2025 ഒക്‌ടോബർ 14 ചൊവ്വ 1199 കന്നി 28
വാർത്തകൾ
🗞️👉 കുമ്പളയിൽ കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ
കാസർഗോഡ് കുമ്പളയിൽ വൈദ്യുതി ഇല്ല. ഇതേതുടർന്ന് കെ എസ് ഇ ബി ഓഫീസ് നാട്ടുകാർ ഉപരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറായി വൈദ്യുതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരോധം നടത്തുന്നത്. ഇന്നലെ വൈകീട്ട് മുതൽ പ്രദേശത്ത് വൈദ്യുതി ഇല്ല. ഇന്നലെ അതിശക്തമായ മഴയെയും ഇടിമിന്നലിനെയും തുടർന്നായിരുന്നു വൈദ്യുതി ബന്ധം നിലച്ചത്. എന്നാൽ ഇന്ന് പകൽ മുഴുവൻ വൈദ്യുതി ഇല്ലാതെ പലരും കഴിയുകയായിരുന്നു.ഇതേത്തുടർന്നാണ് നാട്ടുകാർ രാത്രി 8 മണിയോടുകൂടി കെ എസ് ഇ ബി ഓഫീസിലെത്തി പ്രതിഷേധിച്ചത്. വലിയ പൊലീസ് സന്നാഹം പ്രദേശത്തുണ്ട്. അറസ്റ്റടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞിട്ടും നാട്ടുകാർ പിരിഞ്ഞുപോകാൻ തയ്യാറായിട്ടില്ല. എന്നാൽ വൈദ്യുത ലൈൻ തകരാർ പരിഹരിക്കാൻ ഇനിയും സമയം ആവശ്യമുണ്ടെന്നാണ് കെ എസ് ഇ ബി അധികൃതർ വ്യക്തമാക്കുന്നത്.രണ്ട് മണിക്കൂറിനകം വൈദ്യുതി പുനഃസ്ഥാപിക്കാൻ ജില്ലാകളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. പരമാവധി സ്ഥലങ്ങളിൽ വൈദ്യുതി എത്തിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകി.
🗞️👉 അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 4 പേർക്ക്
സംസ്ഥാനത്ത് പിടിവിടാതെ അമീബിക് മസ്തിഷ്ക ജ്വരം. ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചത് നാല് പേർക്കാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ മാസം ഇതുവരെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തുമാസത്തിനിടെ മരണം 25 പേരാണ് മരണപ്പെട്ടത്. രോഗികൾ ഏറെയും തെക്കൻ കേരളത്തിൽ ആണെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ പാലക്കാട് സ്വദേശിയായ 62 കാരന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇയാൾ തൃശൂർ മെഡിക്കൽ കോളജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.പാലക്കാട് ജില്ലയിൽ ഇതുവരെ മൂന്ന് പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 4 പേരാണ് ചികിത്സയിലുള്ളത്.
🗞️👉 ക്ഷീരഗ്രാമം പദ്ധതി: ഓൺലെെൻ അപേക്ഷകൾ ക്ഷണിച്ചു
കടുത്തുരുത്തി: ക്ഷീരവികസ വകുപ്പ് വാര്‍ഷിക പദ്ധതി 2025-26 ക്ഷീരഗ്രാമം പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. പദ്ധതിയിലൂടെയുള്ള വിവിധ പദ്ധതികള്‍ക്കായി ക്ഷീരശ്രീ പോര്‍ട്ടല്‍ www.ksheerasree.kerala.gov.in മുഖേനെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ ഇന്ന് മുതല്‍ ഈ മാസം 31 വരെ സമര്‍പിക്കാം. കടുത്തുരുത്തി ബ്ലോക്കിലെ ഞീഴൂര്‍, വെള്ളൂര്‍ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവരങ്ങള്‍ കടുത്തുരുത്തി ബ്ലോക്ക് ക്ഷീരവികസന യൂണിറ്റുമായി ബന്ധപെടുക ഫോണ്‍ – 04829 295080
🗞️👉