spot_img

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 24

spot_img

Date:

വാർത്തകൾ

🗞️👉 വി ഡി സതീശനും കോൺഗ്രസും മാപ്പുപറയണം – വി മുരളീധരൻ

രാഷ്ട്രപതി ദ്രൗപദി മുര്‍മു മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസും മാപ്പുപറയണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. തിരുവനന്തപുരത്തുണ്ടായിട്ടും വിഡി സതീശന്‍ ചടങ്ങില്‍ പങ്കെടുക്കാത്തത് ദളിത് സമൂഹത്തോടുള്ള അധിക്ഷേപമാണെന്ന് വി മുരളീധരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിനെത്താത്തത് അപലപനീയമാണ്. രാഷ്ട്രപതിയുടെ സന്ദര്‍ശനം മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അനുമതിയോടെ ആണല്ലോ. രാഷ്ട്രപതി കേരളത്തിലെത്തി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്തു എന്നത് കേരളത്തിന് അഭിമാനകരമായ നിമിഷമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

🗞️👉 തൊഴിലവസരങ്ങളും വരുമാന വർദ്ധനവും ഉറപ്പുവരുത്തും: ഫാ. തോമസ് കിഴക്കേൽ.

അന്തസ്സുറ്റൊരു ജീവിതം ആഗ്രഹിക്കുന്നവരേവർക്കും തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പുവരുത്തുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. പി. എസ്.ഡബ്ലിയുഎസ് ൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയസംഘങ്ങളുടയും കർഷക ദള ഫെഡറേഷനുകളുടയും ഭാരവാഹികൾക്കായി സംഘടിപ്പിച്ച നേതൃത്വ ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രൂപതയുടെ ഫാർമേഴ്സ് മൂവ്മെൻ്റ് കോർഡിനേറ്റർ കൂടിയായ ഫാ. കിഴക്കേൽ. പാലാഅഗ്രിമ ഹാളിൽ നടന്ന സമ്മേളനത്തിൽ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ അദ്ധ്യക്ഷത വഹിച്ചു. സോണൽ ഡയറക്ടർ ഫാ. ഐസക് പെരിങ്ങാമല,സോൺ കോർഡിനേറ്റർമാരായ സൗമ്യാ ജയിംസ്, ആലീസ് ജോർജ് എന്നിവർ പ്രസംഗിച്ചു. ട്രെയിനേഴ്സ് ട്രെയിനിമാരായ ഡോ അലക്സ് കാവുകാട്ട്, സിബി മാത്യു കണിയാംപടി തുടങ്ങിയവർ ക്ലാസ്സ് നയിച്ചു. ജിജി സിൻ്റോ , റീജ ടോം, ടോണി സണ്ണി, ഷിൽ ജോ തോമസ്, ടോണി ജോസഫ്, ജോസ് ജോസഫ്, ജയ്മോൻ പുത്തൻപുരയ്ക്കൽ, ജോസ്.സി.സി, ഡെയ്സമ്മ സെബാസ്റ്റ്യൻ, എൽസമ്മ ജോസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു. പാലാ റീജിയണിൻ്റെ ഭാഗമായ ചേർപ്പുങ്കൽ, കൊഴുവനാൽ, ഭരണങ്ങാനം, പ്രവിത്താനം, കടനാട്, രാമപുരം, പാലാ കത്തീഡ്രൽ ഫൊറോനകളിൽ നിന്നുള്ള സംഘാംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.

🗞️👉 ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ വിതരണം ചെയ്യും

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യേണ്ടത്. ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടത്.

🗞️👉 എസ്എംവൈഎം ഫൊറോന നേതൃസംഗമം നടത്തപ്പെട്ടു.

പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ രണ്ടാംഘട്ട ഫൊറോന നേതൃസംഗമം നടത്തപ്പെട്ടു. പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ നടന്ന സംഗമം എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഫൊറോന തല നേതാക്കന്മാർ പങ്കെടുത്ത യോഗത്തിൽ യൂണിറ്റ് തിരഞ്ഞെടുപ്പ്, വിലയിരുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിർണായകമായ ചർച്ചകൾ നടത്തപ്പെടുകയും, തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റോബിൻ ടി ജോസ് താന്നിമല, ജോയിൻ്റ് ഡയറക്ടർ സി. നവീന സിഎംസി , വൈസ് പ്രസിഡൻ്റ് ജോസഫ് വടക്കേൽ, ബിൽന സിബി എന്നിവർ പ്രസംഗിച്ചു.

🗞️👉 പിഎം ശ്രീ: മൂന്ന് വർഷത്തെ എതിർപ്പ് മാറി, ഒടുവിൽ കേന്ദ്രത്തിന് വഴങ്ങി സംസ്ഥാന സർക്കാർ

കഴിഞ്ഞ മൂന്ന് വർഷത്തെ എതിർപ്പ് മാറ്റിവെച്ചാണ് പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. മുന്നണിയിലെ എതിർപ്പും മറികടന്നാണ് സിപിഐഎം കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമായി മാറുന്നത്. പദ്ധതിയുടെ ഭാ​ഗമായി മാറിയതോതെ സംസ്ഥാന സർക്കാരിന് ഉടൻ തന്നെ 1500 കോടി രൂപ കൈമാറും. ഒരു തവണ മന്ത്രിസഭയിലെത്തിയ പിഎം ശ്രീ പദ്ധതി സിപിഐയുടെ എതിർപ്പ് മൂലം ചർച്ച ചെയ്യാനായി മാറ്റിവെച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മന്നണിയായ എൽഡിഎഫിൽ‌ ചർച്ച ചെയ്ത ശേഷം മന്ത്രിസഭയിലും ചർച്ച ചെയ്യാറാണ് പതിവ്. എന്നാൽ ഇത് രണ്ടും ഉണ്ടാകാതെയാണ് സംസ്ഥാന സർക്കാർ പിഎം ശ്രീയിൽ‌ ചേർന്നിരിക്കുന്നത്.

🗞️👉 വനിതാ ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിനെ കീഴടക്കി ഇന്ത്യ സെമിയിൽ

വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചു. മഴമൂലം 44 ഓവറിൽ 325 വേണ്ടിയിരുന്ന കിവീസിന് 271 റൺസ് നേടാനേ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ സ്മൃതി മന്ഥനയാണ് കളിയിലെ താരം. മഴയെ തുടര്‍ന്ന് 49 ഓവറാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 340 റണ്‍സ് നേടിയിരുന്നു.

🗞️👉 പിഎം ശ്രീയിൽ കേരളവും; സിപിഐയുടെ എതിർപ്പ് തള്ളി

സിപിഐയുടെ കടുത്ത എതിർപ്പ് മറികടന്ന് കേന്ദ്ര വിദ്യാഭ്യാസ പദ്ധതി ,പിഎം ശ്രീയിൽ ചേരാനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിനായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. തടഞ്ഞു വച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ ഭാ​ഗമായി കേരളം മാറിയതോടെ 1500 കോടി രൂപ ഉടൻ സംസ്ഥാനത്തിന് ലഭിക്കും. കേരളം പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം പിന്തുടരേണ്ടി വരും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related