2024 നവംബർ 19 ചൊവ്വാ 1199 വൃശ്ചികം 04
വാർത്തകൾ
- കുട്ടനാട്ടിലെ എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ
കുട്ടനാട്ടിലുടനീളം അനുഭവപ്പെടുന്ന അതിതീവ്രമായ വേലിയേറ്റത്തിൽ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ. പാടശേഖര സമിതിയുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഇതുവരെ പിടിച്ചു നിർത്തിയിരിക്കുന്നത്.
- മണിപ്പൂരിൽ സംഘർഷം രൂക്ഷം; 7 ജില്ലകളിൽ കർഫ്യു
മണിപ്പൂരിൽ സംഘർഷം അതീവ രൂക്ഷം. പ്രശ്നബാധിത മേഖലകളിൽ എല്ലാം കടുത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇംഫാലിൽ ഉൾപ്പെടെ 7 ജില്ലകളിൽ കർഫ്യു തുടരുകയാണ്. ഇൻ്റർനെറ്റിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്ര സേനയെ കൂടി വിന്യസിക്കും. ഇറെങ്ബാമിൽ കർഷകർക്ക് നേരെ വെടിവെപ്പ് ഉണ്ടായി.
- ബാബു മണര്‍കാട്ട്അനുസ്മരണം
പാലാ: സന്മനസ്സ് കൂട്ടായ്മ പാലായില്‍ ബാബു മണര്‍കാട്ട് അനുസ്മരണം നടത്തി. അഗ്രിമ കര്‍ഷക മാര്‍ക്കറ്റ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അനുസ്മരണ പ്രസംഗം നടത്തി. ഒരു നല്ല മനുഷ്യനും നല്ല നേതാവുമായിരുന്നു ബാബു മണര്‍കാട്ട് എന്ന് ഫാ. തോമസ് കിഴക്കേല്‍ അനുസ്മരിച്ചു. സന്മസ്സ് കൂട്ടായ്മയുടെ വലിയ അഭ്യുദയകാംക്ഷിയും സഹായിയുമായിരുന്നു ബാബു മണര്‍കാട്ട് എന്ന് അദ്ധ്യക്ഷത വഹിച്ച സന്മനസ്സ് ജോര്‍ജ് അനുസ്മരിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം, ഡയാലിസിസ് കിറ്റ്, അരി എന്നിവയുടെ വിതരണം കുഞ്ഞ് മൈക്കിള്‍ മണര്‍കാട്ട് നിര്‍വ്വഹിച്ചു. അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, ജോണി ഈറ്റയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
- ഡി സി എം എസ് പാലാ രൂപതയുടെ ഹൃദയഭാഗമാണ് : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
രാമപുരം : അഭിവന്ദ്യ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഡി സി എം എസ് പാലാ രൂപതയുടെ ഹൃദയഭാഗമാണെന്നും രൂപതാംഗങ്ങളിൽ ആറിൽ ഒരു ഭാഗം ദളിത് ക്രൈസ്തവരാണെന്നും പറഞ്ഞു. ദളിത് കത്തോലിക്കർക്കു വേണ്ടി രൂപത നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി. ചരിത്രത്തിൽ വിമോചന സമരം, വിദ്യാഭ്യാസ സമരം, മദ്യം-മയക്കുമരുന്ന് എന്നിവക്കെതിരെയുള്ള മുന്നേറ്റങ്ങൾ, പാരിസ്ഥിതിക – കാർഷിക പ്രശ്നങ്ങൾ എന്നിവയിൽ ഉടനീളം രൂപത ഇടപെട്ടുകൊണ്ടിരുന്നു . പാലാ രൂപത നിഷ്ക്രിയമായിരുന്നില്ല. ഉറങ്ങാത്ത കാവൽക്കാരനായി നാലു ലക്ഷത്തോളം വരുന്ന രൂപതാംഗങ്ങളെ കരങ്ങൾക്കുള്ളിൽ കാത്തു സംരക്ഷിച്ചുകൊണ്ടിരുന്നു.
- കള്ളവോട്ടുനടന്നു ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം
കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. ഇന്ന് ഹൈക്കോടതിയില്‍ 3 ഹര്‍ജികള്‍ നല്‍കും.കള്ളവോട്ട് നടന്നതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. സംഘര്‍ഷഭരിതമായ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഒടുവില്‍ കോടതി കയറുകയാണ്. തങ്ങളുടെ കൈകളില്‍ സുരക്ഷിതമെന്ന് കരുതിയ ബാങ്ക് ഭരണമാണ് കോണ്‍ഗ്രസിന് നഷ്ടമായത്. സിപിഐഎം പിന്തുണയില്‍ കള്ളവോട്ട് നേടിയാണ് കോണ്‍ഗ്രസ് വിമതര്‍ ജയിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.