spot_img

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 10

spot_img

Date:

വാർത്തകൾ

🗞️👉 കെ.എൽ.എം. കൊച്ചി രൂപതയുടെ 800-ാം എക്സിക്യൂട്ടീവ് യോഗം ചേർന്നു

കെ.എൽ.എം. – കൊച്ചിയുടെ 800 – )o മത് എക്സിക്യൂട്ടീവ് യോഗം തോപ്പുംപടി കാത്തലിക്ക് സെൻ്റെറിൽ പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസിൻ്റെ അദ്ധ്യക്ഷതയിൽ കൂടി രൂപത ഡയറക്ടർ റവ.ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ മീറ്റിങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അസംഘടിത തൊഴിലാളികളുടെ സംഘാടനവും, ശാക്തീകരണവും ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന പ്രസ്ഥാനം ഇതിനോടകം തൊഴിലാളികളുടെ ശബ്ദമായി മാറി കഴിഞ്ഞു എന്നും തൊഴിലിൻ്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ വിവിധ ക്ഷേമനിധികളിൽ പങ്കാളികളാക്കണം എന്നും ഉദ്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി. കെ എൽ എം. സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സംസ്ഥാന വനിത ഫോറം പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, ജനറൽ സെക്രട്ടറി റോണി റിബല്ലോ, എസ്.എൻ.ടി.യു സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ, മുൻ പ്രസിഡൻ്റ് അലക്സ് പനഞ്ചിക്കൽ, വനിത ഫോറം പ്രസിഡൻ്റ് ശോഭ ആൻ്റെണി രൂപതാ, മേഖല, ഇടവക ഭാരവാഹികൾ പങ്കെടുത്തു.

🗞️👉 എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമന തര്‍ക്കം സമവായത്തിലേക്ക്. പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കെസിബിസി അധ്യക്ഷന്‍
മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമായി കൂടികാഴ്ച്ച നടത്തി. മാനേജ്‌മെന്റുകളുടെ കത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് വിഷയം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ യോഗം ചേരുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്രധാനപ്പെട്ട എല്ലാ മാനേജ്‌മെന്റ് പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.

🗞️👉 മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി: രണ്ടാംഘട്ടം ആരംഭിച്ചു

കോട്ടയം: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി വനംവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ രണ്ടാംഘട്ടം ആരംഭിച്ചു.
കോട്ടയം, ഇടുക്കി ജില്ലകളും എറണാകുളം ജില്ലയുടെ ഭാഗങ്ങളും ഉൾപ്പെട്ട ഹൈറേഞ്ച് സർക്കിൾ മേഖലയിൽ ഒന്നാം ഘട്ടത്തിൽ ലഭിച്ച 2375 പരാതികളിൽനിന്ന് 122 എണ്ണം പഞ്ചായത്തുതലത്തിൽ പരിഹരിച്ചു. എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചൽവാലിയിൽനിന്നുകാട്ടുപന്നികൾ മൂലമുള്ള കൃഷിനാശം സംബന്ധിച്ച് വളരെയധികം പരാതികൾ ലഭിച്ചിട്ടുണ്ട്. ആന പ്രതിരോധ കിടങ്ങുകൾ, സൗരോർജ്ജവേലികൾ, വിസ്ത ക്ലിയറൻസ് എന്നിവയ്ക്ക് ദുരന്തനിവാരണ ഫണ്ട്, തൊഴിലുറപ്പ്, പ്രത്യേക കാർഷിക പാക്കേജ് ഫണ്ട്, പഞ്ചായത്ത് തുടങ്ങിയ മറ്റ് വകുപ്പുകളുടെ ഫണ്ടുകൾ ലഭ്യമാക്കുന്നതിനുള്ള തീരുമാനവും ജില്ലാതല യോഗങ്ങളിൽ ചർച്ച ചെയ്യും.

🗞️👉 പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള

കോട്ടയം: ‘നൈപുണ്യ വികസനം രാജ്യപുരോഗതിക്ക്’ എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പും ചേർന്ന് ജില്ലയിൽ ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13 (തിങ്കളാഴ്ച) ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ വച്ച് പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള നടത്തും.
വിവിധ ഐ.ടി.ഐ ട്രേഡുകളിൽ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. അന്നേദിവസം രാവിലെ ഒൻപതു മുതൽ 11 മണി വരെ രജിസ്റ്റർ ചെയ്യാം. www.apprenticeshipindia.gov.in എന്ന പോർട്ടൽ മുഖേനയും രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന്് ഫോൺ: 0481-2561803.

🗞️👉 തൃക്കൊടിത്താനം ജി.എച്ച്.എസ്.എസിലെ മൾട്ടി പർപ്പസ് ഹാൾ ഉദ്ഘാടനം നാളെ

കോട്ടയം: തൃക്കൊടിത്താനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ‘ചിരസ്മരണ’ എന്ന പേരിൽ നിർമിച്ച മൾട്ടി പർപ്പസ് ഹാളിന്റെ ഉദ്ഘാടനം ഒക്ടോബർ 11 (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ത്രിതല പഞ്ചായത്ത് സംയുക്ത ബഹുവർഷ പദ്ധതിയിലൂടെ 1.12 കോടി രൂപ വകയിരുത്തിയാണ് ഹാൾ നിർമിച്ചത്. ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 1.40 കോടി രൂപ വകയിരുത്തി ജില്ലയിലെ 22 സ്‌കൂളുകളിൽ സജ്ജമാക്കിയ ആധുനിക സയൻസ് ലാബുകളുടെ ജില്ലാതല ഉദ്ഘാടനവും ജില്ലാപഞ്ചായത്ത് വിവിധ വാർഷിക പദ്ധതികളിൽ ഒരുകോടി രൂപ വകയിരുത്തി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

🗞️👉 കണ്ണൂർ തളിപ്പറമ്പിൽ ‍വൻ തീപിടുത്തം

കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. 5 യുണിറ്റ് ഫയർ ഫോഴ്‌സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. അഗ്നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തിൽ കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

🗞️👉 മീനച്ചിൽ താലൂക്കിൽ ഇന്നും (10.09.25- വെള്ളി ) സ്വകാര്യ ബസ്സുകൾ പണിമുടക്കും

പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ചുള്ള സമരം ശക്തമാക്കുന്നു. മീനച്ചിൽ താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികൾ വെള്ളിയാഴ്ച പണിമുടക്കുമെന്ന് സംയുക്ത തൊഴിലാളി സംഘടന നേതാക്കൾ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ആരംഭിക്കുന്ന പണിമുടക്കിൽ താലൂക്കിലെ മുഴുവൻ ബസ് ജീവനക്കാരും പങ്കെടുക്കും.

🗞️👉 യുവജനങ്ങൾ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം: മേധാ പട്കർ

പാലാ: ഇന്നത്തെ യുവജനങ്ങൾ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ദത്തശ്രദ്ധരായിരിക്കണമെന്ന് മേധാ പട്കർ. പാലാ അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന റവ. ഡോ ജോസ് ജോസഫ് പുലവേലിൽ മെമ്മോറിയൽ പ്രഭാഷണ പരമ്പരയുടെ രണ്ടാം പതിപ്പിൽ പ്രഭാഷണം നടത്തുകയായിരുന്നു പ്രമുഖ സാമൂഹ്യ പ്രവർത്തകയും പരിസ്ഥിതി സംരക്ഷകയുമായ ശ്രീമതി മേധാ പട്കർ. പരിസ്ഥിതിയും ആദിവാസി സമൂഹങ്ങളും, സ്ത്രീകളും നേരിടുന്ന ചൂഷണങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്ന മേഖലകളാണ് . വികസനത്തിൻ്റെ പേരിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ എല്ലാം ഭരണഘടനാനുസൃതം തന്നെയാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു .

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related