2024 ഒക്ടോബർ 11 വെള്ളി 1199 കന്നി 25
വാർത്തകൾ
വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം
സംസ്കാരം ഇന്നലെ ഉച്ചതിരിഞ്ഞ് 3.30 ന് നടന്നു. രാവിലെ പത്ത് മണി മുതൽ മുംബൈ NCPA ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മഹാരാഷ്ട്രയിൽ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. . ഇന്നലെ നടക്കാനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ അറിയിച്ചു.
ഭരണങ്ങാനത്ത് ഹിന്ദിയിൽ ദേശീയ സെമിനാർ
ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തോടു ചേർന്നു പ്രവർത്തിക്കുന്ന സെൻറ് അൽഫോന്സാ സ്പിരിച്വാലിറ്റി സെൻറെറിൽ വിശുദ്ധയുടെ നാമകരണത്തിന്റെ 16-ാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 12 ശനിയാഴ്ച പ്രേമോത്സർഗ് എന്ന പേരിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഹിന്ദി ഭാഷയിൽ നടത്തപ്പെടുന്ന സെമിനാർ ശനി രാവിലെ 9.30 ന് ആരംഭിച്ച് 4.30 ന് അവസാനിക്കും. കേരളത്തിലും പുറത്തുമുള്ള പ്രഗത്ഭരായ വ്യക്തികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മിഷനറീസ് ഓഫ് സെൻറ് തോമസ് കോൺഗ്രിഗേഷൻറെ ഡയറക്ടർ ജനറാൾ വെരി റവ. ഡോ. വിൻസെൻറ് കദളിക്കാട്ടിൽപുത്തൻപുര സെമിനാർ ഉദ്ഘാടനം ചെയ്യും. തീർത്ഥാടനകേന്ദ്രം റെക്ടർ വെരി റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ ഉദ്ഘാടനസമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും. എഫ്.സി.സി. ഭരണങ്ങാനം പ്രൊവിൻഷ്യാൽ റവ. സി. ജെസ്സി മരിയ, എം.എസ്.റ്റി. വൈസ് ഡയറക്ടർ ജനറൽ റവ. ഡോ. ജോസഫ് തെക്കേക്കരോട്ട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.
60-ാം ആഘോഷ തിമിർപ്പിൽകേരളാ കോൺഗ്രസ്സ് (എം)ആരംഭകാല നേതാക്കളെ ആദരിച്ചു
പാലാ: കേരളാ കോൺഗ്രസ്സ് രൂപീകൃതമായതിൻ്റെ അറുപതാമത് ജന്മദിന വാർഷികം നാടെങ്ങും ആഘോഷിച്ചു. പ്രധാന ജംഗ്ഷനുകളിൽ ചുമപ്പുo വെള്ളയും നിറമുള്ള ദ്വിവർണ്ണ പതാകകൾ ഉയർത്തിയും യോഗം ചേർന്നും മധുരം വിളമ്പിയുമാണ് വജ്ര ജൂബിലി ആഘോഷമാക്കിയത്. പ്രാരംഭ ഘട്ട നേതാക്കളെയും പങ്കെടുപ്പിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. പാലാ ടൗണിൽ പ്രവർത്തകർ പ്രകടനമായി കുരിശുപള്ളി കവലയിൽ എത്തി പതാക ഉയർത്തി.
ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ – കെ.അലക്സ് പതാക ഉയർത്തി.
ഡോ. വന്ദനാദാസിന്റെ സ്മരണക്കായി ക്ലിനിക് ;ഗവർണർ ഉദ്ഘാടനം ചെയ്യും
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനദാസിന്റെ സ്മരണക്കായി നിർമിച്ച ക്ലിനിക്ക് ഇന്നലെ വൈകിട്ട് നാല് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ തൃക്കുന്നപ്പുഴയിലെ കാർത്തികപ്പള്ളി-നങ്ങ്യാർകുളങ്ങര റോഡിൽ പുളിക്കീഴിനു സമീപമാണ് ക്ലിനിക്ക്. പ്രാർത്ഥനാ ഹാളിന്റെ സമർപ്പണം രാവിലെ ഏഴ് മണിക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. രമേശ് ചെന്നിത്തല എംഎൽഎ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ പങ്കെടുത്തു. ഫാർമസിയും ലാബും ഡോക്ടർ വി പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
- ഹരിയാന തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കോൺഗ്രസ് യോഗം
മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്നലെ 11 മണിക്കാണ് യോഗം ആരംഭിച്ചത്.ഭൂപീന്ദർ സിങ് ഹൂഡ , പിസിസി അധ്യക്ഷൻ,നിരീക്ഷകർ എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നത്. കോൺഗ്രസ് 36 സീറ്റുകളാണ് ഹരിയാനയിൽ നേടിയത്.
- പൂജവെയ്പ്; സംസ്ഥാനത്ത് ഇന്ന് പൊതു അവധി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ഇന്നലെ വൈകുന്നേരമാണ് പൂജവെയ്പ്. 11,12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
- പവര്‍ പ്ലേയില്‍ ടോപ് 3 മടങ്ങിയെങ്കിലും ഹാപ്പിയാണെന്ന് സൂര്യകുമാർ യാദവ്
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 86 റണ്‍സിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പര നേടിയശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞ വാക്കുകള്‍ ആരാധകരെ അമ്പരപ്പിച്ചു. പവര്‍ പ്ലേയില്‍ തന്നെ ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും സൂര്യകുമാറും മടങ്ങിയതോടെ ഇന്ത്യ ആറോവറില്‍ 45-3ലേക്ക് ചുരുങ്ങിയിരുന്നു. എന്നാല്‍ നാലാനമനായി ഇറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡിയും സ്ഥാനക്കയറ്റം കിട്ടി അഞ്ചാം നമ്പറില്‍ ഇറങ്ങിയ റിങ്കു സിംഗും സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്.
- ചെമ്മലമറ്റത്തിന്റെ സ്പന്ദനം അറിയുന്ന തപാൽ ജീവനക്കാരന് വിദ്യാർത്ഥികളുടെ ആദരവ്
ചെമ്മലമറ്റം – 39 വർഷമായി ചെമ്മലമറ്റത്തിന്റെ സ്പന്തനം അറിയുന്ന തപാൽ ജീവനക്കാരന് . ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിലെ വിദ്യാർത്ഥികളുടെ ആദരവ് . ദേശീയ തപാൽ ദിനത്തിന്റെ ഭാഗമായിട്ടാണ് 39 വർഷക്കാലം ചെമ്മലമറ്റം പോസ്റ്റ് ഓഫിസ് ജീവനക്കരാനായ എൻ ദാമോദരന് സ്കൂൾ ഗ്രൗണ്ടിൽ സ്വീകരണംനല്കിയത് കഴിഞ്ഞ വർഷം മികച്ച പോസ്റ്റ്മാനുള്ള പുരസ്കാരവും ദാമോദരന് ലഭിച്ചിരുന്നു എല്ലാ ദിവസവും കത്തുകളുമായി സ്കൂളിൽ എത്തുന്ന ദാമോദരന് വിദ്യാർത്ഥികളാണ് സ്വീകരണം ഒരുക്കിയത്:.. ഹെഡ് മാസ്റ്റർ – ജോബറ്റ് തോമസിന്റെ നേതൃർത്വത്തിൽ സ്കൂൾ കവാടത്തിൽ ആണ് സ്വീകരണം നല്കിയത്.
- മരിയ സദനത്തിന് കൈത്താങ്ങായി പാലാ രൂപത
പാലാ : അനാഥർക്കും അശരണർക്കും ആശ്രയമരുളുന്ന മരിയ സദനത്തിന് കൈത്താങ്ങായി പാലാ രൂപത. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിന്റെ നേതൃത്വത്തിൽ രൂപത കൂരിയ അംഗങ്ങൾ എത്തിയാണ് മരിയ സദനത്തിന്റെ പ്രധാന ചുമതലക്കാരനായ സന്തോഷ് ജോസഫിന് പിന്തുണയും സഹായവും സമ്മാനിച്ചത്. രൂപത മുഖ്യ വികാരി ജനറൽ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറൽ മോൺ.ഡോ. ജോസഫ് മലെപ്പറമ്പിൽ, ചാൻസിലർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ, ഫിനാൻസ് ഓഫീസർ റവ. ഡോ. ജോസഫ് മുത്തനാട്ട്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ തോമസ് കിഴക്കേൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർക്കൊപ്പമാണ് മാർ ജോസഫ് കല്ലറങ്ങാട്ട് മരിയ സദനത്തിൽ എത്തിയതും സഹായം കൈമാറിയതും.
- പുസ്തകങ്ങളുടെ പ്രകാശനവും സാംസ്കാരിക സംഗമവും ഒക്ടോബർ 13 –ന്
ഏറ്റുമാനൂർ: കഥാകൃത്ത് ടി .എ .മണി തൃക്കോതമംഗലത്തിന്റെ
‘ദംശനം’ ‘പൊന്മാനും കുട്ടിയും ‘ എന്ന പുസ്തകങ്ങളുടെ പ്രകാശനവും സാംസ്കാരിക സംഗമവും ഒക്ടോബർ 13 ഞായറാഴ്ച 3 30ന് ഏറ്റുമാനൂർഎസ് എം എസ് എം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision