2025 നവംബർ 28 വെള്ളി 1199 വൃശ്ചികം 12
വാർത്തകൾ
🗞️👉 സീബ്ര ക്രോസിംഗിൽ അപകടങ്ങൾ വർദ്ധിക്കുന്നു: കനത്ത പിഴ ചുമത്താൻ ഹൈക്കോടതി നിർദ്ദേശം
സീബ്ര ക്രോസ്സിങ്ങിൽ അപകടങ്ങൾ വർദ്ധിക്കുന്നു എന്ന് കേരള ഹൈക്കോടതി. സീബ്ര ക്രോസ്സിങ്ങുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസം രജിസ്റ്റർ ചെയ്തത് 901 നിയമലംഘങ്ങളാണ്. ഓരോ ജീവനും വിലപ്പെട്ടത് എന്ന് കോടതി പറഞ്ഞു. സീബ്ര ക്രോസിങ്ങിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തണം. അത് മോശം ഡ്രൈവിംഗ് സംസ്കാരം എന്ന് കോടതി വ്യക്തമാക്കി. സമയമില്ല എന്ന് പറഞ്ഞാണ് സ്വകാര്യ ബസുകൾ നിയമം ലംഘിക്കുന്നത്. സ്വകാര്യ ബസുകളുടെ നിയമ ലംഘനം അംഗീകരിക്കാനാവില്ല.
🗞️👉 രാഹുൽ മാങ്കൂട്ടത്തിൽ വിഷയം: “നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; തിരഞ്ഞെടുപ്പിനെ ബാധിക്കില്ല” – കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയിൽ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. യുവതിയുടെ പരാതി വന്ന സമയത്ത് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ എന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാൽ അന്വേഷണം എവിടെയും എത്തിയില്ല. തിരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ല. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, ശബരിമലയിലെ സ്വർണക്കൊള്ള വിഷയം എന്നിവ ഇതുകൊണ്ട് മറച്ചുപിടിക്കാൻ ആർക്കും കഴിയില്ല. ഏറെ നാളായി രാഹുലിന്റെ വിഷയം മാധ്യമങ്ങളിലടക്കം ചർച്ചചെയ്യപ്പെട്ടതാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
🗞️👉 ദില്ലി വായുമലിനീകരണം; പ്രതിഷേധത്തില്‍ പങ്കെടുത്ത 4 പേരെ കോടതി റിമാന്‍റ് ചെയ്തു
വായുമലി നീകരണത്തിനെതിരായ ദില്ലിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കോടതിയിൽ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ 17 പ്രതിഷേധക്കാരില്‍ നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ രണ്ടുമണിക്ക് കോടതി വാദം കേൾക്കും. എന്നാല്‍ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വീണ്ടും പ്രതിഷേധക്കാർ ആരോപിച്ചു. പീഡകർ സ്വൈര്യ വിഹാരം നടത്തുമ്പോൾ 20 വയസ്സുള്ള കുട്ടികളെ ഭീകരവാദികളാക്കുനെന്നും കസ്റ്റഡിയിൽ മർദിച്ചെന്നും അറസ്റ്റിലായ വിദ്യാർത്ഥികൾ ആരോപിച്ചു. അതിനിടെ, നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയതിന് പിന്നാലെ ദില്ലിയിലെ വായുഗുണനിലവാരം വീണ്ടും വളരെ മോശമായിരിക്കുകയാണ്. ഇന്നലെ 327 ആയിരുന്ന ശരാശരി എക്യുഐ ഇന്ന് 351 ആയി ഉയർന്നു. വരും ദിവസങ്ങളിലും സ്ഥിതി സമാനമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
🗞️👉 പരാതികൾ ഇനിയും വരും, അന്വേഷണ സംഘം ബന്ധപ്പെട്ടാൽ എനിക്ക് അറിയാവുന്ന കാര്യം പറയും: റിനി ആൻ ജോർജ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. കർമ്മഫലം അനുഭവിക്കും. അന്വേഷണ സംഘം ബന്ധപ്പെട്ടാൽ തനിക്ക് അറിയാവുന്ന കാര്യം പറയും. പരാതികൾ ഇനിയും വരും. പലർക്കും പരാതി പറയാൻ ഭയമുണ്ട്. സമൂഹവും, രാഷ്ട്രീയക്കാരും വേട്ടക്കാരന് ഒപ്പം നിൽക്കുന്നു. തന്റെ വെളിപ്പെടുത്തലിന് ഇയാൾക്ക് മാറ്റമുണ്ടാകുമെന്ന് കരുതി. അത് ഉണ്ടായില്ല എന്നും റിനി വ്യക്തമാക്കി. സത്യം വിജയിക്കും എന്നുള്ളതിന്‍റെ തെളിവാണിത്.
🗞️👉 ‘ഏത് കാലത്തുള്ള സംഭവം ആണ്? പരാതി നാടകം; വാട്സാപ്പ് ചാറ്റ് രാഹുലിൻ്റേതാണെന്ന് എന്താണ് ഉറപ്പ്’, അഡ്വ. ജോർജ് പൂന്തോട്ടം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതി നാടകമെന്ന് അഭിഭാഷകൻ അഡ്വ. ജോർജ് പൂന്തോട്ടം. വാട്സാപ്പ് ചാറ്റ് രാഹുലിൻ്റേതാണെന്ന് എന്താണ് ഉറപ്പുള്ളത്. ശബരിമല വിഷയത്തെ ഒതുക്കി തീർക്കാനുള്ള നാടകമാണിതെന്നും പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും രാഹുലിന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഭിഭാഷകൻ.
🗞️👉 യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തും
അമേരിക്കൻ സമാധാനപദ്ധതി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഭാവി കരാറുകളുടെ അടിസ്ഥാനമാകണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ.യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്നും പുടിൻ. ലുഹാൻസ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഖേഴ്‌സൺ, സപ്പോറേഷ്യ പ്രദേശങ്ങൾ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും പുടിൻ വ്യക്തമാക്കി.














