2024 ഒക്ടോബർ 06 ഞായർ 1199 കന്നി 20
വാർത്തകൾ
- മെഡ്ജുഗോറി മാതാവിൻ്റെ വണക്കത്തിന് പരിശുദ്ധ പിതാവിന്റെ അംഗീകാരം
മെഡ്ജുഗോറിയിലെ സമാധാനരാ ജ്ഞിയുടെ തീർത്ഥാടനകേന്ദ്രത്തിൽ നി ന്നും ലഭിക്കുന്ന സമൃദ്ധമായ ആത്മീയ ഫലങ്ങൾ അംഗീകരിച്ചുകൊണ്ട്, ഫ്രാൻ സിസ് മാർപാപ്പയുടെ അനുമതിയോടെ വിശ്വാസകാര്യാലയം വണക്കത്തിന് അംഗീകാരം നൽകി. എന്നാൽ, മരിയൻ പ്രത്യക്ഷീകരണത്തിൻ്റെ അതിസ്വാഭാവികതയെക്കുറിച്ച് പ്രഖ്യാപനമുണ്ടായിട്ടില്ല.
- കർത്താവുമായുള്ള കണ്ടുമുട്ടൽ ജീവിതത്തിന്റെ വഴിത്തിരിവ്
വാസ്തവത്തിൽ കർത്താവിനെ അറിയാൻ, അവിടുത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിഞ്ഞാൽപോരാ. മറിച്ച് അവിടുത്തെ അനുഗമിക്കണം, അവിടുത്തെ സുവിശേഷം നമ്മെ സ്പർശിക്കാനും, അതിൻപ്രകാരം സ്വയം മാറാനും നമ്മെത്തന്നെ വിട്ടുകൊടുക്കണം. അവിടുന്നുമായി ഒരു ബന്ധം ഉണ്ടാക്കുന്ന, കണ്ടുമുട്ടലിന്റെ കാര്യമാണിത്. എനിക്കേശുവിനെക്കുറിച്ച് ഒരുപാട് കാര്യങ്ങളറിയാം, പക്ഷേ ഞാനവിടുത്തെ കണ്ടുമുട്ടിയിട്ടില്ലെങ്കിൽ, യേശു ആരാണെന്ന് എനിക്കിപ്പോഴും അറിയില്ല. ഈ കണ്ടുമുട്ടൽ ജീവിതത്തെ മാറ്റിമറിക്കും: നിങ്ങളുടെ സ്വത്വത്തെ മാറ്റും, ചിന്താരീതിയെ മാറ്റും, സഹോദരീസഹോദരന്മാരുമായുള്ള ബന്ധത്തെ മാറ്റും. അംഗീകരിക്കാനും ക്ഷമിക്കാനുമുള്ള മനഃസ്ഥിതിയെ, ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെ മാറ്റും. നിങ്ങൾ യേശു വിനെ ശരിക്കറിഞ്ഞാൽ എല്ലാം മാറും! സകലതും മാറും.
- മാർ റാഫേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തയുടെ വിസ്മയനീയമായ ഗ്രേറ്റ് ബ്രിട്ടൺ രൂപത സന്ദർശനം
ദിവസങ്ങളിലായി 29 വേദികളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിശ്വാസികളോട് മാർ റാഫേൽ തട്ടിൽ വലിയ മെത്രാപ്പോലീത്താ പറഞ്ഞത് ഇങ്ങനെയാണ്.സഭ മിശിഹായുടെ ശരീരമാണ്, അവൻറെ തുടർച്ചയാണ്. കൂട്ടായ്മയും സമർപ്പണവും കൂട്ടുത്തരവാദത്തോടുകൂടിയുള്ള പ്രവർത്തനവും വഴി സഭയെ ശക്തിപ്പെടുത്താൻ ഓരോ വിശ്വാസിക്കും കടമയും ഉത്തരവാദിത്വവും ഉണ്ട്. പ്രവാസികൾ പ്രേഷിതർ കൂടിയാണ്. സാമ്പത്തികമായ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി മാത്രമല്ല മറിച്ച് മഹത്തായ ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും സന്ദേശവാഹകർ കൂടിയാണ് ഓരോ പ്രവാസിയും. പ്രവാസ ഭൂമിയിലെ തങ്ങളുടെ പ്രേക്ഷിത നിയോഗത്തെ അവർ മറക്കാൻ പാടില്ല, മാർത്തോമാ ശ്ലീഹായിൽ നിന്ന് കൈമാറി കിട്ടിയ ശ്ലൈഹീക പാരമ്പര്യത്തിൻ്റെ ഒരു ഘടകവും നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനും ജീവിക്കാനും കൈമാറാനും നമുക്ക് കടമയുണ്ട്.
- ടി ട്വന്റി ലോക കപ്പ്:ന്യൂസിലാന്‍ഡിന് മുന്നില്‍ അടിതെറ്റി വീണ് ഇന്ത്യ
ടി ട്വന്റി ലോക കപ്പില്‍ കരുത്തരായ ന്യൂസിലാന്‍ഡിന് മുന്നില്‍ ആദ്യമത്സരത്തില്‍ തന്നെ അടിതെറ്റി വീണ് ഇന്ത്യ. കിരീടമോഹവുമായി യുഎഇയിലെത്തിയ ടീം ഇന്ത്യയുടെ ആദ്യമത്സരം തീര്‍ത്തും നിരാശാജനകമായി. ആദ്യ ഓവറുകളില്‍ തന്നെ ന്യൂസീലാന്‍ഡിന് ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരുടെയെല്ലാം വിക്കറ്റ് എടുക്കാനായതാണ് ദയനീയ തോല്‍വിയിലേക്ക് നയിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം അടിച്ച് ഒതുക്കുകയായിരുന്നു. സ്‌കോര്‍: ന്യൂസീലന്‍ഡ് – 160/4 (20 ഓവര്‍). ഇന്ത്യ – 102/10 (19 ഓവര്‍).
- നന്ദിയോടെ ഗുരുവിനായ്; ഇന്ന് ലോക അധ്യാപക ദിനം
ഇന്ന് അദ്ധ്യാപക ജോലി വലിയ പ്രതിസന്ധിക്കളെ നേരിടുന്നു. കുട്ടികൾ തെറ്റായവഴികളിൽ കൂടി സഞ്ചരിക്കുമ്പോൾ അവരെ നേർവഴിക്കു കൊണ്ടുവരാൻ വേണ്ടി ശിക്ഷിച്ചാൽ അധ്യാപകർ നിയമകുരുക്കിൽ പെട്ട് ശിക്ഷിക്കപ്പെടുന്നത് നിത്യ സംഭവം ആകുന്നുവെന്നും ജയരാജ് പറഞ്ഞു.മേവട ഗവണ്മെന്റ് എൽ പി സ്കൂൾ ശതാബ്ദി യുടെ ഭാഗമായ അദ്ധ്യാപക സംഗമത്തിൽ അദ്ധ്യാപകരെ ആദരിക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയുമായിരുന്നു അദ്ദേഹം. സ്മിത വിനോദ് പഞ്ചായത്ത് അംഗം മഞ്ജു ദിലീപ്, റിട്ട ഡയറ്റ് ലക്ച്ചറും പൂർവ്വ വിദ്യാർത്ഥിയുമായ മോഹൻ കോട്ടയിൽ, റിട്ട എസ് എസ് എ പ്രോഗ്രാം ഓഫീസറും പൂർവ്വ വിദ്യാർത്ഥിയുമായ കെ കെ സരോജിനിയമ്മ, കെ എം കമലമ്മ, കെ എ ജഗദമ്മ, ജോസകുട്ടി തോമസ്, സജികുമാർ എസ് എ, ജോൺസി ജോസ്. ബാബു കെ ജോർജ്, റ്റി ആർ വേണുഗോപാൽ; ശ്രീകുമാർ , ജോസ് മംഗലശ്ശേരി,കെ.ബി അജേഷ് , വി.എൻ ശ്രീകുമാർ; കെ.പി.സുരേഷ് , സി.ഡി. സുരേഷ്; ബാലു മേവട എന്നിവർ നേതൃത്വം നൽകി.ആർ വേണുഗോപാൽ,റ്റി സി ശ്രീകുമാർ, കെ ബിജു കുഴിമുള്ളിൽ , ശ്രീകുമാർ വി എൻ, ജോസ് മംഗലശ്ശേരി, കെ പി സുരേഷ്, ഷെറിൻ ജോസഫ്, സി ഡി സുരേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
- കെ സുരേന്ദ്രന് നിർണായകം; വിടുതൽ ഹർജിയിൽ വിധി
BJP സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ വിടുതൽ ഹർജിയിൽ വിധി ഇന്നലെ. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കേസ് രാഷ്ട്രീയലക്ഷ്യം വെച്ച് കെട്ടിച്ചമച്ചതാണ് എന്ന് ആരോപിച്ച് സുരേന്ദ്രനും മറ്റു 5 പ്രതികളും 2023 സെപ്റ്റംബറിൽ സമർപ്പിച്ച വിടുതൽ ഹർജിയിൽ കഴിഞ്ഞ ദിവസം വിധി പറയാൻ വെച്ചെങ്കിലും ഹർജിക്കാർ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.
- പ്രയുക്തി 2024: ആയിരങ്ങൾക്ക് തൊഴിൽ നൽകി ദേവമാതായിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു.
കുറവിലങ്ങാട്: ദേവമാതാ കോളെജ് കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻ്റെ സഹകരണത്തോടെ മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. ദേവമാതാ കോളെജ് ഈ വർഷം സംഘടിപ്പിച്ച മൂന്നാമത്തെ തൊഴിൽ മേളയാണ് പ്രയുക്തി 2024 . അമ്പതിൽപരം കമ്പനികളിലായി മൂവായിരത്തോളം തൊഴിലവസരങ്ങളാണ് മേളയിൽ സജ്ജീകരിച്ചത്. പത്താം ക്ലാസ് മുതൽ ബിരുദാനന്തരബിരുദംവരെ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ മേളയിൽ ലഭ്യമാക്കിയിരുന്നു. നിരവധി ചെറുപ്പക്കാർക്ക് ഇത് പ്രയോജനപ്രദമായി.മോൻസ് ജോസഫ് എം.എൽ.എ. യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി.മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു, ബർസാർ റവ. ഫാ. ജോസഫ് മണിയഞ്ചിറ, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ശശികുമാർ ഒ.എസ്., ഡിവിഷണൽ എംപ്ലോയ്മെൻറ് ഓഫീസർ ജയശങ്കർ പ്രസാദ്, ഡി.എസ് .ഉണ്ണികൃഷ്ണൻ,ജോയ്സ് അലക്സ് തുടങ്ങിയവർ സംസാരിച്ചു. ഡോ. അനു പി.മാത്യു, ശ്രീ. ജസ്റ്റിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
- ഞെട്ടിക്കുന്ന റിപ്പോർട്ട്; കുട്ടികളിൽ വൻകുടൽ കാൻസർ വർധിക്കുന്നു
വൻകുടലിലെ കാൻസർ രോഗികളിൽ 10നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 500 ശതമാനം വർധവ് ഉണ്ടായതായി പഠനങ്ങൾ. 15 മുതൽ 24 വയസ് പ്രായമുള്ളവരിൽ 333 ശതമാനവും വൻകുടലിലെ കാൻസർ വർധിച്ചിരിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ജീവിതശൈലിയിലെ വ്യത്യാസങ്ങൾ, ചില ബാക്ടീരിയകളുടെ വളർച്ച, ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം, ഭക്ഷണശീലങ്ങൾ തുടങ്ങിയവ കാൻസർ സാധ്യത സൃഷ്ടിക്കുന്നു.
- പ്രയുക്തി മെഗാ തൊഴിൽ മേളയിൽ 195 പേർക്ക് നിയമനം.
കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചും കോട്ടയം മോഡൽ കരിയർ സെൻ്ററും കുറവിലങ്ങാട് ദേവ മാതാ കോളേജിൻ്റെ സഹകരണത്തോടെ കുറവിലങ്ങാട് ദേവമാതാ കോളേജിൽ വച്ച് നടത്തിയ പ്രയുക്തി’ – 2024 മെഗാ തൊഴിൽ മേളയിൽ 195 പേർക്ക് നിയമനം ലഭിച്ചു.733 പേർ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.
- എംടിയുടെ വീട്ടിൽ നിന്ന് 26 പവൻ സ്വർണം മോഷണം പോയി
സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.
- ലോക അധ്യാപക ദിനം
ഒക്ടോബർ 5, ലോക അധ്യാപക ദിനമായി ആഘോഷിക്കുന്നു. ലോകത്ത് അഞ്ച് കോടിയിലേറെ അധ്യാപകരുണ്ട്. സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളെ കുറിച്ച് ഓർക്കാനും അവരെ ബഹുമാനിക്കാനുമാണ് യുനെസ്കോ ഈ ദിനം ആചരിക്കുന്നത്. യുനെസ്കോ 1994 മുതലാണ് ലോക അധ്യാപക ദിനം എല്ലാ വർഷവും ആഘോഷിച്ച് തുടങ്ങിയത്. ആഗോളതലത്തിൽ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അധ്യാപകരുടെ പങ്കിനെ കുറിച്ച് ഈ ദിനം അവബോധം സൃഷ്ടിക്കുന്നു.
- ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിൽ നിന്ന് മനാഫിനെ ഒഴിവാക്കിയേക്കും
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. ഇതോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന് മനാഫിനെ ഒഴിവാക്കാൻ അന്വേഷണ സംഘത്തിൻ്റെ നീക്കം.
- ‘ആണവശേഖരം ആദ്യം തകർക്കുക, അതോടെ തീരും’; ഇറാനെതിരെ ട്രംപ്
ഇറാനെ തകർക്കാൻ അവരുടെ ആണവശേഖരത്തെ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടതെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആണവശേഖരത്തിന് നേരെ ആക്രമണം നടത്തുമോയെന്ന ചോദ്യങ്ങളോട് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ച രീതി ശരിയല്ല. ആണവായുധം ആദ്യം തീർത്തുകളയണം. ശേഷമുള്ളതിനെ കുറിച്ച് പിന്നീട് ആകുലപ്പെടാം എന്നായിരുന്നു ബൈഡൻ പറയേണ്ടിയരുന്നതെന്നതും ട്രംപ് കൂട്ടിച്ചേർത്തു.
- അൻവറിന് എംഎൽഎ സ്ഥാനം നഷ്ടമാകുമോ?
സ്വതന്ത്രനായി ജയിച്ചയാൾ തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാക്കാമെന്നാണ് നിയമം. പുതിയ പാർട്ടി രൂപീകരിക്കുകയും അതിൽ അംഗമാവുകയും ചെയ്‌താൽ അൻവറിന് എംഎൽഎ സ്ഥാനം നഷ്‌ടമായേക്കും. ഞായറാഴ്ച പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമ്പോൾ അൻവറിന് മുൻപിലുള്ള നിയമപരമായ വെല്ലുവിളി ഇതാണ്. ഇതിനെ എങ്ങനെ അൻവർ മറികടക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
- T20 WC: ഇന്ത്യ എങ്ങനെ സെമിയിലെത്തും?
വനിതാ ടി20 ലോകകപ്പിൽ കിവീസിനോട് തോറ്റ ടീം ഇന്ത്യ ഗ്രൂപ്പ് Aയിൽ അവസാന സ്ഥാനത്താണ്. സെമിയിലേക്ക് യോഗ്യത നേടാൻ ശേഷിക്കുന്ന 3 മത്സരങ്ങൾ (PAK, SL, AUS) വിജയിച്ച് മികച്ച റൺ റേറ്റ് നേടേണ്ടതുണ്ട്. അല്ലാത്തപക്ഷം മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കേണ്ടിവരും. ശക്തമായ AUS ടീം എങ്ങനെയെങ്കിലും സെമിയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യ യോഗ്യത നേടണമെങ്കിൽ, AUS ഒഴികെയുള്ള മറ്റ് 3 ടീമുകൾ 2 മത്സരങ്ങളിൽ തോൽക്കേണ്ടതുണ്ട്.
- തൃശൂർ പൂരം: ‘ADGPക്ക് വീഴ്‌ച സംഭവിച്ചു’, അജിത് കുമാർ തെറിക്കും?
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ADGP എംആർ അജിത് കുമാറിന് വീഴ്‌ച സംഭവിച്ചെന്ന് DGPയുടെ അന്വേഷണ റിപ്പോർട്ട്. ADGPക്ക് പ്രശ്നം പരിഹരിക്കാൻ വീഴ്ച സംഭവിച്ചു. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിജിലൻസ് കുടുതൽ അന്വേഷണം നടത്തും. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത്കുമാറിനെ മാറ്റുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അതേസമയം, റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് നൽകിയേക്കും.
- പാടത്ത് മാലിന്യം തള്ളാൻ എത്തിയവരെ കൈയോടെ പൊക്കി ജനം
തൃശൂർ ചൂണ്ടൽ പാറന്നൂർ പാടത്ത് അറവുമാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. CCTV കാമറകളുടെ സഹായത്തോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ നീരീക്ഷണത്തിലാണ് മാലിന്യം വലിച്ചെറിയുന്ന വാഹനം തിരിച്ചറിഞ്ഞത്. സംഭവത്തിൽ വാഹനത്തിലെ ജീവനക്കാരായ സിറാജുദ്ദീൻ, മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
- എൻസിപി നേതാക്കൾ അൻവറിന്റെ പാർട്ടിയിലേക്ക്
നാളെ പുതിയ പാർട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ അൻവറിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ മറ്റ് പാർട്ടികളിൽ നിന്നും പ്രവർത്തകരെത്തുന്നു. മലപ്പുറത്തെ NCP പ്രാദേശിക നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ച് അൻവറിൻ്റെ പുതിയ പാർട്ടിയിലേക്ക് ചേരുമെന്ന് പ്രഖ്യാപിച്ചു. NCPയുടെ യുവജന വിഭാഗം മുൻ ജില്ലാ പ്രസിഡണ്ട് ഷുഹൈബ് എടവണ്ണയും ഒപ്പം പത്തോളം നേതാക്കന്മാരുമാണ് അൻവറിനൊപ്പം ചേരുന്നത്.
- കല്യാണ ബസ് മറിഞ്ഞ് 30 പേർ മരിച്ചു
ഉത്തരാഖണ്ഡിൽ വൻ വാഹനാപകടത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. വിവാഹ സംഘവുമായി പോയ ബസ് 200 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞാണ് അപകടം. ഹരിദ്വാറിലെ ലാൽദാംഗിൽ നിന്ന് പൗരിയിലെ ബിറോൻഖൽ ഗ്രാമത്തിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. അപകടത്തിൽ 30 പേർ മരിച്ചതായാണ് റിപ്പോർട്ട്. ബസിലെ യാത്രക്കാരുടെ നിലവിളി കേട്ടാണ് നാട്ടുകാർ രക്ഷാ പ്രവർത്തനത്തിനായി ഓടിയെത്തിയത്.
- ‘അധികാരം നഷ്‌ടമാകും’: BJPക്ക് ഞെട്ടൽ!
ഹരിയാനയിൽ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് വ്യക്തമാക്കി എല്ലാ എക്സിറ്റ് പോൾ സർവ്വെ ഫലങ്ങളും. കോൺഗ്രസ് മൂന്നിൽ രണ്ട് സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക്ക്, ന്യൂസ് 18, ദൈനിക് ഭാസ്കർ, ടൈംസ് നൗ സർവേകൾ പ്രവചിക്കുന്നത്. ഒരു സർവെ പോലും ബിജെപി അധികാരത്തിൽ തുടരുമെന്ന് പ്രവചിക്കുന്നില്ല. ദേശീയ തലത്തിൽ കോൺഗ്രസിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് സർവെ ഫലങ്ങൾ. ചൊവ്വാഴ്ച്‌ചയാണ് വോട്ടെണ്ണൽ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision