പ്രഭാത വാർത്തകൾ 2024 നവംബർ 26

Date:

വാർത്തകൾ

  • 2024 നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണ്ണം പാലായുടേത്

രാജ്കോട്ടിൽ നടക്കുന്ന നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിനു വേണ്ടി പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കെവിൻ ജിനു സ്വർണ്ണ മെഡൽ നേടി. സീനിയർ ആൺകുട്ടികളുടെ 50 മീറ്റർ ബെസ്റ്റ്രോക്കിലാണ് കെവിൻ ഈ നേട്ടം കൈവരിച്ചത്. പാലാ സെൻ്റ്.തോമസ് HSS ലെ പ്ലസ് ടു വിദ്യാർത്ഥിയാണ് കെവിൻ ജിനു. കെവിൻ അടുത്ത ദിവസങ്ങളിൽ രണ്ടിനങ്ങളിൽ കൂടി മൽസരിക്കുന്നുണ്ട്.

  • ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ നിന്നും വള്ളിക്കാട് ഭാഗത്തേക്കുള്ള റോഡിനോട് ചേർന്ന് സ്വകാര്യ പുരയിടത്തിൽ നിന്ന മരത്തിന്റെ ശിഖരമാണ് മഴയെ തുടർന്ന് ഒടിഞ്ഞുവീണത്. സമീപത്ത് പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനത്തിന് മുകളിലേക്കും റോഡിലേക്കുമായാണ് മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണത്. ഈ സമയം കടയ്ക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല. കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. മരത്തിന്റെ ശിഖരം വീഴുന്നതിന് തൊട്ടു മുൻപാണ് ഇതുവഴി ഒരു കാർ കടന്നുപോയത്. ഫയർഫോഴ്സ് എത്തി മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി.

  • വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിൽകാറ്റലിസ്റ്റ് ക്ലിനിക്കൽ റിസേർച്ച് ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തി

പാലാ: പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ-സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിൽ ബിരുദാനന്തരബിരുദധാരികൾക്കായി അഖിലകേരള ക്യാമ്പസ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചു. പ്രമുഖ അമേരിക്കൻ ക്ലിനിക്കൽ റിസേർച്ച് സ്ഥാപനമായ കാറ്റലിസ്റ്റിന്റെ ഇന്ത്യൻ ഓഫീസുകളിലേക്ക് സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടന്നത്. കോളേജിലെ സെന്റർ ഫോർ ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് (CHRD) നേതൃത്വം നൽകിയ ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി ഇരുനൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.

  • ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന് ശേഷം അധ്യക്ഷപദം എന്‍എസ്‌യുഐ തിരിച്ച് പിടിച്ചു. എന്‍എസ്യുഐയും എബിവിപിയും രണ്ടു സീറ്റുകള്‍ വീതം നേടി വിജയിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനവും എന്‍എസ്‌യുഐ നേടിയപ്പോള്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനം എംബിവിപി നേടി.

  • “അധികാരമെന്നാൽ ത്യാഗവും വിനീത സേവനവും ആണ്”

യേശുവിന്റെ വാക്കുകളിൽനിന്നും മാതൃകകളിൽനിന്നും മനസിലാക്കാനാവുന്നതുപോലെ, അധികാരത്തെക്കുറിച്ച് വളരെ വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ് യേശുവിനുള്ളത്. അധികാരമെന്നാൽ ത്യാഗവും വിനീതസേവനവും ആണ് (cf. മർക്കോ 10:42-45). ജനങ്ങളോടുള്ള, പ്രത്യേകിച്ച് ആവശ്യത്തിലാ യിരിക്കുന്നവരോടുള്ള (ലൂക്കാ 10:25-37) മാതൃതുല്യവും പിതൃതുല്യവുമായ അലിവാണ് (cf. ലൂക്കാ 11:11-13). അധികാരം കൈയാളുന്നവർ മറ്റുള്ളവരെ അവജ്ഞയോടെ വീക്ഷിക്കാതെ അവർക്ക് പ്രത്യാശയും സഹായവും നൽകി ഉയർത്തിക്കൊണ്ടുവരുവാനാണ് യേശു ആവശ്യപ്പെടുന്നത്.

  • പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പനും വികെ ശ്രീകണ്ഠൻ എംപിയും വ്യക്തമാക്കി.

  • തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ആണ് പരിക്കേറ്റത്. രണ്ടു എസ്ഐമാർക്കും ഒരു സിപിഒയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി. ബർത്ത്ഡേ പാർട്ടിക്കിടെയാണ് ആക്രമണം നടന്നത്.

  •  വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ച് ഓഫീസിന് മുന്നില്‍ ഗോത്ര വിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം

വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നില്‍ ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം. വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം. തോല്‍പ്പട്ടി ബേഗൂരിലാണ് സംഭവം. മൂന്ന് കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചത്.

  • ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ ഇനിയില്ലെന്ന് വി മുരളീധരന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആകാന്‍ ഇനി ഇല്ലെന്ന് വി മുരളീധരന്‍. 15 വര്‍ഷം മുമ്പ് താന്‍ അധ്യക്ഷ പദവി ഒഴിഞ്ഞതാണെന്നും ഇനി തിരിച്ചില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി തനിക്ക് മറ്റ് ധാരാളം ചുമതലകള്‍ തന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  • മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ സാമ്പത്തിക സഹായം കേന്ദ്രം ഉറപ്പ് നൽകിയെന്ന് കെ.വി തോമസ്

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ സഹായം നൽകാമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി ഡൽഹിയിലെ കേരളത്തിൻറെ പ്രത്യേക പ്രതിനിധി. കെ.വി തോമസ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തി. ദുരിതം അനുഭവിക്കുന്ന കർഷകരുടെയും വിദ്യാർത്ഥികളുടെ വായ്പ എഴുതി തള്ളണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും കെ.വി തോമസ് പറഞ്ഞു.

  • പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് BJP വിലയിരുത്തൽ

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് ബിജെപി വിലയിരുത്തൽ. നഗരസഭ വൈസ് ചെയർമാന്റേയും സ്റ്റാന്റിങ് കമ്മറ്റി ചെയർന്റേയും നിലപാടുകളാണ് വോട്ട് കുറയാൻ കാരണം. ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ വിവരം അറിയിച്ചു. കടുത്ത നടപടിക്ക് സാധ്യതയെന്ന് സൂചന. നഗര ഭരണക്കാർ ബിജെപി സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ചതാണ് പരാജയ കാരണമെന്നും വിലയിരുത്തൽ

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർക്ക് ദാരുണാന്ത്യം

തൃപ്രയാറിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. അഞ്ചു പേർ തൽക്ഷണം...

ഡൊണാൾഡ് ട്രംപിനെ യുക്രൈന്‍ സന്ദർശിക്കാൻ സ്വാഗതം ചെയ്ത് യുക്രേനിയൻ ആർച്ച് ബിഷപ്പ്

നിയുക്ത അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ യുക്രൈന്‍ സന്ദർശിക്കാൻ സ്വാഗതം ചെയ്ത്...

അനുദിന വിശുദ്ധർ – മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്

ഒരു കപ്പലിലെ കപ്പിത്താനായിരുന്നു വിശുദ്ധ ലിയോണാര്‍ഡിന്റെ പിതാവ്. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ഇറ്റലിയിലെ...

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...