2025 ഒക്ടോബർ 31 വെള്ളി 1199 തുലാം 14
വാർത്തകൾ
🗞️👉 സംസ്കൃതി ഫൗണ്ടേഷൻ 8-ാംമത് കെ .ആർ . നാരായണൻ എക്സലൻസ് അവാർഡ് കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിന്
ഏറ്റുമാനൂർ: സംസ്കൃതി ഫൗണ്ടേഷൻ 8-ാം മത് കെ .ആർ . നാരായണൻ എക്സലൻസ് അവാർഡ് കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിന് നൽകാൻ അവാർഡ് കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നവംബർ 7 വെള്ളിയാഴ്ച രാവിലെ 9 30ന് കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിൽ നടക്കുന്ന പുരസ്കാരം ദാന സമ്മേളനത്തിൽ അഡ്വക്കേറ്റ് കെ.ഫ്രാൻസിസ് ജോർജ് എംപി പുരസ്കാരം ,സ്കൂളിന് സമർപ്പിക്കും.സംസ്കൃതി ഫൗണ്ടേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് ടി.വി. സോണി അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കെ ആർ നാരായണൻ അനുസ്മരണം നടത്തുകയും ,പ്രിൻസിപ്പൽ ലിസി സെബാസ്റ്റ്യനെ ആദരിക്കുകയും ചെയ്യും. മോൻസ്ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ സംസ്കൃതി കാരുണ്സ്പർശം പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. സിസ്റ്റർ മോളി കച്ചിറ മറ്റം,ഫാദർ ഡോ.ജെയിംസ് മുല്ലശ്ശേരി, ഡോക്ടർ റോസമ്മ സോണി ,വിഎസ് ചന്ദ്രശേഖരൻ നായർ എന്നിവർ പ്രസംഗിക്കും.
🗞️👉 മുംബൈയില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ ബന്ദികളാക്കിയ 17 കുട്ടികളെ മുംബൈ പൊലീസ് മോചിപ്പിച്ചു.
അഭിനയ ക്ലാസിനെത്തിയ കുട്ടികളെയാണ് സ്റ്റുഡിയോയില്‍ ബന്ദികളാക്കിയത്. മുംബൈയിലെ പവായിലാണ് സംഭവം നടന്നത്. രോഹിത് ആര്യ എന്നയാളാണ് കുട്ടികളെ ബന്ദികളാക്കിയത്. ഇയാളെ പൊലീസ് പിടികൂടുകയും കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. അഭിനയ ക്ലാസില്‍ അതിനാടകീയമായ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. കുട്ടികളെ ബന്ദികളാക്കിയ ശേഷം രോഹിത് ഷൂട്ട് ചെയ്ത ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അതിനുള്ള സാഹചര്യമൊരുക്കിയില്ലെങ്കില്‍ താന്‍ തീയിടുമെന്നും കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നുമാണ് വിഡിയോയില്‍ പറയുന്നത്.
🗞️👉 ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) ജില്ലാ സമ്മേളനം കോട്ടയത്ത്
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA ) ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയാണ്. എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലോക്കൽ ചാനലുകൾ ഉൾപ്പടെയുള്ള ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും, ന്യൂസ് വെബ്-പോർട്ടലുകളിലും പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സംഘടനയായ ജെ എം എയ്ക്ക്
കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിൽ അംഗീകാരം ഉണ്ട്…ഇത്തരത്തിൽ അംഗീകാരമുള്ള എട്ടു സംഘടനകളിൽ ഒന്നാണ് ജെ എം എ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമായി സംഘടന പ്രവർത്തിക്കുന്നു. ഒക്ടോബർ 31 സംഘടനയുടെ ജില്ലാ സമ്മേളനം രാവിലെ 11 ന് കോട്ടയം പ്രസ്സ് ക്ലബ് ഹാളിൽ വെച്ചു കൂടുകയാണ്… ഈ സമ്മേളനത്തിലേക്ക് താങ്കളെയും സഹപ്രവർത്തകരെയും സ്നേഹപ്പൂർവം ക്ഷണിക്കുന്നു.
🗞️👉 ബിഹാര്‍ തിരഞ്ഞെടുപ്പ്; ‘വലിയ ആത്മവിശ്വാസം; ഭരണം പിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ’; പ്രിയങ്ക ഗാന്ധി
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ ആത്മവിശ്വാസമെന്ന് പ്രിയങ്ക ഗാന്ധി എംപി . ബിഹാറില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് പ്രവര്‍ത്തകരും നേതാക്കളുമെല്ലാം. സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചില്ല. അതേസമയം, ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ മുന്നോടിയായി ബിഹാറില്‍ തീപാറും തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടക്കുന്നത്. എന്‍ഡിഎക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാസഖ്യത്തിനായി രാഹുല്‍ഗാന്ധിയും ബിഹാറിലുണ്ട്. രാഹുലിനും തേജസ്വിയ്ക്കുമെതിരെ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം നടത്തി.
🗞️👉 പെരുവ മാർക്കറ്റ് ജംഗ്ഷൻ: മീൻകടയിലെ മലിനജലം ഒഴുകുന്നു; ദുർഗന്ധത്തിൽ വലഞ്ഞ് വ്യാപാരികൾ
പെരുവ: മീൻ കടയിലെ മലിനജലം റോഡിലൂടെ ഒഴുകുന്നു. ദുർഗന്ധം കൊണ്ട് പൊറുതിമുട്ടി വ്യാപാരികളും നാട്ടുകാരും. മലിനജലം ഒഴുകുന്ന വഴിയിലുള്ള പുല്ലുകൾ കരിഞ്ഞുണങ്ങി നിൽക്കുകയാണ്. പെരുവ മാർക്കറ്റ് ജംഗ്ഷനിൽ ഒരുമാസം മുൻപ് പ്രവർത്തനം ആരംഭിച്ച മീൻകടയ്ക്ക് സമീപമുള്ള വ്യാപാരികളാണ് ദുർഗന്ധം മൂലം പൊറുതി മുട്ടുന്നത്. കഴിഞ്ഞ 42 വർഷമായി ഇവിടെ വ്യാപാരം നടത്തുന്ന വ്യാപാരികൾ പറയുന്നത് പുതിയ മീൻ കട വന്ന ശേഷമാണ് മലിനജലം ഇതുവഴി ഒഴുകുന്നത് എന്നാണ്. മീൻകടയുടെ ഉള്ളിലുള്ള ടാങ്ക് നിറഞ്ഞ് വെള്ളം ഭൂമിയിലേക്ക് താഴുകയും അത് സമീപത്തെ കെട്ടിടത്തിന്റെ അടിയിലൂടെ എത്തി റോഡിലേക്ക് ഒഴുകുകയാണ് ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാൻ കൂട്ടാക്കുന്നില്ല എന്ന് വ്യാപാരികൾ പറയുന്നു. ഈ കട പെരുവ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോൾ നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമായിരുന്നു.
🗞️👉 മൊസാംബിക്കിലെ ബോട്ടപകടം: മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി
മൊസാംബിക് ബോട്ടപകടത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരം കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട മറ്റൊരു മലയാളിയായ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം മുന്‍പ് കണ്ടെത്തിയിരുന്നു. മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ക്രൂ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഇന്ദ്രജിത്ത് ആഫ്രിക്കയിലേക്ക് പോയതെന്നും, അപകടത്തിനുശേഷം മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈകമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചിരുന്നു.












