പ്രഭാത വാർത്തകൾ

Date:

പാലാ വിഷൻ ന്യൂസ്
സെപ്തംബർ 28, 2023 വ്യാഴം 1199 കന്നി 11

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 മണിപ്പൂരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെനിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ തുടർപഠനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സർവ്വകലാശാലയിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് 46 മണിക്കൂറി വിദ്യാർത്ഥികൾക്കാണ് ഇതിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്

🗞🏵 കർഷകരിൽനിന്ന് സപ്ളൈകോ സംഭരിച്ച നെല്ലിന്റെ വിലയിൽ കുടിശ്ശികയുള്ള തുക ഒരുമാസത്തിനകം നൽകണമെന്ന് ഹൈക്കോടതി. ബാങ്കിലെത്തി രശീതി ഒപ്പിട്ടുനൽകിയാൽ പണം കർഷകരുടെ അക്കൗണ്ടിലേക്ക്‌ ലഭിക്കുമെന്നാണ് പറയുന്നതെങ്കിൽ ഇക്കാര്യം ഹർജിക്കാരോട് ആവശ്യപ്പെടാൻ സപ്ലൈകോയ്ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഇതിന് തയ്യാറല്ലെന്ന് കർഷകർ പറഞ്ഞാൽ അവർക്കും ഒരുമാസത്തിനുള്ളിൽ സപ്ലൈകോ തന്നെ പണം നൽകണം.
 
🗞🏵 എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സനല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയതായി പരാതി. മന്തിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഇയാൾക്ക് ഒന്നേ മൂക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതിക്കാരന്‍ പറഞ്ഞു. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയത്. സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറിയും പത്തനംതിട്ട സ്വദേശിയുമായ അഖില്‍ സജീവാണ് ഇടനിലക്കാരനെന്നും പരാതിയില്‍ പറയുന്നു.

🗞🏵 നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഘാന സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഈ മാസം 30 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് സന്ദര്‍ശനം. ഘാനയില്‍ നടക്കുന്ന 66-ാം കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഷംസീറിന്റെ യാത്ര. യാത്രയുടെ ചെലവിനായി 13 ലക്ഷം ധനവകുപ്പ് അനുവദിച്ചു.

🗞🏵 ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തിൽ മന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.ഹരിദാസിൽ നിന്ന് അഖിൽ മാത്യുവിന്റെ പേരിൽ പണം വാങ്ങിയെന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്. 

🗞🏵 കരുവന്നൂരിലെ സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിക്കുകയും ചെയ്തു.

🗞🏵 പാലക്കാട് കരിങ്കരപ്പള്ളിയില്‍ പന്നിയെ പിടിക്കാന്‍ വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാക്കള്‍ മരിച്ച സംഭവത്തില്‍ സ്ഥലമുടമ തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന് പൊലീസ് കണ്ടെത്തി. കൊട്ടേക്കാട് സ്വദേശി സതീഷ് (22), പുതുശ്ശേരി സ്വദേശി ഷിജിത്ത് (22) എന്നിവരാണ് മരിച്ചത് തെളിവു നശിപ്പിക്കാന്‍ വിദഗ്ധമായ നീക്കമാണ് ആനന്ദ്കുമാര്‍ നടത്തിയതെന്നും പൊലീസ് കണ്ടെത്തി. ഇരുവരുടെയും വയര്‍ വെട്ടിമുറിച്ചാണ് ചതുപ്പില്‍ ആഴം കുറഞ്ഞ കുഴിയെടുത്ത് കുഴിച്ചിട്ടത്. ചതുപ്പില്‍ മൃതദേഹം പൊങ്ങിവരാതിരിക്കാനായിരുന്നു വയര്‍ മുറിച്ചത്.
 
🗞🏵 ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എട്ട് ബില്ലുകൾ ഗവർണർക്ക് മുന്നിൽ അനുമതി കാത്ത് കിടക്കുന്നു. ഇത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നത് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🗞🏵 ഒക്ടോബര്‍ 24ന് ശേഷം ആന്‍ഡ്രോയിഡ് ഒ.എസ് പതിപ്പ് 4.1ലും അതിനു മുമ്പുള്ള സ്മാര്‍ട്ട്ഫോണുകളിലും പ്രവര്‍ത്തിക്കില്ലെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. സുരക്ഷാ മുന്‍കരുതല്‍ ചൂണ്ടിക്കാട്ടിയാണ് പഴയ സ്മാര്‍ട്ട്ഫോണുകളിലെ പ്രവര്‍ത്തനം വാട്ട്‌സ്ആപ്പ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
 
🗞🏵 ഡല്‍ഹിയിലെ ജ്വല്ലറിയിൽ വൻ കവർച്ച. ഡല്‍ഹിയിലെ ജംഗ്‌പുരയിലുള്ള ഉംറാവോ സിംഗ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 20 കോടിയുടെ സ്വർണ്ണം മോഷണം പോയി. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ട്രോങ്ങ് റൂമിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് മോഷണം നടത്തിയത്‌. തിങ്കളാഴ്ച കട അവധിയായതിനാൽ ഞായറാഴ്ച വൈകുന്നേരം ആഭരണങ്ങളും പണവും സ്ട്രോങ്ങ് റൂമിൽ വച്ച് പൂട്ടിയിരുന്നു.

🗞🏵 സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശങ്ങളുടെ പേരിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനും ഡിഎംകെ പാർട്ടിയ്ക്കും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ വാദം കേൾക്കാൻ ഒരുങ്ങി സുപ്രീംകോടതി. തമിഴ്‌നാടിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കാൻ സമ്മതിച്ചത്.

🗞🏵 ട്രെയിന്‍ പ്‌ളാറ്റ്‌ഫോമിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഉത്തര്‍പ്രദേശിലെ മഥുര ജംഗ്ഷനിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് വരികയായിരുന്ന ട്രെയിന്‍ പാളം തെറ്റി പ്‌ളാറ്റ്‌ഫോമിലേയ്ക്ക് കയറുകയായിരുന്നു. അപകടത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. എന്നാല്‍ അവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

🗞🏵 ചാർജ് ചെയ്യവേ മൊബൈൽ ഫോണിന് തീപിടിച്ചുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ നാസിക്കിലെ സിഡ്കോ ഉത്തംനഗർ മേഖലയിലാണ് സംഭവം നടന്നത്. വീട്ടിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്‌ഫോടനത്തെ തുടർന്ന് വീട് ഭാഗികമായി തകർന്നു.

🗞🏵 ചന്ദ്രയാന്‍-3 ദൗത്യം വിജയിച്ചതോടെ, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധിക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. ഇതിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് അറിയിച്ചു.
 
🗞🏵 ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഐഎസ്ഐക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തൽ. നിജ്ജാറിനെ കൊല്ലാന്‍ ഐഎസ്ഐ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിയോഗിച്ചിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം തകര്‍ക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിച്ചിരുന്നതെന്നും ഇന്ത്യയെ പ്രതിരോധത്തിലാക്കാനായി നിജ്ജാറിനെ കൊലപ്പെടുത്താൻ ഐഎസ്‌ഐ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

🗞🏵 ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡൽഹി സർക്കാരിനെതിരെ പൊതുപ്രവർത്തകർ ആരോപിച്ച ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണ ഏജൻസി പിന്നീട് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സിഎജി പ്രത്യേക ഓഡിറ്റിനും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
 
🗞🏵 പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ് ആണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന യുടെ പിടിയിലായത്. ശൈലേന്ദ്ര ചൗഹാൻ ഒമ്പത് മാസത്തോളം ഇന്ത്യൻ സൈന്യത്തിൽ കരാർ അടിസ്ഥാനത്തിൽ പോർട്ടറായി ജോലി ചെയ്തിരുന്നു.

🗞🏵 ഗണേശോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ 14 കാരിയെ പീഡിപ്പിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഇയാളെ യുപി പോലീസ് വെടിവച്ച്‌ വീഴ്‌ത്തി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ഗണേശോത്സവത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ പെണ്‍കുട്ടിയെ പ്രതി മുഹമ്മദ് അഫ്‌സല്‍ പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയവർ പ്രതിയെ മര്‍ദ്ദിച്ച്‌ പിടികൂടുകയായിരുന്നു.

🗞🏵 ബില്ലുകൾ തടഞ്ഞുവച്ച നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ബില്ലുകൾ തടഞ്ഞു വച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണം ഉന്നയിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാരിന്റെ ആശയക്കുഴപ്പം മാറും. സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സർക്കാർ 40 ലക്ഷം രൂപ ചെലവഴിച്ചു.

🗞🏵 സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം പതിനെട്ടിൽനിന്നും 16 ആയി  നിജപ്പെടുത്താമെന്ന നിർദേശവുമായി നിയമ കമ്മിഷൻ. നിർദേശം നടപ്പായാൽ, 16 മുതൽ പ്രായമുള്ളവരുമായി സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതെങ്കിൽ പോക്സോ വകുപ്പ് ചുമത്താൻ സാധിക്കില്ല. ജസ്റ്റിസ് റിതുരാജ് അശ്വതി ചെയർപഴ്സനായ കമ്മിഷൻ ആണ് റിപ്പോർട്ട് സമർപ്പിച്ചത്.

🗞🏵 അപസ്മാരം മാറാരോഗമോ മാനസികരോഗമോ അല്ലെന്നും വിവാഹമോചനം അതിന്റെ പേരിൽ അനുവദിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. പങ്കാളിക്ക് അപസ്മാരമുണ്ടെന്നുള്ളത് വേർപിരിയാനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി .

🗞🏵 അമേരിക്കയിലെ ബോസ്റ്റണിലെ റിച്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചൈനീസ്‌ വെസ്റ്റേണ്‍ കള്‍ച്ചറല്‍ ഹിസ്റ്ററി സംഘടിപ്പിക്കുന്ന ചൈനയിലെ ഗ്രാമീണ മേഖലയിലെ കത്തോലിക്കരുടെ ജീവിതത്തിന്റെ നേര്‍രേഖ വെളിപ്പെടുത്തുന്ന “ഓണ്‍ ദി റോഡ്‌ : ദി കാത്തലിക് ഫെയിത്ത് ഇന്‍ ചൈന” ഫോട്ടോപ്രദര്‍ശനം ബോസ്റ്റണ്‍ കോളേജില്‍ പുരോഗമിക്കുന്നു. ലോക പ്രശസ്ത ഫോട്ടോഗ്രാഫറായ ലു നാന്‍ 1992 മുതല്‍ 1996 വരെ ചൈനയിലെ 10 പ്രവിശ്യകളിലെ ഗ്രാമീണ മേഖലകളിലൂടെ സന്ദര്‍ശിച്ച് തന്റെ കാമറയില്‍ ഒപ്പിയെടുത്ത ചൈനയിലെ ഗ്രാമീണ കത്തോലിക്കരുടെ ജീവിതത്തിന്റെ അറുപതോളം ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. ഡിസംബര്‍ 22 വരെ പ്രദര്‍ശനം നീളും.
 
🗞🏵 2025-ല്‍ നടക്കാനിരിക്കുന്ന മഹാജൂബിലി സമ്മേളനത്തിനു ഒരുക്കമായി വ്യക്തിഗത സഭകളില്‍ യുവജന സമ്മേളനം. 2023- 2024 വർഷങ്ങളിലെ വ്യക്തിഗത സഭകളിൽ ആഘോഷിക്കുന്ന യുവജന സമ്മേളനത്തിന്റെ വിഷയങ്ങൾ ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുത്തു. മുപ്പത്തിയെട്ടാമത്‌ വ്യക്തിഗത സഭ യുവജനസംഗമം നടക്കുന്ന ഈ വര്‍ഷത്തെ പ്രമേയം റോമക്കാർക്ക് എഴുതപെട്ട ലേഖനം പന്ത്രണ്ടാം അധ്യായത്തിലെ പന്ത്രണ്ടാം തിരുവചനത്തെ കേന്ദ്രമാക്കി “പ്രത്യാശയിലുള്ള സന്തോഷം” എന്നതും, 2024 ലേത് “കർത്താവിൽ പ്രത്യാശിക്കുന്നവർ ക്ഷീണിക്കാതെ നടക്കുന്നു” എന്ന  തിരുവചനവുമാണ്.

🗞🏵 ആഗോള തലത്തില്‍ നിസ്തുലമായ സേവനം ചെയ്തുവരുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പേഴ്‌സ് നോർത്ത് കരോളിനയിൽ പുതിയ എയർലിഫ്റ്റ് റെസ്‌പോൺസ് സെന്ററും കാർഗോ എയർക്രാഫ്റ്റും സമർപ്പിച്ചു. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ദുരന്തങ്ങളുടെയും ഇരകളെ സമയബന്ധിതമായി സഹായിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചതിലൂടെ സാധിക്കുമെന്നാണ് സംഘടനയുടെ പ്രതീക്ഷ. ഗ്രീൻസ്‌ബോറോയിലെ 62,000 ചതുരശ്ര അടി എയർലിഫ്റ്റ് റെസ്‌പോൺസ് സെന്ററിന്റെ സമർപ്പണ ചടങ്ങ് സമരിറ്റൻസ് പേഴ്‌സ്  ചൊവ്വാഴ്ച നടത്തി.

🗞🏵 സാര്‍വത്രിക സഭ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിക്കുന്ന ഒക്ടോബര്‍ 7ന് അര്‍ജന്റീനയില്‍വെച്ച് നടക്കുന്ന നാലാമത് പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണത്തില്‍ (മെന്‍സ് റോസറി) നാല്‍പ്പതിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ പ്ലാസാ ഡെ മായോയില്‍ രാവിലെ 11 മണിക്കാണ് പുരുഷന്‍മാരുടെ ജപമാല പ്രത്യേകം നടക്കുക. ലോകത്തെ പ്രമുഖ നഗരങ്ങളിലെല്ലാം അന്നേ ദിവസം പുരുഷന്‍മാര്‍ ജപമാല പ്രദിക്ഷണത്തിനായി ഒത്തു ചേരും. 2022 മെയ് 28-നാണ് ആദ്യത്തെ പുരുഷന്‍മാരുടെ ജപമാല റാലി സംഘടിപ്പിച്ചത്. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...