പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  18

Date:

വാർത്തകൾ

  • സ്വാർത്ഥത്തിയാൽ മൂടപ്പെട്ട ഒരു ഹൃദയം പരിശുദ്ധാത്മാവിന് അനുയോജ്യമല്ല

വ്യക്തിപരമായ ബോധ്യങ്ങളിൽ അടയ്ക്കപ്പെട്ട ഒരു ഹൃദയം കർത്താവിൻ്റെ പരിശുദ്ധാത്മാവിന് അനുയോജ്യമല്ല. അത് കർത്താവിന്റേതല്ല. നമ്മെത്തന്നെ തുറവുള്ളതാക്കുക എന്നത്  ഒരു ദാനമാണ്. ആവശ്യമുള്ളപ്പോൾ ഈ വരദാനം നമ്മുടെ മാംസപേശികളെ അയവുള്ളതാക്കാനുള്ള ശേഷിയുമായി സംയോജിപ്പിക്കണം. മുമ്പോട്ട് കുനിഞ്ഞ്, പരസ്പ‌രം സ്വാഗതമരുളുന്ന ഒരു ആശ്ലേഷം നൽകാനും, അഭയകേന്ദ്രം നൽകാനും വേണ്ടിയാണത്. നമ്മെ സ്നേഹിക്കുകയും, ആദരിക്കുകയും, വിലമതിക്കുകയും ചെയ്യുന്ന സ്നേഹിതരാൽ നാം വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് എത്രയധികം നാം മന സ്സിലാക്കുന്നുവോ, നമുക്ക് പറയാനുള്ളതു കേൾക്കാനാഗ്രഹിക്കുന്ന സ്നേഹിതർ നമുക്ക് ചുറ്റുമുണ്ട് എന്ന് എത്രയധികം മനസ്സിലാക്കുന്നുവോ, അത്രയേറെ തുറവോടെ, മുന്നൊരുക്കമില്ലാതെ നമ്മെത്തന്നെ പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കു അനുഭവപ്പെടും.

  • ആശ്ലേഷം, സംരക്ഷണം, കരുതൽ എന്നിവ സഭയുടെ പ്രകൃതം

ആശ്ലേഷം, സംരക്ഷണം, കരുതൽ.  സഭ അതിന്റെ എല്ലാ വിളിയും അനുസരിച്ച്, ഒത്തുചേരലിൻ്റെ സ്വാഗതാത്മകമായ ഒരു ഇടമാണ്. അവിടെ “സഭാപരമായ ഉപവി, പൂർണ്ണമായ പൊരുത്തം, ഐക്യം ഇവ ആവശ്യപ്പെടുന്നു. അത് ധാർമ്മികമായ കരുത്ത്, ആത്മീയസൗന്ദര്യം, ഉദാത്തമായ പ്രകാശനം എന്നിവയിലേക്കു നയിക്കുന്നു” . ഐക്യം : അത് സുപ്രധാനമായൊരു വാക്കാണ്. അത് ന്യൂനപക്ഷങ്ങളെക്കുറിച്ചും  ഭൂരിപക്ഷങ്ങളെക്കുറിച്ചും ഉള്ളതല്ല. അത്  ആദ്യത്തെ ഒരു ചുവടായിരിക്കാം. സുപ്രധാനമായത്, അടിസ്ഥാനപരമായത് ഐക്യമാണ്. പരിശുദ്ധാത്മാവിനു നേടാൻ കഴിൻ യുന്ന പൊരുത്തം, ഐക്യം. പരിശുദ്ധാത്മാവ് ആണ് പൊരുത്തത്തിൻ്റെ, ഐക്യത്തിൻ്റെ ഗുരു. വ്യത്യസ്‌തമായ അനേകം സ്വരങ്ങൾക്കിടയിൽ ഏകസ്വരം.

  • പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി.

പൂഞ്ഞാർ : മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന രക്തദാന ക്യാമ്പുകൾ പ്രശംസനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അഭിപ്രായപ്പെട്ടു. പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ  നാഷണൽ സർവീസ് സ്കീമിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറവും ലയൺസ് ക്ലബ്ബുമായും സഹകരിച്ചാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

  • മുന്നറിയിപ്പ് : പടുകൂറ്റന്‍ ഛിന്ന​ഗ്രഹം ഭൂമിക്കരികിലേക്ക്

പേടിസ്വപ്നമാകുന്ന വലിപ്പമുള്ള പടുകൂറ്റന്‍ ഛിന്നഗ്രഹം ഭൂമിക്ക് അരികിലേക്ക്. 2024 ആർവി50 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം ഒക്ടോബർ 18ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മുന്നറിയിപ്പ് നല്‍കി. 

  • മത്സരിക്കാൻ ഗൗരവകരമായി ആലോചിച്ചിരുന്നു ; പിവി അൻവർ

ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി ആലോചിച്ചിരുന്നതായി പിവി അൻവർ എംഎൽഎ. ഒരു എംഎൽഎ മതി എന്ന തീരുമാനത്തിലാണ് അിനാൽ മത്സരിക്കാനുള്ള തീരുമാനം മാറ്റിയെന്ന് പിവി അൻവർ പറഞ്ഞു. എല്ലാവരെയും കാണുന്നത് പോലെ ഡോ.പി സരിനെയും കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

  • പുനരധിവാസ പ്രവർത്തനങ്ങൾക്ക് 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബൺ സീറോ മലബാർ രൂപത

ജൂലൈ മാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസപ്രവർത്തനങ്ങൾക്ക് 146,707.41 ഓസ്‌ട്രേലിയൻ ഡോളർ (82 ലക്ഷം രൂപ)നല്കാൻ സാധിച്ചുവെന്ന് ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാര്‍ ജോൺ പനന്തോട്ടത്തിൽ. രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും നിന്നും ഓഗസ്റ്റ് മാസത്തിൽ വിശുദ്ധ കുർബാന മധ്യേ പ്രത്യേക സ്‌തോത്ര കാഴ്ചയിലൂടെ ശേഖരിച്ച തുകയാണ് പുനരധിവാസപ്രവർത്തനങ്ങൾക്കായി ദുരിതമേഖല ഉൾപ്പെടുന്ന മാനന്തവാടി, താമരശ്ശേരി രൂപതകൾക്കായി നല്കിയത്.

  • ഡോ. പി സരിന്റെ പ്രശ്നം പരിഹരിക്കേണ്ടത് പാർട്ടിയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സരിൻ പറഞ്ഞത് അദ്ദേഹത്തിന്റെ പ്രശ്നങ്ങളാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. വ്യക്തികൾക്ക് സ്ഥാനാർത്ഥി നിർണയത്തിൽ പ്രസക്തിയില്ല. പാർട്ടിയും മുന്നണിയുമാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. സരിൻ്റെ പൊളിറ്റിക്കൽ ഇൻ്റഗ്രിറ്റിയെ ചോദ്യം ചെയ്യുന്നില്ല. അദ്ദേഹം ഇപ്പോഴും കോൺഗ്രസുകാരനാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് ചെന്നാൽ അദ്ദേഹത്തെ നേരിട്ടു കാണാൻ ശ്രമിക്കുമെന്ന് രാഹുൽ പറഞ്ഞു.

  • ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റുമെന്ന് റിപ്പോര്‍ട്ട്

ഉപതെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഗവര്‍ണര്‍ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി പകരം നാവിക സേന മുൻ മേധാവി അഡ്മിറൽ ദേവേന്ദ്ര കുമാര്‍ ജോഷിയെ നിയമിച്ചേക്കുമെന്നണ് റിപ്പോര്‍ട്ട്. കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ആരിഫ് മുഹമ്മദ് ഖാന് പകരം മറ്റൊരു പദവി നല്‍കുന്നതും പരിഗണനയിലാണ്. ജമ്മു കശ്മീര്‍ ലഫ്റ്റ്നന്‍റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് രാം മാധവിനെയും പരിഗണിക്കുന്നുണ്ട്. പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവര്‍ക്കും മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  • ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി പി സരിൻ

സ്ഥാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെറുതെയിരിക്കാൻ എന്തായാലും ഉദ്ദേശിക്കുന്നില്ല, ചേർന്നുനിൽക്കേണ്ടത് എവിടെയാണെന്ന കൃത്യമായ ബോധ്യം രൂപപ്പെട്ടുവരുന്നത് ഇടതുപക്ഷമെന്ന് പറയുന്നിടത്തേക്കാണെന്നാണ് മനസാക്ഷി പറയുന്നത്. കോൺഗ്രസിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും സരിൻ വ്യക്തമാക്കി.

  • മധ്യപ്രദേശില്‍ അരുവി കരകവിഞ്ഞതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ 20 തൊഴിലാളികളെ രക്ഷപ്പെടുത്തി

തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ്, കേരളത്തിന്‍റെ വടക്കന്‍ ജില്ലകള്‍ തുടങ്ങി ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളിലും ഒപ്പം മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം ശക്തമായ മഴയായിരുന്നു. മധ്യപ്രദേശിലും ചെന്നൈയിലും ബെംഗളൂരുവിലും പെയ്തത് അതിശക്തമഴയ്ക്ക് തുല്യമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരങ്ങളില്‍ വെള്ളം പൊങ്ങിയ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ഇതിനിടെ മധ്യപ്രദേശില്‍ നിന്നുള്ള ഒരു വീഡിയോ പ്രത്യേക ശ്രദ്ധനേടി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...