പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  15

Date:

വാർത്തകൾ

  • 2025 ക്രിസ്ത്യൻ ഐക്യവാരത്തിനുള്ള പ്രമേയം പ്രസിദ്ധീകരിച്ചു

ക്രിസ്തുവർഷം 325ൽ കോൺസ്റ്റാൻ്റിനോപ്പിളിനടുത്തുള്ള നിഖ്യായിൽ നടന്ന ക്രിസ്ത്യാനികളുടെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിൻ്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച്, 2025 ജൂബിലി വര്‍ഷത്തിലെ ക്രിസ്ത്യൻ ഐക്യവാരത്തിനുള്ള പ്രാർത്ഥനകളും വിചിന്തനങ്ങളും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, പതിനൊന്നാം അധ്യായം, ഇരുപത്തിയാറാം തിരുവചനം, “നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ?” എന്നുള്ളതാണ് ഈ വർഷത്തെ പ്രധാനപ്രമേയം. ഇറ്റലിയിലെ ബോസ് ആശ്രമത്തിലെ അന്തേവാസികളും, ആഗോള ക്രൈസ്തവസമൂഹത്തിന്റെ സഭായോഗവും ചേർന്നാണ് പ്രാര്‍ത്ഥന ഉള്‍പ്പെടെയുള്ള പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

  • അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൻറെ വാർഷികാഘോഷവും സെമിനാറും നടത്തി

ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ഒക്ടോബർ 12 ശനിയാഴ്ച അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൻറെ 16-ാം വാർഷികം ആഘോഷിച്ചു. 2008 ഒക്ടോബർ 12-ന് പരിശുദ്ധ ബനഡിക്ട് പതിനാറാമാൻ മാർപ്പാപ്പയാണ് അൽഫോൻസാമ്മയുടെ നാമകരണ നടപടികൾ പൂർത്തീകരിച്ച് വിശുദ്ധയായി പ്രഖ്യാപിച്ചത്. ശനിയാഴ്ച ആയിരക്കണക്കിന് വിശ്വാസികളാണ് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർത്ഥിക്കാനെത്തിയത്. വൈകുന്നേരം 5 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ മോൺ. ബോബി അലക്സ് മണ്ണംപ്ലാക്കലിൻറെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും , 6.15ന് മെഴുകുതിരി സംവഹിച്ച് ആയിരങ്ങൾ പങ്കെടുത്ത ആഘോഷമായ ജപമാല പ്രദക്ഷിണവും നടത്തി.

  • ചൊവ്വയിൽ മനുഷ്യനെത്തുന്ന ദൗത്യം തീരുമാനിച്ചു; അമ്പരപ്പിക്കുന്ന കാര്യങ്ങൾ

22 കോടി കിലോമീറ്റർ ദൂരം 7 മാസത്തിനുള്ളിൽ പിന്നിട്ട് മനുഷ്യരാശി വലിയൊരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. 2035 ഓടെ നാസ ചൊവ്വയിലേക്ക് ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ അയയ്ക്കാൻ തീരുമാനിച്ചു. ഒരു ബഹിരാകാശ സഞ്ചാരിയുടെ ജീവിതത്തിന്റെ 2 വർഷം എടുക്കും ഈ യാത്രക്ക്. യാത്രികർ ചൊവ്വാ ഗ്രഹത്തിൽ 500 ദിവസം വരെ ചെലവഴിച്ചേക്കാം. ജീവന്റെ സാധ്യത ഗ്രഹത്തിൽ പരിശോദിക്കുന്നതാണ് ദൗത്യത്തിന്റെ മുഖ്യലക്ഷ്യം.

  • പി ആറിൽ ആളികത്താൻ ഗവർണർ-മുഖ്യമന്ത്രി പോര്

ഒരിടവേളയ്ക്ക് ശേഷമാണ് ഗവർണർ-മുഖ്യമന്ത്രി പോര്. പി ആർ വിവാദത്തിൽ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയതോടെ ദില്ലിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. വിവാദ അഭിമുഖം നൽകിയ പത്രത്തിനെതിരെയും, പി ആർ ഏജൻസിക്കുമെതിരെ നിയമനടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ചൂണ്ടിക്കാട്ടി ആരോപണം കടുപ്പിക്കാനാണ് ഗവർണറുടെ തീരുമാനം.

  • ആക്രമണത്തിന് സർവ്വസന്നദ്ധമെന്ന് ഉത്തരകൊറിയ

ദക്ഷിണ കൊറിയയ്ക്കെതിരെ ഏത് നിമിഷവും ആക്രമണം നടത്താൻ തങ്ങളുടെ സൈനിക യൂണിറ്റുകൾ സന്നദ്ധമാണെന്നാണ് ഭീഷണിയുമായി ഉത്തരകൊറിയ. രാജ്യതലസ്ഥാനമായ പ്യോങ്യാങ്ങിന് മുകളിൽ ദക്ഷിണ കൊറിയ ഡ്രോണുകൾ പറത്തി നിരീക്ഷണം നടത്തിയെന്നും, അതിർത്തി മേഖലകളിൽ ലഘുലേഖകൾ പതിച്ചുവെന്നും ആരോപിച്ചാണ് മുന്നറിയിപ്പ്. അതേസമയം ആക്രമിക്കാൻ ശ്രമിച്ചാൽ അത് ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അന്ത്യമായിരിക്കുമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.

  • അന്‍വറിന്റെ വിമര്‍ശനങ്ങളില്‍ അഭിപ്രായം പറയാനില്ലെന്ന് വെള്ളാപ്പള്ളി

അന്‍വറിന് രാഷ്ട്രീയ ഉപദേശം നല്‍കാനില്ലെന്നും താന്‍ രാഷ്ട്രീയക്കാരനല്ലെന്നും വെള്ളാപ്പള്ളി നടേശന്‍. മുന്‍പും ഇവിടെ വന്നിട്ടുണ്ട്. അന്‍വറിനെ നേരത്തെ അറിയാം. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണെന്നും പിവി അന്‍വറിന്റെ അഭിപ്രായത്തോട് വിമര്‍ശനം ഉണ്ടോ ഇല്ലയോ എന്ന് മാധ്യമങ്ങളോട് വ്യക്തമാക്കാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എഡിജിപിയുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചില്ല. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ താന്‍ എന്ത് അഭിപ്രായം പറയാനെന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ DMKയിലും ഇല്ല ADMKയിലും ഇല്ല. അന്‍വറിന് അന്‍വറിന്റെ നിലപാട് എനിക്ക് എന്റെ നിലപാട് – വെള്ളാപ്പള്ളി വിശദമാക്കി.

  • തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്നു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു

പാലാ : തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്നു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ പാലാ സ്വദേശിനി ബീന എ. എമ്മിനെ (53) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10.30 യോടെ ഏറ്റുമാനൂർ ടൗണിന് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം ‘.

  • പാലാ, രാമപുരം, ഉപജില്ല കായികോത്സവം -2024 പാലായിൽ

പാലാ:- പാലാ, രാമപുരം ഉപജില്ലാ കായികോത്സവം പാലാ മുനിസിപ്പൽ സ്റേറഡിയത്തിൽ ആരംഭിച്ചു. നൂറ് കണക്കിന് കുരുന്ന് കായിക താരങ്ങൾ പങ്കെടുക്കുന്നു. ശ്രീ. ഷാജു തുരുത്തൻ. (മുൻസിപ്പൽ ചെയർമാൻ, പാലാ) കായിക ഉത്സവം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ശ്രീ. ബൈജു കൊല്ലം പറമ്പിൽ. (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‌മാൻ) അദ്ധ്യക്ഷത വഹിച്ചു.ശ്രീമതി.ഷൈല ബി (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പാലാAEO) സ്വാഗതം ആശംസിച്ചു.
ശ്രീ. സജി കെ.ബി. (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാമപുരം AEO )
ശ്രീ, ഷിബുമോൻ ജോർജ്. (സെക്രട്ടറി, എച്ച് എം ഫോറം പാലാ)
ശ്രീ.സിജോ ജോസഫ്. (സെക്രട്ടറി, പാലാ ഉപജില്ലാ സ്പോർട്ട് ഗെയിംസ് അസോസിയേഷൻ) ശ്രീ ജിബി തോമസ്. (സെക്രട്ടറി,രാമപുരം ഉപജില്ലാ സ്പോർട്ട് ഗെയിംസ് അസോസിയേഷൻ തുടങ്ങിയവർ പ്രസംഗിച്ചു. കായിക ഉത്സവം 15 ന് സമാപിക്കും.

  • വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു

പാലാ : വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ തിരുവനന്തപുരം സ്വദേശി അച്യുത് ഉണ്ണിത്താനെ ( 26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കാഞ്ഞിരപ്പള്ളി ഭാഗത്തു വച്ചായിരുന്നു അപകടം.

  • ഡീസൽ ബസുകൾ ഒഴിവാക്കി ​​ഗോവ

ട്രാൻസ്പോർട്ട് ബസുകളെല്ലാം ഇലക്ട്രികിലേക്ക് മാറ്റിയാണ് പുതിയ ചുവടുവെപ്പ്. കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു പ്രഖ്യാപനം. കോര്‍പ്പറേഷന്‍ ലാഭത്തിലാക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം നടപ്പാക്കാനുമാണ് സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം.

  • ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ കട്ടപ്പന വട്ട മല സ്വദേശി മിഥുൻ

പാലാ : നായ വട്ടം ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ കട്ടപ്പന വട്ട മല സ്വദേശി മിഥുൻ ബിജുവിനെ ( 19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാ ഴ്ച രാത്രി കട്ടപ്പന ഭാഗത്തു വച്ചായിരുന്നു അപകടം ‘.

  • മുൻകാല പ്രാബല്യത്തോടെ വഖഫ് നിയമം ഭേദഗതി ചെയ്യണം: സജി മഞ്ഞക്കടമ്പിൽ

മുനമ്പം: മുൻകാല പ്രാബല്യത്തോടെ വഖഫ് നിയമം ഭേദഗതി വരുത്തി മുനമ്പം പ്രദേശത്തെ കുടിയിറക്ക് ഭീഷണി നേരിടുന്ന 600ൽ പരം കുടുബങ്ങളെ സംരക്ഷിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയായ വഖഫ് നിയമം ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്നും സജി ആരോപിച്ചു. മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരപന്തലിലെത്തി സമരത്തിന് പിൻതുണയറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഈ പ്രശനം പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയുടെ മുന്നിലും, എൻ ഡി എ സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലും വിഷയം ശക്തമായി അവതരിപ്പിക്കുമെന്നും സജി പറഞ്ഞു. മുനമ്പം വേളാങ്കണ്ണിമാതാ പള്ളി വികാരിയും, സമരസമിതി രക്ഷാധികാരിയുമായ ഫാ: അന്റണി സേവ്യർ , നിരാഹാസമരത്തിന് നേതൃത്വം നൽകുന്ന ബെന്നി കുറുപ്പശ്ശേരി, ബെന്നി കല്ലിങ്കൽ എന്നിവരുമായി കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് നേതാക്കൾ ചർച്ച നടത്തി, തുടർ സമരത്തിന് എല്ലാ പിൻതുണയും വാഗ്ദാനം ചെയ്തു.കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലൗജിൻ മാളിയേക്കൽ, മോഹൻദാസ് ആമ്പലാ റ്റിൽ, എറണാകുളം ജില്ലാ പ്രസിഡന്റ് ജോജോ പനക്കൽ, കെ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ജോഷി പള്ളുരുത്തി, കേരള കോൺഗ്രസ് ജില്ലാ ഓഫീസ് ചാർജ്ജ് സെക്രട്ടറി ബിജു മാധവൻ, അഖിൽ ഇല്ലിക്കൽ, ജോർജ്ജ് സി ജെ എന്നിവരും ഒപ്പമുണ്ടായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • മദ്രസകൾ നിർത്തലാക്കണമെന്ന നിർദേശം; കേന്ദ്രത്തിനു പങ്കില്ലെ ന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ബാലാവകാശ കമ്മീഷൻ അർധ ജുഡീഷൽ സ്ഥാപനമാണ്. കോടതിയാണ് തീർപ്പ് കൽപ്പി ക്കേണ്ടത്. മദ്രസകൾ നിർത്തലാക്കാൻ പറ ഞ്ഞിട്ടില്ലെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർ ത്തു. ബാലാവകാശ കമ്മീഷൻ അർധ ജുഡീഷൽ സ്ഥാപനമാണ്. കോടതിയാണ് തീർപ്പ് കൽപ്പി ക്കേണ്ടത്. മദ്രസകൾ നിർത്തലാക്കാൻ പറ ഞ്ഞിട്ടില്ലെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർ ത്തു. മദ്രസകൾക്കും മദ്രസ ബോർഡുകൾക്കും സ ർക്കാർ നൽകുന്ന ധനസഹായം നിർത്തലാ ക്കണമെന്നും മദ്രസ ബോർഡുകൾ പ്രവർത്ത നം അവസാനിപ്പിച്ചു പൂട്ടണമെന്നും ശിപാർശ ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ) നോട്ടീസ് അയച്ചു. മദ്രസകളിൽ കുട്ടികളുടെ വിദ്യാഭ്യാസ അവ കാശ നിയമം-2009 ലംഘിക്കപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ്റെ നിർദേശം. ഇ തു സംബന്ധിച്ച് സംസ്ഥാനങ്ങളിലെയും കേ ന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ട റിമാർക്ക് എൻസിപിസിആർ ചെയർമാൻ പ്രി യങ്ക് കനൂംഗോ കത്തയച്ചിരുന്നു.

  • കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് വിഡി സതീശൻ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിന് സഹായങ്ങൾ നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു. സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ശക്തമാക്കണം. പ്രതിപക്ഷവും ഒപ്പം നിൽക്കും. ചില ഫോക്കസുള്ള കാര്യങ്ങൾ സഭയുടെ മുന്നിലും ജനങ്ങളുടെ മുന്നിലും കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

  • സുരേഷ് ഗോപിക്കെതിരെ അന്വേഷണം!

തൃശൂർ പൂര ദിനത്തിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി തൃശൂർ സിറ്റി പൊലീസ്. CPI തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷാണ് പരാതി നൽകിയത്. തൃശൂർപൂര ദിനത്തിൽ നഗരത്തിലുണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് തന്ത്രപരമായി ഒഴിവാക്കാൻ യാത്ര ചെയ്യാൻ ആംബുലൻസ് തെരഞ്ഞെടുത്തതാണ് വിമർശനങ്ങൾക്ക് വഴി വെച്ചത്.

  • വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ

മുണ്ടെക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ. മുണ്ടക്കെ – ചൂരല്‍മല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് വേഗം കൂട്ടണമെന്നും കേന്ദ്രസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയാണ് ഒറ്റക്കെട്ടായി പ്രമേയം പാസാക്കുന്നതില്‍ കലാശിച്ചത്.

  • കാനഡ സര്‍ക്കാരിനെ വിശ്വാസമില്ലെന്ന് ഇന്ത്യ; ഹൈ കമ്മിഷണറേയും നയതന്ത്ര ഉദ്യോഗസ്ഥരേയും തിരിച്ചുവിളിച്ചു

കാനഡയ്‌ക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണറെയും മറ്റു ഉദ്യോഗസ്ഥരെയും തിരിച്ച് വിളിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ട്രൂഡോ സര്‍ക്കാരില്‍ വിശ്വാസം ഇല്ലെന്ന് ഇന്ത്യ കനേഡിയന്‍ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി അറിയിച്ചു. ഖാലിസ്ഥാന്‍ വിഘടനവാദി നിജ്ജാര്‍ കൊലപാതക ഗൂഢാലോചനയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെയാണ് ബന്ധം വീണ്ടും വഷളായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ആശംസകള്‍ നേരേണ്ടയിടത്ത് ആരോപണങ്ങള്‍ നിരത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചു വരുത്തി

വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് യോഗം നടത്തി. സഹപ്രവര്‍ത്തകനെതിരെ ആക്ഷേപമുന്നയിക്കുന്നത് കണ്ടിട്ടും ഒരക്ഷരം...

നിലയ്ക്കൽ എക്യുമെനിക്കൽ ദൈവാലയം & എക്യുമെനിക്കൽ ട്രസ്റ്റ്

മാർ തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം 2024 ഒക്ടോബർ 22...

ഉപതെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കേരളത്തില്‍ നിയമസഭകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന...

2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര്‍ സംവിധാനം

കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും കൂടുതല്‍ കാര്യക്ഷമമാക്കും. കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിലാണ് സത്യവാങ്മൂലത്തിലൂടെ...