spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 08

spot_img

Date:

വാർത്തകൾ

🗞️👉 കാര്‍ലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും വിശ്വാസപ്രചാരണത്തിന് ഉപയോഗിച്ച കാര്‍ലോ അക്കുത്തിസിനെ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. പതിനഞ്ചാം വയസില്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കാര്‍ലോ ഈ പദവിയിലെത്തുന്ന ആദ്യ മില്ലെനിയല്‍ തലമുറയാണ്. ജെന്‍ വൈ എന്നറിയപ്പെടുന്ന തലമുറയിലെ ആദ്യ വിശുദ്ധനാണ് കാര്‍ലോ അക്കുത്തിസ്. ഇറ്റലിക്കാരനായ ജോര്‍ജിയോ ഫ്രാസെറ്റിയെയും വിശുദ്ധനായി പ്രഖ്യാപിച്ചു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വിശ്വാസപ്രചാരണത്തിനുള്ള ശക്തമായ മാര്‍ഗങ്ങളാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് കാര്‍ലോ അക്കുത്തിസ്. 2006ല്‍ പതിനഞ്ചാം വയസ്സില്‍ രക്താര്‍ബുദം ബാധിച്ചാണ് കാര്‍ലോ മരിച്ചത്.

🗞️👉 ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു

അധികാരത്തിലേറി ഒരു വര്‍ഷം പോലും തികയുന്നതിന് മുന്‍പ് താന്‍ ജപ്പാന്‍ പ്രധാനമന്ത്രി പദം രാജിവയ്ക്കുകയാണെന്ന് അറിയിച്ച് ഷിഗെരു ഇഷിബ. ജപ്പാനില്‍ നടന്ന പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയ്ക്കുണ്ടായ പരാജയവും പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകളും കണക്കിലെടുത്താണ് ഷിഗെരുവിന്റെ രാജി. തിരഞ്ഞെടുപ്പ് തോല്‍വിയോടെ തന്റെ നേതൃത്വത്തിന്‍ കീഴില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം അസ്വസ്ഥരാണെന്നും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍ഡിപി) ഒരു പിളര്‍പ്പിലേക്ക് പോകാതിരിക്കാനാണ് രാജി വയ്ക്കുന്നതെന്നും ഷിഗെരു ഇഷിബ മാധ്യമങ്ങളോട് പറഞ്ഞു.

🗞️👉 വെള്ളാപ്പള്ളിയുടെ വിമർശനം തുടരുന്നതിനിടെ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് വിഡി സതീശൻ

ഗുരുദേവൻ പോരാടിയത് വിദ്വേഷത്തിന്റെ ക്യാമ്പയി‍നെതിരെയാണെന്നും ഇന്നും വിദ്വേഷത്തിന്റെ ക്യാമ്പയിൻ നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് വിഡി സതീശൻ പറഞ്ഞു. ശ്രീനാരായണ ദർശനത്തിന് പോറൽ പോലുമേൽക്കാൻ അനുവദിക്കാതെ പൊതുപ്രവർത്തനത്തിൽ ഞാനുണ്ടാകുമുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. സതീശനെതിരെ വെള്ളാപ്പള്ളി പരസ്യ വിമർശനം തുടരുന്നതിനിടെയാണ് തൃപ്പൂണിത്തുറയിലും, പറവൂരിലും എസ്എൻഡിപി പരിപാടികളിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തത്.

🗞️👉 ജിഎസ്ടി പരിഷ്‌കരണം; സംസ്ഥാനത്തെ ലോട്ടറി വ്യവസായം കടുത്ത തിരിച്ചടി നേരിടാന്‍ സാധ്യത

ജി എസ് ടി പരിഷ്‌കാരത്തോടെ കേരളത്തിന് കടുത്ത തിരിച്ചടി നേരിടുന്നത് കേരള ലോട്ടറിവ്യവസായത്തിനാണ്. ലോട്ടറി നികുതി 40 ശതമാനമായി ഉയരുന്നതോടെ ലോട്ടറി വില ഉയര്‍ത്തേണ്ടി വരുമെന്നാണ് ആശങ്ക. ഇത് തിരുവോണം ബംബറിനെ ഉള്‍പ്പെടെ ബാധിക്കും. പുതിയ ജി എസ് ടി നിരക്ക് ഈ മാസം 22 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് അടിയന്തര തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നത്. അടിയന്തര തീരുമാനം ഉണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related