പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  06

Date:

വാർത്തകൾ

  • കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് വിജയം

കേരള ക്രിക്കറ്റ് ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കൊച്ചി ബ്ലൂ ടൈഗേഴ്സിന് 39 റൺസിന് പരാജയപ്പെടുത്തി. ടോസ് നഷ്‌ടപ്പെട്ട് ആദ്യ ബാറ്റിങിന് ഇറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുത്തു. അജിനാസാണ്(57) കാലിക്കറ്റിന്റെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിങിന് ഇറങ്ങിയ കൊച്ചിക്ക് 8 വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.

  • പാലക്കാടിന് പ്രതീക്ഷയായി ഇടപെടൽ

പാലക്കാടുകാർ ഏറെ നാളായി പരാതിപ്പെടുന്ന ദേശീയപാത നിർമാണത്തിലെ അപാകതയിൽ ഇടപെട്ട് കെ രാധാകൃഷ്ണൻ MP. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള ഭാഗത്തെ നിർമാണത്തിലെ അപാകത പരിഹരിക്കുന്നതിനും സർവീസ് റോഡ് പൂർത്തിയാക്കുന്നതിനും ഉടൻ നടപടി സ്വീകരിക്കാൻ MP നിർദ്ദേശം നൽകി. മേരിഗിരിയിൽ അടിപ്പാത, അഴുക്കുചാലുകളുടെ പ്രശ്‌നം തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കുമെന്ന് എംപി അറിയിച്ചു.

  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയ തുക

2024 ആഗസ്റ്റ് 28മുതൽ സെപ്റ്റംബർ 3വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3,24,68500 രൂപയാണ് വിതരണം ചെയ്ത്‌തത്‌. 14 ജില്ലകളിലായി 1828 ഗുണഭോക്താക്കൾക്കാണ് തുക ๓๙. TVM-45,85000, KLM-56,64000, PTM-11,60000, Alp-94,5500, KTM-11,6000, Idk-73,9000, EKM-73,9000, TSR-31,92500, PKD-59,02000, Mlp-67,08000, KKD-16,89,000, WYD-33,000, KNR-20,41000, KSD-12,00000 എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

  • പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ്

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയിൽ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാൻ തീരുമാനിച്ചു. മുൻവർഷത്തെ പ്രവർത്തനലാഭത്തെക്കാൾ കൂടുതൽ പ്രവർത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളിൽ ഓരോ ജീവനക്കാരനും നൽകാവുന്ന മൊത്തം ആനുകൂല്യങ്ങൾ മുൻവർഷത്തെ തുകയെക്കാൾ 2 ശതമാനം മുതൽ 8 ശതമാനം വരെ ലാഭവർദ്ധനവിന് ആനുപാതികമായി അധികം നൽകുന്നത് പരിഗണിക്കും.

  • പണം വരും; തൃശൂരുകാർക്ക് സന്തോഷ വാർത്ത

മഴക്കെടുതിയിൽ തൃശൂർ ജില്ലയിൽ കൃഷിനാശമുണ്ടായ 633 കർഷകർക്ക് 69.34 ലക്ഷം രൂപ നൽകാൻ അനുമതി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 26.4 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 1,672.67 ഏക്കർ കൃഷി നശിച്ചെന്നുമായിരുന്നു റിപ്പോർട്ട്. ജൂലൈ 28 മുതലുള്ള നഷ്ടമാണ് കണക്കാക്കിയത്. ആകെ 1,405 കർഷകർ 141.86 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിരുന്നു. ബാക്കിയുള്ളവരുടെ അപേക്ഷകൾ പരിശോധനാ ഘട്ടത്തിലാണ്.

  • മുല്ലപ്പെരിയാർ; കേരളം കാത്തിരുന്ന വാർത്ത

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകിയ തീരുമാനം ആശ്വാസകരമായ തീരുമാനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കഴിഞ്ഞ ദിവസമാണ് ഇപ്പോൾ പരിശോധന വേണ്ടെന്ന തമിഴ്നാടിന്റെ വാദം തള്ളി കേരളത്തിൻ്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചത്. 12 മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാനാണ് നിർദേശം. കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത് 2011ന് ശേഷം ആദ്യമായാണ്.

  • കാരുണ്യ പദ്ധതിയിലേക്ക് പണം കൈമാറി ഭാഗ്യക്കുറി വകുപ്പ്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരമുള്ള ചികിത്സാ സഹായത്തിനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്ക്ക് 57 കോടി രൂപ കൈമാറി. ധന മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സംസ്ഥാന ധന വകുപ്പു മന്ത്രി കെ.എൻ.ബാലഗോപാലിൽ നിന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ചെക്ക് ഏറ്റുവാങ്ങി. സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടർ എബ്രഹാം റെൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.

  • സ്പെഷ്യൽ ട്രെയിനുകൾ സമയ പരിധി നീട്ടി

ഓണാവധിയിലെ യാത്രാ തിരക്കുകൾ മുന്നിൽ കണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ സമയ പരിധി നീട്ടി ദക്ഷിണ റെയിൽവെ. ഡിസംബർ ആദ്യം വരെയാണ് സർവ്വീസ് നീട്ടിയത്. കൊച്ചുവേളി-ഷാലിമാർ (06081/06082), തിരുനെൽവേലി-ഷാലിമാർ (06087/06088), കോയമ്പത്തൂർ-ബറൂണി (06059/06060), കോയമ്പത്തൂർ-ധൻബാദ് (06063/06064), എറണാകുളം-പറ്റ്ന (06085/06086), കോയമ്പത്തൂർ-ജോധ്‌പൂർ(06181/06182) എന്നീ ട്രെയിനുകളാണ് നീട്ടിയത്.

  • കാവുംകണ്ടം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം

കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ എട്ടാം തീയതി ഞായറാഴ്ച കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് മിഷൻ ലീഗിന്റെ പ്രഥമ ഡയറക്ടറായിരുന്ന ഫാ.ജോസഫ് മാലിപ്പറമ്പിൽ, ഫാ. അബ്രാഹം ഈറ്റക്കക്കുന്നേൽ എന്നിവരുടെ അനുസ്മരണ സമ്മേളനം വിവിധ പരിപാടികളോടെ  നടത്തും. ജോയൽ ആമിക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും. എമ്മാനുവേൽ കോഴിക്കോട്ട് ആമുഖ പ്രഭാഷണം നടത്തും. ദിയാ ഡേവിസ്‌ കല്ലറക്കൽ അനുസ്മരണ പ്രഭാഷണം നടത്തും. ഫാ. സ്കറിയ വേകത്താനം സന്ദേശം നൽകും. സമ്മേളനത്തിൽ മദർ തെരേസാ അനുസ്മരണവും നടത്തും. അദ്ധ്യാപകർക്ക് ആദരവ് അർപ്പിച്ച് ഗുരുവന്ദനം പരിപാടി നടത്തും. ശാഖാ ഡയറക്ടർ ഫാ. സ്കറിയ വേകത്താനത്തെ ആദരിച്ചുകൊണ്ട് ഡയറക്ടേഴ്സ് ഡേ ആചരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. ജോജോ പടിഞ്ഞാറയിൽ, ജോസ് തയ്യിൽ, ബിൻസി ഞള്ളായിൽ, ഷൈനി വട്ടക്കാട്ട്,ഷൈനി ലാലാ തെക്കലഞ്ഞിയിൽ , സൗമ്യാ മനപ്പുറത്ത്, ജോയ്സി കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

  • വന്ദ്യ ഗുരുഭൂതർക്ക് സ്നേഹാദരങ്ങൾ നേർന്ന് പ്രവിത്താനം സെന്റ് മൈക്കിൾസിലെ ഇളം തലമുറ.

പ്രവിത്താനം : അധ്യാപക ദിനത്തോടനുബന്ധിച്ച്‌ സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവവിദ്യാർത്ഥികളും, പാലാ രൂപതയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കലാലയങ്ങൾക്ക് നേതൃത്വം വഹിച്ചവരുമായ ഗുരുശ്രേഷ്ഠരേ  ആദരിച്ചു. പാലാ രൂപതയുടെ മുൻ വികാരി ജനറാൾ , പാലാ സെന്റ് തോമസ് കോളേജിന്റെ  പ്രിൻസിപ്പൾ, മാനേജർ എന്നീ ചുമതലകൾ വഹിച്ചിരുന്ന ഫാദർ ഈനാസ് ഒറ്റത്തെങ്ങുകൽ, പാലാ സെന്റ് തോമസ് ബി.എഡ്. കോളേജ് പ്രിൻസിപ്പൽ, പാലാ കത്തീഡ്രൽ വികാരി എന്നീ ചുമതലകൾ വാഹിച്ചിരുന്ന ഫാദർ അലക്സ് കോഴിക്കോട്ട് എന്നിവരെയാണ് അധ്യാപക ദിനത്തിൽ സ്കൂൾ ആദരിച്ചത്. സ്കൂളിനു വേണ്ടി ഹെഡ്മാസ്റ്റർ അജി വി. ജെ.  ഇരുവരെയും പൊന്നാട അണിയിച്ച് സ്നേഹാദരവുകൾ നേർന്നു. ഈനാസച്ചനും, അലക്സച്ചനും പ്രവിത്താനം സ്കൂളിന്റെ അഭിമാനപാത്രങ്ങളും, വരും തലമുറയ്ക്ക് മാതൃകകളും ആണെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു. അന്ധകാരത്തെ അകറ്റുന്ന വെളിച്ചമാണ് വിദ്യാഭ്യാസം എന്ന മഹത് വചനത്തെ ഓർമിച്ചുകൊണ്ട് വന്ദ്യ ഗുരുക്കന്മാരുടെ പക്കൽ നിന്നും സ്കൂളിലെ അധ്യാപകർ കത്തിച്ച തിരികൾ ഏറ്റുവാങ്ങി വിദ്യാർത്ഥികൾക്ക് നൽകി.

  • പാമ്പ് കടിയേറ്റ യുവതിക്കു രക്ഷകരായി പ്രതിയുമായി പോയ പൊലീസ് വാഹനം.

പാലാ . പാമ്പ് കടിയേറ്റ യുവതിക്ക് പ്രതിയുമായി പോയ പൊലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു ജീവൻ രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബി​ഗ് സല്യൂട്ട് ! ബുധനാഴ്ച രാത്രി 10.30യോടെയാണ് സംഭവം.കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് ( 28) വീടിന്റെ മുറ്റത്ത് വച്ച് പാമ്പ് കടിച്ചത്. പ്രദീപിന് ഒപ്പം മുറ്റത്ത് കൂടി നടക്കുന്നതിനിടെയാണ് സംഭവം. ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. ആംബുലൻസിനായി വഴിയിൽ കാത്ത് നിൽക്കുന്നതിനിടെയാണ് വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊൻകുന്നം സബ് ജയിലിൽ പ്രവേശിപ്പിക്കുന്നതിനായി ചങ്ങനാശേരി പൊലീസിന്റെ വാ​​ഹനം ഇതുവഴിയെത്തത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...