2025 നവംബർ 24 തിങ്കൾ 1199 വൃശ്ചികം 08
വാർത്തകൾ
🗞️👉 റഷ്യ-യുക്രെയ്ൻ യുദ്ധം: ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക, നന്ദി പറഞ്ഞ് സെലൻസ്കി
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുവാനുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക. യുക്രെയിനുള്ള സുരക്ഷ ഗ്യാരന്റിയിൽ ഇനിയും തീരുമാനമായില്ല. ഇതുവരെ നൽകിയ പിന്തുണക്ക് അമേരിക്കക്കും ട്രംപിനും നന്ദി പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. ജനീവയിൽ നടന്ന ഉന്നതതല ചർച്ചകൾ വളരെ മൂല്യവത്തായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
🗞️👉 ‘സിപിഐഎം കാണിക്കുന്നത് ഗുണ്ടായിസം, മറ്റ് സ്ഥാനാര്‍ഥികളേയും ഉദ്യോഗസ്ഥരേയും വരെ ഭീഷണിപ്പെടുത്തുന്നു’; വി ഡി സതീശന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയ മറ്റ് സ്ഥാനാര്‍ഥികളെ സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎം ചെയ്യുന്നത് ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെ പത്രിക പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമനിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ഉള്‍പ്പെടെ സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും ശ്രമം നടത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
🗞️👉 കാസര്‍ഗോഡ് ഹനാന്‍ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേര്‍ കുഴഞ്ഞുവീണു
കാസര്‍ഗോഡ് ഹനാന്‍ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേര്‍ കുഴഞ്ഞുവീണു. കുഴഞ്ഞ് വീണ ആളുകളെ ആശുപത്രിയിലേക്ക് മാറ്റി. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്് പരിപാടി അവസാനിപ്പിക്കുനന്നെന്ന് സംഘാടകര്‍ അറിയിച്ചു.
🗞️👉 വിങ് കമാൻഡർ നമൻഷ് സ്യാലിന് രാജ്യം അന്തിമ സല്യൂട്ട് നൽകി
ദുബായില്‍ തേജസ് വിമാനം തകര്‍ന്ന് വീരമൃത്യു വരിച്ച വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന് വികാരനിഭരമായ യാത്രയയപ്പ് നല്‍കി രാജ്യം. ജന്മനാടായ ഹിമാചല്‍പ്രദേശിലെ കാംഗ്രയില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിച്ചു. വിങ്ങിപ്പൊട്ടി അന്തിമ സല്യൂട്ട് നല്‍കിയാണ് വ്യോമസേനയില്‍ ഉദ്യോഗസ്ഥയായ ഭാര്യ വിങ് കമാന്‍ഡര്‍ അഫ്ഷാന്‍ നമന്‍ഷിനെ യാത്രയാക്കിയത്. ആറുവയസുള്ള മകളും കുടുംബാംഗങ്ങളും തമിഴ്‌നാട്ടിലെ സുളൂര്‍ മുതല്‍ ഭൗതികശരീരത്തെ അനുഗമിച്ചു. കാംഗ്രയിലെ വിലാപയാത്രയില്‍ ആയിരക്കണക്കിനുപേര്‍ ഒത്തുചേര്‍ന്നു. വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന് മരണമില്ലെന്ന് ആള്‍ക്കൂട്ടം ആര്‍ത്തുവിളിച്ചു. കുടുംബാംഗങ്ങളുടെയും വ്യോമസേനയിലെ സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു.
🗞️👉 ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം
ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരമായി തുടരുന്നു. ഗുണനിലവാര സൂചിക 400ന് മുകളിലാണ്. വായുമലിനീകരണം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചു ഇന്ത്യ ഗേറ്റിന് മുന്നില്‍ വിവിധ സംഘടനകള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. 39 വായു ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങളില്‍ 14 എണ്ണത്തിലും വായു ഗുണനിലവാര സൂചിക 400ന് മുകളില്‍ ആയ പശ്ചാത്തലത്തിലായിരുന്നു വിദ്യാര്‍ഥി പ്രതിഷേധം. ‘ഞങ്ങള്‍ക്ക് ശ്വസിക്കാന്‍ ശുദ്ധവായു വേണം, ആരും എന്തുകൊണ്ട് ഒന്നും ചെയ്യുന്നില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. വായു മലിനീകരണം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ നടപടികള്‍ പരാജയപ്പെട്ടെന്ന് ആരോപിചാണ് വിവിധ സംഘടനകള്‍ ഇന്ത്യ ഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ചത്. പ്രതിഷേധം പോലീസ് തടഞ്ഞതോടെ സംഘര്‍ഷമായി. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
🗞️👉 ‘നിതീഷ് കുമാറിനെ പിന്തുണയ്ക്കാന്‍ റെഡി; നിബന്ധനകളുമായി ഒവൈസി
ബിഹാറില്‍ നിതീഷ് കുമാറിനെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് അസദുദ്ദീന്‍ ഒവൈസി. പാട്‌നയ്ക്ക് പുറത്തേക്ക് വികസനം എത്തണമെന്നും സീമാഞ്ചല്‍ മേഖലയില്‍ നീതി ലഭിക്കണമെന്നും പറഞ്ഞുകൊണ്ടാണ് ഒവൈസി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് അറിയിച്ചത്. തീവ്രവാദം വളരാന്‍ അനുവദിക്കില്ല എന്ന ഉറപ്പുകൂടി ലഭിച്ചാല്‍ തന്റെ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ നിതീഷിന് നല്‍കുമെന്നും ഒവൈസി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ എഐഎംഐഎം അഞ്ച് സീറ്റുകള്‍ നേടിയിരുന്നു.
🗞️👉 കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല; വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ല; ജസ്റ്റിസ് ബി ആര്‍ ഗവായ്
രാഷ്ട്രപതിയുടെ റഫറന്‍സില്‍ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. സമയപരിധി നല്‍കാന്‍ സുപ്രീംകോടതിക്ക് കഴിയില്ല. ഓരോ തര്‍ക്കവും വ്യത്യസ്തമെന്നും ജസ്റ്റിസ് ബി ആര്‍ ഗവായി വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദ്ദവും ഉണ്ടായില്ലെന്നും വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്നും ജസ്റ്റിസ് ബി ആര്‍ ഗവായി പറഞ്ഞു.
🗞️👉 തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 50 ലക്ഷം കടന്നു
സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 50 ലക്ഷം കടന്നു (51,38,838). വിതരണം ചെയ്ത ഫോമുകളുടെ 18.45 ശതമാനമാണിത്. കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം നാളെയും തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.














