2025 ഒക്‌ടോബർ 01 ബുധൻ 1199 കന്നി 15
വാർത്തകൾ
🗞️👉 ഭാരതത്തിൻ്റെ വലിയ മല് പാൻ പദവിക്ക് ആദ്യമായി അർഹനായ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമ്മാ കത്തനാരെ പാലാ രൂപതയുടെ നേതൃത്വത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു
പാലാ . ഭാരതത്തിൻ്റെ വലിയ മല് പാൻ എന്ന പദവിക്ക് ആദ്യമായി അർഹനായ പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമ്മാ കത്തനാരെ പാലാ രൂപതയുടെ നേതൃത്വത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു. ചേർപ്പുങ്കലെ വൈദീക മന്ദിരമായ കാസാ ദെൽ ക്ലയറോയിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് മധുരം പങ്ക് വെയ്ക്കുകയും ചെയ്തു. നൂറ് കണക്കിന് വൈദീകർക്ക് അറിവ് പകർന്നു നൽകിയ കൂനമ്മാക്കൽ തോമ്മാ കത്തനാർക്ക് അർഹമായ അംഗീകാരമാണ് ഭാരതത്തിലെ വലിയ മല് പാൻ പദവിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. കോട്ടയം സീരിയാണ് കൂനമ്മാക്കൽ തോമ്മാ കത്തനാർക്ക് ഭാരതത്തിൻ്റെ വലിയ മല് പാൻ പദവി നൽകിയത്.
🗞️👉 മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരൂർ വെട്ടം സ്വദേശിയായ എഴുപത്തിഎട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് കടുത്ത പനിയെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ കിണറുകളും കുളങ്ങളും ജലാശയങ്ങളും ക്ലോറിനൈസ് ചെയ്യുമെന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു സൈനുദീൻ അറിയിച്ചു.
🗞️👉 അമേരിക്കൻ പിന്തുണയോടെ നടത്തുന്ന ഇസ്രയേൽ ആക്രമണം എല്ലാ പരിധിയും ലംഘിച്ചു: മുഖ്യമന്ത്രി
മാധ്യമപ്രവർത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിൻ്റെ നെടുംതൂണായി മാധ്യമങ്ങൾ വർത്തിച്ചൊരു കാലം രാജ്യത്തിനുണ്ടായിരുന്നു. മാധ്യമ രംഗമാകെ വെല്ലുവിളി നേരിടുന്നു. ഭരണകൂടങ്ങളെ വിമർശിക്കുപ്പോൾ കയ്യൂക്ക് കൊണ്ട് നേരിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മാധ്യമങ്ങളുടെ നിയന്ത്രണം കുത്തക മുതലാളിമാരുടെ കയ്യിലേക്ക് എത്തിയിരിക്കുന്നു. കേന്ദ്രസർക്കാറിന്റെ വർഗീയതയെ പ്രകീർത്തിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമങ്ങളും ആയി ഇന്ന് മാറിയിരിക്കുന്നു. വ്യാജവാർത്തകൾ സമൂഹത്തിൽ ആധിപത്യം നേടുന്നു റിപ്പബ്ലിക് ടി.വി പോലെയുള്ള ചാനലുകളെ രാജ്യം കാണുകയാണ്.
🗞️👉 പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് അനുവദിക്കില്ല ; ബെഞ്ചമിന്‍ നെതന്യാഹു
പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീന്‍ രാഷ്ട്രനിര്‍മ്മിതിയെ ശക്തി ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ 20 നിര്‍ദേശങ്ങളടങ്ങിയ സമാധാന കരാര്‍ അമേരിക്ക മുന്നോട്ടുവച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.വ്യവസ്ഥകള്‍ പാലിച്ചാല്‍ പലസ്തീന്‍ സ്വയം നിര്‍ണയത്തിലേക്കും സ്വതന്ത്ര രാഷ്ട്രത്തിലേക്കുമുള്ള സാധ്യതകള്‍ തുറക്കുമെന്ന് ട്രംപിന്റെ 20 നിര്‍ദ്ദേശങ്ങളിലുണ്ട്. ഇസ്രയേല്‍ ഗാസ ഒരു കാരണവശാലും പിടിച്ചടക്കില്ലെന്നും ഗാസയുടെ ഏതെങ്കിലും ഭാഗങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇസ്രയേല്‍ സൈന്യം അത് ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സിന് കൈമാറുമെന്നും ട്രംപിന്റെ പ്ലാനിലുണ്ട്. എന്നാല്‍ തന്റെ ടെലഗ്രാം ചാനലില്‍ നെതന്യാഹു ഇത് നിരാകരിക്കുന്നു.
🗞️👉 എണ്ണോറിലെ തെര്‍മല്‍ പവര്‍ പ്ലാന്റ് അപകടം, 9 തൊഴിലാളികള്‍ മരിച്ചു
തമിഴ്‌നാട്ടിലെ എണ്ണോറില്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ അപകടം. 9 തൊഴിലാളികള്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരുക്കേറ്റു. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ലോഹം കൊണ്ടുള്ള ഫ്രെയിം തകര്‍ന്നുവീണാണ് അപകടം. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ സർക്കാർ10 ലക്ഷം രൂപ നൽകും. വൈദ്യുത മന്ത്രിയോട് സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. പവര്‍ പ്ലാന്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ഫ്രെയിമാണ് തകര്‍ന്നു വീണത്. പലരുടെയും തലയ്ക്കാണ് പരുക്കേറ്റത്. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. നാല് പേര്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.












