മലേപ്പറമ്പിൽ, രാമപുരം പള്ളി വികാരി വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഷെവലിയാർ ഉമ്മച്ചൻ വേങ്കടത്ത്, പാറേമ്മാക്കൽ കുടുംബയോഗ പ്രതിനിധിയായ അഡ്വ. ടോമി കല്ലാനിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസും പാറേമ്മാക്കൽ കുടുംബയോഗ പ്രതിനിധിയുമായ ഷാനി ജോൺ കൃതജ്ഞത രേഖപ്പെടുത്തി.
🗞️👉 സപ്ലിമെൻറ് പ്രകാശനം ചെയ്തു .
ഏറ്റുമാനൂർ: ഫിക്കാവോ ഫിലിം അസോസിയേഷൻ സെപ്തംബർ 27ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടത്തുന്ന സ്റ്റേജ് മെഗാ ഷോ സമ്മേളനത്തിൻ്റെ പ്രചരണത്തിനായി പ്രസിദ്ധീകരിച്ച സപ്ലിമെൻ്റ് പ്രകാശനം ചെയ്തു. ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനത്തിൽ ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് സംഘാടകസമിതി കൺവീനർ സിറിൾ ജി നരിക്കുഴിക്ക് നൽകി കൊണ്ടാണ് സപ്ലിമെൻറ് പ്രകാശനം നടത്തിയത്. യോഗത്തിൽ ഫിക്കാവോ ഫിലിം അസോസിയേഷൻ പ്രസിഡണ്ട് വിനീത് കുമാർ നാട്ടകം അധ്യക്ഷത വഹിച്ചു സെക്രട്ടറി ഗിരീഷ് ജി കൃഷ്ണ, വൈസ് പ്രസിഡണ്ട് സജിമോൻ വി ഡി , ചീഫ് കോഡിനേറ്റർ സതീഷ് കാവ്യധാര , ജി ജഗദീഷ് സ്വാമിയാശാൻ, ദിവ്യ സോന എന്നിവർ പ്രസംഗിച്ചു.
🗞️👉 പാറമാക്കൽ ഗോവർണദോർ സഭയുടെ വിശ്വസ്തനായ കാര്യസ്ഥൻ
വൈദേശിക ആധിപത്യം ഇല്ലാതാക്കുകയും സഭയ്ക്ക് സ്വതന്ത്രമായി ഭരണ, പ്രവർത്തനസ്വാത
ന്ത്ര്യത്തിനായി ജീവിതം നീക്കിവച്ച സഭയുടെ വിശ്വസ്തനായ കാര്യസ്ഥനാണ് പാറേമാക്കൽ ഗോവർണ
ദോർ എന്ന് ഫാ.ബർക്കുമാൻസ്കുന്നുംപുറം.ആരംഭകാലംമുതലേ സഭ നേരിടേണ്ടിവന്നവിവിധപ്രശ്നങ്ങളിൽനിന്ന് സഭയെ മോചിപ്പിക്കാനും പാദ്രൊവാദോ ഭരണം അവസാനിപ്പിക്കാനുമായി കരിയാറ്റിൽ മെത്രാപ്പോലീത്തായോടൊപ്പം ലിസ്ബൺ,റോംയാത്ര നടത്തി, സഭയുടെ ഭരണ ചുമതല എന്ന നിലയിൽ ഗോവർണദോർ പദവി നേടി വന്നു സഭയ്യ്ക്ക് ദിശാബോധം നൽകിയ പുണ്യാത്മാവാണ്പാറേമാക്കൽ ഗോവർണദോർ.രാമപുരംപള്ളിയിൽ താമസിച്ചു വരവേ അദ്ദേഹം63 വയസ്സിൽ 1779 മാർച്ച് 20 ന് നിത്യതയിലേക്ക് പ്രവേശിച്ചു.പാറേമാക്കൽ ഗോവർണദോറിൻ്റെപൂജ്യം ശരീരം രാമപുരംപള്ളിയിൽ ആണ് കബറടക്കിയിരിക്കുന്നത്.290-മത്
ജൻമദിനം ഇന്ന് രാമപുരംപള്ളിയിൽ ആഘോഷമായ കുർബാനയും മറ്റു അംനുസ്മരണാ പ്രാർത്ഥന
യോടും കൂടി നടത്തി.ഫൊറോനാ വികാരി ഫാ.ബർക്കുമാൻസ് കുന്നുംപുറം വൈസ് പോസ്റ്റ്ലേറ്റർ ഫാ
തോമസു വെട്ടുകാട്ടിൽ,ഫാ.ജോവാനി കുറുവാച്ചിറ,ഫാ.എബ്രാഹം കുഴിമുള്ളിൽ എന്നിവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
🗞️👉 ചരിത്രത്തിലേക്ക് നോക്കാൻ പഠിക്കണം; കത്തോലിക്ക കോൺഗ്രസ്
പാലാ : മുന്നോട്ട് നല്ല രീതിയിൽ ജീവിക്കണമെങ്കിൽ പിന്നോട്ടള്ള ചരിത്രം പഠിച്ചു സ്വയത്തമാക്കി അതനുസരിച്ചു പ്രവൃത്തിച്ചാൽ മാത്രമേ സധിക്കു എന്ന് പാലാ രൂപതാ വികാരിജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു. കരിയാറ്റി മാർ ഔസേപ്പ് മെത്രാപൊലിത്തായുടെ 239-ാം ചരമദിനവും, പാറേമ്മാക്കൽ തോമാ കത്തനാരുടെ 289-ാം ജൻമ്മദിനവും അനുസ്മരിച്ചു കൊണ്ട് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കകയായിരുന്നു അദ്ദേഹം.
🗞️👉 രാമപുരം കോളേജിന് സംസ്ഥാന സർക്കാർ പുരസ്‍കാരം
രാമപുരം മാർ ആഗസ്തീനോസ് കോളേജിന് സംസ്ഥാന സർക്കാർ പുരസ്‍കാരം സെപ്റ്റംബർ 15 ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ‘എക്സലൻഷ്യ 2025’ ചടങ്ങിൽ വച്ച് ലഭിക്കും.
ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാക്ക് ഗ്രേഡിങ്ങിൽ മികച്ച നിലവാരം പുലർത്തിയ കോളേജുകളെയാണ് ചടങ്ങിൽ ആദരിക്കുന്നത്. കോളേജ് മാനേജർ റവ . ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ, നാക്ക് കോർഡിനേറ്റർ ജിബി ജോൺ മാത്യു, സുനിൽ കെ ജോസഫ്, എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങും.













