2024 ഒക്ടോബർ 09 ബുധൻ 1199 കന്നി 23
വാർത്തകൾ
- കൂട്ടക്കൊലയുടെ ചരിത്രവും ‘ഓര്‍മ്മ’ നഷ്ടപ്പെട്ട യൂറോപ്പും
ലക്സംബർഗിലെ അധികാരികളോട് സംസാരിക്കവൈ, “യൂറോപ്യൻ ഭൂഖണ്ഡത്തിൽ പോലും അകൽച്ചയും ശത്രുതയും വീണ്ടും ഉയർന്നുവരികയാണ്” എന്ന് മാർപാപ്പ നിരീക്ഷിച്ചു. “പരസ്‌പരമുള്ള സാഹോദര്യവും കൂടിയാലോചനയും, നയത ന്ത്രപരിശ്രമങ്ങളും വഴി പരിഹാരം കാണേണ്ടതിനുപകരം, പ്രകടമായ ശത്രുതയിലേക്കും വിനാശത്തിലേക്കും മരണത്തി ലേക്കും ഇത് ചെന്നെത്തുകയാണ്.” മനുഷ്യഹൃദയത്തിന് ഓർമ്മകൾ നിലനിർത്താനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്ന് മാർപാപ്പ വിലപിക്കുകയുണ്ടായി. മറവി സംഭവിച്ച യൂറോപ്പ് യുദ്ധത്തിൻ്റെ അപകടകരമായ പാതയിലേക്കു തിരിഞ്ഞിരിക്കുന്നു. വീണ്ടും ഒരു ‘വ്യർത്ഥമായ കൂട്ടക്കൊല ആവർത്തിക്കാതിരിക്കാൻ നമുക്ക് “മഹനീയവും തീവ്രവുമായ ആത്മീയമൂല്യങ്ങൾ ആവശ്യമുണ്ട്. ഇന്ന് വിഡ്ഢിത്തത്തിലേക്ക് വീണുപോകുംവിധം യുക്തി മൂടപ്പെടുകയാണ്, മുൻകാലത്തെ അതേ തെറ്റ് ചെറുക്കാതെ ആവർത്തിക്കപ്പെടുകയാണ്. മനുഷ്യരുടെ കയ്യിലുള്ള വർധിത സാങ്കേതികശക്തികൊണ്ട് ഈ തെറ്റ് കൂടുതൽ വഷളാക്കപ്പെടുകയും ചെയ്യുന്നു.”
- നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ എംഎൽഎ
ഇന്നലെ സഭയിൽ എത്തില്ല പകരം ഇന്ന് നടക്കുന്ന നിയമസഭാസമ്മേളനത്തിൽ ജീവനുണ്ടെങ്കിൽ പങ്കെടുക്കുമെന്നും പിവി അൻവർ പറഞ്ഞു.പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനം എങ്കില്‍ തറയിൽ ഇരിക്കാനാണ് തന്‍റെ തീരുമാനം. തറ അത്ര മോശം സ്ഥലമല്ലെന്നും പിവി അൻവര്‍ പറഞ്ഞു.
- സഭയിൽ അടിയന്തര പ്രമേയ ചർച്ചക്ക് അനുമതി, നാല് പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത്
നിയമസഭ ചേർന്ന രണ്ടാം ദിനവും സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ബഹളം. പ്രതിപക്ഷ അംഗങ്ങൾക്കെതിരെ മന്ത്രി എംബി രാജേഷ് രംഗത്തെത്തിയതോടെയാണ് വീണ്ടും ബഹളമുണ്ടായത്. ഇന്നലെ സ്പീക്കർക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. 4 പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത് നൽകിയതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.
- ആ തീരുമാനം ശരിയായി; മെമുവിനെ ഏറ്റെടുത്ത് യാത്രക്കാർ
കൊല്ലം-എറണാകുളം റൂട്ടിൽ സർവീസ് ആരംഭിച്ച മെമു ട്രെയിൻ ഏറ്റെടുത്ത് യാത്രക്കാർ. സ്പെഷ്യൽ സർവീസായി വന്ന മെമു 2 ദിവസവും യാത്രക്കാർ നിറഞ്ഞുകവിഞ്ഞ രീതിയിലാണ് ഓടിയത്. 8 കോച്ചുകളുള്ള മെമു 12 കോച്ചുകളായി ഉയർത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. രാവിലെത്തെ യാത്രാദുരിതം മറികടക്കാൻ കോട്ടയം വഴി കൂടുതൽ ട്രെയിൻ വേണമെന്ന ആവശ്യവും യാത്രക്കാർ മുന്നോട്ട്
- തട്ടിക്കൊണ്ടുപോകലിന് 6 വര്‍ഷത്തിന് ശേഷം മിഷന്‍ ദൗത്യം പുനരാരംഭിക്കാന്‍ ഫാ. പിയർ നൈജറില്‍ മടങ്ങിയെത്തി
നൈജറിലും, മാലിയിലുമായി ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ ശേഷം മോചിതനായ ഇറ്റാലിയന്‍ മിഷ്ണറി വൈദികന്‍ ഫാ. പിയര്‍ ലൂയിജി മക്കാല്ലി തന്റെ മിഷന്‍ ദൗത്യം പുനരാരംഭിക്കാന്‍ നൈജറില്‍ മടങ്ങിയെത്തി. 2018 സെപ്റ്റംബര്‍ 17നാണ് ‘സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ്’ സന്യാസ സമൂഹാംഗമായ ഫാ. മക്കാല്ലിയെ സൗത്ത് – വെസ്റ്റ് നൈജറിലെ തന്റെ ഇടവകയില്‍ നിന്നും അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട ഇസ്ലാമിക ജിഹാദികള്‍ കടത്തിക്കൊണ്ടുപോയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ഒക്ടോബര്‍ 8നു അദ്ദേഹവും ഇറ്റലി സ്വദേശി തന്നെയായ നിക്കോള ചിയാസ്സിയോയും ഉള്‍പ്പെടെ നാലുപേര്‍ വടക്കന്‍ മാലിയില്‍ നിന്നും മോചിപ്പിക്കപ്പെടുകയായിരിന്നു.
- പി വിജയൻ ഇന്റലിജൻസ് മേധാവി
സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവിയായി എഡിജിപി പി വിജയനെ നിയമിച്ചു. മനോജ് എബ്രഹാം മാറിയ ഒഴിവിലേക്കാണ് നിയമനം. ആർഎസ്എസ് കൂടിക്കാഴ്ചയെ തുടർന്ന് പുറത്താക്കിയ അജിത്കുമാറിൻ്റെ ഒഴിവിലേക്കാണ് മനോജ് എബ്രഹാമിനെ നിയമിച്ചിരുന്നത്. അജിത്കുമാറിൻ്റെ റിപ്പോർട്ടിൻമേൽ നേരത്തെ സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി വിജയൻ.
- വിനേഷ് ഫോഗട്ടിന് ജനാധിപത്യ ഗോദയിൽ സ്വർണ തിളക്കം
ഹരിയാന തെരഞ്ഞെടുപ്പിൽ ജുലാനയിൽ നിന്ന് മത്സരിച്ച ഇന്ത്യൻ ഒളിമ്പ്യൻ താരവും കോൺഗ്രസ് സ്ഥാനാർഥിയുമായ വിനേഷ് ഫോഗട്ട് വിജയിച്ചു. 6140 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ ക്യാപ്റ്റൻ യോഗേഷ് ബൈരാഗി കുമാറിനെ തോൽപ്പിച്ചു. ഏറെ ചർച്ചകൾക്ക് വഴിവെച്ച സ്ഥാനാർഥി പ്രഖ്യാപനമായിരുന്നു വിനേഷിന്റേത്. ഒളിമ്പിക്സ‌് ഫൈനലിൽ നിന്ന് അയോഗ്യമാക്കപ്പെട്ടതിന് പിന്നാലെയാണ് വിനേഷ് രാഷ്ട്രീയത്തിലേക്ക് കടന്നത്.
- ഹരിയാനയിലെ അപ്രതീക്ഷിത പരാജയത്തിൽ പകച്ച് കോൺഗ്രസ്; ഭരണ വിരുദ്ധ വികാരത്തെ അതിജീവിച്ച് ബിജെപിക്ക് ഹാട്രിക് വിജയം
വിജയം ചൂണ്ടിക്കാട്ടി ആദ്യഫല സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഉണ്ടായ മാറിമറിയലുകളില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. വന്‍ വിജയം നേടുമെന്ന കരുതി ആഘോഷം തുടങ്ങിയിരുന്ന കോണ്‍ഗ്രസ് ഇതോടെ ഞെട്ടി. ബിജെപി മുന്നിലെത്തിയതോടെ ഹരിയാനയിലെയും ന്യൂഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്തെയും ആഘോഷങ്ങള്‍ കോണ്‍ഗ്രസ് നിർത്തിവെച്ചു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയില്‍ ബിജെപി ലീഡ് നിലയില്‍ മുന്നേറുകയാണ്. ഏറ്റവും അവസാനം ഫലം പുറത്തുവരുമ്ബോള്‍ ബിജെപി 49 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണഗ്രസ് 35 സീറ്റുകളില്‍ മുന്നേറ്റം തുടരുന്നു. രണ്ട് ടേം പൂർത്തിയാക്കിയ ബിജെപിക്ക് ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന വിലയിരുത്തലില്‍ നിന്നാണ് പാർട്ടിയുടെ ഉയിർത്തെഴുന്നേല്‍പ്പ്.
- അവിശ്വസനീയം; തീയുടെ നടുവിൽ നിന്ന് ബിജെപിയുടെ ജയം
ഭൂപീന്ദർ ഹൂഡയെന്ന ജാട്ട് നേതാവിനെ മുന്നിൽ നിർത്തി മത്സരിച്ച കോൺഗ്രസിനെ പൂട്ടിയത് ബിജെപിയുടെ ജാട്ട് ഇതര പൂഴിക്കടകടൻ. ദലിത്, പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം ബ്രാഹ്മണ വോട്ടുകൾ കൂടി ചേർന്ന് ബാക്കിയുള്ള വോട്ട് ബാങ്കിനെ ഒപ്പം നിർത്തിയാണ് ബിജെപി മുന്നേറിയത്. കർഷക പ്രതിഷേധം, അഗ്നിവീർ, ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം തുടങ്ങിയ അതിഭീകര പ്രശ്‌നങ്ങൾ നീറിയ ഹരിയാനയിൽ വിജയം കൊയ്താൽ ബിജെപിക്ക് അത് സ്വപ്‌ന നേട്ടമാണ്.
- ജനറൽ സെക്രട്ടറിയുമാരുടെ യോഗം വിളിച്ച് BJP
ഹരിയാനയിലെയും ജമ്മുകശ്മീരിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് പിന്നാലെ ജനറൽ സെക്രട്ടറിയുമാരുടെ യോഗം വിളിച്ച് BJP ദേശീയ അധ്യക്ഷൻ ജെപി നദ്ദ. നിലവിലെ ലീഡ് നില അനുസരിച്ച് ഹരിയാനയിൽ BJP മൂന്നാം തവണയും സർക്കാർ രൂപീകരിക്കാനാണ് സാധ്യത, അതും ഒറ്റയ്ക്ക് ഭരിക്കാനാണ് സാധ്യത. ജമ്മുവിൽ ഭരണം പിടിക്കാനുള്ള ശ്രമം നടത്തുമെന്ന് J&Kയിലെ BJP നേതാക്കൾ പ്രതികകരിച്ചിരുന്നു. ഇതിനിടെയാണ് അധ്യക്ഷൻ യോഗം വിളിച്ചത്.
- കോൺഗ്രസിനെ 72ൽ നിന്ന് 35ലേക്ക് വീഴ്ത്തി BJP
ഹരിയാനയിൽ അപ്രതീക്ഷ സംഭവങ്ങൾ ഒന്നും നടന്നില്ലെങ്കിൽ BJP ഹാട്രിക് വിജയം നേടി അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ആകെയുള്ള 90 സീറ്റിൽ 49 ഇടത്ത് ബിജെപിയും 35 ഇടത്ത് കോൺഗ്രസും 6 ഇടത്ത് മറ്റുള്ളവരുമാണ് ലീഡ് ചെയ്യുന്നത്. രാവിലെ 72 ഇടത്ത് ലീഡ് ചെയ്‌ത ശേഷമാണ് കോൺഗ്രസ് കൂപ്പുകുത്തിയത്. രാവിലെ പലയിടത്തും ആഘോഷം ആരംഭിച്ച കോൺഗ്രസ് അധികം വൈകാതെ ആഘോഷങ്ങൾ
അവസാനിപ്പിച്ചിട്ടുണ്ട്.
- ജെ.സി.ഐ. പാലാ ടൗണിൻ്റെ നേതൃത്വത്തിൽ 17-ാമത് ബെറ്റർ ഹോംസ് എക്സിബിഷനും അഗ്രിഫെസ്റ്റും ഒക്ടോബർ 10 മുതൽ 13 വരെ പാലായിൽ
പാലാ: ജെ.സി.ഐ പാലാ ടൗണിൻ്റെ നേത്യത്വത്തിൽ 17-ാമത് ബെറ്റർ ഹോംസ് എക്സിബിഷനും അഗ്രിഫെസ്റ്റും ഒക്ടോബർ 10 മുതൽ 13 വരെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ളിൽ നടക്കും. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 8 മണിവരെയാണ് എക്‌സിബിഷൻ നടക്കുക. അമ്പതോളം വ്യത്യസ്‌തമായ സ്റ്റാളു കളും വിവിധയിനം കാർഷിക ഉല്പ്പന്നങ്ങളുടെ പ്രദർശനവും എക്സിബിഷനിൽ ഉണ്ടാകും. കലാപരിപാടികളും വിവിധയിനം മത്സരങ്ങളും എക്‌സിബിഷനോടനുബ ന്ധിച്ച് നടത്തപ്പെടുന്നുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും സന്ദർശകർക്കായി സമ്മാന കൂപ്പൺ നറുക്കെടുപ്പും ഉണ്ടായിരിക്കുന്ന താണ്. പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് പ്രൊഫ. ടോമി ചെറിയാൻ, സെക്രട്ടറി ജിമ്മി ഏറത്ത്, ട്രഷറർ ജോർജ്ജ് ആൻ്റണി, ചീഫ് കോ-ഓർഡിനേറ്റർ ബാബു കലയത്തി നാൽ, കൺവീനർമാരായ ബോബി കുറിച്ചിയിൽ, സണ്ണി പുരയിടം, ഷിനോ കടപ്ര യിൽ, ജോസ് ചന്ദ്രത്തിൽ, വിപിൻ വിൻസെൻ്റ്, എബിസൺ ജോസ്, നിതിൻ ജോസ്, നോയൽ മുണ്ടമറ്റം, ഡിജു സെബാസ്റ്റ്യൻ, ജിൻസ് ജോർജ്ജ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- പുതിയ പരിഷ്കാരവുമായി ഗതാഗത കമ്മീഷണർ
സംസ്ഥാനത്ത് 4 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമായി. 14 വയസ് വരെയുള്ള കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു. 1-4 വരെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റും 4-14 വരെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റാണ് നിര്‍ബന്ധമാക്കുക.
- തമിഴ്നാട് തിരുപ്പൂരിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം;ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു
തമിഴ്നാട് തിരുപ്പൂരിൽ അനധികൃത പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. സംഭവം പൊന്നമ്മാൾ നഗറിൽ. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു. സമീപത്തെ രണ്ട് വീടുകൾ പൂർണമായി നശിച്ചു. അനധികൃതമായ പടക്കമുണ്ടാക്കുന്ന വീട്ടിലാണ് സ്ഫോടനമുണ്ടായത്. അഞ്ച് വീടുകൾക്ക് കേടുപാടുകളുണ്ടായി.
- കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണു;വിദ്യാർത്ഥികൾക്ക് പരിക്ക്
മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദം കേൾക്കാൻ നിന്നിരുന്ന പെൺകുട്ടികൾക്കാണ് വീണ് പരിക്കേറ്റത്. കാലിനും കൈെക്കും പരിക്കേറ്റ വിദ്യാർത്ഥിനികളെ കൊണ്ടാട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
- 2024ലെ ഭൗതികശാസത്ര നൊബേൽ പുരസ്കാരം ജോൺ ജെ. ഹോപ്ഫീൽഡ്, ജോഫ്രി ഇ. ഹിൻറൻ എന്നിവർക്ക്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയെ സഹായിക്കുന്ന നെറ്റ്‌വർക്ക് ഗവേഷണത്തിനാണ് നൊബേൽ പുരസ്കാരം. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് വികസിപ്പിക്കുന്നതിലൂടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് നൽകിയ സംഭാവനകളാണ് നൊബേൽ പുരസ്കാരത്തിന് അർഹരാക്കിയത്.