spot_img

പ്രഭാത വാർത്തകൾ 2025 നവംബർ 17

spot_img

Date:

വാർത്തകൾ

🗞️👉 മണ്ഡല- മകരവിളക്ക് തീർഥാടനം; ശബരിമല നട തുറന്നു, ദർശനപുണ്യം തേടി ഭക്തർ

മണ്ഡല- മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ആഴി തെളിച്ചശേഷം തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും. നാളെ (17ന്) വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും.

🗞️👉 അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവം; ഇന്ന് BLOമാരുടെ പ്രതിഷേധം

കണ്ണൂർ പയ്യന്നൂരിൽ ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒ മാരുടെ പ്രതിഷേധം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്കരിച്ച് പ്രതിഷേധം. എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും.

🗞️👉 ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീദ് ആണ് പിടിയിലായത്. ഡൽഹിയിൽ നിന്നാണ് ഇയാളെ എൻഐഎ പിടികൂടിയത്. ‌സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ രജിസ്റ്റർ ചെയ്തത് ആമിർ അലിയുടെ പേരിലായിരുന്നു. എൻഐഎ നടത്തിയ തീവ്ര തിരച്ചിലിന് ശേഷമാണ് ഡൽഹിയിൽ നിന്ന് ആമിർ റാഷിദ് അലിയെ പിടികൂടിയത്.

🗞️👉 അര്‍മേനിയക്ക് മേല്‍ അരിശം തീര്‍ത്ത് പോര്‍ച്ചുഗല്‍

ലോക കപ്പ് യോഗ്യത മത്സരത്തില്‍ റിപബ്ലിക് ഓഫ് അയര്‍ലന്‍ഡിനോട് എറ്റ രണ്ട് ഗോള്‍ തോല്‍വിയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് വാങ്ങിയതിന്റെയും ദുഃഖഭാരം പശ്ചിമ ഏഷ്യന്‍ രാജ്യമായ അര്‍മേനിയക്ക് മേല്‍ ഇറക്കിവെച്ച് പോര്‍ച്ചുഗല്‍. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കാണ് സിആര്‍ സെവന്റെ സംഘം അര്‍മേനിയയെ തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ പ്രതിരോധനിര താരം റെനാറ്റോ വെയ്ഗ തുടക്കമിട്ട സ്‌കോറിങിന് 92-ാം മിനിറ്റില്‍ മുന്നേറ്റതാരം ഫ്രാന്‍സിസ്‌കോ കോണ്‍സാവോയിലൂടെയാണ് അന്ത്യം കണ്ടത്. കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ആധിപത്യം പുലര്‍ത്തിയ പോര്‍ച്ചുഗല്‍ താരങ്ങള്‍ നിരവധി തുറന്ന അവസരങ്ങള്‍ കളഞ്ഞുകുളിച്ചില്ലായിരുന്നുവെങ്കില്‍ ഗോള്‍കണക്ക് ഇനിയും വര്‍ധിക്കുമായിരുന്നു.

🗞️👉 ‘ഹമാസിനെ നിരായുധീകരിക്കും, പലസ്തീൻ രാഷ്ട്രം അം​ഗീകരിക്കില്ല’: നെതന്യാഹു

ഹമാസിന് വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ‌ നെതന്യാഹു. ഹമാസിനെ നിരായുധീകരിക്കുമെന്നും അതിനായി കഠിന വഴികൾ സ്വീകരിക്കേണ്ടി വന്നാൽ അത് പ്രയോ​ഗിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിന്റെ നിരായുധീകരണം നടക്കുക തന്നെ ചെയ്യുമെന്നും പലസ്തീൻ രാഷ്ട്രം അം​ഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

🗞️👉 ചെങ്കോട്ട സ്ഫോടനം: സ്ഫോടന സ്ഥലത്ത് വെടിയുണ്ടകൾ കണ്ടെത്തി; കാറിൽ 30 കിലോ സ്ഫോടകവസ്തുവെന്ന് എൻഐഎ

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് സ്ഫോടന സ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയെന്ന് സ്ഥീരീകരണം. എന്നാൽ തോക്ക് കണ്ടെത്തിയിട്ടില്ല. കാറിൽ 30 കിലോയോളം സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി (TATP) എന്ന മാരകസ്ഫോടക വസ്തു ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം, കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ. ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്.

🗞️👉 പാലാ അൽഫോൻസാ കോളേജിൽ റോബോട്ടിക്സ് ആൻഡ് AI എന്ന നൈപുണ്യ വികസന കോഴ്സ് ധാരണ പത്രം ഒപ്പുവച്ചു

റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥിനികളുടെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി പാലാ അൽഫോൻസാ കോളേജും എവർഷൈൻ ഐ ഹബ്ബ് ലേർണിംഗ് സെന്റർ കോട്ടയവും തമ്മിൽ ധാരണ പത്രം ഒപ്പുവെച്ചു. മാറുന്ന കാലഘട്ടത്തിൽ വളരെ പ്രാധാന്യം ഉള്ള തൊഴിൽ അധിഷ്ഠിത കോഴ്സുകൾ ആയ റോബോട്ടിക്സ്, എ ഐ തുടങ്ങിയ കോഴ്സുകളിൽ പ്രായോഗിക പരിജ്ഞാനം നൽകാൻ ലക്ഷ്യമിടുന്ന കോഴ്സ്, കോളേജിലെ മുഴുവൻ വിദ്യാർഥിനികൾക്കും ലഭ്യമാവുക എന്ന ഉദ്ദേശത്തോടെയാണ് ധാരണപത്രം ഒപ്പുവെച്ചത്. സഹകരണ വിശദാംശങ്ങൾ എവർഷൈൻ ഐ ഹബ്ബ് ലേർണിംഗ് സെൻറർ പ്രതിനിധി, കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ സിസ്റ്റർ മിനിമോൾ മാത്യുവിന് കൈമാറി. ഈ പങ്കാളിത്തത്തിലൂടെ കോളേജിലെ വിദ്യാർത്ഥിനികൾക്ക് വ്യാവസായിക നിലവാരത്തിലുള്ള പരിശീലനവും അത്യാധുനിക പഠന സാമഗ്രികളും ലഭ്യമാകും.

🗞️👉 രാമപുരം ഉപജില്ലാ കലോത്സവത്തിൽ കടനാട് സെന്റ് മാത്യൂസ് എൽ പി സ്കൂളിന് ഓവറോൾ കിരീടം

കടനാട്: വെളിയന്നൂർ വന്ദേമാതരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന രാമപുരം ഉപജില്ല കലോത്സവത്തിൽ കടനാട് സെൻറ് മാത്യൂസ് എൽ പി സ്കൂൾ ഓവർ ഓൾ സെക്കന്റ്‌ നേടി മികച്ച വിജയം കരസ്ഥമാക്കി.
13 ഇനങ്ങളിലായി 65 ൽ 61 പോയിന്റ് നേടാൻ സ്കൂളിന് സാധിച്ചു. വിജയം കരസ്ഥമാക്കിയ കുട്ടികളെയും അതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സ്കൂൾ മാനേജർ വെരി റവ ഫാ ജോസഫ് പാനാമ്പുഴ,അസിസ്റ്റന്റ് മാനേജർ റവ ഫാ ജോസഫ് അട്ടാങ്ങാട്ടിൽ, പിടിഎ ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related