പ്രഭാത വാർത്തകൾ 2024 നവംബർ 28

Date:

വാർത്തകൾ

  • സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റി സർക്കാർ ജീവനക്കാർ

സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തൽ. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെെ 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യ പെൻഷൻ കൈപ്പറ്റി എന്നാണ് കണ്ടെത്തിയത്. അനധികൃതമായി പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധന വകുപ്പ് നിർദേശം നൽകി.

  • നവീൻ ബാബുവിൻ്റെ മരണം; CBI അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എം വി ഗോവിന്ദൻ

എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിബിഐ കൂട്ടിലടിച്ച തത്തയെന്ന് വിമർശനം. സിബിഐ എന്നത് അവസാന അന്വേഷണമല്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. കോടതി കേസ് ഡയറി പരിശോധിച്ച് വിഷയത്തിൽ തീരുമാനം പറയട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

  • നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ മാസം 30 ന് കേരളത്തിൽ എത്തും

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ മാസം 30 ന് ശനിയാഴ്ച വായനാട്ടിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്കയെത്തുന്നത് വയനാട്ടിലെ എല്ലാ മണ്ഡലങ്ങളിലും എത്തി ജനങ്ങളെ നേരിൽ കാണും. എംപിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം പ്രിയങ്ക ആദ്യം ഉന്നയിക്കുക വയനാടിന്റെ ആവശ്യമായിരിക്കും.

  • വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല

ഇന്ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാൽ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. സമയ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ പ്രമേയം അവതരിപ്പിച്ചു. പ്രമേയം സ്പീക്കറുടെ പരിഗണനക്കായി സമർപ്പിക്കും. 

  • പാലാ രൂപത 42 ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു

പാലാ: ഡിസംബര്‍ 19 ന് ആരംഭിക്കുന്ന പാലാ രൂപത 42 ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം കണ്‍വെന്‍ഷന്‍ നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍, വികാരി ജനറാളന്മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, രൂപത ജുഡീഷ്യൽ വികാർ ഫാ. ജോസഫ് മുകളെപ്പറമ്പിൽ, ഫാ. ജോസ് മുത്തനാട്ട് പ്രൊക്യൂറേറ്റർ പാലാ രൂപത, പാലാ കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍, ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ. ജോസഫ് മണർക്കാട്ടു, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായില്‍, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. കുര്യാക്കോസ്

കാപ്പിലിപറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഷാലോം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, റവ. സി.മരീനാ ഞാറക്കാട്ടിൽ എസ്. എ. ബി.എസ്. പ്രൊവിൻഷ്യൽ സുപ്പീരിയർ, അരമന, ശാലോം പാസ്റ്ററൽ സെന്ററിലെ വൈദികര്‍, ഇടവക വികാരിമാര്‍, സന്യസ്തർ, വിവിധ സംഘടനാ ഭാരവാഹികൾ, അല്‍മായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. , ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, സെബാസ്റ്റിയന്‍ കുന്നത്ത്, ബൈജു ഇടമുളയില്‍, ഷിജി വെള്ളപ്ലാക്കല്‍, സോഫി വൈപ്പന തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

  • സ്വർഗ്ഗനാട്ടിലെ 36 സഹോദരിമാരോടൊപ്പം Dies Memorialis 2024.

പാലാ:സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്താസ് സന്യാസിനി സമൂഹത്തിൽ നിന്നും വിടചൊല്ലി സ്വർഗ്ഗത്തിലേക്ക് പറന്നുയർന്ന 36 സഹോദരിമാരുടെ അനുസ്മരണാർത്ഥം, അവരുടെ കുടുംബാംഗങ്ങളോടൊപ്പം വി.ബലിയും ഒപ്പീസും നടത്തി .സെൻറ് മർത്താസ് ജനറലേറ്റിൽ വച്ച് നടന്ന ഈ തിരുകർമ്മങ്ങളിൽ റവ. ഫാ.ജോസഫ് തെക്കേൽ, റവ. ഫാ. ജോജു അടമ്പക്കല്ലേൽ എന്നിവർ കാർമികത്വം വഹിച്ചു. 

  • മൂലമറ്റം സെൻറ് ജോർജിൽ പ്ലാറ്റിനം ജൂബിലി സംസ്ഥാന പ്രസംഗ മൽസരം 28-ന്

മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നവംബർ 28 ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തും . രാവിലെ 9.20 ന് രജിസ്ട്രേഷൻ . 9.30 ന് ചേരുന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ : കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും . 

  • “സഭയുടെ പ്രതിരൂപം എന്നനിലയിൽ മറിയം, ജീവിക്കുന്ന ദൈവത്തിൻ്റെ ആത്മാവുകൊണ്ട് എഴുതപ്പെട്ട ഒരു ലിഖിതമാണ്”

ക്രൈസ്‌തവ സമൂഹത്തെ വിശുദ്ധ പൗലോസ് ഇപ്രകാരം നിർവ്വചിക്കുന്നു: “ജീവിക്കുന്ന ദൈവത്തിൻ്റെ ആത്മാവുകൊണ്ട്, കൽപലകകളിലല്ല, മനുഷ്യരുടെ ഹൃദയഫലകങ്ങളിൽ ഞങ്ങളുടെ ശുശ്രൂഷവഴി എഴുതപ്പെട്ട ക്രിസ്തുവിൻ്റെ ലിഖിതമാണ് നിങ്ങൾ എന്നു വ്യക്തമാണ്” (2 കോറി 3:3). ആദ്യത്തെ ശിഷ്യയും, സഭയുടെ പ്രതിരൂപവും എന്നനിലയിൽ മറിയം, ജീവിക്കുന്ന ദൈവത്തിൻ്റെ ആത്മാവുകൊണ്ട് എഴുതപ്പെട്ട ഒരു ലിഖിതമാണ്. കൃത്യമായും ഇക്കാരണത്താൽ, പരിശുദ്ധ മറിയം “സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്ന” (2 കോറി 3:2) ലിഖിതമാണ്. ദൈവശാസ്ത്രഗ്രന്ഥങ്ങൾ വായിക്കാൻ അറിയാത്തവർക്കും യേശു പറയുന്നതുപോലെ “ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങൾ ബുദ്ധിമാന്മാരിൽനിന്ന് മറച്ച്, ശിശുക്കൾക്കും വെളിപ്പെടുത്തിക്കൊടുക്കപ്പെട്ടവർക്കും”

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ സ്റ്റീഫനും സഹ വിശുദ്ധരും

714-715 കാലയളവില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലാണ് സ്റ്റീഫന്‍ ജനിച്ചത്‌. ബൈസന്റൈന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ അഞ്ചാമന്‍...

വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല

ഇന്ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. സമയപരിധി...

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ മാസം 30 ന് കേരളത്തിൽ എത്തും

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ...

സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റി സർക്കാർ ജീവനക്കാർ

സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തൽ. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെെ...