പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ ന്യൂസ് 🗞🏵
സെപ്തംബർ 30, 2023 ശനി 1199 കന്നി 13

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 വനിതാ സംവരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ വനിത സംവരണ ബിൽ യാഥാർത്ഥ്യമായി. ഇതിന്റെ വിജ്ഞാപനം പിന്നീട് പുറത്തിറങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
 
🗞🏵 ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിന് പ്രായപരിധി കുറയ്‌ക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് നിയമ കമ്മീഷന്റെ ശുപാര്‍ശ. 18 വയസിന് താഴെയുള്ളവര്‍ക്ക് കുട്ടികളുടെ അവകാശങ്ങള്‍ നിലനിര്‍ത്തണമെന്ന് നിയമ കമ്മീഷൻ വ്യക്തമാക്കി. പ്രായപരിധി 16 ആക്കുന്നത് ശൈശവ വിവാഹം, കുട്ടികളെ കടത്തല്‍ എന്നിവ തടയുന്നതിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നിയമ കമ്മീഷന്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്.

🗞🏵 കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ചടി ഒക്ടോബര്‍ 15 വരെ 3000 ഘന അടി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കാവേരി നദീജല അതോറിറ്റി ഉത്തരവിറക്കി. നിലവില്‍ നാല് റിസര്‍വോയറുകളിലും സ്വന്തം ആവശ്യത്തിന് പോലും വെള്ളമില്ലെന്ന് കര്‍ണാടക അറിയിച്ചെങ്കിലും ഇത് അതോറിറ്റി പരിഗണിച്ചില്ല.

🗞🏵 ഈ വർഷത്തെ സമാധാന നോബൽ സമ്മാനം സ്വന്തമാക്കുമെന്ന് കരുതുന്നവരിൽ യുക്രയിൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്കി മുന്നിൽ. 351 പേരുടെ പട്ടികയിൽ നിന്നാണ് ജേതാവിനെ പ്രഖാപിക്കുക. ഒക്ടോബർ 6 നാണ് പ്രഖ്യാപനം.
 
🗞🏵 * നൈജറിൽ നൂറിലധികം ജിഹാദികളെ വധിച്ചെന്ന് പട്ടാള ഭരണകൂടം അറിയിച്ചു.* കഴിഞ്ഞ ദിവസം 12 പട്ടാളക്കാരെ ജിഹാദികൾ വധിച്ചിരുന്നു. തുടർന്നു നടത്തിയ പ്രത്യാക്രമണത്തിലാണ് സൈന്യം ഇവരെ വധിച്ചത്.

🗞🏵 നിയമനത്തിനായി ആരോഗ്യ മന്ത്രിയുടെ പി എ അഖില്‍ മാത്യൂവിനു ഏപ്രില്‍ 10ന് തലസ്ഥാനത്ത് വച്ച്‌ ഒരു ലക്ഷം രൂപ കൈമാറിയെന്ന ഹരിദാസന്റെ ആരോപണത്തിൽ പുതിയ സംശയവുമായി പോലീസ്. കോഴ കൈപ്പറ്റിയെന്ന് പരാതിക്കാരൻ ആരോപിക്കുന്ന ദിവസം അഖില്‍ മാത്യൂ തലസ്ഥാനത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് പറയുന്നു. ഏപ്രില്‍ 10,11 തീയതികളില്‍ അഖില്‍ മാത്യു പത്തനതിട്ടയിലുണ്ടായിരുന്നതായാണ് ടവര്‍ ലൊക്കേഷൻ പരിശോധിച്ചത് വഴി പൊലീസ് അറിയിക്കുന്നത്

🗞🏵 കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാനും  ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ – ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിപ്രാപിച്ച് പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യത

🗞🏵 ഭൗമരാഷ്ട്രീയത്തിലെ സുപ്രധാനരാജ്യമെന്ന നിലയിലും വളർന്നുവരുന്ന സാമ്പത്തികശക്തിയെന്ന നിലയിലും ഇന്ത്യയുമായി അടുത്തബന്ധം പുലർത്തുന്നതിനെ കാനഡ അതി ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഒപ്പം ഖലിസ്താൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട നിജസ്ഥിതികൾ പുറത്തുകൊണ്ടുവരാൻ ഇന്ത്യ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

🗞🏵 2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച  സമയപരിധി ഇന്ന് അവസാനിക്കും. 2000 രൂപയുടെ നോട്ട് നാളെ മുതൽ മൂല്യം നഷ്ടമായി വെറും കടലാസ് കഷ്ണമായി മാറും. 93 ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ കഴിഞ്ഞമാസം അറിയിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്

🗞🏵 ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യന്‍ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ നേതാക്കള്‍ക്കൊപ്പം ആര്‍ജെഡിയില്‍ നിന്നും സമാന ആവശ്യം ഉയർന്നിട്ടുണ്ട്.
അടുത്ത പ്രധാനമന്ത്രി ബിഹാറില്‍ നിന്നായിരിക്കണമെന്ന് ആര്‍ജെഡി വക്താവും എംഎല്‍എയുമായ ഭായി വീരേന്ദ്രയാണ് ആവശ്യപ്പെട്ടു.

🗞🏵 വീരപ്പന്‍ വേട്ടയ്ക്കിടെ ഗോത്ര സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വീരപ്പനെ പിടികൂടാന്‍ ഗോത്രസ്ത്രീകളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ 2011ലെ കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ഇരകള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. 

🗞🏵 കേരളം കയറ്റുമതി രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുന്ന ഘട്ടത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായികൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് കൊച്ചി വിമാനത്താവളം. പ്രതിവർഷം 2 ലക്ഷം മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യാൻ സാധിക്കും വിധത്തിൽ പുതിയ ഹൈടെക് ഇംപോർട്ട് കാർഗോ ടെർമിനൽ കൊച്ചി വിമാനത്താവളത്തിൽ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 2ന് ഉദ്ഘാടനം ചെയ്യുന്ന 7 മെഗാ പദ്ധതികളിൽ ഈ പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

🗞🏵 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനിടെ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എംകെ കണ്ണന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്നലത്തെ ചോദ്യംചെയ്യല്‍ അവസാനിപ്പിച്ചു എന്നും ചോദ്യംചെയ്യാനായി വീണ്ടും നോട്ടീസ് നല്‍കുമെന്നും അധികൃതർ അറിയിച്ചു. അഭിഭാഷകയ്‌ക്കൊപ്പമായിരുന്നു കണ്ണന്‍ ചോദ്യംചെയ്യലിന് ഹാജരായത്.
 
🗞🏵 സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂടില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. ഉത്തരവ് അനുസരിച്ച് നിലവിലുളള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കില്‍ പുതിയ താരിഫ് നിലവില്‍ വരുന്നത് വരെയോ തുടരാനാണ് തീരുമാനം. നിരക്ക് കൂട്ടണമെന്ന് കെഎസ്ഇബിയുടെ ആവശ്യമുണ്ടായിരുന്നു. യൂണിറ്റിന് 41 പൈസ വെച്ച് കൂട്ടണമെന്നുള്ള കെഎസ്ഇബിയുടെ ആവശ്യത്തിനുള്ള നടപടി ക്രമങ്ങള്‍ റെഗുലേറ്ററി കമ്മീഷന്‍ ആരംഭിച്ചിരുന്നു.

🗞🏵 സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിച്ചു വിഞാപനമിറക്കും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നത്.
 
🗞🏵 പൂർണമായി ഓൺലൈനിലൂടെ കളള് ഷാപ്പുകളുടെ വിൽപ്പന നടത്തി എക്‌സൈസ് വകുപ്പ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനതലത്തിൽ ഓൺലൈനായി നടന്ന ആദ്യ റൌണ്ട് വിൽപ്പനയിൽ തന്നെ 87.19% ഗ്രൂപ്പുകളുടെയും വിൽപ്പന പൂർത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

🗞🏵 സംസ്ഥാനത്തെ അഞ്ച് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 4 ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവും ഒരു ആശുപത്രിക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം മടത്തറ എഫ്എച്ച്‌സി 92% സ്‌കോറും, എറണാകുളം കോടനാട് എഫ്എച്ച്‌സി 86% സ്‌കോറും, കോട്ടയം വെല്ലൂർ എഫ്എച്ച്‌സി 92% സ്‌കോറും, പാലക്കാട് പൂക്കോട്ടുക്കാവ് എഫ്എച്ച്‌സി 93% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്

🗞🏵 കോതമംഗലത്ത് നബി ദിനാഘോഷത്തില്‍ ഭക്ഷണ വിതരത്തിനിടെ കൂട്ടയടി നടന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മടിയൂര്‍ ജുമാ മസ്ജിദ് വളപ്പില്‍ പഴയ ഭരണസമിതിക്കാരും പുതിയ ഭരണസമിതിക്കാരും തമ്മിലായിരുന്നു അടിയുണ്ടായത്. സംഭവത്തില്‍ പോത്താനിക്കാട് പോലീസ് കേസെടുത്തു.

🗞🏵 സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ച പനികൾ തുടരുന്ന സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണം ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ കുട്ടനാട് അടിയന്തിര സാഹചര്യം നേരിടുന്നതിന് വെള്ളത്തിൽ സഞ്ചരിക്കുന്ന 3 മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ, വാട്ടർ ആംബുലൻസ് എന്നിവ സജ്ജമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

🗞🏵 കഞ്ചാവ് കേസില്‍ തന്നെ സുഹൃത്ത് കുടുക്കിയതാണെന്ന് ആരോപിച്ച് അറസ്റ്റിലായ റോബിന്‍. സുഹൃത്താണ് കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടു വെച്ചത്. ബാഗിനുളളില്‍ കഞ്ചാവാണെന്ന് അറിയില്ലായിരുന്നുവെന്നും റോബിന്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. കോട്ടയം കുമാരനെല്ലൂരിലുളള ഡോഗ്ഹൗസില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് റോബിന്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

🗞🏵 മ​ഞ്ചേ​രി​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 20 വി​ദ്യാ​ര്‍​ത്ഥിക​ള്‍​ക്ക് പ​രി​ക്കേറ്റു. ഒ​രു ബ​സി​ന്‍റെ പി​ന്നി​ല്‍ മ​റ്റൊ​രു ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അപകടത്തിൽ പരിക്കേറ്റവരെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു
 
🗞🏵 ഇരുവഞ്ഞിപ്പുഴ അറബിക്കടലിനെങ്കില്‍ വിയ്യൂര്‍ ജയിൽ മൊയ്തീനുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സുധാകരന്‍. കരുവന്നൂരിൽ നിന്ന് തൃശൂർ കലക്ടറേറ്റിലേക്ക് നടത്തിയ സഹകരണ സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു അദ്ദേഹം. ‘‘പിണറായി വിജയന്‍ കൊള്ളക്കാര്‍ക്ക് കാവലിരിക്കുകയാണ്. ഊണിലും ഉറക്കത്തിലും എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നത്.

🗞🏵 വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് നഗ്‌ന ദൃശ്യങ്ങൾ ചേർത്ത് മോര്‍ഫ് ചെയ്ത് വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വിദ്യാര്‍ഥി പിടിയില്‍. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 വയസുകാരനായ വിദ്യാര്‍ഥിയെ വയനാട് സൈബര്‍ പോലീസ് വലയിലാക്കിയത്.

🗞🏵 ന്യൂഡൽഹിയിൽ  മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്. ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപം താമസിക്കുന്ന സുജാതൻ വ്യാഴം രാത്രി ഒൻപതു മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്കു പോകാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു.
 
🗞🏵 ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനത്തിനു കൂട്ടായ പ്രതികരണം ആവശ്യമാണെന്നു പരിശുദ്ധ സിംഹാസനത്തിന്റെ വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍. ആണവായുധങ്ങൾ ഇല്ലാതാക്കുവാനുള്ള ധാർമികമായ ആവശ്യകതയെ ചൂണ്ടിക്കാട്ടി ആണവായുധങ്ങളുടെ ഉന്മൂലന ദിനമായ സെപ്തംബർ ഇരുപത്തിയാറാം തീയതി ഐക്യരാഷ്ട്രസഭയുടെ ഉന്നതതലയോഗത്തിലാണ് വത്തിക്കാന്‍ വിഷയത്തില്‍ വീണ്ടും പ്രതികരണം നടത്തിയത്. തന്റെ സന്ദേശത്തില്‍ ആണവായുധ ഭീഷണി ഉയർത്തുന്ന അപകടസാധ്യതകൾ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

🗞🏵 പാക്കിസ്ഥാനില്‍ മതപീഡനത്തിന് ഇരയായ ക്രിസ്ത്യൻ സമൂഹത്തിന് അടിയന്തര മാനുഷിക സഹായം വാഗ്ദാനം ചെയ്ത് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ). ആഗസ്റ്റ് 16 ന്, രണ്ട് ക്രൈസ്തവര്‍ ഖുറാനെ നിന്ദിച്ചുവെന്നാരോപിച്ച് ജരൻവാല നഗരത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയിരിന്നു. നൂറുകണക്കിന് വീടുകളും നിരവധി ക്രൈസ്തവ ദേവാലയങ്ങളുമാണ് അക്രമികള്‍ അന്നു അഗ്നിയ്ക്കിരയാക്കിയത്. 464 ക്രൈസ്തവ കുടുംബങ്ങൾക്കു തകർന്ന വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായിരിന്നു. ഈ കുടുംബങ്ങൾക്ക് ഉള്‍പ്പെടെയാണ് എ‌സി‌എന്‍ അടിയന്തര സഹായം ലഭ്യമാക്കിയിരിക്കുന്നത്.

🗞🏵 അമേരിക്കന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ടീമായ ഇന്ത്യാനപോളിസ് കോള്‍ട്സിന്റെ ഉടമയായ ജിം ഇര്‍സെ അന്തരിച്ച തന്റെ ബന്ധുവും കന്യാസ്ത്രീയുമായ സിസ്റ്റര്‍ ജോയ്സ് ഡൂരായുടെ ആദരണാര്‍ത്ഥം കത്തോലിക്ക സന്നദ്ധ സംഘടനക്ക് 50 ലക്ഷം ഡോളര്‍ സംഭാവന പ്രഖ്യാപിച്ചു. ചിക്കാഗോ അതിരൂപതയിലെ ‘കാത്തലിക് ചാരിറ്റീസ്’നാണ് തുക ലഭിക്കുക. കത്തോലിക്കാ കന്യാസ്ത്രീ എന്ന നിലയില്‍ സിസ്റ്റര്‍ ജോയ്സ് അനേകര്‍ക്ക് വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെ സ്മരിച്ചുകൊണ്ടാണ് ഷിക്കാഗോ സ്വദേശിയായ ഇര്‍സെ ധനസഹായം പ്രഖ്യാപിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...