2024 നവംബർ 30 ശനി 1199 വൃശ്ചികം 15
വാർത്തകൾ
- നാല്പതാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി
പാലാ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു മേള ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സമ്മേളനത്തിൽ പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തേൽ അധ്യക്ഷനായി ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തി. പോൾ വോൾട്ട് ദേശീയ ചാമ്പ്യൻ കെ പി ബിമിൻ ദീപശിഖ കൈമാറി. സംഘാടകസമിതി ജനറൽ കോർഡിനേറ്റർ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ആർ ഷാലിജ്, ജനറൽ കൺവീനർ ആർ എസ് സജിത്ത്,റാണി ജോസ്, രഞ്ജിത്ത് ജി മീനാഭവൻ, ജോസ്മോൻ മുണ്ടക്കൽ, തോമസ് മാളിയേക്കൽ ത്രേസ്യാമ്മ സെബാസ്റ്റ്യൻ, അനില മാത്തുക്കുട്ടി, ബിജി ജോജോ രാജൻ മുണ്ടമറ്റം, ഷീബാ റാണി,വേണു വേങ്ങക്കൽ ; ഡോ. പി എ സോളമൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്ജോയിൻ്റ് ഡയറക്‌ടർ ജെ എസ് സുരേഷ് കുമാർ,സിറ്റർ ജോയിൻ്റ് ഡയറക്‌ടർ അനി എബ്രഹാം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ എ സുൾഫിക്കർ, റിനു ബി ജോസ് എന്നിവർ സംസാരിച്ചു.
- ഉത്തരാഖണ്ഡില്‍ മലയാളി യുവാവിനെ കാണാതെയായി
ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെയാണ് യുവാവിനെ കാണാതെയായത്. ഡല്‍ഹി മലയാളി ആകാശിനെയാണ് കാണാതെയായത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോഴാണ് സംഭവം. ആകാശ് തൃശൂര്‍ സ്വദേശിയാണ്. ഇന്ന് രാവിലെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആരോപണം ഉയരുന്നുണ്ട്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സാംസ്‌കാരിക സംഘടന ജനസംസ്‌കൃതി മുഖ്യമന്ത്രിക്ക് കത്തയച്ചു.
- യുക്രൈന്‍ യുദ്ധം തുടങ്ങിയതുമുതല്‍ പുടിന്റെ രഹസ്യപുത്രി പാരിസില്‍ ഒളിച്ച് ജീവിക്കുന്നു
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ രഹസ്യ പുത്രിയെന്ന് കരുതപ്പെടുന്ന പെണ്‍കുട്ടി യുക്രൈന്‍ യുദ്ധം തുടങ്ങിയതുമുതല്‍ പാരിസില്‍ ആരുമറിയാതെ താമസിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പാരിസില്‍ ഇവര്‍ ഒരു ഡിജെയായി ജോലി നോക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 21കാരിയായ ഇവര്‍ പാരിസ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ആര്‍ട്‌സിലെ വിദ്യാര്‍ത്ഥിനിയുമാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമായിരുന്ന ഇവര്‍ യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്ത് കള്ളപ്പേരില്‍ പാരിസില്‍ കഴിഞ്ഞുകൂടുകയാണെന്നും ഡെയിലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
- രാജ്യാന്തര നീന്തല്‍ താരം വില്‍സന്‍ ചെറിയാന്‍ വിരമിക്കുന്നു
രാജ്യാന്തര നീന്തല്‍ താരം വില്‍സന്‍ ചെറിയാന്‍ നാളെ (30)സര്‍വീസില്‍ നിന്നു വിരമിക്കുന്നു. 43 വര്‍ഷമായി റയില്‍വേസിലുള്ള വില്‍സന്‍ ചെന്നൈ ഐ.സി.എഫില്‍ സീനിയര്‍ സ്‌പോര്‍ട്‌സ് ഓഫിസര്‍ തസ്തികയില്‍ നിന്നാണു വിരമിക്കുന്നത്. ഇന്ന് ചെന്നൈ പളനിസ്വാമി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ യാത്രയയപ്പ് ചടങ്ങില്‍ ചെന്നൈയില്‍ ജോലി നോക്കുന്ന ഒട്ടേറെ മലയാളി താരങ്ങള്‍ പങ്കെടുത്തു.
- 48 സെക്കന്റ് ഗോള്‍ തിളക്കത്തില്‍ റൂബന്‍ അമോറിമിന് ആദ്യ ജയം
സര്‍ അലക്‌സാണ്ടര്‍ ചാപ്മാന്‍ ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ പരിശീലിപ്പിക്കുന്ന കാലത്തണ് ആ റെക്കോര്‍ഡ് പിറന്നത്. കൃത്യമായി പറഞ്ഞാല്‍ 1991 മാര്‍ച്ചില്‍ യുവേഫ കപ്പ് അഞ്ചാം സീസണില്‍ മോണ്ട്‌പെല്ലിയറിനെതിരെ ബ്രയാന്‍ മക്ക്ലെയര്‍ മത്സരം തുടങ്ങി 60 സെക്കന്റില്‍ നേടിയ ഗോള്‍ മൂന്ന് പതിറ്റാണ്ടിലധികം കാലം തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡ് ആയി നിന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യുണൈറ്റഡിന്റെ ഈ റെക്കോര്‍ഡ് അവര്‍ തന്നെ തിരുത്തി. പുതിയ പരിശീലകനായ റൂബന്‍ അമോറിമിന്റെ കീഴില്‍ ടീമിന്റെ ആദ്യ വിജയം കൂടിയായിരുന്നു ബോഡോ ഗ്ലിംറ്റിനെതിരെ സ്വന്തം മൈതാനത്ത് നേടിയത്.
- കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് നഷ്ടമായി
കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകുന്നവഴിയില്‍ ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ 12 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അവരുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തതാണ് അക്രമത്തിലേക്ക് നീണ്ടത്.
- രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍വരുന്നു
കേരള സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ പരിഗണിച്ച് അവ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഓർഡിനൻസിന് തീരുമാനിച്ചത്.
- എട്ടിൻ്റെ പണി കൊടുത്ത് വിൻസോ; ഗൂഗിളിന് ഇന്ത്യയിലും തിരിച്ചടി
ഓൺലൈൻ ഗെയിമിങ് കമ്പനി വിൻസോയുടെ പരാതിയിൽ ഗൂഗിളിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. സിസിഐ ഡയറക്ടർ ജനറലിനോട് 60 ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിസിഐ ചട്ടം സെക്ഷൻ 4(2)(a)(i), 4(2)(b), 4(2)(c) എന്നിവ ഗൂഗിൾ ലംഘിച്ചതായി പ്രാഥമിക വിലയിരുത്തലുണ്ട്.
- വെടിനിർത്തൽ കരാറിന് പുല്ലുവില കൽപ്പിച്ച് ഇസ്രയേൽ; ലെബനനെതിരെ വീണ്ടും ആക്രമണം
ഹിസ്ബുള്ളയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചു. മിഡ് റേഞ്ച് മിസൈൽ സൂക്ഷിക്കുന്ന താവളമെന്ന പേരിൽ തെക്കൻ ലെബനോനിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. വ്യോമമാർഗ്ഗം നടത്തിയ ആക്രമണത്തിലെ നാശനഷ്ടങ്ങൾ സംബന്ധിച്ച് വിവരമൊന്നും പുറത്തുവന്നിട്ടില്ല.
- റേഷൻ കാർഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം
ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നത്.ഡിസംബർ 2 മുതൽ 8 വരെ ഒന്നാം ഘട്ടവും ഡിസംബർ 9 മുതൽ 15 വരെ രണ്ടാംഘട്ടവും നടത്തും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision