2025 നവംബർ 19 ബുധൻ 1199 വൃശ്ചികം 03
വാർത്തകൾ
🗞️👉 ‘വൈഷ്ണയ്‌ക്കെതിരെ സിപിഐഎം പരാതി നല്‍കിയിട്ടില്ല, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തതില്‍ ഞങ്ങള്‍ക്കെന്ത് കാര്യം?’: എം വി ഗോവിന്ദന്‍
തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ സിപിഐഎം പരാതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാതിയുമായി സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയത് തിരുത്താന്‍ ഇടപെടല്‍ നടത്തുന്നതിന് എന്താണ് കുഴപ്പമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.
🗞️👉 തമിഴ് നാട്ടുകാരായ മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ കിടത്തിയത് ചങ്ങലയ്ക്കിട്ട്
തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ക്രൂരത. ആശുപത്രിയിലെത്തിച്ച തൊഴിലാളിയുടെ കാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ചു. തൊഴിലാളികളുടെ ദുരവസ്ഥ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ ജയില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. ഈ മാസം മൂന്നാം തീയതിയാണ് നാഗപട്ടണത്തുള്ള ഇരുപതോളം മത്സ്യത്തൊഴിലാളികളെ സമുദ്ര അതിര്‍ത്തി ലംഘിച്ചു എന്ന് പറഞ്ഞ് ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്. ഇതിനുശേഷം ഇവരെ ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴായിരുന്നു കാലില്‍ ചങ്ങലയിട്ടുക്കൊണ്ടുള്ള കൊടും മനുഷ്യാവകാശധ്വംസനം.
🗞️👉 ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിൽ ഉദ്യോഗസ്ഥ യോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല
ശബരിമല തീർത്ഥാടനത്തിൽ ഇടപെടാൻ ദേവസ്വം മന്ത്രി വി എൻ വാസവന് അനുമതി ഇല്ല. സന്നിധാനത്തെ തിരക്കുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥയോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല. ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർ യോഗം ചേരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മന്ത്രിക്ക് വിലക്കുണ്ട്. ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി വി എൻ വാസവൻ രണ്ടു ദിവസം മുൻപ് സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖാ മൂലം ഇക്കാര്യം മന്ത്രിയെ അറിയിച്ചു.
🗞️👉 സല്‍മാന്‍ രാജകുമാരന് അമേരിക്കയില്‍ ഊഷ്മള വരവേല്‍പ്പ്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തി. വൈറ്റ് ഹൗസില്‍ ഊഷ്മളമായ വരവേല്‍പ്പാണ് കിരീടാവകാശിക്ക് ലഭിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സല്‍മാന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തി. ആയുധ കരാര്‍ ഉള്‍പ്പെടെ സുപ്രധാനമായ പല കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും. 7 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക സന്ദര്‍ശിക്കുന്ന സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഹൃദ്യമായ വരവേല്‍പ്പ് ആണ് വൈറ്റ് ഹൗസില്‍ ലഭിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിരീടാവകാശിയെ സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സൗദിയുടെയും അമേരിക്കയുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന പല വിഷയങ്ങളും ചര്‍ച്ചയായി. പലസ്തീന്‍ പ്രശ്‌ന പരിഹാരം, ഇറാനുമായുള്ള ബന്ധം, യമനിലെ പ്രതിസന്ധി തുടങ്ങിയവ ഇരുവരും ചര്‍ച്ച ചെയ്യും. എഫ് 5 യുദ്ധവിമാനങ്ങള്‍ സൗദിക്ക് കൈമാറുന്നത് ഉള്‍പ്പെടെ സുപ്രധാനമായ നിരവധി കരാറുകളില്‍ ഒപ്പുവെയ്ക്കും.
🗞️👉 മുനമ്പം ഭൂമി തര്‍ക്കം സുപ്രിംകോടതിയിലേക്ക്
മുനമ്പം ഭൂമി തര്‍ക്കം സുപ്രിംകോടതിയിലേക്ക്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രിംകോടതിയിലെ അപ്പീല്‍. വഖഫ് സംരക്ഷണ വേദിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. മുനമ്പം വഖഫ് വിഷയവുമായി ബന്ധപ്പെട്ട് 1950ലെ ആധാര പ്രകാരം ഭൂമി ഫറൂഖ് കോളജിനുള്ള ദാനമായിരുന്നുവെന്നും ഇത് തിരിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടെന്നും അതിനാല്‍ ഇത് വഖഫ് ഭൂമിയല്ലാതായി മാറുന്നുവെന്നുമാണ് ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിധിക്കെതിരെയാണ് ഇപ്പോള്‍ വഖഫ് സംരക്ഷണ വേദി സുപ്രിംകോടതിയെ സമീപിക്കുന്നത്.
🗞️👉 അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാനെ ഇ ഡി അറസ്റ്റ് ചെയ്തു
അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ അറസ്റ്റിൽ. ജവാദ് അഹമ്മദ് സിദ്ദിഖിയേയാണ് കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സെക്ഷൻ 19 പ്രകാരം ആണ് നടപടി. വിവിധ ഇടങ്ങളിൽ നടന്ന റെയ്‌ഡിന്റെ തുടർച്ചയായാണ് അറസ്റ്റ്. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് വൈറ്റ് കോളർ സംഘങ്ങൾ ഗൂഢാലോചന നടത്തിയ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല. ഇന്നലെയും ഇന്നുമായി ഇ ഡി സർവകലാശാലയിലും ആസ്ഥാനത്തും പരിശോധനകൾ നടത്തിയിരുന്നു.ഇ ഡിയ്ക്ക് പുറമെ ഡൽഹി ക്രൈം ബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ഒപ്പമുണ്ടായിരുന്നു. ഇരുവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചില നിർണായ തെളിവുകൾ ലഭിച്ചത്.
🗞️👉 തദ്ദേശ തിരഞ്ഞെടുപ്പിൽ പരിഗണിച്ചില്ല; തൃത്താലയിൽ സ്വന്തം നിലയിൽ മത്സരിക്കാൻ KSU
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കെഎസ്‌യു. പാലക്കാട് തൃത്താല നിയോജകമണ്ഡലത്തിൽ എവിടെയും കെഎസ്‌യുവിനെ പരിഗണിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്താനായി കെഎസ്‌യു തീരുമാനിച്ചത്. കെഎസ്‌യു പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സി.എ. റംഷാദ്, തിരുമിറ്റക്കോട് ബ്ലോക്ക് സെക്രട്ടറി അസ്ലം പൂക്കരത്ത് എന്നിവരാണ് മത്സരിക്കുക.
🗞️👉 കായികതാരങ്ങൾക്ക് ആദരം: മന്ത്രിമാരും ജനപ്രതിനിധികളും പ്രമുഖരും വനിതാ സ്പോർട്സ് അക്കാദമി താരങ്ങളെ അനുമോദിച്ചു
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി കോട്ടയം എം.പി അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് വനിതാ സ്പോർട്സ് അക്കാദമിയിലെ സ്റ്റേറ്റ് ഫുട്ബോൾ ഹോക്കി താരങ്ങളെ അനുമോദിച്ചിരുന്നു… കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ വെള്ളൂർ ഇറുമ്പയത്ത് നടന്ന ഫംഗ്ഷനിൽ എംഎൽഎ സി. കെ. ആശ മുൻപ് കടപ്ലാമറ്റത്ത് നടന്ന ഫംഗ്ഷനിൽ ബഹുമാനപ്പെട്ട സ്പോർട്സ് മന്ത്രി ശ്രീ. വി. അബ്ദു റഹിമാൻ, കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് പത്മശ്രീ അവാർഡ് കിട്ടിയ Dr. ഐ.എം. വിജയൻ, പിറവം എം.എൽ.എ അഡ്വക്കേറ്റ് അനൂപ് ജേക്കബ് എന്നിവർ നാമക്കുഴിയിൽ വനിതാ സ്പോർട്സ് അക്കാദമിയിലെ താരങ്ങളെ ആദരിച്ചിരുന്നു. ഹോക്കി കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ സോജി. കേരള ഫുട്ബോൾ അസോസിയേഷൻ ഓണറി പ്രസിഡണ്ട് മിസ്റ്റർ ടോം. എന്നിവർ കൂടി താരങ്ങളെ ആദരിച്ചിരുന്നു














