പ്രഭാത വാർത്തകൾ 2024 നവംബർ 27

Date:

വാർത്തകൾ

  • മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്‌

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയിൽ പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയിലാണ് വൻപ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. വയനാട് നിയുക്ത എം.പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാട്-മലപ്പുറം-കോഴിക്കോട് നിന്നുള്ള നേതാക്കൾ യോഗം ചേരും. ഡൽഹിയിൽ വച്ചാണ് പ്രിയങ്കയുമായുള്ള കൂടിക്കാഴ്ച.കൂടിക്കാഴ്ചയിൽ തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യും.

  • നാട്ടിക അപകടം: ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി

നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. നാട്ടിക അപകടം ദൗർഭാഗ്യകരമായ സംഭവമാണ്. ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടി. മദ്യ ലഹരിയിലാണ് ക്ലീനർ വണ്ടി ഓടിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്‍റെ  രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യും. തുടർന്ന് രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

  • മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്ന് വെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

മഹാരാഷ്ട്രയിൽ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തട്ടിപ്പ് നടത്തി. ഇന്ത്യയിൽ ഇനിയുണ്ടാകേണ്ടത് ബാലറ്റ്പേപ്പറിലൂടെ വോട്ടെടുപ്പ്  വെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണ് തെരെഞ്ഞടുപ്പ് ഫലം. ഇന്ത്യയിൽ ഇനിയുണ്ടാകേണ്ടത് ബാലറ്റ് പേപ്പറിലൂടെയുള്ള തെരെഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

  • കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടേയും നിഷ ജോസിൻ്റെയും മകൾ റിതിക വിവാഹിതയായി

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടേയും നിഷ ജോസിൻ്റെയും മകൾ റിതിക (RITIKA)യും കോട്ടയം കണിയാംകുളം ബിജു മാണിയുടേയും സിമി ബിജു വിൻ്റെയും മകൻ കെവിനും തമ്മിൽ വിവാഹിതരായി.

  • നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുടുംബം

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. പ്രതിക്ക് ഭരണതലത്തില്‍ വലിയ ബന്ധമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ഹര്‍ജിയില്‍ പറയുന്നു. സിപിഐഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കുടുംബം കോടതിയെ അറിയിച്ചു.

  • ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം ഇന്ന് ഫെംഗല്‍ ചുഴലിക്കാറ്റാകും

തമിഴ്നാട്ടില്‍ മഴ കനക്കുന്നു. ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട അതി തീവ്ര ന്യൂനമര്‍ദം നാളെ ഫെംഗല്‍ ചുഴലിക്കാറ്റ് ആയി മാറും.തീരദേശജില്ലകളില്‍ അതിശക്തമായ മഴയും കടല്‍ക്ഷോഭവും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 

  • കെ.പി. ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ അന്തരിച്ചു

ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ അന്തരിച്ചു. 70 വയസായിരുന്നു. ശാരീരിക അസ്വസ്ഥകളെ തുടർന്ന് രണ്ട് ദിവസമായി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പട്ടാമ്പി മരുതൂരിൽ ഉള്ള തറവാട് വീട്ടുവളപ്പിൽ നടക്കും.

  • ഗുണഭോക്താവ് മരിച്ചാൽ ക്ഷേമപെൻഷൻ നിർത്തും ; സർക്കുലർ പുറത്തിറക്കിയത് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി

ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തിൽ ഒരു സർക്കുലർ പുറത്തുവന്നിരിക്കുന്നത്. നേരത്തെ തന്നെ സാമൂഹിക സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു ഏറ്റവും പ്രധാനമായി അനന്തര അവകാശികൾക്ക് ഈ പെൻഷനിൽ അവകാശമുണ്ട് എന്നുള്ള വാദം വലിയ രീതിയിൽ നടക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സർക്കാരിന്റെ പക്കൽ നിരവധി നിവേദനങ്ങൾ എത്തിയിരുന്നു. നിലവിൽ ഉപഭോക്താക്കൾ മരണപ്പെട്ടാൽ അതിനുശേഷം ആർക്കും അവകാശമില്ല എന്നാണ് നിലവിൽ ഈ സർക്കുലർ വ്യക്തമാക്കുന്നത്

  •  നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ

നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ല. മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ പങ്ക് പരിശോധിക്കണമെന്നും വി മുരളീധരൻ പറഞ്ഞു. അതേസമയം കണ്ണൂർ ADM ആയിരുന്ന കെ നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹർജി നൽകി. കെ നവീൻ ബാബുവിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന സംശയം തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് പറഞ്ഞാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്.

  • ദുരന്തലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചൽ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 378 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുമാണ് അനുവദിച്ചത്.

  • രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് കാട്ടി കോടതിയില്‍ ഹര്‍ജി

രാഹുല്‍ ഗാന്ധിയ്ക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. പൗരത്വത്തിന്റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനോട് തീരുമാനമെടുക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 19ന് മുന്‍പായി തീരുമാനം അറിയിക്കണമെന്നാണ് നിര്‍ദേശം. രാഹുല്‍ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം. രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വം സൂചിപ്പിക്കുന്ന തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടു. ഹര്‍ജി ഡിസംബര്‍ 19ന് കോടതി പരിഗണിക്കും. 

  • മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിനേക്കാള്‍ 5 ലക്ഷം വോട്ടുകള്‍ കൂടുതല്‍ എണ്ണി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കില്‍ പൊരുത്തക്കേടെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍. പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ ഭീമമായ വ്യത്യാസമെന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. അഞ്ച് ലക്ഷം വോട്ടുകള്‍ കൂടുതല്‍ എണ്ണിയെന്നാണ് ദി വയറിന്റെ റിപ്പോര്‍ട്ട്. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി .  ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകൾ റദ്ദാക്കി. 2020ലെ യുഎസ്‌ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ച കേസും ഗവൺമന്റ്‌ രഹസ്യരേഖകൾ കൈവശം വെച്ചെന്ന കേസുമാണ് പിൻവലിക്കുന്നത്. പ്രസിഡന്റായിരുന്ന സമയത്തെ ആദ്യ ഊഴത്തിൽ രഹസ്യ സ്വഭാവമുള്ള ഫയലുകൾ തെറ്റായി കൈകാര്യം ചെയ്തതിനും 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചതിനുമായിരുന്നു ട്രംപിനെതിരെ ഗുരുതര കുറ്റങ്ങൾ ആരോപിച്ച കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസുകൾ പിൻവലിക്കുന്നതായി നിലവിലെ ഭരണകൂടം വാഷിങ്ടണിലെ ജില്ലാ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.

  • മീനച്ചിൽ ഗ്രാമപഞ്ചായത്ത്159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും

മീനച്ചിൽ ചരിത്രമുഹൂർത്തത്തിന് ഗ്രാമപഞ്ചായത്ത് സാക്ഷ്യം വഹിക്കുകയാണ്. കേരളത്തിലെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച നവകേരളം കർമ്മ പദ്ധതിയുടെ SOSBOB സമ്പൂർണ്ണ പാർപ്പിട പദ്ധതി ലൈഫിന്റെ പൂർത്തീകരണത്തിലേയ്ക്ക് ആദ്യം കടക്കുന്ന പഞ്ചായത്തായി മാറുകയാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത്. നവകേരള സ്യഷ്‌ടിയുടെ ഭാഗമായി സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട അഗതികളെയും നിർദ്ധനരായവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു അവരുടെ വരികയും ഉറപ്പാക്കുന്നതിനുമായി എല്ലാവർക്കും വീട് എന്ന കാഴ്‌ചപ്പാടാണ് ജീവിത സുരക്ഷ ലൈഫ് മിഷൻ പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കുന്നത് മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ 159 ഗുണഭോക്താക്കൾക്കാണ് പഞ്ചായത്തിലെ ഈ പദ്ധതിയിലൂടെ വീട് ലഭിച്ചിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – റെയിസിലെ വിശുദ്ധ മാക്സിമസ്

വിശുദ്ധ മാക്സിമസ് ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് ജനിച്ചത്. തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിനേക്കാള്‍ 5 ലക്ഷം വോട്ടുകള്‍ കൂടുതല്‍ എണ്ണി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കില്‍ പൊരുത്തക്കേടെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ മാധ്യമമായ ദി...

രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് കാട്ടി കോടതിയില്‍ ഹര്‍ജി

രാഹുല്‍ ഗാന്ധിയ്ക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...