പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  20

Date:

വാർത്തകൾ

  • സഭയുടെ പ്രേഷിതദൗത്യത്തിലെ പങ്കാളിത്തത്തിന് എല്ലാ ക്രൈസ്തവരും ഉത്തരവാദികളാണ്

സഭയുടെ പ്രേഷിതദൗത്യത്തിലെ പങ്കാളിത്തത്തിന് എല്ലാ ക്രൈസ്‌തവരും ഉത്തരവാദികളാണ്” എന്നു പരിശുദ്ധപിതാവ് സൂചിപ്പിച്ചു. ഓരോ വൈദികനും. എല്ലാവരും’ എന്ന് മാർപാപ്പ കുറിച്ചു. ‘ഞങ്ങൾ പുരോഹിതർ അത്മായരുടെ മേലധികാരികളല്ല, അവരുടെ ഇടയന്മാരാണ്. യേശു നമ്മളെ വിളിച്ചത്, ഒരുപോലെയാണ്- അല്ലാതെ ഒരാൾ മറ്റുള്ളവരേക്കാൾ കൂടിയത് അല്ലെങ്കിൽ ഒരാൾ ഒരുവശത്തും മറ്റുള്ളവർ മറുവശത്തും എന്ന രീതിയിലല്ല. മറിച്ച് പരസ്‌പരപൂരകമായിട്ടാണ്. നമ്മൾ സമൂഹമാണ്,’ അതുകൊണ്ട് ‘സി നഡാലിറ്റിയുടെ പാത സ്വീകരിച്ച് നമ്മൾ ഒത്തൊരുമിച്ചു നടക്കണം’ എന്ന് അദ്ദേഹം വിശദീകരിച്ചു. തങ്ങളുടെ ജീവിതാന്തസ് നോക്കാതെ അവരുടെ ജീവിതംകൊണ്ട് സാക്ഷ്യം വഹിക്കേണ്ടതുണ്ടെന്നും സഭയുടെ ദൗത്യത്തിൽ കൂട്ടുത്തരവാദിത്തമുള്ളവ രാണെന്നും മാർപാപ്പ തുടർന്നു പറഞ്ഞു. ജ്ഞാനസ്‌നാനം സ്വീകരിച്ച അത്മായരും സഭയിലുണ്ട്, അവർ അവരുടെ സ്വന്തം ഭവനത്തിൽ, അതു പരിപാലിക്കേണ്ടതുണ്ട്. ‘സമർപ്പിതർക്കും പുരോഹിതർക്കും ഇതു ബാധകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  • പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കി ഉയർത്തുകയാണ് മുന്നണിയുടെ ലക്ഷ്യം

നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസമാണ് സ്ഥാനാർത്ഥിയുടെ പര്യടനം തുടങ്ങുക. പാർട്ടിയുടെ 5 എംപിമാരും രണ്ട് എംഎൽഎമാരും വയനാട്ടിൽ പാ‍ർട്ടിയുടെ പ്രചാരണ സംവിധാനം ചലിപ്പിക്കും.  പ്രിയങ്ക വയനാടിന്റെ പ്രിയങ്കരി എന്ന് ഉറപ്പിക്കാൻ ഭൂരിപക്ഷം കൊണ്ടാണ് യുഡിഎഫ് തുലാഭാരം ഒരുക്കുന്നത്. അതിനായി താഴേത്തട്ട് വരെ സംഘടനാ സംവിധാനം സജ്ജമാണ്. 

  • സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു. 68 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീര്‍ഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കുന്ന പുലര്‍ച്ചെ ആയിരുന്നു അന്ത്യം.

  • മലയാളിയുടെ പ്രിയപ്പെട്ട അഭിനേത്രി ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് ഇന്നലെ പതിനെട്ട് വര്‍ഷം

സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ശ്രീവിദ്യ എക്കാലവും ഓര്‍ത്തുവക്കാവുന്ന നിരവധി കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചു. അഭിനയം ലഹരിയായിരുന്നു ശ്രീവിദ്യക്ക് . മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ നിറഞ്ഞു നിന്ന നായികയാണ് ശ്രീവിദ്യ. 

  • തൃശൂര്‍ ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 പൊറുത്തിശ്ശേരി വി വണ്‍ നഗര്‍ സ്വദേശികളായ 73 വയസുള്ള മാലതി, മകന്‍ 45 വയസ്സുള്ള സുജീഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് വീടിനുള്ളില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാനില്ലായിരുന്നു. ഒടുവില്‍ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്.

  • ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് റാഞ്ചിയിൽ എത്തും

 റാഞ്ചിയിൽ നടക്കുന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിൽ പങ്കെടുക്കും.ഇന്ത്യ മുന്നണിയുടെ സീറ്റ്‌ വിഭജന ചർച്ചകളിൽ രാഹുൽ ഗാന്ധി ഭാഗമാകും.രാഹുലിന്റെ സന്ദർശനത്തിനുശേഷം സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...