2024 സെപ്റ്റംബർ 09 തിങ്കൾ 1199 ചിങ്ങം 24
വാർത്തകൾ
- ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു
കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.സജി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കളമശേരി സെന്റ് പോൾസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജേഷ്മോൻ വി. ജി. ഉദ്ഘാടനം നിർവഹിച്ചു. ഡോ. സജി അഗസ്റ്റിൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് കവളമാക്കൽ, ബർസാർ ഫാ. ജോസഫ് മണിയൻചിറ, ഡോ. ടീന സെബാസ്റ്റ്യൻ, ഡോ. സരിത കെ. ജോസ്, ഡോ. സൈജു തോമസ്, അസോസിയേഷൻ സെക്രട്ടറി ആദിത്യാ ശങ്കർ എന്നിവർ സംസാരിച്ചു.
- സ്നേഹവീടിന്റെ താക്കോൽ കൈമാറി
ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി മുത്തോലി പഞ്ചായത്തിൽ നിർമിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം നടത്തി.
- 64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ റാങ്കുകള്‍ ഉള്‍പ്പെടെ 64 ഉന്നതറാങ്കുകള്‍ കരസ്ഥമാക്കി. പതിനഞ്ച് ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ നിന്നാണ് കോളജിന് ഈ നേട്ടം സ്വന്തമായത്. UGC/NET പരീക്ഷയിലും അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു സാധിച്ചു.
- സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് പ്രതിയുമായി കടപ്ലാമറ്റത്തെ യുവജനങ്ങൾ
കടപ്ലാമറ്റം: വചനത്താൽ ജ്വലിച്ച കടപ്ലാമറ്റം ഇടവകയിലെ യുവജനങ്ങൾ തയ്യാറാക്കിയ ബൈബിൾ കൈയ്യെഴുത്തു പ്രതി സെന്റ്. മേരീസ് പള്ളിയിൽ വെച്ച് പ്രകാശനം ചെയ്തു. ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ. ജേക്കബ് അങ്ങാടിയത്താണ് പ്രകാശന കർമ്മം നിർവഹിച്ചത്. കടപ്ലാമറ്റം ഇടവക അംഗങ്ങളും യുവജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.ഇടവക വികാരി റവ. ഫാ ജോസഫ് മുളഞ്ഞ നാൽ, അസിസ്റ്റന്റ് വികാരി റവ. ഫാ ജോൺ കുറ്റാരപ്പള്ളി എന്നിവർ മഹനീയ സാന്നിധ്യമായി.
- അദ്ധ്യാപക ദിനാചരണവും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിക്കലും സംഘടിപ്പിച്ചു
കോട്ടയം: സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അദ്ധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
- ഐഫോൺ 16 അവതരിപ്പിക്കാൻ ആപ്പിൾ
വാർഷിക ഐഫോൺ ഇവന്റിൽ നെക്സ്റ്റ് ജനറേഷൻ സിരീസിലെ ഐഫോൺ 16 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ ആയിരിക്കാം ഇവന്റിൽ ലോഞ്ച് ചെയ്യുന്നത്. ഗ്ലോടൈം ഇവന്റെന്ന് പേരിട്ടിരിക്കുന്ന ചടങ്ങിലാണ് ഐഫോൺ 16 സിരീസ് പുറത്തിറക്കാൻ സാധ്യത കാണുന്നത്. സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10.30നാണ് അവതരിപ്പിക്കുക.
- മെറ്റയുടെ സഹായത്തോടെ ഒരാഴ്ചകൊണ്ട് യുപി പൊലീസ് രക്ഷിച്ചത് 10 ജീവന്‍
മെറ്റാ കമ്പനിയുടെ സഹായത്തോടെയാണ് സോഷ്യല്‍ മീഡിയയിലെ ആത്മഹത്യാ പോസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നും കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഇത്തരം 14 കേസുകളാണ് ശ്രദ്ധയില്‍ പെട്ടതെന്നും ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ സഹായത്തോടെ ഒരാഴ്ചകൊണ്ട് ഉത്തര്‍പ്രദേശ് പൊലീസ് രക്ഷിച്ചത് 10 ജീവന്‍. 10 ആത്മഹത്യാ ശ്രമങ്ങളാണ് മെറ്റ പരാജയപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ വിവരങ്ങള്‍ മെറ്റ പോലീസുമായി പങ്കുവെച്ചിരുന്നു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളെ ആത്മഹത്യയില്‍ നിന്ന് തടയാന്‍ കഴിഞ്ഞു.
- പക്ഷിപ്പനിയെ തുടർന്ന് നിയന്ത്രണങ്ങൾ
നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം. ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി. കൂടാതെ പത്തനംതിട്ടയിൽ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുൻസിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കോഴി താറാവ് വളർത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിർദേശം. 2009ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision