spot_img

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 20

spot_img

Date:

വാർത്തകൾ

🗞️👉 കോട്ടയം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം: ഒക്ടോബർ 22 വരെ തുടരും

കോട്ടയം: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മഴ മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തിൽ, കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങൾക്കും ഒക്ടോബർ 22 വരെ നിരോധനം ഏർപ്പെടുത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനാണ് ഈ മുൻകരുതൽ. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നിരോധനം നടപ്പിലാക്കിയത്. മുന്നറിയിപ്പ്: കനത്ത മഴ തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

🗞️👉 പുനഃസംഘടന: വ്യക്തിപരമായ പരാതികൾക്ക് മറുപടിയില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

പുനഃസംഘടനയുമായി ബന്ധപ്പെട്ട വ്യക്തിപരമായ പരാതികള്‍ക്ക് മറുപടി പറയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പരമാവധി പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പട്ടിക ഉണ്ടാകുമോ എന്ന ചോദ്യത്തിന് വെയ്റ്റ് ആന്‍ഡ് സീ എന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് ഒരു വലിയ ജനാധിപത്യ പാര്‍ട്ടിയാണ്. ആ പാര്‍ട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃസംഘടന നടത്തിയപ്പോള്‍ നൂറ് ശതമാനം എല്ലാവര്‍ക്കും തൃപ്തിയുണ്ടെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, കോണ്‍ഗ്രസില്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ച നിരവധി പേരുണ്ട്. എന്നാല്‍ അധികമായ അതൃപ്തിയുമില്ല. നേരിയ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുകയും ചെയ്യും. വ്യക്തികളില്‍ പൂര്‍ണ തൃപ്തരല്ലാത്തവര്‍ ഉണ്ടാകും. ഇത് കഠിന പരിശ്രമം നടത്തി, ചര്‍ച്ചകള്‍ നടത്തി മെച്ചപ്പെട്ട ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. കേരളത്തിലെ കോണ്‍ഗ്രസ് ഏറ്റവും ഐക്യത്തിലാണ്. യുഡിഎഫും അതുപോലെ യോജിച്ചു തന്നെ നില്‍ക്കുന്നു. വലിയ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ പാതയില്‍ തന്നെയാണ് ഞങ്ങള്‍ – അദ്ദേഹം പറഞ്ഞു.

🗞️👉 നൈജീരിയയിലെ ക്രൈസ്തവർക്ക് ഐക്യദാർഢ്യം; കൊച്ചി രൂപതയിൽ പ്രതിഷേധ ജ്വാല തെളിയിച്ചു

കൊച്ചി: നൈജീരിയയിലെ ക്രൈസ്തവ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊച്ചി രൂപതയുടെ കീഴിലുള്ള കുമ്പളങ്ങി ഫൊറോനയിൽപ്പെട്ട സെന്റ് പീറ്റേഴ്സ് പള്ളി അങ്കണത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. ക്രൈസ്തവർക്കെതിരെ നൈജീരിയയിൽ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനും പീഡനമനുഭവിക്കുന്ന സഹോദരങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായാണ് ഈ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത്. പള്ളി അങ്കണത്തിൽ നിരവധി വിശ്വാസികൾ ഒരുമിച്ചുകൂടി മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധ ജ്വാലയിൽ പങ്കുചേർന്നു. പരിപാടിയിൽ പള്ളി വികാരി ഫാ . പ്രസാദ് ഉൾപ്പെടെയുള്ളവർ സംസാരിച്ചു. നൈജീരിയൻ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാൻ ലോകരാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

🗞️👉 കേരള ഡെർബിയിൽ കാലിക്കറ്റ്‌ ഹീറോസിനെ തകർത്ത്‌ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്‌

ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണിലെ കേരള ഡെർബിയിൽ കൊച്ചി ബ്ല‍ൂ സ്‌പൈക്കേഴ്‌സിന്‌ ജയം. നിലവിലെ ജേതാക്കളായ കാലിക്കറ്റ്‌ ഹീറോസിനെ നാല്‌ സെറ്റ്‌ പോരാട്ടത്തിൽ കീഴടക്കി. സ്‌കോർ: 15–13, 9–15, 15–8, 15–13. പി.എ മൊഹ്‌സിൻ ആണ്‌ കളിയിലെ താരം. ബ്ലോക്കർ ജസ്‌ജോത്‌ സിങ്ങിന്റെ നേതൃത്വത്തിൽ മികച്ച തുടക്കമാണ്‌ കൊച്ചി കുറിച്ചത്‌. എറിൻ വർഗീസിന്റെ സൂപ്പർ സെർവിൽ അവർ ലീഡും ഉയർത്തി. അശോക്‌ ബിഷ്‌ണോയിയാണ്‌ കാലിക്കറ്റിനായി പൊരുതിയത്‌. പിന്നാലെ കൊച്ചിയുടെ ആക്രമണങ്ങളെ ഷമീമുദീൻ തടഞ്ഞു. ക്യാപ്‌റ്റൻ മോഹൻ ഉക്രപാണ്ഡ്യനും തിളങ്ങിയതോടെ കാലിക്കറ്റ്‌ കളിപിടിക്കാൻ തുടങ്ങി. പക്ഷേ, കാലിക്കറ്റിന്റെ പോരാട്ടത്തിനിടയിലും ഹേമന്തിന്റെ സൂപ്പർ സ്‌പൈക്കിലൂടെ കൊച്ചി ആദ്യ സെറ്റ്‌ സ്വന്തമാക്കി.

🗞️👉 കേരള ലേബർ മൂവേമെൻ്റ് (കെ.എൽ.എം.) ഓഫീസ് സ്റ്റാഫ് ആൻഡ് മീഡിയ പേഴ്സൺ പരിശീലന പരിപാടി റവ. ഫാ. ജോർജ് തോമസ് നിരപ്പുകാലയിൽ ഉദ്ഘാടനം ചെയ്തു

കൊച്ചി : കേരള ലേബർ മൂവ്‌മെൻ്റ് (KLM) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഓഫീസ് സ്റ്റാഫ് ആൻഡ് മീഡിയ പേഴ്‌സൺ ട്രെയിനിങ് പ്രോഗ്രാം കൊച്ചി പാലാരിവട്ടം POC-യിൽ ആരംഭിച്ചു. പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകാൻ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടി വർക്കേഴ്‌സ് ഇന്ത്യാ ഫെഡറേഷൻ ദേശീയ ഡയറക്ടർ റവ. ഫാ. ജോർജ് തോമസ് നിരപ്പുകാലയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് ജോസ് മാത്യു ഊക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രൊഫഷണൽ മികവ് വർദ്ധിപ്പിക്കാനും മാധ്യമ ഇടപെടലുകൾ ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. പാലാ രൂപത കെ. എൽ. എം ഡയറക്ടറും, പാലാ വിഷൻ ഓൺലൈൻ മീഡിയയുടെ ഡയറക്ടറുമായ റവ. ഫാ. ജോർജ്ജ് നെല്ലിക്കുന്നുചെരിവുപുരയിടം ക്ലാസ്സിന് നേതൃത്വം നല്കി. കെ.എൽ.എം. സംസ്ഥാന ഡയറക്ടർ റവ. ഫാ. അരുൺ വലിയ താഴത്ത്, സംസ്ഥാന അസോസിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ്, സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൺ മനീക്ക്, അഡ്വ. തോമസ് മാത്യു, ബാബു തണ്ണിക്കോട്ട്, സിസ്റ്റർ ലീന എന്നിവർ സംസാരിച്ചു. ഈ ട്രെയിനിങ് പ്രോഗ്രാം KLM-ൻ്റെ ഭാവി പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

🗞️👉 ഗാസയിൽ സമാധാന ഉടമ്പടി ലംഘനം

ഗാസയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം. സമാധാന ഉടമ്പടി ലംഘിച്ച് ഇസ്രയേലിന്റെയും ഹമാസിന്റെയും വ്യോമാക്രമണം. തെക്കൻ ഗാസയിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ച് ഹമാസ് ആക്രമണം നടത്തിയെന്നും ഇസ്രയേൽ. ഇന്ന് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 52 പേരാണ്. കരാർ ലംഘിച്ചുള്ള കനത്ത ആക്രമണം, വെടിനിർത്തൽ ആരംഭിച്ച് ഒമ്പത് ദിവസത്തിന് ശേഷമാണ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related