2024 സെപ്റ്റംബർ 07 ശനി 1199 ചിങ്ങം 22
വാർത്തകൾ
- മത, സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിച്ച് വളരുക: ഫ്രാൻസിസ് പാപ്പാ
തന്റെ നാൽപ്പത്തിയഞ്ചാം അപ്പസ്തോലികയാത്രയുടെ പ്രഥമപദമായ ഇന്തോനേഷ്യയിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ ആദ്യ പ്രഭാഷണം, രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക അധികാരികളുടെയും, വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു. ഇന്തോനേഷ്യ സന്ദർശിക്കാൻ തന്നെ ക്ഷണിച്ചതിന് രാജ്യത്തിന്റെ പ്രെസിഡന്റിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. ഏഷ്യയെയും ഓഷ്യാനയെയും ബന്ധിപ്പിക്കുന്ന സാഗരത്തിലെ ദ്വീപസമൂഹമായ ഇന്തോനേഷ്യയുടെ നിയുക്ത പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടയാൾക്ക് പാപ്പാ ആശംസകൾ നേർന്നു.
- പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്നലെ അത്തം
ഇനിയുള്ള പത്തു ദിവസം മലയാളിയുടെ മനസിലും മുറ്റത്തും പൂവിളിയും പൂക്കളവും നിറയും. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കാനൊരുങ്ങി കഴിഞ്ഞു. ഇനി പത്തു ദിവസം കാത്തിരിപ്പാണ് പുത്തൻ ഉടുപ്പും സദ്യയും ഓണക്കളികളുമായി തിരുവോണം ആഘോഷിക്കാൻ.
- സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിൽ പ്ലാറ്റിനം ജൂബിലി
സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശീയ അധ്യാപകദിനത്തിൽ അലുമിനി അസോസിയേഷൻ’ ഗുരുവന്ദനവും അധ്യാപക ദിനാചരണവും ‘ സംഘടിപ്പിച്ചു.കോളേജിലെ പൂർവ്വ അധ്യാപകരിൽ ഏറ്റവും മുതിർന്ന അംഗമായ ഹിന്ദി വിഭാഗം മുൻ തലവൻ 99 വയസ്സുള്ള പ്രൊഫസർ ആർ. എസ് പൊതുവാളിനെ തൃശ്ശൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചു കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. കോളേജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറളുമായ മോൺ. ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ.സാൽവിൻ കെ തോമസ്,ബർസാർ റവ.ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഡിജോ കാപ്പൻ, സെക്രട്ടറി ഡോ. സാബു ഡി മാത്യു, കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാജു കൊടിയൻ എന്നിവർ നേതൃത്വം നൽകി.
- വലിയകുമാരമംഗലം സ്കൂളിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.
മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ദേശീയ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. കുമാരി. റോസ്മോൾ റെജി, മാസ്റ്റർ. കാശിനാഥ് എം.ഡി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുമാരി. ആൻലിയ മരിയ ബെന്നി, കുമാരി. ആൻലിഡ മരിയ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ ആശംസാഗാനം ആലപിച്ചു. കുമാരി. എൽസാ മാത്യുവിന്റെ നേതൃത്വത്തിൽ ക്ലാസ്സ് ലീഡർമാർ അധ്യാപകരെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷൈനി ജോസഫ് കുട്ടികൾക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു.
- അധ്യാപക ദിനാഘോഷം അതി ഗംഭീരമായി ആഘോഷിച്ച് മണിയംകുന്ന് സെൻറ് ജോസഫ്സ് യു.പി സ്കൂൾ
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ പൂച്ചെണ്ടുകളും ആശംസാകാർഡുകളും സമ്മാനങ്ങളും നൽകി അധ്യാപകരെ ആദരിച്ചു.സ്കൂളിൽ ഹാളിൽ ചേർന്ന് അധ്യാപക ദിനാഘോഷ സമ്മേളനത്തിൽ ശ്രീ. ജോബി അലക്സ് ആലയ്ക്കപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു.അധ്യാപകർ കുട്ടികളോടും കുട്ടികൾ അധ്യാപകരോടും പുലർത്തേണ്ട മനോഭാവവും,സമൂഹത്തിൽ ഇവർ ചെലുത്തുന്ന സ്വാധീനവും, ആഴമായ ബന്ധങ്ങളും എത്രമാത്രം വലുതാണെന്ന് തൻറെ സന്ദേശത്തിൽ അദ്ദേഹം പങ്കുവെച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മഞ്ജുമോൾ ജോസഫ് സ്വാഗതം നേരുകയും എല്ലാ അധ്യാപകർക്കും സമ്മാനങ്ങൾ നൽകുകയും
ചെയ്തു.
- ഗുരുസന്നിധിയിൽ വിഷരഹിത പച്ചക്കറിയുമായി വിദ്യാർത്ഥികൾ
പാലാ: പാലാ സെൻ്റ്.തോമസ് HSS ലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ വേറിട്ട ഗുരുപൂജയുമായി അദ്ധ്യാപകദിനാചരണം നടത്തി. സ്കൂളിൽ നടന്ന അദ്ധ്യാപകദിനാഘോഷം സകൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുൻഅദ്ധ്യാപകനായിരുന്ന റ്റി.പി. ജോസഫ് സാറിനെയും മുൻപ്രിൻസിപ്പലും പാലാ കോർപ്പറേറ്റ് മുൻ കോർപ്പറേറ്റ് സെക്രട്ടറിയായിരുന്ന ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂളിൽ കുട്ടികൾ തന്നെ കൃഷി ചെയ്തുണ്ടാക്കിയ വിഷരഹിത പച്ചക്കറി സമ്മാനമായി നൽകി. NSS പ്രോഗ്രാം ഓഫീസർ അൽഫോൻസാ ജോസഫ്, റോവർ ലീഡർ നോബി ഡൊമിനിക്ക്, റെയ്ഞ്ചർ ലീഡർ അനിറ്റ അലക്സ് , വിമുക്തി ക്ലബ് കോർഡിനേറ്റർ റെജി മാത്യു, സ്കൂൾ ചെയർപേഴ്സൺ കുമാരി ആഷ്ലി മരിയ എന്നിവർ പ്രസംഗിച്ചു.
- അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ച് അരുവിത്തുറ സെന്റ് മേരീസിലെ കുരുന്നുകൾ
അരുവിത്തുറ: അധ്യാപകദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കുട്ടികൾ അധ്യാപകർക്കായ് ഒരുക്കിയത്. സ്വന്തമായി തയാറാക്കിയ ഗ്രീറ്റിംഗ് കാർഡും,പൂവും, മിഠായിയുമൊക്കെക്കൊണ്ടാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. അവ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കു നല്കി ആശംസകൾ നേരുകയായിരുന്നു ആദ്യ പരിപാടി. തുടർന്ന് പൊതു മീറ്റിംഗിൽ കുട്ടികൾ തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ നേരുകയും ഓരോ അധ്യാപകരേയും സ്റ്റേജിലേയ്ക്ക് ക്ഷണിച്ച് അവർക്ക് പൂവു നല്കി ആദരിക്കുകയും ചെയ്തു. കൂടാതെ ആശംസാ പ്രസംഗങ്ങൾ, ആശംസാ ഗാനങ്ങൾ, വഞ്ചിപ്പാട്ട്, ഡാൻസ് തുടങ്ങിയ കലാപരിപാടികളും അധ്യാപകദിനാഘോഷത്തിന് മോടി കൂട്ടി. ഒന്നാം ക്ലാസിലെ കുരുന്ന് അധ്യാപികയായി ക്ലാസെടുത്തതും ശ്രദ്ധേയമായി. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു നന്ദിയർപ്പിച്ച് സംസാരിച്ചു. കുട്ടികൾ എല്ലാവർക്കും മധുരം നല്കി അധ്യാപകദിനം കൂടുതൽ മധുരതരമാക്കി.
- അർജൻറീന ഫുട്ബോൾ ടീം കേരളത്തിൽ
കായിക മന്ത്രി വി അബ്ദുറഹിമാൻ അർജൻറീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി. കേരളം സന്ദർശിക്കുന്നതിന് അർജൻറീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കും. കേരളത്തിലെ വിവിധ ഇടങ്ങളിൽ സർക്കാരുമായി ചേർന്ന് അർജൻറീന അക്കാദമികൾ സ്ഥാപിക്കും.
- വയനാട് ദുരന്തത്തിൽ അമിക്വസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത്
വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറി റിപ്പോര്‍ട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
- അറക്കുളം സെൻറ് മേരീസിൽ അധ്യാപക ദിനാഘോഷം
അറക്കുളം : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ ദേശീയ അധ്യാപക ദിനം ആഘോഷിച്ചു. മാനേജർ ഫാ. മൈക്കിൾ കിഴക്കേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനവും അധ്യാപകർക്ക് പുരസ്കാര വിതരണവും നടത്തി . ഗ്രാമ പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡൻ്റ് സുബി ജോമോൻ , പ്രിൻസിപ്പൽ അവിര ജോസഫ് , സംസ്ഥാന സ്കൂൾ പാഠപുസ്തക സമിതി മെംബർ റോയ് ജെ. കല്ലറങ്ങാട്ട് , സ്കൂൾ ചെയർമാൻ എർവിൻ എസ് കോടാമുള്ളിൽ എന്നിവർ പ്രസംഗിച്ചു . പി.ടി.എ പ്രസിഡൻറ് ഫ്രാൻസീസ് കരിമ്പാനി സ്വാഗതവും ഹെഡ്മാസ്റ്റർ ദിനേശ് സെബാസ്റ്റ്യൻ കൃതജ്ഞതയും പറഞ്ഞു .
- ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതി
സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില തൃപ്തികരമെന്നും മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും കേന്ദ്ര കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു. നിലവില്‍ ഡല്‍ഹി എയിംസിലാണ് യെച്ചൂരി ചികിത്സയിലുള്ളത്.
- വയനാട് ദുരന്തം; വായ്പ എഴുതിത്തള്ളാൻ സാവകാശം തേടി കേന്ദ്രം
ദുരന്തവുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയങ്ങൾ തമ്മിലുള്ള ചർച്ച നടക്കുന്നുവെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആറാഴ്ച്ചയ്ക്കുള്ളിൽ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. നിയമപ്രകാരമുള്ള ദുരന്തനിവാരണ പദ്ധതികൾ വിവിധ വകുപ്പുകളിൽ ആവിഷകരിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടികാണിച്ചു.
- കെനിയയിലെ ബോർഡിങ്ങ് സ്‌കൂളിൽ തീപിടിത്തം
3 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. നെയ്‌റി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിൽ വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായത്. അപകട കാരണം അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വക്താവ് റെസില ഒനിയാംഗോ പറഞ്ഞു.
- മിഷേൽ ബാർണിയർ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
അമ്പതു ദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഫ്രാൻസിൽ പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത നാഷണൽ അസംബ്ലിയെയാണ് 73കാരനായ ബാർണിയർക്ക് നയിക്കേണ്ടി വരിക. ബ്രക്‌സിറ്റ് മധ്യസ്ഥനും എൽ ആർ പാർട്ടി നേതാവുമാണ് മിഷേൽ ബാർണിയർ. തെരഞ്ഞെടുപ്പു നടന്ന് 50 ദിവസങ്ങൾക്കുശേഷമാണ് പുതിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചത്.തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ തീവ്ര ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടിനെ അവഗണിച്ചാണ് മക്രോണിന്റെ നീക്കം.
- കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാരിന്‍റെ പിന്തുണ. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നൽകി സര്‍ക്കാര്‍ ഉത്തരവായി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision