2024 ഒക്ടോബർ 16 ബുധൻ 1199 കന്നി 30
വാർത്തകൾ
- പാപം എപ്പോഴും ബന്ധങ്ങളിലുണ്ടാകുന്ന മുറിവാണ്
സഭ എല്ലായ്പ്പോഴും ആത്മാവിൽ ദരിദ്രരുടെയും ക്ഷമ യാചിക്കുന്ന പാപികളുടെയും സഭയാണ്. അത് നീതിമാന്മാരുടെയും വിശുദ്ധരുടെയും മാത്രം സഭയല്ല. പ്രത്യുത, തങ്ങൾ ദരിദ്രരായ പാപികളാണെന്ന് തിരിച്ചറിയുന്ന വിശുദ്ധരുടെയും നീതിമാന്മാരുടെയും സഭയാണ്. പാപം എപ്പോഴും ബന്ധങ്ങളിലുണ്ടാകുന്ന മുറിവാണ്: ദൈവത്തോടുള്ള ബന്ധവും, നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള ബന്ധവും. സഹോദരീസഹോദരന്മാരെ, ആരും ഒറ്റയ്ക്ക് രക്ഷപ്രാപിക്കുന്നില്ല. എന്നാൽ ഒരാളുടെ പാപം മറ്റു പലരെയും ബാധിക്കുന്നു എന്നത് അതുപോലെ സത്യമാണ്. നന്മയിൽ എല്ലാം ബന്ധപ്പെട്ടിരിക്കുന്നതു പോലെ തിന്മയിലും അത് ബന്ധപ്പെട്ടിരിക്കുന്നു.
- യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകൾ : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സഭയുടെയും സമുദായത്തിന്റെയും പ്രതീക്ഷയാണ് യുവജനങ്ങൾ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. രാജ്യത്തോട് സ്നേഹവും കുറുമുള്ള യുവജനങ്ങൾ രാജ്യത്തു തന്നെ നിൽക്കുന്നതിനു പരിശ്രമിക്കും. യുവജനങ്ങളെ സ്വന്തം രാജ്യത്ത് നിലനിർത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഭരണാധികാരികൾ ചെയ്തു കൊടുക്കേണ്ടതാണ്. യുവജനങ്ങളെ കൂട്ടത്തിൽ കൊണ്ടുനടക്കുന്നതിന് കത്തോലിക്ക കോൺഗ്രസ് ചെയ്യുന്ന സേവനങ്ങൾ സുത്യർക്കമാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ രുപികരിക്കുന്ന യുത്ത് കൗൺസിലിന്റെ ഉത്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു പാലാ ബിഷപ്പ് .
- നാലാം നൂറ്റാണ്ടിലെ ക്രൈസ്തവ ദേവാലയം അര്‍മേനിയയില്‍ കണ്ടെത്തി
രണ്ടായിരം വര്‍ഷത്തെ ക്രിസ്തീയ പാരമ്പര്യമുള്ള അര്‍മേനിയയില്‍ പുരാവസ്തു ഗവേഷകർ ആദ്യകാല ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ആധുനിക നഗരമായ അർതാസാത്തിനടുത്തുള്ള പുരാതന നഗരമായ അർതക്സതയിൽ നിന്നാണ് ആദ്യകാല ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൺസ്റ്റർ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പ്രസ്താവനയിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. കുരിശ് രൂപത്തിനെ അഷ്ടഭുജാകൃതിയില്‍ ക്രമീകരിച്ച ദേവാലയത്തിന്റെ ചിത്രങ്ങള്‍ ഗവേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്. 2018 മുതൽ അർമേനിയൻ – ജർമ്മൻ ഗവേഷക സംഘം അറാറാത്ത് സമതലത്തിലെ മേഖലകളില്‍ പര്യവേക്ഷണം തുടരുന്നുണ്ട്.
- മണിപ്പൂരിൽ വൻ ആയുധവേട്ട
ബിഷ്ണുപൂർ ജില്ലയുടെ ചില പ്രദേശങ്ങളിൽ അക്രമികൾ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈന്യവും അസം റൈഫിൾസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. 26 ആയുധങ്ങളാണ് സൈന്യം കണ്ടെടുത്തത്. 9mm കാർബൈൻ മെഷീൻ ഗൺ, AK47 റൈഫിൾ, സിംഗിൾ ബാരൽ റൈഫിൾ, പിസ്റ്റൾ, 2.5 കിലോഗ്രാം സ്ഫോടകവസ്തുക്കൾ, ഗ്രനേഡുകൾ എന്നിവയാണ് കണ്ടെത്തിയത്.
- ബന്ധങ്ങളിലെ മുറിവ് സൗഖ്യപ്പെടുത്തിയാൽ മാത്രമേ നമുക്കൊരു സിനഡാത്മക സഭയായിത്തീരാൻ കഴിയുകയുള്ളൂ
സഭ അതിന്റെ സത്തയിൽ, എപ്പോഴും വിശ്വാസത്തിലും പ്രഘോഷണത്തിലും ബന്ധപ്പെട്ടിരിക്കുന്നു. ബന്ധങ്ങളിലെ മുറിവ് സൗഖ്യപ്പെടുത്തിയാൽ മാത്രമേ നമുക്കൊരു സിനഡാത്മക സഭയായിത്തീരാൻ കഴിയുകയുള്ളൂ. നമ്മുടെ തെറ്റുകൾ അംഗീകരിക്കുന്നില്ലെങ്കിൽ, നമ്മുടെ പാപങ്ങൾ മൂലം ഉളവാക്കിയ മുറിവുകൾ സൗഖ്യപ്പെടുത്താനായി കുനിയുന്നില്ലെങ്കിൽ നമ്മുടെ ദൗത്യത്തിൽ നമുക്ക് എങ്ങനെ വിശ്വസനീയത ഉള്ളവരായിരിക്കാൻ കഴിയും? നാം ചെയ്ത പാപങ്ങൾ ഏറ്റുപറയുന്നതിലൂടെയാണ് രോഗസൗഖ്യം ആരംഭിക്കുന്നത്.
- കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന.
- നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു, ജാമ്യം
വാഹനമിടിച്ച ശേഷം നിർത്താതെ പോയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. സെപ്റ്റംബർ എട്ടിനാണ് കേസിന് ആസ്പ്‌പദമായ സംഭവം ഉണ്ടായത്. കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിർത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി. അപകടത്തിൽ പരാതിക്കാരന് സാരമായ പരിക്കുകൾ സംഭവിച്ചിരുന്നു.
- ‘കൊലപാതകം, ക്രിമിനൽ പ്രവർത്തനങ്ങളിലും ഇന്ത്യൻ സർക്കാരിന് പങ്ക്’
കാനഡയിലുണ്ടായ കൊലപാതകത്തിലും ക്രിമിനൽ പ്രവർത്തനങ്ങളിലും ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് ആവർത്തിച്ച് കാനഡ. നിജ്ജർ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണം. തെളിവുകൾ കൈമാറിയിട്ടുണ്ട്. കനേഡിയൻ പൗരന്മാരുടെ സുരക്ഷ പരമ പ്രധാനമാണ്. കാനഡയുടെ മണ്ണിൽ വിദേശ ശക്തികളുടെ ഇടപെടൽ അനുവദിക്കില്ലെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറയുന്നത്.
- വ്യത്യസ്ത അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു
പാലാ . തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂന്നിലവിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മൂന്നിലവ് സ്വദേശി ആൽവിൻ റെജിക്ക് ( 22) പരുക്കേറ്റു. പാലായിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ചെങ്ങളം സ്വദേശി ജോസ് ജോണിന്( 60) പരുക്കേറ്റു.
- വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിൽ
10 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാകിസ്‌താനിൽ. ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്ഥാനിൽ എത്തുന്നത്. ഇന്ത്യ, ചൈന, റഷ്യ, പാകിസ്താൻ, കസാഖ്‌സ്‌താൻ, കിർഗിസ്താൻ, താജികിസ്‌താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. നാളെ ഇസ്ലാമാബാദിൽ നടക്കുന്ന ഹോഗ് യോഗത്തിലും ജയശങ്കർ പങ്കെടുക്കും.
- തൃശൂരില്‍ 5 വയസ്സുകാരനെ തല്ലിച്ചതച്ച് ക്ലാസ് ടീച്ചർ; കേസെടുത്ത് പൊലീസ്
തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തു.
- ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് സഹപ്രവര്‍ത്തകര്‍
നവീന്‍ ബാബു ഒരു ഘട്ടത്തിലും അഴിമതിയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും കാസര്‍ഗോഡ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അദ്ദേഹം ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. നവീന്‍ ബാബു ഒരിക്കലും അഴിമതിക്ക് കൂട്ടുനിന്നിട്ടില്ലെന്നും സുഹൃത്തും റിട്ട. ഡെപ്യൂട്ടി കളക്ടറുമായ ശ്രീകുമാര്‍ പറഞ്ഞു.
- ധനപ്രതിസന്ധി സഭയിൽ: സർക്കാരിനെതിരെ വിഡി സതീശൻ
സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയിലാണ് പ്രതികരണം. കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചരണമാണ് പ്രതിപക്ഷവും നടത്തുന്നതെന്ന് മന്ത്രി കെഎൻ ബാലഗോപാൽ തിരിച്ചടിച്ചു. മന്ത്രിമാരും വകുപ്പുകളും പോലും പ്രതിസന്ധിയിലാണെന്നും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്നും ട്രഷറിയിൽ ഒന്നുമില്ലെന്നും ഒരു ലക്ഷം രൂപയുടെ ബില്ല് പോലും ട്രഷറിയിൽ പാസാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. തെറ്റായ പ്രചരണം നടത്തിയാൽ അതിൻറെ നഷ്ടം കേരളത്തിലെ ഓരോ പൗരന്മാർക്കുമാണെന്ന് ധനമന്ത്രി മറുപടിയിൽ പറഞ്ഞു. ശരിയായി വിവരം ജനങ്ങളിൽ എത്തിക്കാൻ ഈ അടിയന്തര പ്രമേയം കൊണ്ട് കഴിയുമെന്ന് മന്ത്രി പറഞ്ഞു.
- എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് നിയമസഭയില്‍
എഡിജിപി എം ആർ അജിത് കുമാറിൻ്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്ന് കണ്ടെത്തലുള്ള ഡിജിപിയുടെ റിപ്പോർട്ട് നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി. സ്വകാര്യ സന്ദർശനമെന്ന എഡിജിപിയുടെ വാദം തള്ളുന്ന റിപ്പോർട്ട് കൂടിക്കാഴ്ച സർവ്വീസ് നേട്ടങ്ങൾക്ക് വേണ്ടിയാണെങ്കിൽ ചട്ടലംഘനമാണെന്നും വിമർശിക്കുന്നു. മാമി തിരോധാന കേസിൽ അന്വേഷണ മേൽനോട്ടത്തിൽ അജിത് കുമാറിന് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പി വി അൻവറിൻ്റെ മറ്റ് ആരോപണങ്ങൾ തള്ളുന്നു.
- മഹാരാഷ്ട്ര, ഝാർഖണ്ഡ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. മഹാരാഷ്ട്രയിൽ 288 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 26 ന് നിലവിലെ സഭയുടെ കാലാവധി അവസാനിക്കും. 9.63 കോടി വോട്ടർമാരാണ് മഹാരാഷ്ട്രയിൽ ഉള്ളത്. 81 അംഗ നിയമസഭയിലേക്കാണ് ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2.6 കോടി വോട്ടർമാർ സംസ്ഥാനത്തുണ്ട്. നിലവിലുള്ള സഭയുടെ കാലാവധി ജനുവരി 5 ന് കഴിയും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- പാലാ സബ്ജില്ല സ്കൂൾ കായികമേള – പാലാ സെൻ്റ്.തോമസ് ചാമ്പ്യന്മാർ
പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഒക്ടോബർ 14, 15 തീയതികളിലായി നടന്ന പാലാ സബ്ജില്ലാ സ്കൂൾ കായിക മേളയിൽ 295 പോയിൻ്റ് നേടി പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ട്രോഫി നേടി.44 സ്വർണ്ണം,25 വെള്ളി,13 വെങ്കലം എന്നിങ്ങനെ മെഡലുകൾ നേടിയാണ് സെൻ്റ്.തോമസ് ചാമ്പ്യന്മാരായത്. വിജയികൾക്ക് പാലാ എ. ഇ. ഒ. ശ്രീമതി.ഷൈല ബി. ട്രോഫികൾ സമ്മാനിച്ചു. തിളക്കമാർന്ന വിജയം നേടിയ സെൻ്റ്.തോമസിൻ്റെ കായിക പ്രതിഭകളെയും കായികാദ്ധ്യാപകൻ ഡോ. ബോബൻ റ്റി. ഫ്രാൻസീസിനെയും, പരിശീലകൻ ഡോ. തങ്കച്ചൻ മാത്യുവിനെയും എ. ഇ. ഒ. ശ്രീമതി.ഷൈല ബി., സ്കൂൾ മാനേജർ വെരി.റവ. ഡോ.. ജോസ് കാക്കല്ലിൽ, പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു, ഹെഡ്മാസ്റ്റർ ഫാ. റെജി സ്കറിയ, പി.റ്റി.എ. പ്രസിഡൻ്റ്. ശ്രീ.വി.എം. തോമസ് എന്നിവർ അഭിനന്ദിച്ചു.
- ഉപതെരഞ്ഞെടുപ്പിലേക്ക് ഈ മാസം 17ന് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും
വയനാട്, പലാക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ എൽഡിഎഫ്. ഈ മാസം 17ന് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സിപിഐ എക്സിക്യൂട്ടിവിന് ശേഷം പ്രഖ്യാപനത്തിന് ധാരണ. പ്രഖ്യാപനത്തിന് മുൻപ് എൽഡിഎഫ് യോഗം ചേരും. അതിന് ശേഷമാകും ഔദോഗിക പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നാളെ ഡൽഹിയ്ക്ക് പോകും. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മുന്നൊരുക്കം നടത്തിയതിൻ്റെ ആത്മ വിശ്വാസം യുഡിഎഫിന് ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
- ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കുന്നതിനെതിരെ ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമർശിച്ചായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയത്.
- ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു; കോഴിക്കോട് 59കാരന് ദാരുണാന്ത്യം
കോഴിക്കോട് ഓടുന്ന ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം. മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്. കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍ നിന്നാണ് ഗോവിന്ദൻ തെറിച്ചുവീണത്.ചാലപ്പുറം കേസരിക്ക് സമീപം റോഡിലെ വളവില്‍ ബസ് തിരിയുന്നതിനിടെ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്തെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നുകിടക്കുകയായിരുന്നു. തുറന്നുകിടക്കുകയായിരുന്ന ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഗോവിന്ദനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.