spot_img

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 30

spot_img

Date:

വാർത്തകൾ

🗞️👉 മുഖ്യമന്ത്രിയുടെ സ്ഥിരീകരണം: മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് എത്തില്ല

മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.കലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം ആരുടെ കയ്യിലാണോ അവരുടെ കയ്യിൽ തന്നേ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മെസി വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ ഒഴിഞ്ഞുമാറിയിരുന്നു. കലൂര്‍ സ്‌റ്റേഡിയം നവീകരണ വിവാദം കത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട കായിക വകുപ്പിന്റെ പ്രതികരണം തേടിയ മാധ്യമങ്ങളെ മന്ത്രി വി അബ്ദുറഹിമാന്‍ പാടേ അവഗണിച്ചിരുന്നു. സ്റ്റേഡിയം നവീകരണത്തില്‍ കോണ്‍ഗ്രസും ബിജെപിയും അഴിമതി സംശയിക്കുക കൂടി ചെയ്യുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് മന്ത്രി ചോദ്യങ്ങളോട് മൗനം തുടരുന്നതെന്നത് ശ്രദ്ധേയമാണ്. സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം വരുന്നതിന് തടസ്സമുണ്ടായതെന്നാണ് സ്‌പോൺസറുടെ വാദം.

🗞️👉 പ്രകൃതി പഠന ക്യാമ്പുമായി എസ്എംവൈഎം പാലാ രൂപത

പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പ്രകൃതി പഠന ക്യാമ്പ് ‘കാസ്പിയൻ 2.0’ നടത്തപ്പെട്ടു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് ഇളംകാട് ഉറുമ്പിക്കര ട്രക്കിംഗ് സ്പോട്ടിലേയ്ക്ക് ആണ് നടത്തപ്പെട്ടത്. പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകി പ്രകൃതിയെ അടുത്തറിയാൻ അവസരമൊരുക്കിയ പ്രകൃതി പഠന ക്യാമ്പിന് രൂപത ജോയിൻറ് ഡയറക്ടർ സി. നവീന സിഎംസി പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ ടി ജോസ് താന്നിമല, വൈസ് പ്രസിഡൻറ് ജോസഫ് വടക്കേൽ, ബെന്നിസൺ സണ്ണി, സി. ആൻസ് എസ്എച്ച്, ജെന്റോ മാത്യു, നെവിൻ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

🗞️👉 താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷം: എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയില്‍

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയില്‍. കൂടത്തായി സ്വദേശി അമ്പാടന്‍ അന്‍സാറാണ് കസ്റ്റഡിയിലായത്. ഫ്രഷ് കട്ട് സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് സിപിഐഎം ആദ്യഘട്ടം മുതല്‍ ആരോപിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചതിന് പിന്നാലെയാണ് എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയിലായത്. കൂടത്തായിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. താമരശ്ശേരി പൊലീസിന്റേതാണ് നടപടി. ഇതോടെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ പിടിയിലായവരുടെ എണ്ണം 13 ആയി.

🗞️👉 ഡോ. വന്ദനാദാസ് കൊലക്കേസ്: വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

ഡോക്ടര്‍ വന്ദനാദാസ് കൊലപാതക കേസില്‍ വിചാരണാ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിക്കാണ് നിര്‍ദേശം നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിട്ടുണ്ട്. പ്രതി സന്ദീപിന്റെ ജാമ്യഹര്‍ജിയിലാണ് കോടതി നടപടി. ജാമ്യ ഹര്‍ജി 31ന് വീണ്ടും പരിഗണിക്കും. 

🗞️👉 മെലിസ കൊടുങ്കാറ്റ്; മരണം 30 കവിഞ്ഞു

ജമൈക്കയിൽ കരതൊട്ട മെലിസ കൊടുങ്കാറ്റിൽപ്പെട്ട് മരണം 30 കവിഞ്ഞു. ജമൈക്കയിൽ എട്ടു പേരും ഹെയ്തിയിൽ 25 പേരുമാണ് മരിച്ചത്. ഹെയ്തിയിൽ 18 പേരെ കാണാന്മാനില്ല. ഹെയ്തിയിൽ പ്രളയത്തിൽ വീടു തകർന്നാണ് മരണങ്ങൾ ഏറെയും ഉണ്ടായിട്ടുള്ളത്. പടിഞ്ഞാറൻ ജമൈക്കയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ താറുമായി. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും തകർന്നു.നിരവധിപേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

🗞️👉 ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ആശാ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം പ്രതിമാസം ആയിരം രൂപ കൂട്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related