2025 ഒക്ടോബർ 11 ശനി 1199 കന്നി 25
വാർത്തകൾ
🗞️👉 രാമപുരം മാർ ആഗസ്തീനോസ് കോളേജ്: ക്യാമ്പസ് പ്ലേസ്മെന്റിനായി മെഡ്സിറ്റി ഇന്റർനാഷണൽ അക്കാഡമിയുമായി ധാരണാപത്രം ഒപ്പുവെച്ചു
ക്യാമ്പസ് പ്ലേസ്മെന് പ്രോഗ്രാമുകൾക്കായി ധാരണാപത്രം ഒപ്പുവച്ചു
രാമപുരം മാർ ആഗസ്തീനോസ് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന
മെഡ്സിറ്റി ഇന്റർനാഷ്നൽഅക്കാഡമിയുമായി ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു. വിവിധ നൈപുണ്യ വികസന, ക്യാമ്പസ് പ്ലേസ്മെന് പ്രോഗ്രാമുകൾക്കും വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിനായാണ് ഈ ധാരണാപത്രം ഒപ്പുവച്ചത്.
കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് മെഡ്സിറ്റി ഇന്റർനാഷ്നൽഅക്കാഡമി സി. ഒ. ഒ. പോപ്സൺ ആന്റണി കോഴ്സ് സംബന്ധിച്ച ധാരണാപത്രം കൈമാറി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഓഫിസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് സ്റ്റാഫ് കോർഡിനേറ്റർ ഷാൻ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു
🗞️👉 സ്കൂൾ വിദ്യാർത്ഥികൾക്കായി ‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി.
പാലാ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജ്, സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകമാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചു “മൈൻഡ് യുവർ മൈൻഡ് – മാനസികാരോഗ്യ ബോധവത്കരണ പരിപാടി” പാലാ രൂപതയുടെ കീഴിലുള്ള എല്ലാ ഹയർ സെക്കന്ററി സ്കൂളുകളിലും സംഘടിപ്പിച്ചു. മാർ ശ്ലീവാ മെഡിസിറ്റിയിലെ സൈക്കോളജി വിഭാഗം കോളേജിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.
പരിപാടിയുടെ ഉദ്ഘാടനം ഡോ. ബേബി സെബാസ്റ്റ്യൻ പ്രിൻസിപ്പൽ, ബി.വി.എം. ഹോളി ക്രോസ് കോളേജ്,ചേർപ്പുങ്കൽ പാല സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിച്ചു.
🗞️👉 മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലോകമാനസികാരോഗ്യ ദിനം ആചരിച്ചു
പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലോകമാനസികാരോഗ്യ ദിനം വിവിധ പരിപാടികളോടെ നടത്തി. സെൻട്രൽ ട്രാവൻകൂർ സൈക്യാട്രിക് സൊസൈറ്റി, മാർ സ്ലീവാ കോളജ് ഓഫ് നഴ്സിംഗ്, സെന്റ് തോമസ് കോളജ് പാലായിലെ സൈക്കോളജി വിഭാഗം എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും ഏവരും കാത്തുസൂക്ഷിക്കണമെന്നു അദ്ദേഹം പറഞ്ഞു.
🗞️👉 ശബരിമല സ്വര്‍ണ്ണക്കൊള്ള: കേസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യും
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെന്ന് വിവരം. കോടതി ഉത്തരവില്‍ ഉള്‍പ്പെട്ടവര്‍ കേസില്‍ പ്രതികളാകും. ദേവസ്വം ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കാനാണ് സാധ്യത. സ്വര്‍ണക്കൊള്ളയിലെ ദേവസ്വത്തിന്റെ പരാതി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇന്ന് വൈകീട്ടാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം കമ്മീഷണര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ശബരിമലയില്‍ സ്വര്‍ണ മോഷണം എന്ന നിലയ്ക്കുള്ള പരാതിയാണ് കൈമാറിയത്. കേസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന് പരിധിയായ പമ്പയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യഘട്ടത്തില്‍ നീക്കമുണ്ടായിരുന്നെങ്കിലും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പിന്നീട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തീരുമാനിക്കുകയായിരുന്നു.












