2024 സെപ്റ്റംബർ 02 തിങ്കൾ 1199 ചിങ്ങം 17
വാർത്തകൾ
- രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്
സെപ്തംബർ എട്ട് മുതൽ 10 വരെ അമേരിക്കയിലേക്കാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. കോൺഗ്രസിൻ്റെ പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ഭാഗമായാണ് സന്ദർശനം. സെപ്തംബർ എട്ടിന് ദല്ലാസ്, ടെക്സാസ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന അദ്ദേഹം സെപ്തംബർ 9, പത്ത് തീയ്യതികളിൽ വാഷിങ്ടൺ ഡി.സി സന്ദർശിക്കും.
- നിറകണ്ണുകളോടെ – അവർ നട്ടു – ചെമ്പകതൈ
നിറകണ്ണുകളോടെ – അവർ നട്ടു – ഒരിക്കലും കണ്ടിട്ടില്ലാത്ത കുട്ടൂകാർക്കായി ചെമ്പകതൈ – ചെമ്മലമറ്റം വയനാട് ദുരന്തത്തിന്റെ മുപ്പതാം നാൾ ഗവർമെന്റ് വെക്കേഷനൽ ഹയർ സെക്കന്റി വെള്ളാർമല സ്കൂളിലെ അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട കുട്ടുകാരുടെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂളിന്റെ കിഡ്സ് പാർക്കിനുളളിൽ ചെമ്പകതൈ നട്ടു ദുരന്തം നടന്ന മുപ്പത് ദിവസങ്ങൾപിന്നിടുബോൾ നിറകണ്ണുകളോടെയാണ് വിദ്യാർത്ഥികൾ മരണപെട്ട വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായി ചെമ്പകതൈ നട്ടത് ദുരിതത്തിന്റെ ഭികര അവസ്ഥയെ കുറിച്ച് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് വിദ്യാർത്ഥികൾക്ക് വിവരിച്ച് നല്കി തങ്ങളുടെ സഹവിദ്യാർത്ഥികളുടെ ഓർമ്മ നിലനിർത്താനാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ പാർക്കിനുള്ളിൽ ചെമ്പക തൈ നട്ടത് തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു അധ്യാപകരായ ജോർജ് ചെറുകര കുന്നേൽ അജൂജോർജ് ഹണി ഫ്രാൻസിസ് എന്നിവർ നേതൃത്വം നല്കി.
- പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഗ്രൗണ്ട് ഉദ്ഘാടനവും, കൊടിമരങ്ങളുടെ വെഞ്ചരിപ്പും നാളെ
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂടുതൽ വിസ്തൃതവും വിശാലവുമായി പുനർ നിർമ്മിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനവും,പ്ലസ് ടു, ഹൈസ്കൂൾ അങ്കണങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പുതിയ കൊടിമരങ്ങളുടെ വെഞ്ചിരിപ്പും സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്നു. നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി.യും ഓലിക്കൽ കുടുംബം സംഭാവന ചെയ്തിട്ടുള്ള കൊടിമരങ്ങളുടെ വെഞ്ചിരിപ്പ് കർമ്മം വെരി റവ. ഫാ. ജോർജ് വേളൂപറമ്പിലും നിർവഹിക്കും.
- പ്രമുഖ ശാസ്ത്രജ്ഞൻ പിവി മോഹനൻ അന്തരിച്ചു
പ്രശസ്ത ടോക്സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ പിവി മോഹനൻ അന്തരിച്ചു. കേന്ദ്ര സർക്കാരിന്റെ കൊവിഡ്-19 വാക്സിൻ എംപവേർഡ് കമ്മിറ്റി അംഗമായിരുന്നു. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ടോക്സിക്കോളജി ഡിവിഷൻ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. ബയോ മെഡിക്കൽ വിങ്ങിന്റെ ടെക്നിക്കൽ മാനേജരായും ഗവേഷണ വിഭാഗത്തിന്റെ അസോസിയേറ്റ് ഡീനായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ കണ്ണപുരം ശ്മശാനത്തിൽ.
- നെഹ്റു ട്രോഫി വള്ളംകളിയിൽ അനിശ്ചിതത്വം
ബേപ്പൂർ ഫെസ്റ്റും വള്ളംകളിയുമായി താരതമ്യപ്പെടുത്തി തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ ടൂറിസം മേഖലയുടെ കണ്ണാണ് നെഹ്റു ട്രോഫിയെന്നും ആ കണ്ണ് ഞങ്ങൾ കുത്തിപ്പൊട്ടിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ നെഹ്റുട്രോഫി വള്ളംകളി തീയതി തീരുമാനിക്കേണ്ടത് സർക്കാരല്ലെന്നും NTBR സൊസൈറ്റിയാണെന്നുമുള്ള നിലപാടിൽ മന്ത്രി കൈമലർത്തി.
- കനത്ത മഴ; ട്രെയിൻ റദ്ദാക്കി
1) സെക്കന്തരാബാദിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് ഇന്ന് (01.09.2024) പൂർണമായും റദ്ദാക്കി.
2) 17229 തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ശബരി എക്സ്പ്രസ് 03.09.2024 ന് പൂർണ്ണമായും റദ്ദാക്കപ്പെടും.
- മസ്റ്ററിങ് ഇതുവരെ ചെയ്തില്ലേ? എങ്കിൽ ഇനി ഗ്യാസ് സിലിണ്ടർ കിട്ടില്ല
LPG സിലിണ്ടറുകൾ കൈവശം വെച്ചിരിക്കുന്നത് യാഥാർഥ ഉപഭോക്താവ് ആണോ എന്നുറപ്പാക്കാനുള്ള ഗ്യാസ് കണക്ഷൻ മസ്റ്ററിങ് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. മസ്റ്ററിങ് നടത്താത്തവർക്ക് പിന്നീട് സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കാതെ വരും. ആധാർ കാർഡും ഗ്യാസ് കണക്ഷൻ ബുക്കുമായി ഗ്യാസ് ഏജൻസി സന്ദർശിച്ച് വളരെ എളുപ്പം മസ്റ്ററിങ് പൂർത്തിയാക്കാവുന്നതാണ്. മസ്റ്ററിങിനായുള്ള അവസാന തീയതി കേന്ദ്രം വൈകാതെ അറിയിക്കും.
- ചക്കക്കൊമ്പനുമായി ഏറ്റുമുട്ടൽ; മുറിവാലൻ കൊമ്പൻ ചരിഞ്ഞു
കാട്ടാനകൾ കൊമ്പു കോർത്തതിനെ തുടർന്നു പരിക്കേറ്റ മുറിവാലൻ കൊമ്പൻ എന്ന വിളിപ്പേരുള്ള ആന ചരിഞ്ഞു. ചക്കക്കൊമ്പനുമായാണ് മുറിവാലൻ കൊമ്പു കോർത്തത്. ചക്കക്കൊമ്പന്റെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു മുറിവാലൻ. വനം വകുപ്പ് അധികൃതർ ചികിത്സ നൽകിയെങ്കിലും ഫലം കണ്ടില്ല. നട്ടെല്ലിനോടു ചേർന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ചിന്നക്കനാലിൽ കാട്ടാനകൾ പരസ്‌പരം ഏറ്റുമുട്ടിയത്.
- പാലക്കാടുകാർ കാത്തിരുന്ന വാർത്ത
പാലക്കാട് ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിന് ഒരുങ്ങുന്നു. 40 കോടി രൂപ ചെലവിട്ടാകും മൂന്നരപ്പതിറ്റാണ്ടോളം പഴക്കമുള്ള സ്റ്റേഡിയം ആധുനിക രീതിയിൽ നവീകരിക്കുക. വർഷങ്ങളായി നവീകരണമില്ലാതെ കാടുകയറിയ സ്റ്റേഡിയം ഇപ്പോൾ പാർക്കിംഗ് കേന്ദ്രവും സാമൂഹിക വിരുദ്ധരുടെ താവളവുമാണ്. ഇതെല്ലാം അവസാനിപ്പിച്ച് ഒരു നല്ല ഗ്രൗണ്ട് വരേണ്ടത് നാടിന്റെ ആവശ്യമാണ്.
- ഉദ്യോഗസ്ഥരില്ല; പാടുപെട്ട് കൊല്ലത്തെ സാധാരണക്കാർ
ഫീൽഡ് സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കാനുള്ള ജീവനക്കാരില്ലാത്തതിനാൽ കൊല്ലം ജില്ലയിൽ കെട്ടിക്കിടക്കുന്നത് 21,000 ഭൂമി തരംമാറ്റ അപേക്ഷകൾ. 2022ൽ 120ഓളം സർവേയർമാരെ താത്കാലികമായി നിയോഗിച്ചു. 2 മാസം മുമ്പ് കരാർ കാലാവധി പൂർത്തിയായതോടെ പിരിച്ചുവിട്ടവർക്ക് പകരം നിയമനം നടന്നിട്ടില്ല. ഇതോടെ ചെറിയ ലോണുകൾ പോലും എടുക്കാൻ ആകാതെ നിരവധി സാധാരണക്കാരാണ് പാടുപെടുന്നത്. വിഷയത്തിൽ സർക്കാർ തല ഇടപെടൽ അനിവാര്യമാണ്.
- പാചകവാതക സിലിണ്ടറുകൾക്ക് വില വർധിച്ചു
വാണിജ്യ എൽപിജി പാചകവാതക സിലിണ്ടറുകൾക്ക് വില കൂട്ടി. 19 കിലോഗ്രാം എൽപിജി സിലിണ്ടറുകൾക്ക് ഇന്ന് മുതൽ പുതുക്കിയ നിരക്കാണ് ഉണ്ടായിരിക്കുക. 39 രൂപയാണ് വർധിപ്പിച്ചത്. 1,691.50 രൂപ നിരക്കിലായിരിക്കും ഇന്നു മുതൽ വാണിജ്യ പാചകവാതകത്തിന്റെ ചില്ലറവിൽപന നടക്കുക. അതേസമയം, പാചകവാതക കണക്ഷൻ നിലനിർത്താൻ എല്ലാ ഉപഭോക്താക്കൾക്കും കേന്ദ്ര സർക്കാർ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കിയിട്ടുണ്ട്.
- ഇന്ത്യയ്ക്ക് അഞ്ചാം മെഡൽ
പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് അഞ്ചാംമെഡൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 ഇനത്തിൽ റുബീന ഫ്രാൻസിസ് വെങ്കലം നേടി. പാരീസിലെ ചാറ്റോറോക്സ് ഫൈനൽ റേഞ്ചിൽ 211.1 പോയൻ്റോടെയാണ് 25-കാരിയായ റുബീന മെഡൽ നേടിയത്. മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയാണ് റുബീന. ഇത്തവണത്തെ പാരാലിമ്പിക്സിൽ ഷൂട്ടിങ് ഇനത്തിൽ ഇന്ത്യ നേടുന്ന നാലാം മെഡലാണിത്.
- പാലിയേക്കര ടോൾ: പുതുക്കിയ നിരക്ക്
കാർ, ജീപ്പ് ഒരു ഭാഗത്തേക്ക് 90 രൂപ, 24 മണിക്കൂറിനുള്ളിലെ ഒന്നിൽ കൂടുതൽ ട്രിപ്പുകൾക്ക് 140 രൂപ, മാസം 2760 രൂപ.
ചെറുകിട വാണിജ്യവാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 160, ഒന്നിൽ കൂടുതൽ യാത്രക്ക് 240, മാസം 4830.
ബസ്, ട്രക്ക് ഒരു ഭാഗത്തേക്ക് 320, ഒന്നിൽ കൂടുതൽ യാത്രക്ക് 485, മാസം 9660.
ബഹുചക്ര ഭാരവാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515, ഒന്നിൽ കൂടുതൽ യാത്രക്ക് 775, മാസം 15,525.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision