പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  04

Date:

2024 സെപ്റ്റംബർ    04     ബുധൻ   1199  ചിങ്ങം  19

വാർത്തകൾ

  • കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവക ഭരണങ്ങാനത്തേക്ക് അൽഫോൻസാ തീർത്ഥാടനം നടത്തി

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയുടെ നേതൃത്വത്തിൽ ഭരണങ്ങാനത്തേക്ക് രണ്ടാമത് അൽഫോൻസാ തീർത്ഥാടനം നടത്തി. അൽഫോൻസാ കബറിട ദേവാലത്തിൽ നടന്ന വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് പ്രാർത്ഥനകൾക്ക് വികാരി ഫാ. സ്കറിയ വേകത്താനം നേതൃത്വം നൽകി. തുടർന്ന് ജപമാലപ്രദക്ഷിണവും നടന്നു.

  • CML രൂപത സാഹിത്യ മത്സരം

ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ പ്രേഷിത പരിശീലന രചനാ മത്സരം നടത്തപ്പെട്ടു. ഭരണങ്ങാനം  മാതൃഭവൻ,സെന്റ് മേരിസ് ഹയർസെക്കണ്ടറി സ്കൂൾ , സേക്രഡ് ഹാർട്ട്  ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പാലാ രൂപതയിലെ 17 മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.  ഇൻഫന്റ്, സബ് ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി വാട്ടർ കളർ , ചിത്രരചന,കഥ, കവിത, ഉപന്യാസം എന്നീ മത്സരങ്ങളാണ്  സംഘടിപ്പിച്ചത്. മിഷൻലീഗ് രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, വൈസ് ഡയറക്ടർ സി.ഡോ. മോണിക്ക എസ്.എച്ച് എന്നിവരുടെ നേതൃത്വത്തിൽ രൂപത എക്സിക്യൂട്ടീവ് സമിതിയാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്.

  • നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്തും. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഭൂരിപക്ഷം ക്ലബ്ബുകളും ഈ മാസം 28നാണ് സൗകര്യമെന്ന് യോഗത്തിൽ അറിയിച്ചിരുന്നു. ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തേണ്ട ആവശ്യവും യോഗത്തിൽ ചർച്ചയായി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രാദേശിക വള്ളംകളികൾ 24-ാം തീയതിയോടെ അവസാനിച്ചിരുന്നു.

  • യാത്രാദുരിതം രൂക്ഷം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

മഴയായതോടെ കക്കാടംപൊയിൽ- പീടികപ്പാറ-പനമ്പിലാവ്-കിണറടപ്പൻ റോഡ് ചെളിക്കുളമായി കാൽയാത്രയ്ക്ക് പോലും പറ്റാത്തനിലയിൽ. റോഡിന്റെ പലഭാഗങ്ങളിലും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വൻകിടങ്ങുകൾ രൂപപ്പെട്ടിരിക്കുകയാണ്. അധികൃതർ തിരിഞ്ഞുനോക്കത്ത സാഹചര്യത്തിൽ പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്. ഏറനാട് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന റോഡ്, കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്.

  • എയിംസിനായി കേരളത്തിൻ്റെ ഒരു ചുവടുകൂടി

കേന്ദ്ര പ്രഖ്യാപനം ഇതുവരെ വന്നില്ലെങ്കിലും എയിംസ് സ്ഥാപിക്കുന്നതിന് ഒരു ചുവട് കൂടിവച്ച് സംസ്ഥാന സർക്കാർ. എയിംസിനായി കോഴിക്കോട്ടെ കിനലൂർ, കാന്തലാട് വില്ലേജുകളിലായി ഏറ്റെടുത്ത 61.34 ഹെക്ടർ ഭൂമി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. കേന്ദ്രം എയിംസ് അനുവദിച്ചാൽ അത് കോഴിക്കോട് തന്നെയായിരിക്കും. അതേസമയം, വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യത്തിന് ഇതുവരെ കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടില്ല.

  • ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; 13ന് സ്കൂൾ അടയ്ക്കും

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ചൊവ്വാഴ്ച ആരംഭിക്കും. ഹൈസ്കൂൾ വിഭാഗം പരീക്ഷകളാണ് ചൊവ്വാഴ്ച നടക്കുക. യുപി പരീക്ഷകൾ ബുധനാഴ്ച തുടങ്ങും. പ്ലസ്ട്രു പരീക്ഷയും ആരംഭിക്കും. എൽപി വിഭാഗത്തിന് വെള്ളിയാഴ്ചയാണ് ആരംഭിക്കുക. ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികൾക്ക് ഓണപ്പരീക്ഷയില്ല. 12ന് പരീക്ഷകൾ അവസാനിക്കും. ഓണാവധിക്കായി 13ന് സ്കൂ‌ൾ അടയ്ക്കും.

  • സുവാരസ് വിരമിക്കൽ പ്രഖ്യാപിച്ചു

ഉറുഗ്വായ് ഐക്കൺ ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു, മോണ്ടെവീഡിയോയിൽ വെള്ളിയാഴ്ച നടക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താൻ ബൂട്ട് അഴിക്കുമെന്ന് താരം സ്ഥിരീകരിച്ചു. 142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയ ഉറുഗ്വേയുടെ ടോപ്പ് സ്കോററായിട്ടാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നത്.

  • ADGPയെ മാറ്റില്ല

എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റില്ല. ചുമതലയിൽ നിന്ന് മാറ്റാതെ അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. എഡിജിപിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൊലീസ് മേധാവി ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം അന്വേഷിക്കും. ഉന്നതതല സംഘമാണ് ആരോപണങ്ങൾ അന്വേഷിക്കുക. അൻവർ MLA ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും.

  • ത്രില്ലർ പോരിൽ ട്രിവാൻഡ്രം റോയൽസിന് ഒരു റൺസിൻ്റെ ജയം

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ട്രിവാൻഡ്രം റോയൽസിന് ഒരു റൺസിന്റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 19.5 ഓവറിൽ 122 റൺസിന് ഓൾ ഔട്ടായപ്പോൾ ട്രിവാൻഡ്രം റോയൽസ് 14.1 ഓവറിൽ 83-5ൽ നിൽക്കെ മഴമൂലം മത്സരം നിർത്തിവെക്കുകയായിരുന്നു. വിജെഡി നിയമപ്രകാരം ജയിക്കാൻ വേണ്ട സ്കോറിനേക്കാൾ ഒരു റൺസ് അധികമെടുത്ത റോയൽസിനെ പിന്നീട് വിജയികളായി പ്രഖ്യാപിച്ചു.

  • അർജന്റീനയെ ക്ഷണിക്കാൻ മന്ത്രി സ്പെയിനിലേക്ക്

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായികമന്ത്രി വി അബ്‌ദുറഹ്മാൻ നാളെ സ്പെയിനിലേക്ക്. മാഡ്രിഡിലെത്തി അർജന്റീന ടീം പ്രതിനിധികളുമായി ചർച്ച നടത്തും. 2024 ജനുവരിയിൽ കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം ഇ മെയിൽ സന്ദേശമയച്ചിരുന്നു. നേരത്തെ ഇന്ത്യയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന കാരണത്താൽ ഇന്ത്യ പിന്നോട്ട് പോയിരുന്നു.

  • കനത്ത മഴയ്ക്ക് പിന്നാലെ ഉരുൾപൊട്ടൽ മുന്നറിയിപ്പ്

മുണ്ടക്കൈ-ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിന് വീണ്ടും സാധ്യതയുണ്ടെന്ന് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. തുലാമഴ ശക്തമായാൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കും. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് എഫക്‌ട് ഉണ്ടാകാനുള്ള സാധ്യതയാണ് ഗവേഷകരുടെ പഠനത്തിലുള്ളത്. നേരത്തെ ഉണ്ടായ ഉരുൾപൊട്ടലിന്റെ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫക്‌ട്, അഥവാ അണക്കെട്ട് പ്രതിഭാസമായിരുന്നു.

  • തിരുവനന്തപുരത്ത് വൻ തീപിടിത്തം; 2 സ്ത്രീകൾ മരിച്ചു

തിരുവനന്തപുരം പാപ്പനംകോടിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

  • കോഴിക്കോടിനെ തകർത്ത് കൊല്ലം

കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഏരീസ് കൊല്ലം സെല്ലേഴ്സ‌്. 105 റൺസ് ലക്ഷ്യം പിന്തുടർന്ന കൊല്ലം സെല്ലേഴ്സ് 16.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. നാലു സിക്സുകളും മൂന്നു ഫോറുകളും അടക്കം 61 റൺസ് നേടിയ ഓപ്പണർ അഭിഷേക് നായരാണ് കൊല്ലത്തിന്റെ ജയം അനായാസമാക്കിയത്. 3 വിക്കറ്റ് വീഴ്ത്തിയ കെഎം ആസിഫാണ് കോഴിക്കോടിനെ ചെറിയ സ്കോറിൽ ഒതുക്കിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...

ചേലക്കരയിൽ എൽഡിഎഫിന് ലീഡ്

ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. വിവരം പ്രകാരം 10955 വോട്ട് ലീഡാണ്...