spot_img

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 19

spot_img

Date:

വാർത്തകൾ

🗞️👉 കാണക്കാരി പഞ്ചായത്തിൽ ക്ഷീരകർഷകർക്കുള്ള സഹായ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

കടുത്തുരുത്തി: കാണക്കാരി പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്കുള്ള സഹായ വിതരണം നടന്നു. ജില്ലാ പഞ്ചായത്തും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തും കാണക്കാരി പഞ്ചായത്തും സംയുക്തമായി മാഞ്ഞൂര്‍ ക്ഷീരവികസന യൂണിറ്റ് മുഖേന നടപ്പിലാക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി, കന്നുകാലികള്‍ക്ക് കാലിത്തീറ്റ സബ്സിഡി, കന്നുകാലികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ്
കാണക്കാരി ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാണക്കാരി ക്ഷീരസംഘം പ്രസിഡന്റ് പി.യു. മാത്യു, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആശമോള്‍ ജോബി, കൊച്ചുറാണി സെബാസ്റ്റ്യന്‍, പഞ്ചായത്തംഗങ്ങളായ ലൗലിമോള്‍ വര്‍ഗീസ്, ജോര്‍ജ് ഗര്‍വാസിസ്, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, സി.വി. അഞ്ജന എന്നിവര്‍ പ്രസംഗിച്ചു.

🗞️👉 വയനാട്ടിൽ നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഗിരിജ സുരേഷ് (31 ) രാധ (36) ലത (2 6 )നിഷ (44) എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലിന് നേരിയ പൊള്ളലേറ്റു. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ആരുടെയും പരുക്ക് ഗുരുതരമല്ല. മഴ പെയ്തപ്പോൾ അടുത്തുള്ള വീടിനകത്തേക്ക് കയറിയവർക്ക് വീടിന് അകത്തു വച്ചാണ് മിന്നലേറ്റത്.അതേസമയം തുലാവർഷക്കെടുതിയൽ വലഞ്ഞിരിക്കുകയാണ് സംസ്ഥാനത്തെ മലയോര മേഖലകൾ. വടക്കൻ കേരളത്തിൽ പരക്കെ മഴ തുടരുകയാണ്. കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പറപ്പാറ സ്വദേശി സുനീറയാണ് മരിച്ചത്.പാലക്കാട് കുറ്റനാട് ഇടിമിന്നലേറ്റ് യുവതിയ്ക്ക് പരുക്കേറ്റു. മലപ്പുറം വഴിക്കടവിൽ കലക്കൻ പുഴ നിറഞ്ഞൊഴുകി കൃഷിയിടങ്ങൾ വെള്ളം കയറി. പൂവത്തിപൊയിലിൽ കോഴി ഫാമിൽ വെള്ളം കയറി കോഴികൾ ചത്തു. താമരശ്ശേരിയിൽ ഇടിമിന്നേറ്റ് വീട്ടുപകരണങ്ങൾ കത്തി നശിച്ചു.

🗞️👉 പെരുവ: മുളക്കുളം ജയഭാരത് വായനശാലയുടെ നവീകരിച്ച കെട്ടിടവും ഹാളിന്റെയും ഉദ്ഘാടനം നടന്നു

പെരുവ: മുളക്കുളം ജയഭാരത് വായനശാലയുടെ നവീകരിച്ച കെട്ടിടത്തന്റെയും ജില്ലാ പഞ്ചായത്ത് വികസന ഫണ്ടില്‍ ഉള്‍പെടുത്തി പണികഴിപ്പിച്ച മൂന്നാംനില ഹാളിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത് നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് കെ.എസ്. രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. വൈക്കം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ടി.എ. ജയകുമാര്‍, പഞ്ചായത്തംഗം കെ.ആര്‍. അരുണ്‍, കെ.ജി. ശിവശങ്കരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വായനശാല സെക്രട്ടറി പി.സി. ബിജു, വൈസ് പ്രസിഡന്റ് കെ.ഡി. അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

🗞️👉 ബീഹാര്‍ തിരഞ്ഞെടുപ്പ്: മഹാസഖ്യത്തില്‍ വീണ്ടും പൊട്ടിത്തെറി

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തില്‍ പൊട്ടിത്തെറി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യത്തില്‍ നിന്ന് വിട്ടു. ആറു മണ്ഡലങ്ങളില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഒറ്റയ്ക്ക് മത്സരിക്കും. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് തീരുമാനം. തിരഞ്ഞെടുപ്പിന്റെ നിര്‍ണായകഘട്ടത്തിലാണ് മഹാസഖ്യത്തില്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന് നേരത്തെ ജെ എം എം ആവശ്യപ്പെട്ടിരുന്നു.സീറ്റ് നല്‍കാന്‍ നേതാക്കള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം.

🗞️👉 ജനശബ്ദം ജനങ്ങളിലേക്ക് സംസ്ഥാന പഠനശിബിരം ഒക്ടോബർ 20 ന് ഓശാനയിൽ

ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് 73/74-00 ഭരണഘടനാ ഭേദഗതിയിലൂടെ ഗ്രാമങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരു കൾക്കുള്ള സ്വതന്ത്ര അവകാശാധികാരങ്ങളോടൊപ്പം തന്നെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ ഭരണഘടനാപരമായും നയപരമായും നിയമപരമായും അധികാരവും അവകാശവുമുള്ള ഗ്രാമസഭയിൽ അധിഷ്ഠിതമായ സമ്പൂർണ്ണ അധികാരാവകാശമുള്ള ഗ്രാമപഞ്ചായത്തുകളെ കക്ഷിരാഷ്ട്രീയത്തിൽ മുക്കിക്കൊല്ലുന്ന പ്രവണത അവസാനിപ്പി ക്കാൻ സമയമായി. ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രം വരുന്ന സംഘ ടിതരും സമ്പന്നരും കേരളത്തിലെ 95% ദരിദ്രരെയും സാധാരണക്കാരെയും കർഷകരെയും പിന്നോക്ക വിഭാഗക്കാരെയും നിയന്ത്രിക്കുന്ന ഇത്തരം സംവിധാനങ്ങളുടെ ജനവിരുദ്ധത ജനങ്ങളെ ബോധ്യപ്പെടുത്തി 2025 ഡിസംബറിൽ കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യോജിക്കാവുന്ന എല്ലാവരുമായി ഒത്തുചേർന്ന് ഗ്രാമസഭക ളിലും ഗ്രാമപഞ്ചായത്തുകളിലും “ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളത്തെ അധികാ രത്തിലെത്തിക്കുന്നതിനുള്ള കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി സമാന ചിന്താഗതിക്കാരുടെ പഠനശിബിരം ഒക്ടോബർ 20 ന് രാവിലെ 9 മണി മുതൽ വൈകു ന്നേരം 5 വരെ ഭരണങ്ങാനം ഇടമറ്റം ഓശാന സെന്ററിൽ നടക്കുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related