പ്രഭാത വാർത്തകൾ 2024 നവംബർ 18

Date:

വാർത്തകൾ

  • ദേശീയ സിമ്പോസിയത്തിനു തിരിതെളിഞ്ഞു

രാമപുരം : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിലുടെയും ഡി.സി.എം.എസ് സംഘടനയുടെ സപ്‌തതിവർഷാചരണത്തിൻ്റെയും ഭാഗമായി ‘വാ. കുഞ്ഞച്ചൻ : ദളിത് വിമോചനത്തിന് വഴികാട്ടി’ എന്ന് വിഷയത്തെ അധികരിച്ച് നടത്തപ്പെടുന്ന ദേശീയ സിമ്പോസിയത്തിനു തിരി തെളിഞ്ഞു. എസ്. സി /എസ്. ടി / ബി. സി കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം സിമ്പോസിയം ഉദ്ഘാടനം ചെയ്തു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹപ്രഭാഷണം നടത്തി.

പാലാ രൂപത മുഖ്യ വികാരി ജനറൽ മോൺ. ജോസഫ് തടത്തിൽ, വികാരി ജനറൽ ജോസഫ് മലേപ്പറമ്പിൽ, ഡി.സി.എം.എസ്. സ്റ്റേറ്റ് ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, ഡി.സി എം. എസ്. പാലാ രൂപതാ ഡയറക്ടർ ഫാ. ജോസ് വടക്കേക്കൂറ്റ്, ബ്രദർ ജോസ് ഡാനിയേൽ എന്നിവ എന്നിവർ പ്രസംഗിച്ചു. ഡി.സി.എം.എസ്. ചങ്ങനാശ്ശേരി അതിരൂപതാ പ്രസിഡൻ്റ് ഡോ. സിജോ ജേക്കബ്, വിശ്വാസപരിശീലനകേന്ദ്രം പാലാ രൂപത ഡയറക്ട‌ർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, ഡി.സി. എം സ് പാലാ രൂപതാ പ്രസിഡൻ്റ് ബിനോയി ജോൺ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈസ് പോസ്റ്റുലേറ്റർ ഫാ. തോമസ് വെട്ടുകാട്ടിൽ മോഡറേറ്ററായിരിക്കും.

  • നരേന്ദ്ര മോദിക്ക് നൈജീരിയയുടെ ആദരം

നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ച് നൈജീരിയ. ഗ്രാന്‍ഡ് കമാന്റര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ നൈജര്‍ ആണ് നല്‍കിയത്. എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന വിദേശീയ വിശിഷ്ട വ്യക്തിത്വമാണ് നരേന്ദ്ര മോദി. 1969ലാണ് എലിസബത്ത് രാജ്ഞിക്ക് ഈ ആദരം ലഭിച്ചത്.

  • ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാ സ്വദേശി മുരുകാചാരി (41) ആണ് മരിച്ചത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് 5 മണിക്കാണ് സംഭവം ഉണ്ടായത്.

  • വേരുകൾ മുറിക്കപ്പെടുന്ന പുറം തോടുകൾക്കുള്ളിൽ ജീവിക്കുന്ന ഒരു സമൂഹമായി ക്രൈസ്‌തവർ മാറുന്നു : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

സാധാരണക്കാരായ ആളുകളിൽക്കിടയിൽ ഈശോയെ പ്രഘോഷിച്ച് ആറായിരത്തിലധികം പേർക്ക് മാമ്മോദീസ നൽകി തികച്ചും ലളിതമായ ജീവിതം നയിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ സാർവ്വത്രിക സഭയുടെ മുതൽക്കൂട്ടാണെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . രാമപുരത്തു വച്ചു നടന്ന ചരിത്ര സിമ്പോസിയത്തിൽ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം . വേരുകൾ മുറിക്കപ്പെടുന്ന പുറം തോടുകൾക്കുള്ളിൽ ജീവിക്കുന്ന ഒരു സമൂഹമായി ക്രൈസ്‌തവർ മാറുന്നു. ധൈര്യപൂർവ്വം പുറം തോടിന്റെ പുറത്തേക്ക് നമ്മൾ വളരണം അതിനുള്ള അവസരമാകട്ടെ ഈ സിമ്പോസിയം എന്ന അദ്ദേഹം കൂട്ടിച്ചേർത്തു . 

  • എരുമേലി അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞു

എരുമേലി അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞു. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. മോട്ടര്‍ വാഹന വകുപ്പിന്റെ പെട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

  • തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്കൂൾ കെട്ടിടം തകർന്നു വീണു

കെട്ടിടം കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ ആയിരുന്നു. സ്കൂൾ സമയമല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സ്‌കൂൾ കെട്ടിടം തകർന്നുവീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. മഴ ശക്തമായതോടെ ജീർണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.

  • മുനമ്പം വഖഫ് ഭൂമി തർക്കം; സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എൻഡിപിയുടെ മനുഷ്യച്ചങ്ങല

മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എസ്എൻഡിപി യോഗത്തിന്റെ എസ് എൻ ഡി പി യോഗത്തിന്റെ മനുഷ്യച്ചങ്ങലക്ക് തുടങ്ങി. ചെറായി ബീച്ച് മുതൽ മുനമ്പത്തെ സമര പന്തൽ വരെയാണ് എസ്എൻ‌ഡിപി മനുഷ്യച്ചങ്ങല. എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് മനുഷ്യച്ചങ്ങലയുടെ ഭാഗമായിരിക്കുന്നത്.

  • ഡിസിഎംഎസ് സംഘടനയ്ക്ക് രണ്ടു മുഖങ്ങൾ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം.

രാമപുരം: ഡി സി എം എസ് സംഘടനയ്ക്ക് അവകാശ പോരാട്ടങ്ങളുടെയും സമൂഹത്തെയും കരുതലോടെ ശാക്തീകരിക്കാനുള്ള കർമ്മപരിപാടികളുടെ ആസൂത്രണത്തിന്റെയും ദ്വിമുഖങ്ങളുണ്ടെന്ന് കെ.എസ്.ബി.സി/ എസ് ടി/ എസ് ടി /ബി സി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് രാമപുരത്ത് വച്ച് നടന്ന ദേശീയ സിംബോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നമ്മുക്ക് നമ്മുടെ ദളിത് സഹോദരങ്ങളുടെ കൂടെ നടക്കാൻ പറ്റണം : മോൺ. ജോസഫ് തടത്തിൽ

ഇതാണ് യഥാർത്ഥ ഐക്യദാർഢ്യം. നമ്മുടെ ഹൃദയം ദളിത് ക്രൈസ്തവരുടെ ഹൃദയത്തോട്...

സ്വർഗ്ഗം ശ്രദ്ധിക്കുന്ന നല്ല ദിനം : ഫാ. ജോസുകുട്ടി ഇടത്തിനകം

സ്വർഗ്ഗവും ദൈവവും കാത്തിരിക്കുന്ന ദിനം. നീതി നിഷേധിക്കപ്പെടുന്നവർക്കായി യാത്രയാരംഭിക്കുന്ന ദിനം....

ദളിത് സമൂഹം : ഇക്കോ ഫ്രണ്ട്‌ലി സിവിലൈസേഷന്റെ വക്താക്കൾ :ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ

രാമപുരം : പ്രകൃതിയോട് ചേർന്ന് ഇണങ്ങി ജീവിക്കുന്ന സമൂഹമാണ് ദളിത്തരുടേതെന്നും പരിസ്ഥിതിബന്ധിതമായ...

ഡിസിഎംഎസ് സംഘടനയ്ക്ക് രണ്ടു മുഖങ്ങൾ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം.

രാമപുരം: ഡി സി എം എസ് സംഘടനയ്ക്ക് അവകാശ പോരാട്ടങ്ങളുടെയും സമൂഹത്തെയും...