2024 ഒക്ടോബർ 21 തിങ്കൾ 1199 തുലാം 05
വാർത്തകൾ
- ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടൽ
എഡിഎം നവീൻ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാൻ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടലും കാരണമായതായി സൂചന. സിപിഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് എൻഓസി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താൻ ദിവ്യയെ അറിയിച്ചിരുന്നതായി അപേക്ഷകനായ പ്രശാന്ത് വിജിലൻസിനും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ മൊഴി നൽകി. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ശരിയാക്കുന്നതിലും സിപിഐ സഹായം കിട്ടിയതാണ് വിവരം. എൻ ഓ സി വിഷയത്തിൽ നവീൻ ബാബുവിനെ താൻ വിളിച്ചിരുന്നതായി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു.
- അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വി ഡി സതീശന്‍
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെ തീരുമാനപ്രകാരമാണ് വി ഡി സതീശന്‍ അന്‍വറിനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കണമെന്ന് അന്‍വറിനോട് പ്രതിപക്ഷ നേതാവ് പറഞ്ഞു.
- പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ കേസെടുക്കില്ല
നടന്നത് മോഷണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിയമോപദേശം കിട്ടിയതിന് അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കും. പിടിയിലായവർ സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ളവരാണെന്നും മോഷ്ടിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ക്ഷേത്രത്തിൽ വച്ച് കയ്യിലുള്ള പൂജാ സാധനങ്ങൾ നിലത്തുവീണു, അപ്പോഴാണ് മോഷണം പോയി എന്ന് പറയുന്ന പാത്രം മാറി എടുത്തത്, പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതിനാൽ പാത്രം കൊണ്ടു പോയെന്നും പ്രതികൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
- കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് മന്ത്രി കെ രാജന്‍
പൂരം വെടിക്കെട്ട് തേക്കിന്‍കാട് മൈതാനിയില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. റോഡും വെടിക്കെട്ട് നടക്കുന്ന സ്ഥലവുമായി 200 മീറ്റര്‍ ദൂരം വേണമെന്ന നിബന്ധന അപ്രായോഗികമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
- പുനരധിവാസം ഉള്‍പ്പെടെ വൈകുന്നതിൽ ആശങ്ക ഉയര്‍ത്തി ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പദ്ധതിയും സ്ഥിരമായിട്ടുള്ള പുനരധിവാസവും അനിശ്ചിതമായി നീണ്ടുപോകുമെന്ന ആശങ്കയിൽ ആവശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലും സര്‍ക്കാരിലും അറിയിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും വായ്പകള്‍ എഴുതിത്തള്ളുന്നതിലെ നടപടികള്‍ നീളുന്നതും ദുരന്തബാധിതരെ ആശങ്കയിലാഴ്ത്തുകയാണ്.
- ഖത്തറിലെ താമസസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വയസുകാരനായ ബാലന്‍ മരിച്ചു
കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്റെയും മകന്‍ അദിത് രഞ്ജു കൃഷ്ണന്‍ പിള്ളയാണ് മരിച്ചത്. ബര്‍വാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മലയാളി സ്ത്രീ ഓടിച്ചിരുന്ന വാഹനമാണ് ഇടിച്ചതെന്നാണ് വിവരം.
- വിമാനങ്ങൾക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം
ഇൻഡിഗോയുടെ 6 വിമാനങ്ങൾക്കാണ് ഭീഷണി. 6E 58 ജിദ്ദയിൽ നിന്നും മുംബൈയിലേക്കുള്ള ഫ്ലൈറ്റ്, 6E 87 കോഴിക്കോട് നിന്നും ദമാമിലേക്കുള്ള ഫ്ലൈറ്റ്, 6E11 ഡൽഹിയിൽ നിന്നും ഇസ്താംബുളിലേക്കുള്ള ഫ്ലൈറ്റ്, 6E17 മുംബൈയിൽ നിന്നും ഇസ്താംബൂൾ, 6E133 പൂനെയിൽ നിന്നും ജോധ്പൂർ, 6E112 ഗോവയിൽ നിന്നും അഹമ്മദാബാദ്, എന്നീ വിമാനങ്ങൾക്കാണ് ഭീഷണി. സംഭവത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരുന്നതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.
- പൂര്‍വവിദ്യാര്‍ഥിനിസംഗമം ഏറ്റുമാനൂര്‍ ഗവ.ഗേള്‍സ് സ്‌കൂള്‍ 1990-എസ്.എസ്.എല്‍.സി.ബാച്ച്
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഗവ.ഗേള്‍സ് സ്‌കൂള്‍ 1990-എസ്.എസ്.എല്‍.സി.ബാച്ച് പൂര്‍വവിദ്യാര്‍ഥിനിസംഗമം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്നു. സ്‌കൂളില്‍ ഉച്ചനേരത്തെ ഇടവേളകളില്‍ കഴിച്ച പൊതിച്ചോറിന്റ ഓര്‍മ്മകളില്‍, വീട്ടില്‍ നിന്നും പൊതിച്ചോര്‍കെട്ടിയണ് അവരെത്തിയത്. അത് ഒരുമിച്ചിരുന്നുകഴിച്ചപ്പോള്‍ അവര്‍വീണ്ടും പഴയസ്‌കൂള്‍ജിവിതത്തിലേക്ക് മനസ്‌കൊണ്ട് മടങ്ങി. പൂര്‍വവിദ്യാര്‍ഥിനിയും സിനിമാനടന്‍ മഹേഷിന്റ ഭാര്യയായ ഹേമയാണ് കൂട്ടായ്മക്ക് 17-വര്‍ഷംമുന്‍പ് തുടക്കമിട്ടത്.
- ജപമാല റാലിയും മരിയൻ എക്സിബിഷനും
പാലാ ഗാഡലൂപ്പാ മാതാ ദേവാലയത്തിൽ ആഗോള കത്തോലിക്കാ സഭ ഒക്ടോബർ മാസം ജപമാല മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ജപമാല വാഹന റാലിയും മരിയൻ എക്സിബിഷനും നടത്തപ്പെടുന്നു. കുടുംബ കൂട്ടായ്മകളിൽ ഒന്നാം തീയതി മുതൽ എല്ലാ കുടുംബ ങ്ങളിലും ജപമാല യജ്ഞം നടക്കുന്നു . ഇതിന്റെ ഭാഗമായി ഒക്ടോബർ മാസം 21 ആം തീയതി വൈകിട്ട് 6 മണിക്ക് പ്രവിത്താനം കവലയിൽ നിന്നും പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാല റാലി ദേവാലയത്തിലേക്ക് നടത്തപ്പെടുന്നു.
- കുമ്മണ്ണൂർ – കടപ്ലാമറ്റം – വെമ്പള്ളി റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രതിഷേധം
കുമ്മണ്ണൂർ – കടപ്ലാമറ്റം – വെമ്പള്ളി റോഡിന്റെ ശോചനിയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും സൂര്യപടി – പ്രാർത്ഥനഭവൻ റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്യണമെന്നും NSS കരയോഗം ഭാഗത്തുള്ള കുഴികൾ അടയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മാറിടം ഭാഗത്തുള്ള സമീപവാസികൾ വായ മൂടികെട്ടി പ്രതിഷേധ ധർണ മാറിടം പള്ളി താഴെ വെച്ച്നടത്തുകയുണ്ടായി. യോഗത്തിന് സജി കുഴിവേലിൽ,അലക്സ് പടിക്കമ്യാലിൽ, സി. കെ ഉണ്ണികൃഷ്ണൻ, റെജി കൊച്ചറക്കൽ, പീറ്റർ ജെഫറി പടിക്കമ്യാലിൽ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് സമർപ്പിച്ച ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് കഴിഞ്ഞ രണ്ടു വർഷമായി പ്രസിദ്ധീകരിക്കാതെ ഇപ്പോഴും നടപടികൾ നടന്നുകൊണ്ടിരിക്കുന്നു എന്ന പതിവ് സർക്കാർ മറുപടി ആത്മാർത്ഥതയില്ലാത്തതും വഞ്ചനാപരവുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ യൂത്ത് കൗൺസിൽ . ക്രൈസ്തവ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ എന്തൊക്കെ ശുപാർശകൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നറിയാനുള്ള ക്രൈസ്തവ വിഭാഗത്തിന്റെ മിനിമം അവകാശത്തെപോലും തള്ളിക്കൊണ്ട് ഉരുണ്ട് കളിക്കുന്ന സർക്കാർ നിലപാട് ക്രൈസ്തവ സമൂഹത്തോടുള്ള അപഹേളനയുടെഭാഗമാണെന്നും യൂത്ത് കൗൺസിൽ അഭിപ്രായപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് എമ്മാനുവൽ നിധിരി അധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി, രൂപതാ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, രൂപത യൂത്ത് കൺവീനർ എഡ്വിൻ പാമ്പാറ, യൂത്ത് കോർഡിനേറ്റർമാരായ അജിത്ത് അരിമറ്റം, ഡോ. ജോബിൻ പള്ളിയമ്പിൽ, ക്ലിന്റ് അരീപ്ലാക്കൽ, ജോൺ ആരിയപ്പിള്ളി, എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയ അരുൺ പോൾ, സെബാസ്റ്റ്യൻ തോട്ടം, ജിനു മുട്ടപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.