2025 ഒക്ടോബർ 15 ബുധൻ 1199 കന്നി 29
വാർത്തകൾ
🗞️👉 മാഞ്ഞൂര്‍ പഞ്ചായത്തില്‍ വികസന സദസ്സ് നടന്നു
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിലെ വികസന സദസ്സ് ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്, ജില്ലാ പഞ്ചായത്തംഗം നിര്‍മലാ ജിമ്മി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി പി.എച്ച്. ഷീജാബീവി അവതരിപ്പിച്ചു.
🗞️👉 സോനം വാങ്ചുങിനെതിരെ ലേ ജില്ലാ മജിസ്ട്രേറ്റ്
ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ സോനം ഏർപ്പെട്ടു. നിയമവിരുദ്ധ തടങ്കലല്ല. എല്ലാ വസ്തുക്കളും പരിഗണിച്ച ശേഷമാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ജില്ലാ മജിസ്ട്രേറ്റ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സോനം വാങ്ചുങിന്റെ ഭാര്യയെ വിവരം അറിയിച്ചു. ജോധ്പൂർ ജയിലിലേക്ക് മാറ്റിയതിനെക്കുറിച്ച് സമയബന്ധിതമായി അറിയിച്ചു എന്നും ലേ ജില്ലാ മജിസ്ട്രേറ്റ് സത്യവാങ്മൂലത്തിൽ അറിയിച്ചു.
🗞️👉 വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തീർത്ഥാടന വിളംബര ജാഥ: ദളിത് ക്രൈസ്തവ സംവരണം ആവശ്യപ്പെട്ട് കടുത്തുരുത്തിയിൽ സ്വീകരണം നൽകി
കടുത്തുരുത്തി: ഡിസിഎംഎസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഴ്ത്തപെട്ട കുഞ്ഞച്ചന് തീര്‍ത്ഥാടന വിളംബര ജാഥയ്ക്കു കടുത്തുരുത്തിയില്‍ സ്വീകരണം നല്കി. ദളിത് ക്രൈസ്തവ സംവരണം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരും തയാറാകണമെന്ന് ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ആവശ്യപെട്ടു. സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയൂടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
🗞️👉 ബന്ദികളുടെ മൃതദേഹം വിട്ട് നൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നു
ഗാസ്സ സമാധാന ചർച്ചകൾ വഴിമുട്ടുന്നു. ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നുവെന്ന് ഇസ്രയേൽ. റാഫ അതിർത്തി തുറക്കില്ലെന്നും സഹായം നിർത്തിവെയ്ക്കുമെന്നും ഇസ്രയേൽ അറിയിച്ചു. 28 ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങളിൽ നാലെണ്ണം മാത്രമാണ് ഹമാസ് തിരികെ നൽകിയത്. അതിനിടെ ഗാസയിൽ, വീണ്ടും ഇസ്രയേൽ ആക്രമമുണ്ടായെന്ന് റിപ്പോർട്ട്. സൈന്യം പിൻവാങ്ങിയ സ്ഥലത്തേക്ക് കടന്ന 9 പേർ ഇസ്രയേൽ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
🗞️👉 പാലാ ഉപജില്ലാ കലോത്സവ സ്വാഗതസംഘം യോഗം ചേർന്നു; കലോത്സവം നവംബറിൽ സെന്റ് തോമസ് സ്കൂളിൽ
പാലാ : 2025 – 26 സ്കൂൾ വർഷത്തിൽ നവംബർ 5 , 6, 7 എന്നീ തീയതികളിൽ പാലാ സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന പാലാ ഉപജില്ല കലോത്സവത്തിന്റെ സ്വാഗത സംഘത്തിന്റെ പ്രഥമയോഗം പാലാ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രഥമ അധ്യാപകർ,സംഘടനാ പ്രതിനിധികൾ,സെൻറ് തോമസ് സ്കൂളിലെ പി ടി എ അംഗങ്ങൾ തുടങ്ങിയ 101 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
🗞️👉 പ്രൈം വോളിബോൾ ലീഗ്: കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് നാലാം തോൽവി
ആർ.ആർ കാബെൽ പ്രൈം വോളിബോൾ ലീഗ് നാലാം സീസണിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് നാലാം തോൽവി. പൊരുതിക്കളിച്ചിട്ടും മുംബൈ മിറ്റിയോഴ്സിനോട് അഞ്ച് സെറ്റ് കളിയിൽ തോറ്റു. സ്കോർ: 7-15, 15-7, 15-13, 15-8, 15-11. തുടർച്ചയായ നാലാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 11 പോയിന്റായി. എ കാർത്തികാണ് കളിയിലെ താരം. അഞ്ച് കളി പൂർത്തിയാക്കിയ കൊച്ചി ഒമ്പതാമതാണ്. ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് കൊച്ചിക്ക് അവശേഷിക്കുന്നത്. 19ന് കാലിക്കറ്റ് ഹീറോസുമായാണ് അടുത്ത മത്സരം.
🗞️👉 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. ഉഴവൂര്‍, ളാലം, മാടപ്പള്ളി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് ചൊവ്വാഴ്ച്ച കളക്ടേറ്റില്‍ നടന്നത്. ഇതോടെ ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളില്‍ സംവരണ വാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായി.
🗞️👉 ശബരിമല സ്വർണക്കൊള്ള; മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും
ശബരിമല സ്വർണക്കൊള്ളയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണസംഘം. കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കും. ഹൈദരാബാദിലേക്ക് നേരിട്ടെത്തി അന്വേഷണത്തിനാണ് കൂടുതൽ സാധ്യത.












