2024 ഒക്ടോബർ 28 തിങ്കൾ 1199 തുലാം 12
വാർത്തകൾ
- ആഗോള സിനഡിന് സമാപനമായി
വത്തിക്കാനിൽ നടക്കുന്ന സിനഡാത്മകതയെക്കുറിച്ചുള്ള ആഗോള സിനഡ് സമാപിച്ചു. ഇന്നലെ രാവിലെ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയായിരിന്നു സിനഡ് സമാപിക്കുക. 2021 ഒക്ടോബറിൽ മാർപാപ്പ തുടക്കംകുറിച്ച സിനഡാത്മകതയെക്കുറിച്ചുള്ള സിനഡിന് ഇതോടെ ഔദ്യോഗികമായി വിരാമമാകും. സിനഡിൻ്റെ അന്തിമ രേഖ തയ്യാറാക്കുന്നതിനുള്ള ചുമതലയുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിന്നു. കഴിഞ്ഞ രണ്ടിന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണു സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.
- ഡി സി എൽ പാലാ മേഖലാ ടാലന്റ് ഫെസ്റ്റ് : മേരി മാതാ പബ്ലിക് സ്കൂളിന് ഓവറോൾ കിരീടം
പാലാ : മേരി മാതാ പബ്ലിക് സ്കൂളിൽ നടന്ന പാലാ മേഖല ടാലന്റ് ഫെ സ്റ്റിൽ മേരിമാതാ പബ്ലിക് സ്കൂളിന് ഓവറോൾ കിരീടം. എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി 180 പോയിന്റോടെയാണ് മേരി മാതാ പബ്ലിക് സ്കൂൾ ഓവറോൾ ജേതാക്കൾ ആയത്. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കണ്ടറി സ്കൂളാണ് ഓവറോൾ റണ്ണറപ്പ്. എൽ പി വിഭാഗത്തിൽ കുറവിലങ്ങാട് സെന്റ് മേരീസ് എൽ പി സ്കൂൾ രണ്ടാം സ്ഥാനം നേടിയപ്പോൾ ചേർപ്പുങ്കൽ ഹോളി ക്രോസ്സ് ഹയർ സെക്കൻഡറി സ്കൂളും രാമപുരം സേക്രട്ട് ഹാർട് ഹൈ സ്കൂളും യഥാക്രമം യു പി, ഹൈ സ്കൂൾ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടി. മേരി മാതാ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ ഷാജു വി തുരുത്തൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ശ്രീ വർഗീസ് കൊച്ചു കുന്നേൽ, മേഖല ഓർഗനൈസർ ജയ്സൺ ജോസഫ്, മേഖലാ പ്രസിഡന്റ് വി ടി ജോസഫ്എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് ചേർന്ന സമാപന സമ്മേളനത്തിൽഡി സി എൽ കൊച്ചേട്ടൻ ഫാദർ റോയി കണ്ണഞ്ചിറ സി എം ഐ വിജയികൾക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.
- എ ഡി എം ബാബുവിന്റെ ആത്മഹത്യാ കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി 11 ദിവസം , പി പി ദിവ്യയെ തൊടാതെ പോലീസ്
മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്. കീഴടങ്ങേണ്ടതില്ലെന്നാണ് ഒളിവില്‍ കഴിയുന്ന പി പി ദിവ്യയുടെയും നിലപാട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. ദിവ്യക്കെതിരായ സംഘടന നടപടിയും വൈകും.
- പാറശാല വീട്ടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സെല്‍വരാജ് (44) പ്രിയ (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്‍വരാജ് തൂങ്ങിയ നിലയിലും പ്രിയ കട്ടിലിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. സേതു മകനാണ്. പ്രീതു മകള്‍. മകന്‍ എറണാകുളത്ത് പഠനത്തിനുശേഷം ജോലി ചെയ്യുകയാണ്. ഇന്നലെ രാത്രി മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് അടച്ച നിലയിലും വാതിലുകള്‍ തുറന്ന നിലയിലും ആണ് കണ്ടത്.
- പിപി ദിവ്യ കേരള പൊലീസിന്റെ സംരക്ഷണയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ അറസ്റ്റ് ചെയ്താല്‍ സിപിഐഎമ്മിലെ ഉന്നതന്റെ ഇടപാടുകള്‍ അടക്കം പുറത്താകുമെന്ന ആശങ്കയാണ് പാര്‍ട്ടിക്കെന്നും അദ്ദേഹം വ്യക്തമാക്കി. നവീന്റെ കുടുംബത്തിനൊപ്പം ഉണ്ടെന്നൊക്കെ വെറും കണ്ണില്‍ പൊടിയിടാന്‍ പറയുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision