2024 ഒക്ടോബർ 17 വ്യാഴം 1199 തുലാം 01
വാർത്തകൾ
- നാം നേരിടുന്ന പ്രശ്‌നങ്ങൾക്ക് നമ്മുടെ പക്കൽ പരിഹാരങ്ങളില്ല. പക്ഷേ കർത്താവിന്റെ പക്കലുണ്ട്
നാം നേരിടുന്ന പ്രശ്‌നങ്ങൾക്ക് നമ്മുടെ പക്കൽ പരിഹാരങ്ങളില്ല. പക്ഷേ കർത്താവിന്റെ പക്കലുണ്ട് (cf. യോഹ 14:6). മരുഭൂമിയിൽ നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്താനാവില്ല എന്ന് ഓർക്കുക. നിങ്ങൾക്ക് സ്വയംപര്യാപ്‌തത ഉണ്ട് എന്നു കരുതിയാലും വഴികാട്ടിയെ ശ്രദ്ധിക്കു ന്നില്ലെങ്കിൽ, നിങ്ങൾ വിശപ്പും ദാഹവും മൂലം മരിക്കും. അതിലേക്ക് മറ്റുള്ളവരെ കൂടെ കൊണ്ടുപോകുകയും ചെയ്യുന്നു. അതിനാൽ, നമ്മുടെ പരിമിതികൾക്കും ബുദ്ധിമുട്ടുകൾക്കുമുപരിയായി ഉയർന്നു കൊണ്ട് (cf. സങ്കീ 23:4) നമ്മുടെ പാതയിൽ സുരക്ഷിതമായി മുന്നേറാൻ വേണ്ടി ദൈവത്തിന്റെ സ്വരം നമുക്ക് ശ്രദ്ധയോടെ ശ്രവിക്കാം.
- സമാധാന ദൗത്യവുമായി ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി വീണ്ടും റഷ്യയില്‍
ഫ്രാൻസിസ് മാർപാപ്പ ഭരമേൽപ്പിച്ച സമാധാന ദൗത്യത്തിൻ്റെ ഭാഗമായി ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് (സിഇഐ) പ്രസിഡന്‍റും കർദ്ദിനാളുമായ മത്തേയോ സൂപ്പി വീണ്ടും റഷ്യയില്‍. തിങ്കളാഴ്ച മോസ്കോയിൽ എത്തിച്ചേര്‍ന്ന അദ്ദേഹം റഷ്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി സമാധാന ദൗത്യം തുടരുകയാണ്. യുക്രൈന്‍ കുട്ടികള്‍ക്ക് മാതാപിതാക്കളോട് ഒപ്പം ഒന്നിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ബന്ദികളാക്കി തടവില്‍ കഴിയുന്നവരുടെ കൈമാറ്റവും ചര്‍ച്ച ചെയ്യുന്നത് തുടരുകയാണെന്ന് വത്തിക്കാന്‍ അറിയിച്ചു.
- അക്രമത്തിന് ഇന്ധനം പകർന്നുകൊണ്ട് സംഘർഷങ്ങൾ അവസാനിപ്പിക്കാം എന്ന് പ്രതീക്ഷിക്കാനാവില്ല
തിന്മയുടെയും നിഷ്‌കളങ്കമായ സഹനദുരിതത്തിന്റെയും സന്ദർഭത്തിൽ നാം ചോദിക്കുന്നു. കർത്താവേ, അങ്ങ് എവിടെയാണ്? എന്നാൽ നാം നമ്മോടുതന്നെ അതു ചോദിക്കണം. നന്മകൊണ്ട് തിന്മയെ തടയാൻ നമുക്ക് കഴിയാതെ വരുമ്പോൾ നമ്മുടെ ഉത്തരവാദിത്തത്തെക്കുറിച്ച് നമ്മോടുതന്നെ നാം ചോദിക്കേണ്ടിയിരി ക്കുന്നു. കൂടുതൽ മൃഗീയവും നിന്ദ്യവുമായിക്കൊണ്ടിരിക്കുന്ന അക്രമത്തിന് ഇന്ധനം പകർന്നുകൊണ്ട്, സംഘർഷങ്ങൾ അവസാനിപ്പിക്കാം എന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. വേദനയുളവാക്കിക്കൊണ്ട് നമ്മെത്തന്നെ രക്ഷിക്കാനാവില്ല. അപരന്റെ മരണത്തിലൂടെയും നമ്മെത്തന്നെ രക്ഷിക്കാനാവില്ല. നമ്മുടെ സഹോദരീസഹോദരന്മാരുടെ അസന്തുഷ്ടിക്ക് വില നൽകിക്കൊണ്ട് നമുക്ക് എങ്ങനെ ആനന്ദിക്കാനാവും.
- കേരള ഖരമാലിന്യ പരിപാലനപദ്ധതി: ലോകബാങ്ക് സംഘം കൂട്ടുപാത ബയോമൈനിങ് സൈറ്റ് സന്ദർശിച്ചു
കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബയോമൈനിങ് പ്രവർത്തനത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ലോകബാങ്ക് ടെക്നിക്കൽ മിഷൻ കൂട്ടുപാത ബയോമൈനിങ് സൈറ്റ് സന്ദർശിച്ചു. വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഒരുലക്ഷം ടൺ ലഗസി വേസ്റ്റ് എട്ടുമാസത്തിനുള്ളിൽ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള പ്രവർത്തിയുടെ കരാർ നാഗ്പൂർ ആസ്ഥാനമായുള്ള എസ്.എം.എസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നത്.
- കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിൽ കുടുംബ കൂട്ടായ്മ സമ്മേളനവും പഠനശിബിരവും നടത്തി.
കാവുംകണ്ടം : കാവും കണ്ടം സെൻ്റ് മരിയ ഗൊരേത്തി ഇടവകയിൽ കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പഠന ശിബിരവും ചർച്ചാക്ലാസ്സും നടത്തി .ജസ്റ്റിൻ മനപ്പുറത്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു . ഫാ .സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. കൂട്ടായ്മയുടെ പ്രസക്തി ,ക്രൈസ്തവ സഭ നേരിടുന്ന വെല്ലുവിളികൾ , പരിഹാര മാർഗ്ഗങ്ങൾ തുടങ്ങിയ വിവിധ വിഷയത്തെക്കുറിച്ച് പഠനക്ലാസ്സും ചർച്ചയും നടത്തി . പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഇടവകയിലെ വിവിധ വാർഡുകളിൽ നടത്തിയ സമ്മേളനത്തിൽ കൂട്ടായ്മയിലെ കൂടുംബാംഗങ്ങൾ സജീവമായി പങ്കെടുത്തു. ക്ലാസിന് നേതൃത്വം നൽകുന്ന പാലാ രൂപത കുടുംബ കൂട്ടായ്മയുടെ ഭാരവാഹികളെ വികാരി ഫാ.സ്കറിയ വേകത്താനവും കൂട്ടായ്മ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ, ജോയി തെക്കുംച്ചേരിക്കുന്നേൽ, സിസ്റ്റർ മെറീന എഫ്.സി.സി. സിസ്റ്റർ ഗീത, ഷിജു അഗസ്റ്റിൻ, തോമസ് അലോഷ്യസ് അബ്രാഹം തോണക്കര തുടങ്ങിയവർ ക്ലാസിനും ചർച്ചയ്ക്കും നേതൃത്വം നൽകി. ജോഷി കുമ്മേനിയിൽ ,അഭിലാഷ് കോഴിക്കോട്ട്,ബിജു കോഴിക്കോട്ട് ,ഷൈനി തെക്കലഞ്ഞിയിൽ ,റാണി തെക്കുംച്ചേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
- നിരോധിത പുകയില ഉത്പന്നം വിറ്റു, കടനീക്കം ചെയ്ത
പൈക: പാലാ-പൊൻകുന്നം റോഡിൽ പൈക ആശുപത്രിപ്പടിക്ക് സമീപം റോഡരികിൽ കഴിഞ്ഞ ദിവസം തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന പെട്ടിക്കട നീക്കം ചെയ്തു. രണ്ട് സ്കൂൾ, പള്ളി, ആശുപത്രി എന്നിവയുള്ള മേഖലയിൽ നിരോധിത പു കയില ഉത്പന്നങ്ങളും വീര്യംകൂടിയ മുറുക്കാനും വിൽക്കുന്ന കട ഇതരസംസ്ഥാന തൊഴിലാളിയാണ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. ഇവിടെ വിൽക്കുന്ന സാധനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നതോടെ എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടും പൈക ജ്യോതി പബ്ലിക് സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് ജേക്കബ് സെബാസ്റ്റ്യനും ചേർന്ന് പെട്ടിക്കട പൊളിച്ചുമാറ്റുകയായിരുന്നു. അടുത്തിടെ മീനച്ചിൽ പഞ്ചായത്ത് ഇത്തരം കടകൾക്കെതിരെ നടപടിയെടുത്തതോടെ അവിടെ കച്ചവടം നടത്തിയിരുന്നവർ എലിക്കുളം പഞ്ചായത്തിന്റെ പരിധിയിലേക്ക് വന്നതാണെന്ന് മാത്യൂസ്പ്പറഞ്ഞു. നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനാൽ കട പൊളിച്ച് അവർക്ക് എടുക്കാനാവും വിധം വഴിയോരത്തേക്ക് മാറ്റിയിടുകയായിരുന്നുവെന്ന് പഞ്ചായത്തംഗം വിശദീകരിച്ചു.
- ഇന്നലെ ലോക ബോസ് ദിനം
ജീവനക്കാർക്ക് അവരുടെ നേതാക്കളോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു പ്രത്യേക അവസരമാണ് ബോസ് ദിനം. ഇത് ജോലിസ്ഥലത്തുള്ള മാനസികാവസ്ഥ വളർത്താൻ സഹായിക്കുക മാത്രമല്ല, ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും നല്ല തൊഴിൽ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യുഎസ്സിലൊക്കെ തൊഴിലാളികൾ അവരുടെ തൊഴിലുടമകളോടും സൂപ്പർവൈസർമാരോടും മേലധികാരികളോടും ഇന്നേ ദിവസം നന്ദി പ്രകടിപ്പിക്കാറുണ്ട്.
- നവീൻ ബാബുവിന്റെ മരണം; കണ്ണൂരിൽ ഇന്നലെ പ്രതിഷേധം കടുത്തു
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂരിൽ ഇന്നലെ പ്രതിഷേധം കടുത്തു. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ . ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും ഇന്നലെ മാർച്ച് നടത്തി.
- ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു
ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ആണ് ചടങ്ങുകൾ. രാവിലെ 11.30 ന് നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഒമർ അബ്ദുള്ളക്ക് സത്യ വാചകം ചൊല്ലി കൊടുത്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള ഇന്ത്യാ സഖ്യ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
- കളം പിടിക്കാൻ ഒരുങ്ങി UDF; സ്ഥാനാർത്ഥികളോട് മണ്ഡലത്തിൽ സജീവമാകാൻ നിർദേശം
ഉപതെരഞ്ഞെടുപ്പിൽ അതിവേഗം മണ്ഡലത്തിൽ കളം പിടിക്കാൻ ഒരുങ്ങി യു.ഡി.എഫ്. ആദ്യം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിലൂടെ മൂന്നു മണ്ഡലങ്ങളിലും മുൻതൂക്കം നേടാനായി എന്നാണ് കെ.പി.സി.സിയുടെ വിലയിരുത്തൽ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ രമ്യ ഹരിദാസും എത്രയും വേഗം സജീവമാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
- ഇന്നലെ ലോക ഭക്ഷ്യദിനം
വിശപ്പിനെതിരെയുള്ള സമരത്തെ ഓർമിപ്പിച്ച് വീണ്ടുമൊരു ഭക്ഷ്യദിനം. 1979ലാണ് FAOയുടെ ജന്മദിനമായ ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1945 ഒക്ടോബർ 16നാണ് യുഎന്നിന്റെ കാർഷിക സംഘടനയായ FAO (Food and Agriculture Organization) നിലവിൽ വന്നത്. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.
- പാലക്കാട് പുനഃപരിശോധന വേണം,അല്ലെങ്കിൽ തോൽക്കുന്നത് രാഹുൽ ഗാന്ധി ആയിരിക്കും ; ഡോ പി സരിൻ
കോൺഗ്രസ് തിരുത്തണം ഇല്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് സരിൻ മാധ്യമങ്ങളോട് പറഞ്ഞു. ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകും പ്രസ്ഥാനത്തിൽ ചില തെറ്റ് തിരുത്തലുകൾ നടക്കുന്നു. പാലക്കാട് പുനപരിശോധന വേണം അല്ലെങ്കിൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ അല്ല മറിച്ച് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമായിരിക്കും. സ്ഥാനാർത്ഥി ചർച്ച ഒരു പ്രഹസനമായിരുന്നു.
- കാസർഗോഡ് അഴിത്തലയിലുണ്ടായ ബോട്ടപകടത്തിൽ ഒരു മരണം
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിൽ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികൾ.
- വിമാനങ്ങൾക്ക് വീണ്ടും ബോംബ് ഭീഷണി; കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി
കഴിഞ്ഞ 48 മണിക്കൂറിനിടെ ഇന്ത്യയിലെ വിവിധ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഏറ്റവും ഒടുവിൽ ആകാശ എയർ, ഇൻഡിഗോ കമ്പനികളുടെ വിമാനങ്ങളാണ് യാത്രക്കിടെ ഭീഷണി നേരിട്ടത്. ഡൽഹിയിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനം ഭീഷണി നേരിട്ടതോടെ ഡൽഹിയിൽതന്നെ തിരിച്ചിറക്കി. മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഭീഷണി നേരിട്ടതോട അഹമ്മദാബാദിലേക്കും തിരിച്ചിറക്കി.
- സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ; നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ സ്റ്റേഡിയങ്ങളിൽ നടക്കും
സംസ്ഥാന സ്‌കൂൾ കായികമേള മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിൽ സംഘടിപ്പിക്കും.സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ രാവും പകലുമായാണ് സംഘടിപ്പിക്കുന്നത്.24000 കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായിക മേള ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെ 39 കായിക ഇനങ്ങളിൽ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്.
- ഗുജറാത്തിൽ വിഷ വാതകം ചോർന്നു; 5 തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു
ഗുജറാത്തിലെ കച്ചിൽ വിഷ വാതകം ശ്വസിച്ച് 5 തൊഴിലാളികൾ മരിച്ചു. കച്ചിലെ കാൻഡ്ലയിലുള്ള ഇമാമി അഗ്രോ ടെക് എന്ന കമ്പനിയിലാണ് വാതക ചോർച്ച ഉണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നുവെന്നാണ് നിഗമനം. വാതകം ശ്വസിച്ച് ബോധമറ്റു വീണ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെയാണ് കൂട്ടമരണം ഉണ്ടായത്. മരിച്ചവരിൽ സൂപ്പർവൈസറും ടാങ്ക് ഓപ്പറേറ്ററും ഉൾപ്പെട്ടിട്ടുണ്ട്.
- ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ മാറ്റം: പ്രതിദിനം 70000 തീര്‍ത്ഥാടകര്‍ക്ക് ബുക്ക് ചെയ്യാം
ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ മാറ്റം. പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാന്‍ കഴിയുന്നത് 70000 തീര്‍ത്ഥാടകര്‍ക്ക്. നേരത്തെ 80000 ആയിരുന്നു വെര്‍ച്വല്‍ ക്യൂ വഴി നിശ്ചയിച്ചിരുന്നത്. സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തുന്നതിനാണ് പുതിയ ക്രമീകരണം. തിരക്ക് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വെര്‍ച്ച്വല്‍ ക്യൂ എണ്ണം മാറ്റണമോ എന്ന് ആലോചിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision