2024 ഒക്ടോബർ 22 ചൊവ്വ 1199 തുലാം 06
വാർത്തകൾ
- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എന്‍.ഐ.എഫ്.എല്‍ ലില്‍ IELTS & OET ഓഫ്ലൈന്‍/ഓണ്‍ലൈന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ IELTS, OET ഓഫ്ലൈന്‍/ഓണ്‍ലൈന്‍ കോഴ്‌സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. IELTS & OET (ഓഫ്ലൈന്‍-08 ആഴ്ച) കോഴ്‌സില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). ഓഫ്ലൈന്‍ കോഴ്‌സില്‍ 03 ആഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും (ഫീസ് 2000 രൂപ).
- ജമ്മു കശ്മീരിൽ ഭീകരാക്രമണം: ഏഴുപേർ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടവരിൽ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളും. സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഭീകരാക്രമണത്തെ അപലപിച്ചു.
- കോഴിക്കോട്ട് കാറിൽ നിന്ന് 25 ലക്ഷം കവര്‍ന്ന കേസിൽ വഴിത്തിരിവ്
എലത്തൂർ കാട്ടിൽപ്പീടികയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ വമ്പൻ ട്വിസ്റ്റ്. തുടക്കത്തിൽ തന്നെ പരാതി സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്ന പൊലീസ്, സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. നേത്തെ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 25 ലക്ഷം രൂപ രണ്ടുപേര്‍ ചേര്‍ന്ന തന്നെ കാറിൽ കെട്ടിയിട്ട ശേഷം കവര്‍ന്നു എന്നായിരുന്നു ഏജൻസി ജീവനക്കാരനായ സൂഹൈൽ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. എന്നാൽ ഇതെല്ലാം കൂട്ടാളികളോടൊപ്പം ചേര്‍ന്നുള്ള നാടകമാണെന്നാണ് പൊലീസ് പറയുന്നത്.
- ടി വി പ്രശാന്തനെതിരായ പരാതിയിൽ പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് വൈകുന്നു
എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച ടി വി പ്രശാന്തനെതിരായ പരാതിയിൽ പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് വൈകുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രിൻസിപ്പൽ നൽകിയത് പ്രശാന്തൻ പരിയാരത്തെ ജീവനക്കാരൻ എന്ന പ്രാഥമിക റിപ്പോർട്ട് മാത്രമാണ്.
- ബൈക്ക് പാർക്ക് ചെയ്യുന്നതിനിടെ കാർ കാലിലുടെ കയറി പരുക്കേറ്റ കാഞ്ഞിരമറ്റം സ്വദേശി ജെയ്സൺ ജോർജ്
പാലാ . ബൈക്ക് നിർത്തിയ ശേഷം പാർക്ക് ചെയ്യാൻ തുടങ്ങുന്നതിനിടെ കാർ കാലിലുടെ കയറി പരുക്കേറ്റ കാഞ്ഞിരമറ്റം സ്വദേശി ജെയ്സൺ ജോർജിനെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി കാഞ്ഞിരപ്പള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.
- ഉപജില്ലാ ശാസ്ത്രോൽസവം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ 22, 23 തിയതികളിൽ നടക്കും
22, 23 തിയതികളിൽ നടക്കും. മേളയുടെ ഒരുക്കങ്ങൾ പുർത്തിയായതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംലബീവി സി.എം, ജനറൽ കൺവീനർ ജോബെറ്റ് തോമസ് എന്നിവർ അറിയിച്ചു. 22 ന് രാവിലെ 9.30 ന് സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി, ബ്ലോക്ക് മെബർ ജോസഫ് ജോർജ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയിച്ചൻ കാവുങ്കൽ, എ.ഇ.ഒ ഷംല ബീവി സി.എം, ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടുക്കാനി എന്നിവർ പ്രസംഗിക്കും. രണ്ടു ദിവസമായി നടക്കുന്ന മേളയിൽ 70 സ്കൂളിൽ നിന്നുമായി രണ്ടായിരത്തോളം ശാസ്ത്ര പ്രതിഭകൾ പങ്കെടുക്കും. 23 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെംബർ അഡ്വ.ഷോൺ ജോർജ് ഉദ്ഘാടനം ചെയും. എ ഇ.ഒ ഷംലബീവി സി.എം, സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, ബ്ലോക്ക് മെംബർ മിനി സാവിയോ പഞ്ചായത്ത് മെംബർമാരായ രമേശ് ഇലവുങ്കൽ, ലിസി തോമസ് അഴകത്ത്, മിനി ബിനോ, സന്ധ്യ ശിവകുമാർ, പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടുക്കാനി.തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് സമ്മാനദാനം.
- പി.വി. അൻവറിന്റെ ഉപാധി തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശൻ
പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ് പിൻവലിക്കില്ല; അൻവർ പിന്തുണച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഉപാധി അൻവർ കൈയിൽ വെച്ചാൽ മതിയെന്നും വി.ഡി.സതീശൻ. അന്‍വര്‍ തമാശകളൊന്നും പറയരുത്. അന്‍വറിന്റെ ഡിഎംകെ കോണ്‍ഗ്രസിനെയാണ് ബന്ധപ്പെട്ടത്. യുഡിഎഫ് ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. കെപിസിസി യോഗത്തില്‍ പേര് പോലും പറഞ്ഞിട്ടില്ലെന്ന് വിഡി സതീശന്‍.
- മലപ്പുറം ചേളാരിയിൽ 13 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
- മനുഷ്യ ബോംബ് ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനം വൈകി
വിസ്താര വിമാനമാണ് അരമണിക്കൂറോളം വൈകിയത്. മഹാരാഷ്ട്ര സ്വദേശി വിജയി മന്ദായനാണ് വിമാനത്തിലേക്ക് കടക്കാൻ ഒരുങ്ങവെ മനുഷ്യ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയർത്തിയത്. പിന്നീട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഇയാളെ അധികൃതർ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
- ഏറ്റുമാനൂർ പൂഞ്ഞാർ റോഡിൽ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നു
ഏറ്റുമാനൂർ പൂഞ്ഞാർ റോഡിൽ കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിന് സമീപം കലുങ്കിൻറെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ 22/10/2024 മുതൽ ഈ റോഡിൽകൂടി ഉള്ള വാഹനഗതാഗതം പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഭാഗികമായി നിരോധിച്ചിരിക്കുന്നു.
- കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്കൂളിൽ വിളവെടുപ്പുത്സവം
കടപ്ലാമറ്റം മേരി മാതാപബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോൺ കൂറ്റാരപ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി മോബി മാത്യു, വൈസ് പ്രിൻസിപ്പാൾ ശ്രീമതി റാണി ഐസക്, അധ്യാപകൻ ശ്രീ. അനിൽ ജോർജ് എന്നിവരുടെ മഹനീയ സാന്നിധ്യവും തദവസരത്തിൽ ലഭ്യമായിരുന്നു. വെണ്ട, ചീര, വഴുതന, പയർ, തക്കാളി,പച്ചമുളക് എന്നിവയാണ് കുട്ടികൾ കൃഷി ചെയ്തത്. ക്ലാസ് മുറിക്കുള്ളിലെ പഠനങ്ങളോടൊപ്പം കുട്ടികളിൽ ജീവിതപാഠങ്ങളുടെ മൂല്യവും പറഞ്ഞു നൽകുക എന്ന ആശയമാണ് മറ്റ് സി. ബി. എസ്. ഇ. സ്കൂളുകളിൽ നിന്നും കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്കൂളിനെ വ്യത്യസ്തമാക്കുന്നത്.
- ബലാത്സംഗ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്
പൊലീസ് ആവശ്യപ്പെട്ടതില്‍ തന്റെ പക്കല്‍ ഉള്ളതെല്ലാം കൈമാറി എന്ന് സത്യവാങ്മൂലത്തില്‍ സിദ്ദിഖ് പറയുന്നു. പഴയ ഫോണുകള്‍ തന്റെ കൈവശം ഇപ്പോള്‍ ഇല്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് നടപടി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം ഷാഫി പറമ്പിൽ അവസാനിപ്പിക്കണമെന്ന് കെപിസിസി നേതൃത്വം
രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി സ്ഥാനാർഥിയെന്ന് ഷാഫിയോട് കെപിസിസി നേതൃത്വം വ്യക്തമാക്കി. പ്രചാരണം ഡിസിസിയോട് ആലോചിച്ച് മതിയെന്ന് നേതൃത്വം വ്യക്തമാക്കി. ഇനിയുള്ള പ്രചാരണം കൂടിയാലോചിച്ച ശേഷം മന്ത്രം മതിയെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി.
- പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പിപി ദിവ്യയെ സംരക്ഷിക്കില്ല. ആരോപണം ഉയർന്നപ്പോൾ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യയെ മാറ്റിയതാണ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ നിലപാട് വ്യക്തമാക്കി.