പ്രഭാത വാർത്തകൾ 2024 നവംബർ 23

Date:

വാർത്തകൾ

  • മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും; മുഖ്യമന്ത്രി എൻ ബിരേൻ സിങ്

മണിപ്പൂരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ലഹരിക്കെതിരെ എടുത്ത കടുത്ത നടപടികളാണ് മണിപ്പൂരിലെ സംഘർഷത്തിന് കാരണമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. മപരമായ സംഘർഷം എന്നത് അഭ്യൂഹം മാത്രമാണ്. മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റവും ലഹരിയുമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ബിരേൻ സിംങ് വ്യക്തമാക്കുന്നു.

  • കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ

3കാസർഗോഡ് നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം. സ്കൂളിലെ പാൽ വിതരണം നിർത്തി വച്ചു.

  • “വിശുദ്ധി എന്നത് ദൈവത്തിൽ നിന്നുള്ള ദാനമാണ്”

വിശുദ്ധി ദൈവത്തിൽനിന്നുള്ള ദാനമാണ്, എന്തെന്നാൽ, വി. പൗലോസ് പറയുന്നതുപോലെ, അവിടുന്നാണ് വിശുദ്ധീകരിക്കുന്നത് (cf. 1 കോറി 6:11). അതുകൊണ്ടാണ് നമ്മെ വിശുദ്ധീകരിക്കണമെന്നും നമ്മുടെ ഹൃദയം അവിടുത്തേതുപോലെ ആക്കണമെന്നും നാമാദ്യം കർത്താ വിനോട് പറയുന്നത് (cf. ചാക്രികലേഖനം അവിടുന്ന് നമ്മെ സ്നേഹിച്ചു, 168). അവിടുത്തെ കൃപയാൽ, അവിടുന്ന് നമ്മെ സൗഖ്യപ്പെടുത്തുകയും, അവിടുന്ന് നമ്മെ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുന്നതിൽനിന്ന് നമ്മെ തട യുന്ന എല്ലാറ്റിൽ നിന്നും (cf. യോഹ 13:34) നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു. വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് എപ്പോഴും പറയാറുണ്ടായിരുന്നു, “ദൈവത്തിന് ഇടംനൽകാൻ വേണ്ടി എന്നിൽ എപ്പോഴും ശൂന്യവൽകരണമുണ്ടാകും.”

  • അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ ഇന്നും കനത്ത തിരിച്ചടി

അദാനി ഗ്രീന്‍ എനര്‍ജി ഓഹരികളില്‍ 6.61 ശതമാനം ഇടിവുണ്ടായി. അദാനി എനര്‍ജി ഓഹരി വില 4.15 ശതമാനം കുറഞ്ഞു. ഇന്നലെയും അദാനി ഓഹരികള്‍ വിപണിയില്‍ തകര്‍ന്നടിഞ്ഞിരുന്നു. 

  • “പ്രകാശപാതയുടെ സാക്ഷികളാണ് വിശുദ്ധർ”

സ്വർഗ്ഗസ്ഥനായ പിതാവ് തീർച്ചയായും നമുക്ക് വിശുദ്ധി പ്രദാനം ചെയ്യുന്നുണ്ട്, അവിടുത്തെതന്നെ വിശുദ്ധി. അവിടുന്ന് അത് അടിച്ചേൽപിക്കുന്നില്ല. അവിടുന്നത് നമ്മിൽ വിതയ്ക്കുന്നു, അത് രുചിച്ചുനോക്കാനും അതിന്റെ മനോഹാരിത കാണാനും കഴിവുറ്റവരാക്കുന്നു. തുടർന്ന് അവിടുന്ന് നമ്മുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു. അവിടുത്തെ നല്ല പ്രചോദനങ്ങൾ പിന്തുടരുന്നതിനായി അവിടുത്തെ പദ്ധതികളിൽ ഉൾപ്പെടാൻ നമ്മെ അനുവദിച്ചുകൊണ്ട്, അവിടുത്തെ മനോഭാവങ്ങൾ നമ്മുടേയാക്കുന്നതിനും (cf. അവി ടുന്ന് നമ്മെ സ്നേഹിച്ചു, 179), മറ്റുള്ളവരുടെ സേവനത്തിനായി നമ്മെ നിയോഗിക്കുന്നതിനും, കൂടുതൽ സാർവത്രികമായ ഒരു ഉപവിയോടെ എല്ലാവരോടും, മുഴുവൻ ലോകത്തോടുതന്നെ അഭിസംബോധന ചെയ്യപ്പെടുന്നതിനുമായി അവിടുന്നു നമുക്കു സ്വാതന്ത്യം നൽകുന്നു

  • കൊല്ലത്ത് ദേശീയ പാത സർവീസ് റോഡ് തകർത്ത് കുത്തിയൊലിച്ച് വെള്ളം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക ഗാന്ധി

വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.85533വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി. വാർത്തകൾ...

അനുദിന വിശുദ്ധർ – വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ

92-101 കാലയളവില്‍ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു;...

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...