2024 ഒക്ടോബർ 31 വ്യാഴം 1199 തുലാം 15
വാർത്തകൾ
- നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി
ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി. ഒക്‌ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡിനെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. സെമിനാരിയിൽ തോക്കുധാരികൾ ആക്രമണം നടത്തിയതിന് ശേഷമാണ് തട്ടിക്കൊണ്ടുപോയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ വൈദികനെ തട്ടിക്കൊണ്ടുപോയ കാര്യം സ്ഥിരീകരിച്ചു.
- ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ എംവിഡിയുടെ നടപടി
ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ അബ്ദുൽ അസീസാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. അബ്ദുള്‍ അസീസിന്‍റെ ലൈസന്‍സ് എംവിഡി ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.
- വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് മണ്ഡലത്തിൽ
മൂന്ന് കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുക്കുക. സുരേഷ് ഗോപിയും കെ സുരേന്ദ്രനും അടക്കം ബിജെപിയുടെ പ്രമുഖ നേതാക്കൾ വരും ദിവസങ്ങളിൽ മണ്ഡലത്തിലെത്തും. പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട പ്രചരണം പൂർത്തിയായതോടെ ഏറെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. വരുന്ന ആറാം തീയതി കൽപ്പറ്റ യിലും മുക്കത്തും എടവണ്ണയിലും ആണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങൾ.
- കരിപ്പൂരിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ -അബുദാബി വിമാനത്തിന് നേരെയായിരുന്നു ഇയാൾ വ്യാജ ബോംബ് ഭീഷണി ഉയർത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലെ നിരവധി വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായിരുന്നു.അതിലെ ആദ്യ കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
- മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ
മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. ചൊവ്വാഴ്ച റിസർവ് ഏരിയയിൽ സ്ഥിരമായുള്ള പട്രോളിങ്ങിനിടെയാണ് രണ്ട് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പിന്നീട് അയഞ്ഞ ആനകളെ കൂടി അവശനിലയിൽ കണ്ടെത്തി. ഇതും പിന്നീട് ചെരിയുകയായിരുന്നു. നിലവിൽ മൂന്ന് ആനകൾ കൂടി ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം.
- പി.ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം
പാരിസ് ഒളിമ്പിക്സ്‌സിൽ വെങ്കലനേട്ടം ആവർത്തിച്ച ഇന്ത്യൻ ഹോക്കി താരം പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിൻ്റെ ആവേശോജ്വല സ്വീകരണം. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി കൈമാറി. മാനവീയം വീഥിയിൽ നിന്ന് ഘോഷയാത്രയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
- ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റമുണ്ടാകണം: ഫാ. തോമസ് കിഴക്കേൽ
മണ്ണയ്ക്കനാട് : ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്താൻ നമുക്കാവണമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു.ക്യാൻസറിനെ പ്രതിരോധിക്കുന്ന സമൂഹങ്ങളെ രൂപപ്പെടുത്താനുള്ള പാതയിൽ കാരിത്താസ് ഇന്ത്യയുടെ ആശാകിരണം ക്യാൻസർ സുരക്ഷാ യജ്ഞം ഏറെ ശ്രദ്ധേയമായ പങ്കു വഹിക്കുന്നതായും ഫാ. കിഴക്കേൽ പറഞ്ഞു . പാലാ സോഷ്യൽ വെൽഫെയർ സൊസെറ്റിയും പാലാ ചേർപ്പുങ്കൽ മാർ സ്ലിവാ മെഡിസിറ്റിയുമായി ചേർന്ന് മണ്ണയ്ക്കനാട് പാരീഷ് ഹാളിൽ സംഘടിപ്പിച്ച ജീവിത ശൈലി ബോധന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫാ. കിഴക്കേൽ. എസ്. മണ്ണയ്ക്കനാട് സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ.സ്ക്കറിയ മലമാക്കൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് ഓഫീസർ മെർലി ജെയിംസ്, സോണൽ കോർഡിനേറ്റർ ലിജി ജോൺ,സ്വാശ്രയസംഘം ഭാരവാഹികളായ ഷാൻ്റി മാത്യു,ജെയ്ൻ ജി തുണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി അസി.കൺസൾട്ടന്റ് ഡോ. രവി ശങ്കർ റ്റി.ആർ സെമിനാറിന് നേതൃത്വം നൽകി.
- മരിയൻ എക്സിബിഷൻ
കടപ്ലാമറ്റം: കടപ്ലാമറ്റം എസ്. എം വൈ. എം അംഗങ്ങളുടെ നേതൃത്വത്തിൽ സെന്റ്. മേരീസ് ദേവാലയത്തിൽ മരിയൻ എക്സിബിഷൻ നടത്തപ്പെട്ടു. ജപമാല മാസത്തോടനുബന്ധിച്ച് ഒക്ടോബർ 30,31 തീയതികളിൽ മരിയോദയം പാരീഷ് ഹാളിലാണ് എക്സിബിഷന് വേദി ഒരുങ്ങിയത്. ഒക്ടോബർ 30 ന് രാവിലെ ഫാ. ജിമ്മി കീപ്പുറം മരിയൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചു. രാവിലെ 7:30 മുതൽ വൈകിട്ട് 6 മണി വരെയായിരുന്നു സന്ദർശന സമയം. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ, വർഷങ്ങൾ, അമ്മയോടുള്ള പ്രാർത്ഥനയിൽ നടന്ന അത്ഭുതങ്ങൾ, മാതാവിന്റെ രൂപങ്ങൾ, കൊന്ത തുടങ്ങിയവയെല്ലാം എക്സിബിഷനിൽ പ്രദർശിപ്പിച്ചു. എക്സിബിഷനിൽ നിന്ന് ലഭിക്കുന്ന സംഭാവന ഭവന നിർമ്മാണത്തിനായി ഉപയോഗിക്കുമെന്ന് അസിസ്റ്റന്റ് വികാരി റവ.ഫാ.ജോൺ കുറ്റാരപ്പള്ളി അറിയിച്ചു.ഇടവകയിലെ യുവജങ്ങൾക്ക് പ്രചോദനവും പിന്തുണയും നൽകി ക്രിസ്തു ചൈതന്യത്തിൽ നയിച്ചുക്കൊണ്ടിരിക്കുന്ന റവ. ഫാ. ജോസഫ് മുളഞ്ഞനാലിനും ഫാ. ജോൺ കുറ്റാരപ്പള്ളിക്കും സി. ലിസ്സിയ സി. എം. സി യ്ക്കും എസ്. എം. വൈ. എം മിന്റെ പേരിലുള്ള നന്ദി അറിയിച്ചു.
- ഈരാറ്റുപേട്ടസ്വദേശികളായ മോഷ്ടാക്കളെ സഹസികമായി അറസ്റ്റ് ചെയ്ത് പാലാ പോലീസ്
പാലാ:മോഷണക്കേസിൽ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. ഈരാറ്റുപേട്ട സ്വദേശിയായ മലഞ്ചരക്ക് വ്യാപാരി നജീബിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നും അടയ്ക്ക മോഷ്ടിച്ചു പാലായിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശികളായ മുളന്താനത്ത് മനാഫ് (27) അൻസാദ് കരീം പാറെ പറമ്പിൽ (28) പ്രശാന്ത് (27) എന്നിവരെയാണ് പാലാ SHO ജോബിൻ ആന്റണിയുടെ നിർദ്ദേശത്തെതുടർന്ന് എസ് ഐ. ബിജു ചെറിയാന്റെ നേതൃത്വത്തിൽ സി പി ഒ മാരായ അനൂപ് സി ജി, അഭിലാഷ്, അനീഷ് എന്നിവർ ചേർന്ന് സഹസികമായി പിടികൂടിയത്.
- കേരളപിറവി ആഘോഷം
ഏറ്റുമാനൂർ: എസ് എം എസ് എം പബ്ലിക് ലൈബ്രറി യുടെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ നവംബർ 1 വെള്ളിയാഴ്ച കേരള പിറവി ആഘോഷിക്കും. വൈകുന്നേരം 3ന് ലൈബ്രറി അങ്കണത്തിൽ തിരുവാതിര കളി മത്സരം നടത്തുന്നതും വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതുമാണ്. വൈകുന്നേരം 4.30 -മുതൽ ശതാബ്‌ദി സ്മാരക ഹാളിൽ പല്ലവി മ്യൂസിക് ക്ലബ്ബ് അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും. 5.30-ന് സാംസ്‌കാരിക സമ്മേളനംസഹകരണ, ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘടാനം ചെയ്യും.ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ലൈബ്രറി യുടെ ആയുഷ്ക്കാല അംഗങ്ങളിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 9 പേരെ മന്ത്രി ആദരിക്കും.
- മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തള്ളി
മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കക്കേസില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ല. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു.
- നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും
മന്ത്രിസഭായോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമായത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു. നൂറ് മീറ്റർ അകലം വേണമെന്ന ചട്ടങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു വെടിക്കെട്ട്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് കമ്പപ്പുര തീഗോളമായി മാറിയത്.
- റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റ വിദ്യാർത്ഥിനി
പാലാ .റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി ഹന്ന മറിയത്തെ ( 5 വയസ്സ് ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനിയാണ്.രാവിലെ 9 മണിയോടെ ഈരാറ്റുപേട്ട ഭാഗത്ത് വച്ചായിരുന്നു അപകടം.
- വിൻസെൻ്റ് ഡി പോൾ സൊസൈറ്റി പാലാ ഏരിയാ കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള ഏഴാം തിരുക്കുടുംബ സംഗമം ളാലം സെൻ്റ് മേരീസ് പള്ളിയിൽ
പാലാ:വി. വിൻസെന്റ് ഡിപോളിൻ്റെ തിരുനാളിനോടനുബന്ധിച്ച് പാലായിലും പരിസരപ്രദേശങ്ങളിലുമായി വിവിധ സഭകളിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ‌് -ത്തുന്ന സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്ന 550-ൽ വയോജനങ്ങളുടെയും 600-ൽപരം കുട്ടികളുടെയും ഒത്ത് ചേരൽ തിരുക്കുടുംബ സംഗമം പാലാ ളാലം പഴയ പള്ളിയിൽവച്ച് 2024 ഒക്ടോബർ മാസം 31- തീയതി വ്യാഴാഴ്‌ച 9 എ.എം. മുതൽ 4 പി.എം. വരെ പാലാ ഏരിയ കാൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടക്കുകയാണ്. പാലായുടെ ചരിത്രത്തിൽ ഏഴാം പ്രാവശ്യം നടത്തുന്ന ഈ ഉദ്യമത്തിനായി സ്വാഗത സംഘം തങ്കച്ചൻ കാപ്പിലിൻ്റെയും ,ബെന്നി കന്യാട്ടു കുന്നേലിൻ്റെയും ,ജോഷി വട്ടക്കുന്നേലിൻ്റെയും ,കുര്യാക്കോസ് മണിക്കൊമ്പിലിൻ്റെയും നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision