2025 സെപ്റ്റംബർ 06 ശനി 1199 ചിങ്ങം 21
വാർത്തകൾ
🗞️👉 മൂന്ന് രാജ്യങ്ങൾക്കും സമ്പദ് സമൃദ്ധി നേരുന്നു; പരിഹസിച്ച് ട്രംപ്
ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തിയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മൂന്ന് രാജ്യങ്ങൾക്കും സമ്പദ് സമൃദ്ധി നേരുന്നുവെന്നും ട്രംപ് പരിഹസിച്ചു. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്‍റെ ഈ പ്രതികരണം. ‘ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ! എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നരേന്ദ്ര മോദി, പുടിൻ, ഷീ ജിൻപിംഗ് എന്നിവർ ഒരുമിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ട്രംപിന്‍റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്.
🗞️👉 പാലാ മീഡിയാ അക്കാദമിയിൽ ഓണം ആഘോഷിച്ചു
പാലാ: പാലാ മീഡിയാ അക്കാദമിയിൽ ഓണം ആഘോഷിച്ചു. മീഡിയാ അക്കാദമി പ്രസിഡൻ്റ് എബി ജെ ജോസ് (പാലാ ടൈംസ് ) ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ സന്ദേശമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. മീഡിയാ അക്കാദമി സെക്രട്ടറി തങ്കച്ചൻ പാലാ (കോട്ടയം മീഡിയാ) അധ്യക്ഷത വഹിച്ചു. മീഡിയാ അക്കാദമി ഭാരവാഹികളായ സാംജി പഴേപറമ്പിൽ (പൈക ന്യൂസ്), ഫാ. ജെയ്മോൻ നെല്ലിക്കുന്നുചെരിവ്പുരയിടം (പാലാ വിഷൻ), അനിൽ ജെ തയ്യിൽ (ട്രാവൻകൂർ ന്യൂസ് ), അഡ്വ ജോസ് ചന്ദ്രത്തിൽ വോയ്സ് ഓഫ് പാലാ), പ്രിൻസ് ചാത്തനാട്ടുകുന്നേൽ(ടുഡേ ലൈവ് ന്യൂസ്), എം ആർ രാജു(കോട്ടയം ന്യൂസ്), സുധീഷ് നെല്ലിക്കൽ (ഡെയ്ലി മലയാളി), അരുൺ കെ എബ്രാഹം ( ന്യൂസ് പാലാ) തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു ഓണസദ്യയും പായസവിതരണവും നടത്തി.
🗞️👉 ‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
മലായാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി. ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണ്. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഓണം സഹായിക്കട്ടെ എന്ന് മോദി എക്സിൽ കുറിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നത്.
🗞️👉













