പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  30

Date:

വാർത്തകൾ

  • 2025 ജൂബിലി; ‘വിശുദ്ധ വാതില്‍’ ഇറ്റലിയിലെ റെബിബിയ ജയിലിലും തുറക്കുമെന്ന് വത്തിക്കാന്‍

2025 ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ ഭാഗമായി വിശുദ്ധ വാതില്‍ റോമൻ തടവറയിലുള്ള റെബിബിയയിലും തുറക്കുമെന്ന് വത്തിക്കാന്‍. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് സാൽവത്തോർ ഫിസിചെല്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഡിസംബർ 26ന് പ്രത്യാശയുടെ പ്രഘോഷണത്തിൻ്റെ അടയാളമായി വിശുദ്ധ വാതില്‍ തുറക്കാൻ ഫ്രാൻസിസ് മാർപാപ്പ റോമൻ തടവറയിലുള്ള റെബിബിയയിൽ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

  • സ്കൂൾ ഉച്ച ഭക്ഷണത്തിന് വിഷരഹിത പച്ചകറികൾ നല്കി ലിറ്റിൽ ഫ്ളവർ

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ കാർഷിക ക്ലബിന്റെ നേതൃർത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത നാടൻ വിഷരഹിത പച്ചകറികൾ ഉച്ചഭക്ഷണത്തിന് നല്കി ശ്രദ്ധയമാകുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിവിധ ഇനം പയർ വാഴകുലകൾ പാവയ്ക്കാ കോവയ്ക്കാ തുടങ്ങി നിരവധി പച്ചകറി കൃഷികൾ തോട്ടത്തിൽ ഉണ്ട് ദിവസവും അറുന്നോറോളം വിദ്യാർത്ഥികളാണ് ഉച്ചദക്ഷണം കഴിക്കുന്നത് . ആഴ്ചയിൽ രണ്ട് ദിവസം സ്കൂളിലെ പച്ചകറികള് നല്കാൻ കഴിയുന്നുണ്ടന്ന് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് പറഞ്ഞു കൂടാതെ വിദ്യാർത്ഥികൾ മണ്ണിര കമ്പോസ്റ്റു വളവും ഉല്പാദിപ്പിക്കുന്നുണ്ട് – എല്ലാ ബുധനാഴ്ചകളിലും നടത്തുന്ന  കൃഷി പാഠം ശ്രദ്ധയമാണ് അവസാനത്തെ ഒരു പിരിയഡ് ഇതിനായി മാറ്റിവെച്ചിരിക്കുന്നു നാട്ടിലെ പ്രമുഖ കർഷകരുടെ ക്ലാസ്സും അവരുടെ കൃഷി തോട്ടം പരിചയപെടലും ഇതിന്റെ ഭാഗമായി ഉണ്ട് അറുപത് വിദ്യാർത്ഥികൾ അംഗമായ സ്കൂൾ കാർഷികക്ലബ് നിരവധി പ്രവർത്തനങ്ങൾക്കാണ് ഈ വർഷം തുടക്കംകുറിച്ചിരിക്കുന്നത്.

  • ഭൗതിക വസ്തുക്കളിൽ നിന്നും ലൗകിക സുരക്ഷയില്‍നിന്നും ആനന്ദവും അർത്ഥപൂർണതയും കണ്ടെത്തുവാൻ കഴിയുകയില്ല

ആനന്ദപൂർണ്ണവും അർത്ഥപൂർണ്ണവുമായ ഒരു ജീവിതത്തിനുവേണ്ടിയുള്ള അഭിവാഞ്ഛ നമ്മളും ഹൃദയത്തിൽ വഹിക്കുന്നു. എന്നിരുന്നാലും, ഇതിനുള്ള ഉത്തരം ഭൗതികവസ്തുക്കളിലും ലൗകികസുരക്ഷയിലും കണ്ടെത്താൻ കഴിയുമെന്ന മിഥ്യാധാരണയിൽ നാമും പതിക്കാം. പകരം, നമ്മുടെ ആഗ്രഹങ്ങളുടെ സത്യാവസ്ഥയിലേക്കു നമ്മെ തിരികെ കൊണ്ടുവരാനും യഥാർ ത്ഥത്തിൽ നാം ആഗ്രഹിക്കുന്ന നന്മ ദൈവം തന്നെയാണെന്നും നമ്മോടുള്ള അവൻ്റെ സ്നേഹവും അവനു മാത്രം നൽകാൻ കഴിയുന്ന നിത്യജീവനും ആണെന്നുള്ള സത്യം നാം കണ്ടെത്തണമെന്നും യേശു ആഗ്രഹിക്കുന്നു. കർത്താവിനാൽ സ്നേഹപൂർവം വീക്ഷിക്കപ്പെടുക എന്നതാണ് യഥാർത്ഥ സമ്പത്ത്. ഇത് വലിയ സമ്പത്താണ്.

  • കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ജയിലിലേക്ക്

 ദിവ്യയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇവരെ ഉടന്‍ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും. നാളെത്തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ദിവ്യയുടെ നീക്കം. അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും ഉടന്‍ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. കസ്റ്റഡി ആവശ്യം പൊലീസ് നിലവില്‍ പരസ്യമായി ഉന്നയിച്ചിട്ടില്ല. 

  • യേശു നമ്മെ വിളിക്കുന്നത് സ്നേഹം സാഹസപ്പെടുത്താനാണ്

യേശു ധനികനായ യുവാവിനോട് (cf. മർക്കോ 10:17-30) ചെയ്തതുപോലെ, നമ്മുടെ ജീവിതം മറ്റുള്ളവർക്കു ദാനമായി നൽകിക്കൊണ്ട് പരസ്‌പരം സ്നേഹിക്കുക. സാഹസപ്രവൃത്തിക്കായാണ് യേശു നമ്മെ വിളിക്കുന്നത്, ‘സ്നേഹം അപകടപ്പെടുത്താൻ:’ എല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കാൻ, നമ്മെത്തന്നെയും നമ്മുടെ മിഥ്യാസുരക്ഷകളെയും ഉരിഞ്ഞുകളയാൻ, ദരിദ്രരെക്കുറിച്ച് ശ്രദ്ധാലുവാകുകയും നമ്മുടെ സമ്പത്ത് പങ്കുവയ്ക്കുകയും ചെയ്യാൻ, സമ്പത്ത് മാത്രമല്ല: നമ്മുടെ കഴിവുകൾ, നമ്മുടെ സൗഹൃദം, നമ്മുടെ സമയം തുടങ്ങി യവയും. ഈ ലോകത്തിലെ മൂല്യവത്തായ സമ്പത്ത് ദൈവത്താൽ സ്നേഹിക്കപ്പെടുക എന്നതാണ്. ഓരോ മനുഷ്യനും യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന നന്മ ദൈവം തന്നെയാണ്.

  • വിദേശത്ത് തൊഴിലവസരം വാഗ്ദാനം ചെയ്തുള്ള എല്ലാ പരസ്യങ്ങളും വിശ്വസിക്കരുത്

വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങള്‍, മണിച്ചെയിന്‍, സ്റ്റുഡന്റ് വിസാ ഓഫറുകള്‍, വിസിറ്റ് വിസ (സന്ദര്‍ശനവിസ) വഴിയുളള റിക്രൂട്ട്മെന്റ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക. ഇത്തരത്തില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. 

  • അടിച്ചിറയില്‍ ഗൃഹനാഥനും ഭാര്യയും മാത്രം താമസിച്ചിരുന്ന വീട്ടില്‍ മോഷണം

ഏറ്റുമാനൂര്‍: അടിച്ചിറയില്‍ ഗൃഹനാഥനും ഭാര്യയും മാത്രം താമസിച്ചിരുന്ന വീട്ടില്‍ മോഷണം, നാലു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പുല്ലത്തില്‍ രാജു പി. ജോര്‍ജിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. തിങ്കള്‍ രാത്രി 11.30നു ശേഷമാണു രാജുവും ഭാര്യ ഷേര്‍ളിയും ഉറങ്ങാന്‍ കിടന്നത്. ഇന്നലെ രാവിലെ ആറോടെ ഷേര്‍ളി ഉണര്‍ന്നപ്പോള്‍ മുറിയില്‍ തുണികള്‍ അലങ്കോലമായി കിടക്കുന്നതു കണ്ടു നടത്തിയ പരിശോധനയിലാണു മോഷണ വിവരം അറിയുന്നത്. മുറിയിലുണ്ടായിരുന്ന രണ്ട് അലമാരയും കുത്തിത്തുറന്നു വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മറ്റുമുറികളിലെ അലമാരയും മേശയും തുറന്ന അവസ്ഥയിലായിരുന്നു. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ അടുക്കളയില്‍ തുറന്നു കിടന്നിരുന്നു. പ്രധാനമുറിയിലെ ഈശോയുടെ രൂപത്തിനു മുന്നിലുണ്ടായിരുന്ന ബള്‍ബ് ഊരിമാറ്റി അടുക്കളയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പിന്‍ഭാഗത്തെ വര്‍ക്ക് ഏരിയായുടെ വാതില്‍ തുറന്ന് അടുക്കളയിലേക്കുള്ള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു പ്രവേശിച്ചത്. വീട്ടുകാര്‍ വിവരമറിയിച്ചതുനസരിച്ചു ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. പരിശോധനയ്‌ക്കെത്തിയ പോലീസ് നായ വീട്ടില്‍ നിന്നു പിന്‍വാതില്‍ വഴി ഇറങ്ങി ഓടി എം.സി. റോഡിനു സമീപം വന്നു നിന്നു. അന്വേഷണം ഊര്‍ജിതമാക്കിയതായി ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു. ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, അടിച്ചിറ പ്രദേശങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണെന്നു നാട്ടുകാര്‍ക്കു പരാതിയുണ്ട്. അപരിചിതരായ നിരവധി പേരുടെ സാന്നിധ്യം രാത്രി, പകല്‍ ഭേദമെന്യേ പ്രദേശത്തുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പോലീസ് രാത്രികാല പട്രോളിങ്ങ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

  • കോഴിക്കോട് സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് വടകര ചേരാപുരം കൈതക്കല്‍ സ്വദേശി കുനിയില്‍ നിസാര്‍ ഖത്തറില്‍ മരിച്ചു. 42 വയസായിരുന്നു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ ചെമ്പോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 

  • തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടുത്തം

കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ കേസെടുത്ത് പൊലീസ്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്.

  • യാത്രയയപ്പ് കഴിഞ്ഞ ശേഷം നവീന്‍ ബാബു തന്നെ കാണാനെത്തി; കളക്ടറുടെ മൊഴി

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം തന്നെ കാണാനെത്തിയെന്നും തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്നും കളക്ടര്‍ മൊഴി നല്‍കിയെന്നാണ് വിവരം. എന്നാല്‍ തെറ്റ് എന്ന് നവീന്‍ ഉദ്ദേശിച്ചത് എന്താകാമെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടില്ല. കളക്ടറുടെ മൊഴി നവീന്‍ അഴിമതി നടത്തിയെന്നതിന് തെളിവായി കാണാനാകില്ലെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്. 

  • സീറോമലബാർസഭയുടെ സിനഡൽ എക്യുമെനിക്കൽ കമ്മീഷനും വിദ്യാഭ്യാസകമ്മറ്റിക്കും പുതിയ സെക്രട്ടറിമാർ

സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ (Commission for Ecumenism) സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ചെറിയാൻ കറുകപ്പറമ്പിൽ സേവന കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്.

  • വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്പോർട്സ് മീറ്റ് 2024

ഇലഞ്ഞി :- കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നൂതന പ്രഭയോടെ തിളങ്ങി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. വിസാറ്റ് എൻജിനീയറിങ് കോളേജും ആർട്സ് ആന്റ് സയൻസ് കോളേജും ഇതിൻറെ ഭാഗമാണ് ‘ പ്രമുഖ വ്യവസായിയും വിദ്യാഭ്യാസവിചഷണനുമായ ശ്രീരാജു കുര്യൻ എന്ന വ്യക്തിയുടെ വിദ്യാഭ്യാസരംഗത്തോടുള്ള പ്രതിപത്തിയാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ . കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ വികസനത്തിനും വിദ്യാർത്ഥികൾക്കും വേണ്ടി നിരവധി പ്രവർത്തനങ്ങൾ ഇവിടെ സംഘടിപ്പിച്ചു വരുന്നുണ്ട്. നാസയുടെ ഇൻറർനാഷണൽ സ്‌പേസ് ആപ് ചലഞ്ച് പ്ളേസ് മെൻറ് ഡ്രൈവുകൾ, ഇൻറർനാഷണൽ കോൺഫ്രൻസുകൾ, എൻ സി സി മെഗാ ക്യാമ്പുകൾ തുടങ്ങിയ നിരവധി പരിപാടികളാണ് ഈ വർഷം സംഘടിപ്പിച്ചത്. പഠനത്തോടൊപ്പം തന്നെ കലാ-കായിക പ്രവർത്തനങ്ങൾക്കും വിസാറ്റ് പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ കായിക വികസനത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന കായിക പരിശീലനങ്ങൾ അനവധിയാണ് കോളേജുകളുടെ ഈ വർഷത്തെ സ്പോർട്സ് മീറ്റ് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് 2024 നവംബർ 30 ആം തീയതി പാലാ എം എൽ എ ശ്രീ മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്യും. ഹരിയാനയിൽ നടന്ന ദേശീയ തല ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായ വിസാറ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി ശ്രീഹരി, 2023 24 വർഷത്തെ KTU ഇൻറർ കോളേജിയേറ്റ് അത്ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയ്ക്ക് വെങ്കലമെ ടൽ നേടിയ ആകാശ് പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിക്കും കോളേജിലെ മുതിർന്ന വിദ്യാർത്ഥിനിയായ 74 കാരി തങ്കമ്മ ചേടത്തി സ്പോർട്സ് ഇനങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടെ ആരംഭിക്കുന്ന കായിക മത്സരങ്ങൾ വൈകുന്നേരം 4 മണിക്ക് സമാപിക്കും.

  • കെട്ടിട വാടകയ്ക്ക് മേൽ 18% ജിഎസ്ടി

കോട്ടയം : കെട്ടിട വാടകയ്ക്ക് മേൽ 18% ജിഎസ്ടി കൂടി അടയ്ക്കണമെന്ന കേന്ദ്ര ജി എസ് ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കണമെന്നും. ഇന്ത്യയിലെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനം നടപ്പിലാക്കരുതെന്നും കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു.

  • ഭൂരിപക്ഷത്തെ കുറിച്ച് ചിന്തിക്കുന്നില്ല ; പ്രിയങ്ക ഗാന്ധി

 രാഹുലിനൊപ്പം പാറപോലെ ഉറച്ചവരാണ് വയനാട്ടുകാരെന്നും പ്രിയങ്ക ഗാന്ധി . ശരിയും തെറ്റും തിരിച്ചറിയാൻ വയനാട്ടിലെ ജനങ്ങൾക്ക് അറിയാം. ഭൂരിപക്ഷ പ്രതീക്ഷയൊന്നും പറയാനില്ല. സഹോദരൻ രാഹുൽ ഗാന്ധിക്ക് നൽകിയ പിന്തുണ ജനങ്ങൾ നൽകും. വയനാട് ജനതയുടെ വിശ്വാസം കാക്കും. അവർക്കൊപ്പം നിൽക്കും. സത്യത്തിനും നീതിക്കും വേണ്ടി പോരാടും, ജനങ്ങളുടെ വിശ്വാസങ്ങൾക്കും പ്രതീക്ഷയ്‌ക്കും ഒപ്പം നിൽക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എഡിഎമ്മിന്റെ  നവീന്‍ ബാബുവിന്റെ മരണം : പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണ കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്ത...

അനുദിന വിശുദ്ധർ – വിശുദ്ധ അല്‍ഫോണ്‍സസ് റോഡ്രിഗസ്

1531-ല്‍ സ്പെയിനിലെ ഒരു കുടുംബത്തിലെ പതിനൊന്ന്‍ മക്കളില്‍ മൂന്നാമത്തവനായാണ്‌ വിശുദ്ധ അല്‍ഫോണ്‍സസ്...

നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി

ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി....

വിദേശത്ത് തൊഴിലവസരം വാഗ്ദാനം ചെയ്തുള്ള എല്ലാ പരസ്യങ്ങളും വിശ്വസിക്കരുത്

വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങള്‍, മണിച്ചെയിന്‍, സ്റ്റുഡന്റ്...