2024 നവംബർ 24 ഞായർ 1199 വൃശ്ചികം 09
വാർത്തകൾ
- ‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’
വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ ഈ സ്നേഹത്തിന് നന്ദി, പാർലമെന്റിൽ നിങ്ങളുടെ ശബ്ദ്‌ദമാകാൻ അവസരം തന്നതിന് നിങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കും, നിങ്ങളിൽ ഒരാളായി എന്നും ഒപ്പം കാണും പ്രിയങ്ക അറിയിച്ചു. തനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്‌ത എല്ലാ UDF പ്രവർത്തകർക്കും വഴികാട്ടിയായ സഹോദരൻ രാഹുലിനും അമ്മ സോണിയയ്ക്കും കൂടെ നിന്ന കുടുംബത്തിനും പ്രിയങ്ക നന്ദി അറിയിച്ചു.
- പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ: പ്രിയങ്കാ ഗാന്ധിക്കെതിരെ വയനാട് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച പാലാ സ്വദേശിയായ ഓട്ടോ ഡ്രൈവർ സന്തോഷ് പുളിക്കൻ വളരെ സന്തോഷത്തിലാണ്. കാരണം വയനാട്ടിൽ ബിജെപിക്ക് താഴെ നാലാം സ്ഥാനത്ത് വന്നതിലാണ് സന്തോഷ് പുളിക്കന് സന്തോഷം അടക്കാനാവാത്തത്. ഞാൻ ഓട്ടോയിടിച്ചല്ല മരിച്ചത് ബി.എം ഡബ്ളിയു ഇടിച്ചാണ് മരിച്ചതെന്ന ഉഴവൂർ വിജയൻ വാക്കുകളാണ് സന്തോഷ് പുളിക്കൻ ഓർത്തെടുത്തത്.
- എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് ഫലം; മുഖ്യമന്ത്രി
എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖമന്ത്രി പിണറായി വിജയൻ. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെയാണ്
- 48 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്; എന്‍ഡിഎയ്ക്ക് മേല്‍ക്കൈ
48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ 28 ഇടത്ത് ബിജെപി സഖ്യം വിജയം നേടി. വയനാട്ടില്‍ കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയിലൂടെ നിലനിര്‍ത്തിയപ്പോള്‍ മഹാരാഷ്ട്രയിലെ നാന്ദേഡ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു.
- കര്‍ണാടകയില്‍ മൂന്ന് മണ്ഡലത്തിലും കോണ്‍ഗ്രസിന് മിന്നുംജയം
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ പോരാട്ടമുണ്ടായ ചന്നപട്ടണ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി പരാജയപ്പെട്ടു. 2028ല്‍ തുടര്‍ ഭരണമുണ്ടാകും എന്നതിന്റെ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.
- മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തെ അധികാരത്തിലെത്തിച്ച നാല് ‘സി’കള്‍
പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലും പുതിയ സഖ്യങ്ങളുടെ രൂപീകരണവും രാഷ്ട്രപതി ഭരണത്തിന്റെ ഭീഷണിയും ഉള്‍പ്പെടെ കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് വന്നെത്തിയത്. എന്‍ഡിഎ സഖ്യത്തിന് മഹാരാഷ്ട്ര തൂത്തുവാരാനായപ്പോള്‍ ഇന്ത്യ കിതച്ചു.
- നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും
രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ സ്വീകരിക്കുവാൻ പാടില്ലായെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഘാനയിലെ മെത്രാൻ സമിതി ഉത്തരവ്. ഘാനയിലെ മെത്രാൻ സമിതിയുടെ സമഗ്ര സമ്മേളനത്തിൽ എടുത്ത തീരുമാനം സ്വതന്ത്ര വാർത്താ ഏജൻസിയായ ഏജന്‍സിയാ ഫീദെസ് ആണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങളുടെ പാരിതോഷികമായി സഭയ്ക്ക് സംഭാവനകൾ നൽകുന്നത് പൂർണ്ണമായി ഒഴിവാക്കണമെന്നു തീരുമാനിച്ചു. ഇത് സംബന്ധിച്ച കർശന നിർദേശങ്ങളും മെത്രാൻ സമിതി നൽകി.
- എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്
ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. ‘ചേലക്കരയിൽ നല്ലൊരു രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലൊന്നും വീഴ്ചയുണ്ടായിട്ടില്ല.
- പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു
ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസെടുത്തിട്ടുണ്ട്. 46 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇന്ത്യക്കിപ്പോൾ 218 റൺസിന്റെ ആകെ ലീഡുണ്ട്. ഓപ്പണർമാരായ യശസ്വി ജയ്സ്വാളിന്റെയും(90) കെഎൽ രാഹുലിന്റെയും (62) അർധസെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ 200 കടന്നത്.
- മുനമ്പം വഖഫ് ഭൂമി പ്രശ്നം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി
മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി ഇന്ന് സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിലാണ് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകിയത്. ചർച്ചയ്ക്ക് ഒടുവിലും സമരവുമായി മുന്നോട്ട് പോകാനാണ് മുനമ്പം സമരക്കാരുടെ തീരുമാനം. താമസക്കാരുടെ അവകാശങ്ങൾ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
- സഞ്ജുവിന്റെ വെടിക്കെട്ട്; കേരളത്തിന് മിന്നും ജയം
സയ്യിദ് മുഷ്താഖ് അലി ടി20യിൽ സർവീസസിനെതിരെ കേരളത്തിന് മിന്നും ജയം. സർവീസസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 18.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു. 45 ബോളിൽ നിന്ന് 75 റൺസ് എടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണാണ് കേരളത്തിന്റെ വിജയ ശിൽപി. സഞ്ജു ആദ്യ ഓവറിൽ തന്നെ 18 റൺസ് അടിച്ചെടുത്തു. 45 പന്തുകൾ നേരിട്ട താരം ഇതുവരെ 10 ഫോറും 3 സിക്സും നേടി.
- ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്
ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകാതെ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. ചെങ്കോട്ടയായ ചേലക്കര പിടിച്ചെടുക്കാമെന്ന യുഡിഎഫിന്റെ ആഗ്രഹം മങ്ങി. രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനായിരുന്നു കോൺഗ്രസ് നീക്കം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുൽ തിരിച്ചെത്തിയെങ്കിലും ബിജെപി തിരിച്ചു പിടിച്ചു.
- നൈജീരിയയിൽ നാല്പത് വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു
നൈജീരിയയിലെ എനുഗു സംസ്ഥാനത്തെ മേജർ സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്നതിനിടെ നാൽപ്പത് വൈദികവിദ്യാർത്ഥികൾ ഡീക്കൻ പട്ടം സ്വീകരിച്ചു. 780 വൈദിക വിദ്യാര്‍ത്ഥികളാണ് ഇതേ സെമിനാരിയിൽ പഠനം നടത്തിവരുന്നത്. എനുഗു നഗരത്തിലെ ബിഗാർഡ് മെമ്മോറിയൽ മേജർ സെമിനാരിയുടെ ശതാബ്‌ദി ആഘോഷങ്ങൾക്കിടെയാണ് നാല്പതു സെമിനാരി വിദ്യാർത്ഥികൾ ഡീക്കൻ പട്ടം സ്വീകരിച്ച് പൗരോഹിത്യത്തിന് അടുത്തേക്ക് എത്തിയിരിക്കുന്നത്.
- കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു
ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് – ഇടവകയിലെ അമ്പതോളം കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന ബൈബിൾ നാടകം ആ ശബ്ദം നിലച്ചിട്ടില്ല ഇന്ന് രാത്രി 7 മണിക്ക് പാരിഷ്ഹാളിൽ നടക്കും വി.ബൈബിളിലെ സ്നാപകയോഹന്നാന്റെ കഥയെ ആസ്പദമാക്കി ഇടവകാംഗമായ ബിജോ മാത്യൂ കൊല്ലക്കൊമ്പിൽ ആണ് രചനയും സംവിധാനവും – നിർവ്വഹിച്ചിരിക്കുന്നത് അസിസ്റ്റന്റ് വികാരി ഫാദർ തോമസ് കട്ടിപ്പറമ്പിലും പ്രധാന റോളിൽ അഭിനയിക്കുന്നു – ഇടവകയിലെ കലാപ്രതിഭകളെ വളർത്തി കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ വികാരി , ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിലാണ് ഹെവൻലികമ്മ്യൂണിക്കേഷൻ എന്ന പേരിൽ ഒരുസമതി രൂപികരിച്ചത് മുന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് നാടകം ഇന്ന് അരങ്ങത്ത് ഏത്തുന്നത്