2025 ഒക്‌ടോബർ 27 തിങ്കൾ 1199 തുലാം 10
വാർത്തകൾ
🗞️👉 മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ എന്നിവർക്ക് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ തുറന്ന കത്ത്
നടന്മാരായ മോഹൻലാൽ മമ്മൂട്ടി കമൽഹാസൻ എന്നിവർക്ക് തുറന്ന കത്തെഴുതി ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. നവംബർ ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന അതിദാരിദ്ര്യ വിമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടാണ് കത്തെഴുതിയിരിക്കുന്നത്. ‘ അതിദരിദ്ര വിമുക്ത പ്രഖ്യാപനം എന്നത് സർക്കാരിന്റെ വലിയ നുണയാണെന്നും, തങ്ങളുടെ ആവശ്യങ്ങൾ എട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പരിഗണിച്ചില്ല. സെക്രട്ടറിയേറ്റ് പടിക്കൽ എത്തി സമരം ചെയ്യുന്ന ആശാപ്രവർത്തകരെ കാണണമെന്നും കത്തിൽ വ്യക്തമാക്കി. ജീവിത ദുരിതങ്ങൾ ശ്വാസമുട്ടിക്കുന്നുവെന്നും, പലരും ജീവിതം അവസാനിപ്പിക്കേണ്ട സ്ഥിതിയില്ലെന്നും’ കത്തിൽ പരാമർശം.
🗞️👉 രാജ്യവ്യാപക എസ്ഐആർ (SIR) നടപ്പാക്കൽ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർണായക വാർത്താസമ്മേളനം നാളെ
രാജ്യവ്യാപക എസ്ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർണായക വാർത്താസമ്മേളനം നാളെ നടക്കും. നാളെ വൈകിട്ട് 4.15നാണ് കമ്മിഷൻ മാധ്യമങ്ങളെ കാണുക. 10 മുതൽ 15 സംസ്ഥാനങ്ങളിൽ ആദ്യഘട്ടത്തിൽ രാജ്യവ്യാപക എസ്ഐആർ നടപ്പിലാകുമെന്നാണ് വിവരം. എന്നാൽ അത് ഏതൊക്കെ സംസ്ഥാനങ്ങളിലായിരിക്കും എന്നുള്ള കാര്യമാണ് നാളെ തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനത്തിലൂടെ അറിയിക്കുക. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഒരു നിർണായക യോഗം നടന്നിരുന്നു. യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരാണ് പങ്കെടുത്തിരുന്നത്.
🗞️👉 ജയന്റെ മരണംകൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ
ഏറ്റുമാനൂർ:കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടായാനിയിൽ ജയൻ(43)ൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾകൊലപാതമാണന്നാണ്സംശയംഇത് സംബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ജയന്റെ അമ്മയും സഹോദരങ്ങളും പത്രസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 10 -ന് രാത്രി വയല കാട്ടാമ്പളിളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിലാണ് ജയനെ കണ്ടെത്തുന്നത്. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരണം സ്‌ഥിരീകരിച്ചതിനെ തുടർന്ന് മോർച്ചറിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. മനപ്പൂർവമല്ലാത്ത നരഹത്യക്കു കേസ് എടുത്ത മരങ്ങാട്ടുപിള്ളി പൊലീസ് വാഹന ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സൂഹ്യത്തുക്കൾ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് ജയൻ സംഭവ സ്‌ഥലത്തേക്ക് പോകുന്നത്. ഇവിടെ വച്ച് ജയനും സുഹൃത്തുക്കളുമായി വാക്കു തർക്കവും കൈയ്യാങ്കളിയും ഉണ്ടായെന്നുമാണ് വീട്ടുകാർ ആരോപിക്കുന്നത്. മൽപ്പിടുത്തം നടക്കുന്ന ചിത്രങ്ങൾ ജയൻറെ ഫോണിൽ പതിഞ്ഞിട്ടുണ്ട്. കൂടാതെ ജയന്റെ തലയ്ക്ക് പിന്നിൽ അടിയേറ്റിരുന്നു. കഴുത്തിനു താഴെ മുറിവേറ്റ പാടുകളുണ്ട്. സംഭവ ദിവസം രാത്രി ഈ ഭാഗത്തു നിന്നും ജയൻ്റെ നിലവിളികൾ അയൽവാസികൾ കേട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചെങ്കിലും എഫ്‌ഐആറിൽ ഇവയൊന്നും ഉൾപ്പെടുത്തുകയോ ഈ രീതിയിൽ അന്വേഷണം നടക്കുകയോ ചെയ്‌തിട്ടില്ല.
🗞️👉 പാലാ കീഴതടിയൂർ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിനോടനുബന്ധിച്ചുള്ള തിരുസ്വരൂപ പ്രതിഷ്ഠയും കഴുന്ന് വെഞ്ചിരിപ്പും മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് മുഖ്യ കാർമികത്വം വഹിച്ചു
പാലാ: കേരളത്തിലെ സുപ്രസിദ്ധ യൂദാശ്ലീഹാ തീർഥാടന കേന്ദ്രമായ പാലാ കിഴതടിയൂർ പള്ളിയിൽ വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളിനോടനുബന്ധിച്ചുള്ള തിരുസ്വരൂപ പ്രതിഷ്ഠ ഇന്ന് നടന്നു. പാലാ രൂപത ബിഷപ്പ് എമിരറ്റിസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രധാന തിരുനാൾ ദിവസങ്ങളിൽ എഴുന്നള്ളിക്കുന്നതിനുള്ള കഴുന്നുകളുടെ വെഞ്ചിരിപ്പ് നടന്നു. 26, 27, 28 തീയതികളിൽ കഴുന്ന് എഴുന്നള്ളിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന സൗഭാഗ്യ ഭാഗ്യം നിയോഗം വെച്ചുള്ള തിരുകർമ്മങ്ങളണ് ഇന്ന് നടക്കുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിശുദ്ധ കുർബാനയെ തുടർന്ന് ഉച്ചയ്ക്ക് 12.00, ഉച്ചകഴിഞ്ഞ് 3:00 വൈകുന്നേരം 5.00, 7:00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. 6. 30ന് ദേവാലയത്തിൽ ജപമാല പ്രാർത്ഥനയും ഉണ്ടായിരിക്കും.
🗞️👉 ഡൽഹി സർവകലാശാലയിൽ വിദ്യാർഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം
ഡൽഹി സർവകലാശാലയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. അശോക് വിഹാറിലെ ലക്ഷ്മി ബായി കോളജിലെ വിദ്യാർഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്. വാക്കുതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പെൺകുട്ടി കോളജിലേക്ക് പോകും വഴിയായിരുന്നു ആക്രമണം ഉണ്ടായത്.മുഖത്തേക്ക് ആസിഡ് വീഴാതിരിക്കാനായി കൈ ഉപയോഗിച്ച് തടയുകയായിരുന്നു പെൺകുട്ടി. ആക്രമണത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രതികളായ മൂന്ന് പ്രതികളെയും പൊലീസിന്റെ സ്പെഷ്യൽ സെൽ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. അക്രമികളിൽ ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്.
🗞️👉 പി എം ശ്രീ ചർച്ച ചെയ്യാൻ സിപിഐഎം; നാളെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരും
പി എം ശ്രീ വിവാദം ചർച്ച ചെയ്യാൻ സിപിഐഎം. ഇന്ന് അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചു. മുഖ്യമന്ത്രി വിദേശത്തു നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്. പി എം ശ്രീ വിവാദത്തിൽ സിപിഐയുടെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സിപിഐഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിയ്ക്കാണ് സെക്രട്ടറിയേറ്റ് ചേരുക..














